Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ 2014 ല്‍ ഇന്ത്യ യു എസിനെ കടത്തിവെട്ടും

2014 വര്‍ഷത്തില്‍ ലോകത്തെ 47 രാജ്യങ്ങളിലായി ആകെ വാങ്ങുന്ന സ്മാര്‍ട്ട് ഫോണുകളുടെ പകുതിയും വാങ്ങുന്നത് ഇന്ത്യയും ചൈനയുമാകുമെന്ന് റിപ്പോര്‍ട്ട്.

ഏതാണ്ട് 500 മില്യണ്‍ ഫോണുകളാകും ഇരു രാജ്യങ്ങളും ചേര്‍ന്ന് വാങ്ങുക. കൂടാതെ 400 മില്യണ്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ആഗോള പട്ടികയില്‍ ഇവര്‍ ചേര്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ഉപയോഗത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്നും യു എസിനെ കടത്തി വെട്ടുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയില്‍ വിറ്റു പോയ സ്മാര്‍ട്ട് ഫോണുകളില്‍ ഭൂരിഭാഗവും പുതിയ ഉപയോക്താക്കളുടെ കൈവശമാണ് എത്തിയിട്ടുള്ളത്. ചൈനയാണ് ഒന്നാം സ്ഥാനത്ത് ( 283 മില്യണ്‍), ഇന്ത്യ (225 മില്യണ്‍), യു എസ് (89 മില്യണ്‍), ബ്രസീല്‍ (47 മില്യണ്‍), ഇന്‍ഡോനേഷ്യ (46 മില്യണ്‍), റഷ്യ (31 മില്യണ്‍), ജപ്പാന്‍ (30 മില്യണ്‍), മെക്‌സികോ (23 മില്യണ്‍), ജെര്‍മനി(22 മില്യണ്‍), ഫ്രാന്‍സ്(18.7 മില്യണ്‍), യു കെ (17.7 മില്യണ്‍) എന്നിങ്ങനെയാണ് ഉപയോഗം.

4G സ്മാർട്ട്‌ഫോണുമായി XOLO

4G യിൽ വർക്ക് ചെയ്യുന്ന തങ്ങളുടെ ആദ്യത്തെ സ്മാർട്ട്‌ഫോണുമായി XOLO.
അടുത്ത് തന്നെ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന XOLO LT900 , സ്നാപ്ഡ്രാഗണ്‍  S4  DUAL CORE പ്രോസ്സസറിലാണ് പ്രവർത്തിക്കുന്നത്. 4.3 ഇഞ്ച്‌ ഓഗസ് ദിസ്പ്ലയുള്ള ഫോണിനു 8 MP ക്യാമറയും 1GB റാമുമാണ് ഉള്ളത്.
android 4.2.2 യിൽ പ്രവര്ത്തിക്കുന്ന XOLO LT 900 യുടെ ബാക്കി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലാ..

ടാബ്ലെറ്റും ഫാബ്ലെറ്റുകളുമായി നോക്കിയ

തങ്ങളുടെ ആദ്യ ടാബ്ലെറ്റും ഫാബ്ലെറ്റുകളുമായി നോക്കിയ.ദുബൈയിൽ നടന്ന ചടങ്ങിലാണ് മൂന്നു നോക്കിയ ലുമിയ  താരങ്ങളുടെ അവതരണം നടന്നത് . മൈക്രോസോഫ്റ്റ് ഏറ്റെടുത്തശേഷമുള്ള ആദ്യത്തെ അവതരണമാണിത്.ആദ്യ നോക്കിയ ടാബ്ലെറ്റായ ലുമിയ 2520 യും ഫബ്ലെറ്റ് ഗണത്തിൽപ്പെട്ട ലുമിയ 1520യും 1320 യുമാണ് പുറത്തിറങ്ങിയത് .
ഇതിൽ 2520 യ്ക്കും 1520 യ്ക്കും ഫുൾഎച്ഡി ഡിസ്പ്ലയാണ് ഉള്ളത്.

10.1 ഇഞ്ച് ഫുള്‍ എച്ച്.ഡി. എ.പി.എസ്. എല്‍.സി.ഡി. ഡിസ്‌പ്ലേയാണ് ലൂമിയ 2520 ല്‍. റെസല്യൂഷന്‍ 1920 X 1080 പിക്‌സല്‍. അതായത് 218 പിക്‌സല്‍ പെര്‍ ഇഞ്ച് ( 218ppi ). ലൂമിയ സ്മാര്‍ട്ട് ഫോണുകളിലെ ക്ലിയര്‍ബാക്ക് ഡിസ്‌പ്ലേ ഫില്‍റ്ററും ( Clear Black Display Filter ) ഇതിലുണ്ട്. സൂര്യപ്രകാശത്തിലും മികച്ച ഡിസ്‌പ്ലേ ഇത് നല്‍കും.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ആര്‍.ടി.8.1 ആണ് ( Windows RT8.1 ) ഓപ്പറേറ്റിങ് സിസ്റ്റം. മൈക്രോസോഫ്റ്റിന്റെ സര്‍ഫേസ്2 എന്ന മോഡലില്‍ മാത്രമേ നിലവില്‍ ഈ ഒ.എസ്. ഉപയോഗിക്കുന്നുള്ളൂ. നോക്കിയ മത്സരിക്കുന്നത് ഈ മോഡലുമായാണ്.

2.2 ഗിഗാ ഹെര്‍ട്‌സ് ക്വാഡ്‌കോര്‍ ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 800 പ്രോസസ്സറാണ് നോക്കിയ ടാബിന് കരുത്തേകുന്നത്. ഒപ്പം 2. ജി.ബി. റാമും. 32 ജി.ബി.യാണ് ഇന്‍ബില്‍റ്റ് മെമ്മറി. 32 ജി.ബി.യുടെ മൈക്രോ എസ്.ഡി. കാര്‍ഡും ഉപയോഗിക്കാം. ബാറ്ററി 8000 എം.എ.എച്ച്. 10 മണിക്കൂര്‍ തുടര്‍ച്ചയായ ഉപയോഗത്തിന് ഇത് സഹായിക്കും

അതിവേഗം ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ഉണ്ട്. ഇതുവഴി അരമണിക്കൂര്‍ കൊണ്ട് 50 ശതമാനവും ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനവും ബാറ്ററി ചാര്‍ജ് ചെയ്യാം. യാത്രാവേളകളിലും മറ്റും ഇത് ഏറെ സഹായം ചെയ്യും. ലൂമിയ പരമ്പരയിലെ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ നിലവില്‍ ഈ സൗകര്യമുണ്ട്.

6.7 മെഗാപിക്‌സലിന്റേതാണ് പ്രധാന ക്യാമറ. മുന്‍ ക്യാമറ രണ്ട് മെഗാപിക്‌സല്‍. പതിവ് ക്യാമറാ ആപ്ലിക്കേഷനുകള്‍ക്ക് പുറമേ 'വീഡിയോ ഡയറക്ടര്‍' എന്ന പുതിയ ആപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി എഡിറ്റിങ്, സൗണ്ട് എഫക്ട്‌സ്, ബാക്ക് ഗ്രൗണ്ട് മ്യൂസിക്, ടൈറ്റിലുകള്‍ തുടങ്ങിയവ നല്‍കാം.

ലൂമിയ ഫോണുകളില്‍ തത്കാലം ഈ സൗകര്യം ലഭിക്കില്ല. എന്നാല്‍ ഫോണിലെ വീഡിയോ ടാബിലേക്ക് മാറ്റി ഇതെല്ലാം ചെയ്യാം. ഇങ്ങനെ വീഡിയോ ടാബിലേക്ക് മാറ്റുന്നതിനായി പുതിയ മൊബൈല്‍ ആപ്പ് നോക്കിയ ലഭ്യമാക്കും.

മൈക്രോസോഫ്റ്റ് ഓഫീസ്, ഔട്ട്‌ലുക്ക്, സ്‌കൈഡ്രൈവ്, എക്‌സ്‌ബോക്‌സ്, പതിവ് ഗെയിമുകള്‍ എന്നിവയ്ക്ക് പുറമേ ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും ഇതില്‍ പ്രീഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.

ഗ്ലോസി ഫിനിഷിങ്ങുള്ള മോഡല്‍ ചുവപ്പ്, വെളുപ്പ് നിറങ്ങളിലും മറ്റ് ഫിനിഷിങ്ങിലുള്ളത് കറുപ്പ്, സിയാന്‍ എന്നീ നിറങ്ങളിലും ലഭിക്കും.

വോള്യം കണ്‍ട്രോള്‍, പവര്‍/ലോക് ബട്ടണുകള്‍ ടാബിന്റെ മുകള്‍വശത്താണ്. വലതുവശത്ത് യു.എസ്.ബി., എച്ച്.ഡി.എം.ഐ. പോര്‍ട്ടുകള്‍. ഇടത്ത് ഹെഡ്‌ഫോണ്‍ ജാക്ക്, ചാര്‍ജിങ് പോര്‍ട്ടും.

വൈഫൈയ്ക്ക് പുറമെ 4ജി കണക്ടിവിറ്റിയും ഉണ്ടാകും. ഈ സൗകര്യങ്ങളുള്ള ആദ്യ ഫുള്‍ എച്ച്.ഡി. ടാബ്‌ലറ്റ് ആണ് ഇതെന്ന് നോക്കിയ പറയുന്നു. തൊട്ടുപിന്നാലെ ഇറങ്ങിയ ഐപാഡിന്റെ ചില പതിപ്പുകളില്‍ ഈ സൗകര്യങ്ങളുണ്ട്. വെറുതെയല്ല നോക്കിയ ലോഞ്ചിങ് നേരത്തേ ആക്കിയത്!

നികുതികള്‍ക്ക് പുറമേ 499 ഡോളര്‍ (ഏകദേശം 30,800രൂപ) ആയിരിക്കും അമേരിക്കയില്‍ ലൂമിയ 2520 ന്റെ വില. ടാബുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാവുന്ന നോക്കിയ പവര്‍ കീബോര്‍ഡ് വേണമെങ്കില്‍ 149 ഡോളര്‍ (ഏകദേശം 9,100 രൂപ) അധികം നല്‍കണം.

9.7 ഇഞ്ച് വലിപ്പമുള്ള ഐപാഡ് എയറുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌ക്രീനിന്റെ കാര്യത്തില്‍ ലൂമിയ 2520 ആണ് മുന്നില്‍. ഡിസ്‌പ്ലേയില്‍ തിരിച്ചും. 2048 X 1536 പിക്‌സലാണ് ' ഐപാഡ് എയറി'ന്റെ റെസല്യൂഷന്‍. പക്ഷെ, പകല്‍ വെളിച്ചത്തില്‍ കൂടുതല്‍ വ്യക്തത നോക്കിയ അവകാശപ്പെടുന്നുണ്ട്.

ക്യാമറയുടെ കാര്യത്തില്‍ നോക്കിയ തന്നെയാണ് ഒരു ചുവട് മുന്നില്‍. ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ വ്യത്യസ്തമായതിനാല്‍ ഇവയെ അങ്ങനെ താരതമ്യം ചെയ്യാന്‍ പറ്റില്ല. അത് ഉപയോഗിക്കുന്നവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടാം. പ്രോസസ്സറിന്റെ കാര്യത്തിലും ഈയൊരു പ്രശ്‌നമുണ്ട്.

6 ഇഞ്ച്‌ ഡിസ്പ്ലയും 20 MP PUREVIEW ക്യാമറയും Quadcore പ്രോസസറും ഉള്ള കരുത്തനായ 1520 ഫാബ്ലെറ്റ് വിപണിയിൽ കരുത്തനായ സ്ഥാനര്തിയാണ് .
സാധാരണക്കാരെ മുന്നില് കണ്ടുകൊണ്ട് ഇറക്കിയ മോഡലാണ്1320 
5 മെഗാപിക്സെൽ കാമറയും 6 ഇഞ്ച്‌ എച്ഡി ഡിസ്പ്ലയുമാണ് 1320 യ്ക്ക് ഉള്ളത് ഒന്നിന്റെയും വിലവിവരം പുറത്തു വന്നിട്ടില്ല . കാത്തിരിക്കാം അല്ലെ ?
BY VINAY KRISHNAN

ഇരുപതിനായിരത്തിന്റെ ഫോണുമായി ജിയോണീ.

വില കൂടുംതോറും തിരഞ്ഞെടുപ്പിനുള്ള സാധ്യതകള്‍ കുറയും എന്നതാണ് സ്മാര്‍ട്്‌ഫോണ്‍ വിപണിയുടെ പ്രത്യേകത. പതിനായരിം രൂപയില്‍ കുറഞ്ഞ വിലയുളള നൂറിലേറെ സ്മാര്‍ട്‌ഫോണ്‍ മോഡലുകള്‍ വിവിധ കമ്പനികള്‍ രംഗത്തിറക്കുന്നുണ്ട്. എന്നാല്‍ വില 20,000 കടന്നാല്‍ അഞ്ചോ ആറോ കമ്പനികള്‍ മാത്രമേ ഉണ്ടാകൂ. പിന്നെയും വില കൂടിയ ഫോണ്‍ വേണമെങ്കില്‍ ആപ്പിള്‍ ഐഫോണ്‍ ഫൈവോ സാംസങ് ഗാലക്‌സി എസ് ഫോറോ തിരഞ്ഞെടുക്കേണ്ടിവരും. ഇരുപതിനായിരം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഫോണ്‍ തിരയുന്നവര്‍ക്ക് പുതിയൊരു സാധ്യത സമ്മാനിക്കുകയാണ് ജിയോണി എന്ന ചൈനീസ് കമ്പനി. 

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ കമ്പനികളില്‍ താരതമ്യേനെ പുതുമുഖമാണിവന്‍. 2003 ല്‍ ചെറിയ രീതിയില്‍ ആരംഭിച്ച ജിയോണി മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ആഗോളവിപണിയിലേക്കും പ്രവേശിച്ചു. ഇന്നിപ്പോള്‍ ഗള്‍ഫ്‌രാഷ്ട്രങ്ങള്‍, ആഫ്രിക്ക, വിയറ്റ്‌നാം, തയ്‌വാന്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലൊക്കെ ജിയോണി മൊബൈല്‍ സ്വീകാര്യത നേടിക്കഴിഞ്ഞു. സ്വന്തം നാടായ ചൈനയില്‍ പ്രതിവര്‍ഷം 230 ലക്ഷം യൂണിറ്റ് വില്പനയോടെ വിപണിയില്‍ രണ്ടാംസ്ഥാനം നേടാനും കമ്പനിക്കായി. 

 ജിയോണിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ ഇലൈഫ് ഇ6 മാസങ്ങള്‍ക്ക് മുമ്പേ അവതരിപ്പിക്കപ്പെട്ടിരുന്നു. ആഗസ്തില്‍ ഇന്ത്യയില്‍ വില്പനയ്‌ക്കെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും സപ്തംബര്‍ അവസനവാരം വരെ സംഭവം ഇന്ത്യയില്‍ എത്തിയിട്ടില്ല. ഇപ്പോഴിതാ ഇ6 ഇന്ത്യന്‍ ഇ-കൊമേഴ്‌സ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. സ്‌നാപ്ഡീല്‍ ആണ് ഇ6 ന്റെ പ്രീ-ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങിയിരിക്കുന്നത്. 22,165 രൂപ മുടക്കി ബുക്ക് ചെയ്താല്‍ പത്തുദിവസത്തിനുള്ളില്‍ സാധനം വീട്ടിലെത്തിക്കാമെന്ന് സ്‌നാപ്ഡീല്‍ ഉറപ്പുതരുന്നു.

കാഴ്ചയിലും സൗകര്യങ്ങളുടെയും കാര്യത്തില്‍ ഐഫോണിനോടും ഗാലക്‌സി എസ്3 യോടും കിടപിടിക്കുന്നുണ്ട് ഇലൈഫ് ഇ6. അഞ്ചിഞ്ച് വിസ്താരമുള്ള ഒ.ജി.എസ്. (വണ്‍ ഗ്ലാസ് സൊല്യൂഷന്‍) അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ലോകപ്രശസ്ത സ്‌ക്രീന്‍ ഡിസ്‌പ്ലേ നിര്‍മാണകമ്പനിയായ കോര്‍ണിങിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തമാണിത്. രണ്ട് ചില്ലുപാളികള്‍ ഉപയോഗിച്ചുകൊണ്ടാണ് സാധാരണ ടച്ച്‌സ്‌ക്രീനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒന്ന് ടച്ച് സെന്‍സറായും മറ്റൊന്ന് സെന്‍സറിന്റെ സംരക്ഷണകവചമായും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഒ.ജി.എസ്. സ്‌ക്രീനില്‍ രണ്ടിനു പകരം ഒറ്റചില്ലുപാളിയേ ഉണ്ടാകു. ഹാന്‍ഡ്‌സെറ്റിന്റെ ഭാരം കുറയ്ക്കാനും ഡിസ്‌പ്ലേമികവ് വര്‍ധിപ്പിക്കാനും ഒ.ജി.എസ്. സ്‌ക്രീനിനാകും. 1080 X 1920 പിക്‌സല്‍സ് റിസൊല്യൂഷനോട് കൂടിയ ഒ.ജി.എസ്. സ്‌ക്രീനാണ് ജിയോണി ഇലൈഫ് ഇ6 ല്‍ ഉപയോഗിച്ചിരിക്കുന്നത്.

1.5 ഗിഗാഹെര്‍ട്‌സ് മീഡിയാടെക്ക് ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി.. ഹാര്‍ഡ്‌വേര്‍ കരുത്തിന്റെ കാര്യത്തിലും ജിയോണി ചില്ലറക്കാരനല്ല. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനാണ് ഫോണിലുള്ളത്. ഒപ്പം ജിയോണിയുടെ സ്വന്തം അമിഗോ യൂസര്‍ ഇന്റര്‍ഫേസും. ഫോട്ടോഗ്രാഫി ഇഷ്ടക്കാര്‍ക്കായി എല്‍.ഇ.ഡി. ഫ്ലാഷോടുകൂടിയ 13 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറയും 5 മെഗാപിക്‌സല്‍ രണ്ടാം ക്യാമറയും ഫോണിലുണ്ട്.

ഹാര്‍ട്ട്ബീറ്റ് സിങ്ക്രോണൈസിങ് ടെക്‌നോളജിയാണ് ഇലൈഫ് 6 ന്റെ പ്രധാന സവിശേഷതയായി ജിയോണി പറയുന്നത്. ഓരോ പത്ത്മിനുട്ട് കൂടുമ്പോഴൂം പ്രധാന ആപ്ലിക്കേഷനുകളെ ഉണര്‍ത്തി നിര്‍ത്തുന്ന സാങ്കേതികവിദ്യയാണിത്. അങ്ങനെ ചെയ്യുന്നത് വഴി ഫോണിന്റെ ബാറ്ററിചാര്‍ജ് ലാഭിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

മോഷന്‍ സെന്‍സര്‍ സാങ്കേതികവിദ്യയുപയോഗിച്ചുള്ള എല്ലാവിധ പുത്തന്‍ കസര്‍ത്തുകളും നടത്താനാവുന്ന ഫോണാണിത്. കോള്‍ വരുന്നുണ്ടെങ്കില്‍ ഫോണെടുത്ത് ചെവിക്കരികിലേക്ക് പിടിച്ചാല്‍ മതി ഓട്ടോമാറ്റിക്കായി കണക്ട് ആയിക്കൊള്ളും. അല്ലെങ്കില്‍ സ്‌ക്രീനിന് മുന്നിലുടെ ഒന്ന് വിരല്‍ വീശിയാലും മതി. സ്‌ക്രീനിന് മുന്നില്‍ നിന്ന് കണ്ണുമാറ്റിയാല്‍ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ തനിയെ നില്‍ക്കും. വീണ്ടും സ്‌ക്രീനിലേക്ക് നോക്കിയാല്‍ മാത്രമേ പ്രദര്‍ശനം പുനരാരംഭിക്കൂ. 

കണക്ടിവിറ്റിക്കായി ത്രീജി, വൈഫൈ,ബ്ലൂടൂത്ത് 4.0 എന്നീ സംവിധാനങ്ങളുള്ള ഇ6 ല്‍ 2020 എം.എ.എച്ച്.ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 
all credits goes to mathrubhumi

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

PGA Head Teaching Professional

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google