"ജനറേഷന് ഗ്യാപ്പുകളെ" പൊട്ടിച്ചെറിഞ്ഞ് വിജയം കണ്ട സിനിമയായിരുന്നു ജോഷി സംവിധാനത്തില് മോഹന്ലാലും അമല പോളും ഒന്നിച്ചഭിനയിച്ച റണ് ബേബി റണ്. ഈ ടീം വീണ്ടും ഒന്നിക്കുന്നു എന്ന വാര്ത്ത പ്രതീക്ഷയോടെയാണ് സിനിമാ ആസ്വാദകര് സ്വീകരിച്ചത്. പക്ഷെ, പിന്നീട് യാതൊരു വിശദീകരണവും നല്കാതെ സിനിമ നിര്ത്തി വയിക്കുന്നുവെന്ന് റിപ്പോര്ട്ടുകള് വന്നു.
ഇനിയാരും ആ പ്രതീക്ഷ കൈവിട്ടു കളയണ്ട. നടക്കുമെന്ന് പറഞ്ഞ ആ സിനിമ നടക്കുക തന്നെ ചെയ്യും. നിര്ത്തി വച്ച ചിത്രത്തിന്റെ ഷൂട്ടിങ് ജൂണ്മാസത്തില് ആരംഭിക്കുമെന്നാണ് ഇപ്പോള് കേള്ക്കുന്നത്. ലൈല ഓ ലൈല എന്ന പേരിട്ട സിനിമയെ കുറിച്ച് മോഹന്ലാല് തന്നെയാണ് ആദ്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ലൈല ഓ ലൈലയുടെ ചിത്രീകരണം നിര്ത്തിവച്ചാണ് ജോഷി തന്റെ അടുത്ത ചിത്രത്തിലേക്ക് കടന്നത്. ദിലീപിനെ നായകനാക്കി അവതാരം എന്ന ചിത്രമെടുക്കുന്ന തിരക്കിലാണിപ്പോള് ജോഷി. അതു കഴിഞ്ഞാല് ലൈല ഓ ലൈലയിലേക്ക് കടക്കും. മിസ്റ്റര് ഫ്രോഡ്, കൂതറ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് മോഹന്ലാല്. അമല പോളാകട്ടെ തമിഴ് ചിത്രങ്ങളുമായി തിരക്കിലും. ജൂണ് മാസം ആവുമ്പോഴേക്കും ഈ തിരക്കൊക്കെ മാറും. മൂവരും ഒന്നിക്കും വീണ്ടുമൊരു റണ് ബേബി ഹിറ്റിനായി.
കഹാനി, ഡി- ഡേ, നമസ്‌തേ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്ക്ക് വേണ്ടി തിരക്കഥയൊരുക്കിയ സുരേഷ് നായരാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. സുരേഷ് നായരുടെ ആദ്യ മലയാള ചിത്രമാണ് ലൈല ഓ ലൈല എന്നതാണ് മറ്റൊരു പ്രത്യേകത. ആക്ഷന് കോമഡി ത്രില്ലറായ ചിത്രം ഫൈന് കട്ട് എന്റര്പ്രൈസസിന്റെ ബാനറിലാണ് നിര്മിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: