Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം നാളെ

കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം നാളെ ഗവർണർ നിഖിൽ കുമാർ നിർവഹിക്കും . കേരള ക്രിക്കറ്റ് അസോസിയേഷന്റെ വയനാട്ടിലെ കൃഷ്ണഗിരിയിലെ സ്റ്റേഡിയം ചൊവ്വാഴ്ച 4.30 ന് ഗവര്‍ണര്‍ നിഖില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.സി. മാത്യു, ട്രഷറര്‍ ടി. ആര്‍. ബാലകൃഷ്ണന്‍, ജോ.സെക്ര. ജയേഷ് ജോര്‍ജ്, വയനാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ജാഫര്‍ സേട്ട്, സെക്രട്ടറി നാസര്‍ മച്ചാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി പി. കെ. ജയലക്ഷ്മി, എം. ഐ.ഷാനവാസ് എം. പി, എം. എല്‍. എ.മാരായ എം. വി. ശ്രേയംസ്‌കുമാര്‍, ഐ. സി. ബാലകൃഷ്ണന്‍, ദേശീയക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിയംഗം റോജര്‍ ബിന്നി, മുന്‍ ടെസ്റ്റ്താരം ജവഗല്‍ ശ്രീനാഥ്, മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാര്‍ എന്നിവര്‍ പങ്കെടുക്കും. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഹൈ ആള്‍ട്ടിട്യൂഡ് ക്രിക്കറ്റ് സ്റ്റേഡിയമാണിത്. ഉദ്ഘാടനച്ചടങ്ങിനെ തുടര്‍ന്ന് ചലച്ചിത്ര താരങ്ങളായ മനോജ്‌കെ. ജയന്‍, ലക്ഷ്മി ഗോപാലസ്വാമി, പത്മപ്രിയ, മിയ, ഉത്തര ഉണ്ണി, പിന്നണി ഗായകരായ ചിത്രാ അയ്യര്‍, ശ്രീനിവാസന്‍, അന്‍വര്‍, നിഷാദ്, സിത്താര എന്നിവര്‍ അവതരിപ്പിക്കുന്ന മെഗാഷോ അരങ്ങേറും. സോണി ടി.വി. റിയാലിറ്റിഷോ ജേതാക്കളായ ഉല്ലാസും ഭൂമിയും അവതരിപ്പിക്കുന്ന റോക്ക് ഡാന്‍സ് ചടങ്ങിന്റെ ആകര്‍ഷണമാണ്. 12 കലാകാരന്‍മാര്‍ ചേര്‍ന്ന് ഫ്യൂഷന്‍ മ്യൂസിക്ക് അവതരിപ്പിക്കും. കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും പാസ് ഇല്ലാത്തവര്‍ക്കും ഉദ്ഘാടനച്ചടങ്ങുകളും കലാപരിപാടികളും കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട്- ബാംഗ്ലൂര്‍ 212 ദേശീയപാതയില്‍ കൃഷ്ണഗിരി ടൗണില്‍നിന്ന് നൂറ് മീറ്റര്‍ ദൂരത്താണ്‌സ്റ്റേഡിയം. ടേബിള്‍ടോപ്പ് സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിനായി ബര്‍മുഡ ഗ്രാസാണ് ഉപയോഗിച്ചത്. വിദേശ രാജ്യങ്ങളിലേതുപോലെയുള്ള ഗ്രാസ് മൗണ്ടുകള്‍ സ്റ്റേഡിയത്തിന്റെ പ്രത്യേകതയാണ്.

പവലിയന്‍ നിര്‍മാണത്തിനായി പരിസ്ഥിതിക്ക് യോജിച്ച നാച്ച്വറല്‍ സ്റ്റോണുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരേ സമയം 10000 പേര്‍ക്ക് കളികാണാന്‍ സൗകര്യമുവുമുണ്ട്. 90 മീറ്ററാണ് സ്റ്റേഡിയത്തിന്റെ വൃത്തപരിധി. രാജ്യത്തെ പ്രധാനപ്പെട്ട ടെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടുകളേക്കാള്‍ 20 മീറ്റര്‍ അധികംവരുമിത്. വടകരയില്‍നിന്ന് കൊണ്ടുവന്ന കളിമണ്ണ് ഉപയോഗിച്ചാണ് സ്റ്റേഡിയത്തിലെ അഞ്ചു പിച്ചുകളും തയ്യാറാക്കിയത്. മഴപെയ്താല്‍ ഗ്രൗണ്ടില്‍വെള്ളം കെട്ടിക്കിടക്കാത്ത വിധത്തില്‍ശാസ്ത്രീയമായാണ് ഡ്രെയിനേജ് നിര്‍മാണം. മഴതോര്‍ന്ന് അരമണിക്കൂറിനുള്ളില്‍തന്നെ കളി പുനരാരംഭിക്കാന്‍ സാധിക്കും. 3 സ്ട്രിപ്പ് ആധുനിക ഇന്‍ഡോര്‍ പ്രാക്ടീസ്‌സൗകര്യവും കൃഷ്ണഗിരിസ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഏത് അന്താരാഷ്ട്ര സ്റ്റേഡിയത്തോടും കിടപിടിക്കുന്ന പ്ലയേഴ്‌സ് റൂം, ഡൈനിങ് ഹാള്‍, പ്ലെയേഴ്‌സ് ട്രീറ്റ്‌മെന്റ്‌റൂം, കളിക്കാര്‍ക്കുള്ള ഡോര്‍മിറ്ററിസൗകര്യം, വിവിധ ഓഫീസുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പവലിയന്റെ ഒന്നാം നിലയില്‍ 10 അത്യാധുനിക ഗസ്റ്റ്‌റൂമുകളുടെയും ഫിറ്റ്‌നസ് സെന്ററിന്റെയും നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കും. പതിനൊന്നേക്കര്‍ സ്ഥലത്ത് 6.5 കോടിരൂപ ചെലവിട്ടാണ്‌സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. ദേശീയ ക്രിക്കറ്റ് താരങ്ങളായിരുന്ന സുനില്‍ജോഷി, റോബിന്‍സിങ് എന്നിവരാണ് 2009 ഫെബ്രുവരിയില്‍ നിര്‍മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തത്.
wayand news

സച്ചിന്റെ കരിയറിലെ ഏറ്റവും നല്ല 10 സിക്സറുകൾ

സച്ചിൻറെ ഹെലികോപ്റ്റർ ഷോട്ട് കാണാത്തവർ കണ്ടോളൂ ...

ക്രിക്കറ്റ്‌ ദൈവത്തിൻറെ ഹെലികോപ്റ്റർ ഷോട്ട് കാണാത്തവർ കണ്ടോളൂ ...

ഹെലികോപ്റ്റർ ഷോട്ട്

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

PGA Head Teaching Professional

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google