1. അശോക ചക്രവർത്തി ഏത് രാജവംശത്തിലെ അംഗമാണ്?
2. നാളന്ദ സർവകലാശാലയുടെ സ്ഥാപകൻ?
3. മൃച്ഛകടികത്തിന്റെ കർത്താവാര്?
4. നന്ദരാജവംശ സ്ഥാപകൻ?
5. നന്ദരാജവംശത്തിലെ അവസാന ഭരണാധികാരി?
6. അലക്സാണ്ടർ അന്തരിച്ചത് ഏത് വർഷമാണ്?
7. അശോക ചക്രവർത്തിയുടെ കലിംഗയുദ്ധം നടന്ന വർഷം ഏത്?
8. ഇന്ത്യ സന്ദർശിച്ച ആദ്യ ചൈനീസ് സഞ്ചാരി?
9. അവസാന നന്ദരാജാവായ ധനനന്ദനെ പരാജയപ്പെടുത്തി മൗര്യ സാമ്രാജ്യം സ്ഥാപിച്ചത് ആര്?
10. സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ?
11. സംഘകാലകൃതിയായ തൊൽകാപ്പിയത്തിൽ പ്രതിപാദിക്കപ്പെടുന്നത്?
12. ഗംഗൈ കൊണ്ട ചോളൻ എന്ന് അറിയപ്പെടുന്ന ചോള രാജാവ്?
13. ചിലപ്പതികാരത്തിന്റെ കർത്താവ്?
14. എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം പണിത രാഷ്ട്രകൂട ഭരണാധികാരി?
15. രാഷ്ട്രകൂട രാജവംശത്തിന്റെ സ്ഥാപകൻ?
16. മഹാബലിപുരം ക്ഷേത്രം പണിത പല്ലവ രാജാവ്?
17. പ്രാചീന കാലത്ത് വിതാസ്‌ക എന്ന് വിളിക്കപ്പെടുന്ന നദി?
18. എലിഫന്റായിലെ പ്രസിദ്ധമായ ഗുഹാക്ഷേത്രങ്ങൾ നിർമ്മിച്ചത് ആരുടെ കാലത്താണ്?
19. ചന്ദ്രഗുപ്തൻ രണ്ടാമന്റെ തലസ്ഥാനനഗരി?
20. സംഘസാഹിത്യത്തിന്റെ രക്ഷാധികാരികളായി നിലകൊണ്ടിരുന്ന രാജവംശം?
21. പാണ്ഡ്യ രാജ്യത്തെ മുത്തുവിളയുന്ന നാട് എന്ന് വിശേഷിപ്പിച്ചത്?
22. ഏഷ്യാറ്റിക് സൊസൈറ്റി ഒഫ് ബംഗാൾ സ്ഥാപിച്ചത്?
23. ജാതക കഥകളിൽ പ്രതിപാദിക്കുന്നത് ആരുടെ ജീവിത ചരിത്രമാണ്?
24. ബുദ്ധ സാഹിത്യകഥകളിലെ പ്രതിനായക കഥാപാത്രമാണ്?
25. 1956 ഒക്ടോബർ 14 ന് രണ്ടുലക്ഷത്തോളം അനുയായികളുമായി ബുദ്ധമതം സ്വീകരിച്ച നേതാവ്?
26. ചന്ദ്രഗുപ്ത മൗര്യന്റെ സദസിലുണ്ടായിരുന്ന ഗ്രീക്ക് അംബാസിഡർ?
27. കൗടില്യന്റെ യഥാർത്ഥ പേര്?
28. ഇന്ത്യാചരിത്രത്തിലാദ്യമായി വൻതോതിൽ വെള്ളിനാണയങ്ങൾ പുറത്തിറക്കിയ ഭരണാധികാരി?
29. പ്രജകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് പ്രത്യേകമായി സെൻസസ് ഡിപ്പാർട്ട്മെന്റ് ആരംഭിച്ച ഭരണാധികാരി?
30. പൗരാണിക ഭാരതത്തിൽ രണ്ടാം അശോകൻ എന്നറിയപ്പെടുന്നത്?
31. ഇന്ത്യയ്ക്ക് വെളിയിൽ തലസ്ഥാനമുണ്ടായിരുന്നത് ഏത് ചക്രവർത്തിക്കാണ്?
32. കുശാന രാജവംശത്തിലെ പ്രസിദ്ധനായ ഭരണാധികാരി?
33. കനിഷ്കന്റെ സദസിലുണ്ടായിരുന്ന പ്രസിദ്ധ ആയുർവേദ ഭിഷഗ്വരർ?
34. സിദ്ധബുദ്ധമത പണ്ഡിതരായ നാഗാർജുനൻ, അശ്വഘോഷൻ എന്നിവർ അലങ്കരിച്ചിരുന്നത് ഏത് ചക്രവർത്തിയുടെ സദസിനെയാണ്?
35. ബുദ്ധന്റെ രൂപം ആദ്യമായി പതിപ്പിച്ച് സ്വർണനാണയമിറക്കിയ ഭരണാധികാരി?
36. ആദ്യമായി ഇന്ത്യയിൽ സ്വർണനാണയങ്ങൾ പുറത്തിറക്കിയ രാജവംശം?
37. ജൈനമതത്തിലെ ഒന്നാമത്തെ തീർഥങ്കരൻ?
38. ജൈനമതത്തിലെ അവസാനത്തെ തീർഥങ്കരൻ?
39. ജൈനവിശ്വാസികളുടെ ആരാധനാകേന്ദ്രമാണ്?
40. അഷ്ടാംഗ മാർഗങ്ങൾ ഏത് മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളാണ്?
41. ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
42. ബുദ്ധമത ഗ്രന്ഥം?
43.ബുദ്ധമത വിശ്വാസികളുടെ ആരാധനാലയം?
44. ബുദ്ധന്റെ പല്ല് ആരാധിക്കുന്ന ദന്തക്ഷേത്രം എവിടെയാണ്?
45. ബുദ്ധമത വളർച്ചയ്‌ക്ക് വളരെയധികം പ്രോത്സാഹനം നൽകിയ ഭരണാധികാരികൾ?
46. നവരത്നങ്ങൾ ജീവിച്ചിരുന്നത് ഏത് രാജവംശത്തിന്റെ കാലഘട്ടത്തിലാണ്?
47. ഗുപ്ത രാജവംശത്തിന്റെ യഥാർത്ഥ സ്ഥാപകൻ?
48. ഗുപ്ത സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത് ഏത് നൂറ്റാണ്ടിലാണ്?
49. കവിരാജ എന്ന വിശേഷണമുണ്ടായിരുന്ന ഭരണാധികാരി?
50. ഗുപ്ത ഭരണകാലത്ത് സ്ഥാപിച്ച മെഹ്റൗളി ശാസനം എവിടെയാണ്?
ഉത്തരങ്ങൾ
(1) മൗര്യ രാജവംശം (2) കുമാര ഗുപ്തൻ (3) ശുദ്രകൻ (4) മഹാപത്മ നന്ദൻ (5) ധനനന്ദൻ (6) ബി.സി. 323 (7) ബി.സി. 261 (8) ഫാഹിയാൻ (9) ചന്ദ്രഗുപ്ത മൗരൻ (10) വിൻസെന്റ് സ്‌മിത്ത് (11) തമിഴ് വ്യാകരണം (12) രാജേന്ദ്ര ചോളൻ (13) ഇളങ്കോവടികൾ (14) കൃഷ്ണ (15) ദന്തിദുർഗൻ (16) നരസിംഹ വർമ്മൻ l (17) ഝലം (18) രാഷ്ട്രകൂടർ (19) ഉജ്ജയിനി (20) പാണ്ഡ്യരാജവംശം (21) മെഗസ്‌തനീസ് (22) വില്യം ജോൺസ് (23) ബുദ്ധന്റെ (24) ദേവദത്തൻ (25) ഡോ. ബി.ആർ. അംബേദ്കർ (26) മെഗസ്‌തനീസ് (27) വിഷ്ണുഗുപ്തൻ (28) ചന്ദ്രഗുപ്‌ത മൗര്യൻ (29) ചന്ദ്രഗുപ്ത മൗര്യൻ (30) കനിഷ്‌കൻ (31) കനിഷ്‌കൻ (32) കനിഷ്‌കൻ (33) ചരകൻ, സുശ്രുതൻ (34) കനിഷ്‌കന്റെ (35) കനിഷ്‌കൻ (36) കുശാന രാജവംശം (37) ഋഷഭ (38) മഹാവീരൻ (39) ക്ഷേത്രം (40) ബുദ്ധമതം (41) ശ്രീബുദ്ധൻ (42) ത്രിപീടിക (43) പഗോഡ (44) കാൻഡി (ശ്രീലങ്ക) (45) അശോകൻ, കനിഷ്‌കൻ, ഹർഷൻ (46) ഗുപ്ത രാജവംശം (47) ശ്രീഗുപ്തൻ (48) നാലാം നൂറ്റാണ്ട് (എ.ഡി. 320) (49) സമുദ്രഗുപ്തൻ (50) ഡൽഹി
അഭിപ്രായങ്ങളൊന്നുമില്ല: