ജനപ്രിയ നായകന്റെ രണ്ട് സൂപ്പര് ഹിറ്റ് ചിത്രങ്ങളാണ് സി ഐ ഡി മൂസയും റണ്‍വേയു. പൂര്ണമായും ഹാസ്യത്തിന്റെ പശ്ചാത്തലത്തില് ഒരുക്കിയതാണ് സി ഐ ഡി മൂസയെന്നാല് അല്പം ഗൗരവമുള്ള ചിത്രമായിരുന്നു റണ്‍വേ. എന്നാല് അതിലും ഹാസ്യം ഒട്ടും കുറവല്ലതാനും. രണ്ടും പ്രേക്ഷകര് വീണ്ടും വീണ്ടും കണ്ടു ചിരിക്കാന് ആഗ്രഹിക്കുന്ന ചിത്രങ്ങള്.
എങ്കില് കണ്ടതു തന്നെ കണ്ടു ചിരിക്കേണ്ട. കാണാന് പുതിയ കാഴ്ചകള് വരുന്നു. സി ഐ ഡി മൂസയുടെയും റണ്‍വേയുടെയും രണ്ടാം ഭാഗം എടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള് ദിലീപ്. ദിലീപ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ടൈറ്റില് റോളായ സി ഐ ഡി മൂസയായാണ് ചിത്രത്തില് ദിലീപ് അവതരിച്ചത്. പൊലീസാകാന് ആഗ്രിഹച്ചി ഒടുവില് സാഹചര്യങ്ങളുടെ സമ്മര്ദ്ദത്തില് സി ഐ ഡിയാകുന്ന മൂലംകുഴിയില് സഹദേവന്റെ കഥയാണ് സി ഐ ഡി മൂസ. ഭാഗ്യം തുണയ്ക്കുന്നതുകൊണ്ട് ശിക്കാരി ശംഭുവിനെപ്പോലെ അയാള് എല്ലായിടത്തും ജയിക്കുന്നു. ഭാവനയായിരുന്നു നായിക.
രസകരമായി ചിത്രീകരിച്ച സി ഐ ഡി മൂസയുടെ രണ്ടാം ഭാഗം ഇറങ്ങുമ്പോള് അതില് ഹാസ്യത്തിന് കരുത്ത് പകര്ന്ന കൊച്ചിന് ഹനീഫ, ഒടുവില് ഉണ്ണികൃഷ്ണന്, സുകുമാരി തുടങ്ങിയയവരുടെ അഭാവം പ്രതിഫലിക്കും എന്നുറപ്പ്. അപകടത്തില് പരിക്കേറ്റ് ചികിത്സയില് കഴിയുന്നതിനാല് ജഗതിയും ഉണ്ടാകില്ല. പകരം കോമഡിയുമായി ആരൊക്ക എത്തുമെന്ന് കാത്തിരുന്ന് കാണണം.
റണ്‍വേയാണ് മറ്റൊരു ചിത്രം. വാളയം പരമിശിവന് എന്ന ഗുണ്ടയുടെ വേഷമാണ് ചിത്രത്തില് ദിലീപിന്. പക്ഷെ മകന് ദുബായില് ജോലി ചെയ്യുകയാണെന്നാണ് വീട്ടുകാരുടെ വിചാരം. അടുവില് കള്ളക്കളി പൊലീസ് ഓഫീസറായ അനുജന് കണ്ടു പിടിക്കുന്നു. കാവ്യാമാധവനായിരുന്നു നായിക. ഇതിലും ഒടുവില് ഉണ്ണികൃഷ്ണനും കൊച്ചിന് ഹനീഫയും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.
ഈ രണ്ട് ചിത്രത്തിന്റെയും രണ്ടാം ഭാഗം ഒരുക്കാനുള്ള ശ്രമങ്ങള് തുടങ്ങിക്കഴിഞ്ഞതായി ദിലീപ് അറയിച്ചിട്ടുണ്ട്. പഴയ ഹാസ്യതാരങ്ങള്ക്ക് പകരക്കാരായി ഒത്തിരിപ്പേര് ഇന്ന് മലയാള സിനിമയിലുണ്ട്. അവരിലാരൊക്കെ ഈ ചിത്രത്തിന്റെ ഭാഗമാകുമെന്ന് കണ്ടറിയാം. ഇപ്പോള് ജോഷി സംവിധാനം ചെയ്യുന്ന അവതാരം എന്ന ചിത്രത്തിന്റെ തിരക്കിലാണ് ദിലീപ്. ലക്ഷ്മി മേനോനാണ് നായിക.

അഭിപ്രായങ്ങളൊന്നുമില്ല: