Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

മൊബൈല്‍ കരുത്തില്‍ സാംസങിന് 26 ശതമാനം ലാഭവര്‍ധന

സ്മാര്‍ട്ട്‌ഫോണ്‍ വിപണി സാംസങിനെ വീണ്ടും തുണച്ചു. ഈ സാമ്പത്തികവര്‍ഷത്തെ മൂന്നാംപാദത്തില്‍ 26 ശതമാനമാണ് കമ്പനിയുടെ ലാഭത്തിലെ വര്‍ധന. ഇക്കാര്യത്തില്‍ മെമ്മറി ചിപ്പ് ബിസിനസും കമ്പനിക്ക് തുണയായതായി വിലയിരുത്തപ്പെടുന്നു. 2013 ജൂലായ്-സപ്തംബര്‍ കാലത്ത് സാംസങ് നേടിയ ലാഭം 760 കോടി ഡോളര്‍ (47,000 കോടി രൂപ) ആണ്
സാംസങിന് കഴിഞ്ഞ പാദത്തില്‍ റിക്കോര്‍ഡ് ലാഭം ലഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആ പ്രവചനം ശരിവെച്ചിരിക്കുകയാണ് ഇപ്പോള്‍ പുറത്തുവന്ന കണക്ക്. 

കമ്പനിയുടെ വരുമാനം വര്‍ധിക്കത്തക്ക വിധം പുതിയ ഉത്പന്നങ്ങള്‍ തുടരെ പുറത്തിറക്കാന്‍ സാംസങിന് കഴിയുന്നുണ്ട്. ഏറ്റവുമൊടുവില്‍ വക്രസ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി റൗണ്ട് ആണ് സാംസങ് രംഗത്തെത്തിച്ചത്.

നവീനത ഉറപ്പാക്കുംവിധം ഗവേഷണരംഗത്ത് വലിയ മുതല്‍മുടക്ക് സാംസങ് നടത്തുന്നുണ്ട്. കമ്പനിയുടെ വിജയത്തിന് പിന്നില്‍ ഇതും ഒരു ഘടകമാണെന്ന് വിലയിരുത്തപ്പെടുന്നു. 

മാത്രമല്ല, അര്‍ധചാലക രംഗത്തും സാംസങിന്റെ ബിസിനസ് കരുത്താര്‍ജിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസക്കാലയളവില്‍, അതിന് മുമ്പത്തെ മൂന്നു മാസത്തെ അപേക്ഷിച്ച് മെമ്മറി ചിപ്പ് കച്ചവടത്തില്‍ 12 ശതമാനം വരുമാന വര്‍ധനയാണ് രേഖപ്പെടുത്തിയത്.

4G സ്മാർട്ട്‌ഫോണുമായി XOLO

4G യിൽ വർക്ക് ചെയ്യുന്ന തങ്ങളുടെ ആദ്യത്തെ സ്മാർട്ട്‌ഫോണുമായി XOLO.
അടുത്ത് തന്നെ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന XOLO LT900 , സ്നാപ്ഡ്രാഗണ്‍  S4  DUAL CORE പ്രോസ്സസറിലാണ് പ്രവർത്തിക്കുന്നത്. 4.3 ഇഞ്ച്‌ ഓഗസ് ദിസ്പ്ലയുള്ള ഫോണിനു 8 MP ക്യാമറയും 1GB റാമുമാണ് ഉള്ളത്.
android 4.2.2 യിൽ പ്രവര്ത്തിക്കുന്ന XOLO LT 900 യുടെ ബാക്കി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലാ..

പുതുട്രെന്‍ഡാകാന്‍ ഗാലക്‌സി ട്രെന്‍ഡ്

വില പതിനായിരം വരെയാകാം, അതില്‍ കൂടരുത്. സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ മിക്കവരും ഇങ്ങനെയൊരു തീരുമാനം മനസിലുറപ്പിച്ചാണ് കടകളിലെത്തുക. പതിനായിരം രൂപയ്ക്ക് മുകളിലുളള തുക ഫോണിന് വേണ്ടി മുടക്കുന്നത് മണ്ടത്തരമാണ് എന്ന സാമ്പത്തിക അച്ചടക്കബോധം മനസിലുളളതുകൊണ്ടാണിത്.

43,000 രൂപ വിലയുള്ള ഐഫോണ്‍ ഫൈവോ 49,900 രൂപ വരുന്ന ഗാലക്‌സി നോട്ട് ത്രീയോ വാങ്ങുന്നവര്‍ക്ക് ഈ പറഞ്ഞ ബോധമില്ലേ എന്ന് ചോദിച്ച് ആരും അലമ്പുണ്ടാക്കരുത്. പറഞ്ഞുവരുന്നത് നമ്മുടെ നാട്ടിലെ സാധാരണക്കാരന്റെ കാര്യമാണ്. സ്മാര്‍ട് ആകുകയും വേണം അധികം പൈസ മുടക്കാനുമില്ല എന്ന ചിന്ത മനസിലുള്ള ഞാനടക്കമുളള 'കാറ്റില്‍ ക്ലാസി'ന്റെ കാര്യം.

സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഇടത്തരക്കാരെ ആകര്‍ഷിക്കാന്‍ പുതിയൊരു മോഡലുമായാണ് സാംസങിന്റെ വരവ്. ഗാലക്‌സി ട്രെന്‍ഡ് എന്ന പേരില്‍ കമ്പനി അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണിന്റെ വില 8,700 രൂപ. സംഭവം വില്പനയ്‌ക്കെത്തിയിട്ടില്ലെങ്കിലും ഇ-ടെയ്‌ലിങ് സൈറ്റുകളായ ഫ് ളിപ്കാര്‍ട്ടിലും ഇന്‍ഫിബീമിലുമൊക്കെ ഇതിന്റെ വിശദാംശങ്ങള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

കാഴ്ചയിലും കരുത്തിലും ഓക്കെ എന്ന് പറയിക്കുന്ന ഈ ഫോണിന്റെ വിലയും ആകര്‍ഷകം തന്നെ. 480 X 800 പിക്‌സല്‍സ് റിസൊല്യൂഷനുളള നാലിഞ്ച് ടി.എഫ്.ടി. ഡിസ്‌പ്ലേ സ്‌ക്രീനാണ് ട്രെന്‍ഡിലുളളത്. ഡ്യുവല്‍ സിം മോഡലാണിത്. ഒരു ഗിഗാഹെര്‍ട്‌സ് പ്രൊസസര്‍, 512 എം.ബി.റാം, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഇതിന്റെ ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍. ഇന്റേണല്‍ മെമ്മറി പോരെന്നുളളവര്‍ക്ക് 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ട്.
ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനിലാണ് ഗാലക്‌സി ട്രെന്‍ഡ് പ്രവര്‍ത്തിക്കുക. ഇന്റര്‍നെറ്റുമായി അല്പനേരം മല്ലിട്ടാല്‍ ഫോണിനെ ജെല്ലിബീന്‍ വെര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. ഇതിന് പുറമെ ടച്ച്‌വിസ് 4.0 യൂസര്‍ഇന്റര്‍ഫേസും ഫോണിലുണ്ട്.

ചില്ലറ ഇഫക്ടുകളോടു കൂടിയ മൂന്ന് മെഗാപിക്‌സല്‍ ക്യാമയാണ് ട്രെന്‍ഡിലുള്ളത. ഫ് ളാഷില്ലാത്തത് വലിയൊരു പോരായ്മ തന്നെ. കണ്കടിവിറ്റിക്കായി ത്രീജി, വൈഫൈ, ബ്ലൂടൂത്ത്, എഡ്ജ്, ജി.പി.ആര്‍.എസ്. എന്നീ സംവിധാനങ്ങള്‍ മുന്നോട്ടുവെക്കുന്ന ഫോണിന്റെ ഭാരം 126 ഗ്രാം.

1500 എം.എ.എച്ച് ബാറ്ററിയാണ് ഗാലക്‌സി ട്രെന്‍ഡിന് ജീവന്‍ പകരുക. എട്ട് മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 350 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാന് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.

കേരളത്തിലെ ഓണം പോലെ ഉത്തരേന്ത്യയില്‍ മുഴുവന്‍ ഷോപ്പിങ് ജ്വരം പടര്‍ന്നുപിടിക്കുന്ന ദീപാവലിക്കാലത്ത് ഗാലക്‌സി ട്രെന്‍ഡ് വിപണിയിലെത്തിക്കാനാണ് സാംസങിന്റെ പരിപാടി. മൈക്രോമാക്‌സ്, കാര്‍ബണ്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികളുടെ പുതുപുത്തന്‍ മോഡലുകള്‍ക്ക് ഭീഷണിയാകും ഗാലക്‌സി ട്രെന്‍ഡ് എന്നകാര്യത്തില്‍ സംശയമില്ല.
ALL CREDITS GOES TO MATHRUBHUMI

ബ്ലാക്ക്ബറി ഇന്ത്യക്കാരന്റെ കൈയിലേക്ക്‌

ഒട്ടാവ: കാനഡ ആസ്ഥാനമാക്കിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ബ്ലാക്ക്‌ബെറിയുടെ നിയന്ത്രണം ഇനി ഇന്ത്യക്കാരന്. ഹൈദരാബാദില്‍ ജനിച്ച പ്രേം വത്സയുടെ ഫെയര്‍ഫാക്‌സ് ഫിനാഷ്യല്‍ ഹോള്‍ഡിങ് എന്ന സ്ഥാപനമാണ് ബ്ലാക്ക്‌ബെറി വാങ്ങുന്നത്.
470 കോടി യു.എസ്. ഡോളര്‍ (29,000 കോടി രൂപ )നല്‍കിയാണ് ബ്ലാക്ക്‌ബെറിയെ പ്രേം വത്സ ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു കമ്പനികളും ഒപ്പിട്ടു.
സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ മത്സരം അതിജീവിക്കാന്‍ ബ്ലാക്ക്ബറി ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് കൈമാറ്റം. ഈ വര്‍ഷം പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്, 40 ശതമാനം ജീവനക്കാരെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുകയാണെന്ന് വെള്ളിയാഴ്ച കമ്പനി പ്രഖ്യാപിച്ചിരുന്നു.

    ഫെയര്‍ഫാക്‌സിന് ഇപ്പോള്‍ ബ്ലാക്ക്‌ബെറിയില്‍ 10 ശതമാനം ഓഹരിയുണ്ട്. ബാക്കി ഷെയറിന് ഒന്നിന് ഒന്‍പത് ഡോളര്‍ പ്രകാരമാണ് വില്പന. നവംബര്‍ നാലോടെ ഔപചാരികമായ ഓഹരികൈമാറ്റം പൂര്‍ത്തിയാകും.
  1950 ല്‍ ഹൈദരാബാദില്‍ ജനിച്ച പ്രേം വത്സ മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിങിന് ശേഷമാണ് കാനഡയിലെത്തുന്നത്. ഒന്റാരിയോ സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ നേടിയ അദ്ദേഹം വിവിധ കമ്പനികളില്‍ ജോലി ചെയ്ത ശേഷം സുഹൃത്തുക്കളോടൊപ്പം ഒരു അസറ്റ് മാനേജ്‌മെന്റ് കമ്പനി സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി കമ്പനികളെ ഏറ്റെടുത്ത വത്സയുടെ കമ്പനി 1987 ലാണ് ഇവയെല്ലാം ചേര്‍ത്ത് ഫെയര്‍ഫാക്‌സ് ഫിനാഷ്യല്‍ ഹോള്‍ഡിങ് എന്ന സ്ഥാപനം രൂപവത്ക്കരിക്കുന്നത്.
all credits goes to mathrubhumi
source

3 ദിവസം കൊണ്ട് 90 ലക്ഷം പുതിയ തലമുറ ഐഫോണ്‍ വിറ്റ് ആപ്പിൾ.

3 ദിവസത്തിനിടെ 50 ലക്ഷം ഐഫോണ്‍ 5 വിറ്റുവെന്ന ഗംഭീരൻ റെക്കോർഡ്‌
തകർത്തുകൊണ്ട് പുതിയ തലമുറ ഐഫോണുകൾ അവയുടെ വില്പന
90 ലക്ഷമായി വർധിപ്പിച്ചു .ഇപ്പോൾ തന്നെ 2 മില്യണ്‍ ഐഒസ് 7 ദിവൈസുകൾ
നിലവിലുണ്ടെന്ന വാര്ത്ത  ആപ്പിൾ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു.

ഇതാദ്യമായാണ് ആപ്പിള്‍ രണ്ടു ഫോണുകള്‍ ഒരുമിച്ച് പുറത്തിറക്കുന്നത്. ഐഫോണ്‍ ഫൈവ് സിയും ഐഫോണ്‍ ഫൈവ് എസും ആണ് ആ അപൂര്‍വഭാഗ്യത്തിന് ഉടമകള്‍. ആറാം തലമുറ ഐഫോണ്‍ അഥവാ ഐ ഫോണ്‍ 5 എസിന്‍െറ പ്രധാന പ്രത്യേകത ‘ടച്ച് ഐഡി’ എന്ന വിരലടയാള സ്കാനറാണ്. ഫോണ്‍ തുറക്കാന്‍ ഉടമയുടെ വിരലടയാളം ഉപയോഗിക്കാം. അങ്ങനെ കള്ളന്മാരെ പറ്റിക്കാം. ഫോണിന്‍െറ മുന്നില്‍ താഴെ വൃത്താകൃതിയിലുള്ള ഹോം ബട്ടണിലാണ് സ്കാനര്‍. ആപ്ളിക്കേഷന്‍ ചന്തയായ ഐട്യൂണ്‍സ് സ്റ്റോര്‍, ഐ ബുക്സ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോന്ന്് വാങ്ങാനുള്ള അനുമതി കൊടുക്കാനും ഇനി വിരലടയാളം ഉപയോഗിക്കാം. എങ്ങനെയും വിരല്‍ വെക്കാം. ലംബമായും തിരശ്ചീനമായും വിരലടയാളം വായിക്കാന്‍ 360 ഡിഗ്രി സംവിധാനമുണ്ട്. ഒന്നിലധികം വിരലുകളും ഉപയോഗിക്കാം. പോറലേല്‍ക്കാത്ത സഫയര്‍ (ഇന്ദ്രനീലം) ഗ്ളാസ് കൊണ്ടാണ് ഹോം ബട്ടന്‍െറ നിര്‍മാണം.

കറുപ്പ്, ഗോള്‍ഡ്, ചാര നിറങ്ങളില്‍ ലഭിക്കും. മൈക്രോ സിമ്മിന് പകരം നാനോ സിമ്മാണ് ഇതിന് ചേരുക. ഐഫോണ്‍ 5ല്‍ കണ്ട 1136X640 പിക്സല്‍ നാല് ഇഞ്ച് റെറ്റിന മള്‍ട്ടിടച്ച് ഡിസ്പ്ളേയാണ് ഇതിനും. ഒരു ഇഞ്ചില്‍ 326 പിക്സലാണ് വ്യക്തത. രണ്ട് എല്‍.ഇ.ഡി ഫ്ളാഷുള്ള സെക്കന്‍ഡില്‍ 10 പടങ്ങള്‍ എടുക്കാവുന്ന 15 ശതമാനം കൂടിയ സെന്‍സറുള്ള എട്ട് മെഗാപിക്സല്‍ ഐ സൈറ്റ് പിന്‍ കാമറ, കുറഞ്ഞ വെളിച്ചത്തിലും മിഴിവുള്ള ചിത്രമെടുക്കാവുന്ന ബാക്ക്സൈഡ് ഇലൂമിനേഷന്‍ സെന്‍സറുള്ള 1.2 മെഗാപിക്സല്‍ (1280X 960) ഫേസ്ടൈം ഹൈ ഡെഫനിഷന്‍ മുന്‍ കാമറ എന്നിവയാണ് ഇതിന്‍െറ മറ്റ് പ്രത്യേകത. ശബ്ദവും ചലനവും പ്രശ്നത്തിനിടയാക്കാതെ ചിത്രമെടുക്കാന്‍ ഓട്ടോ ഇമേജ് സ്റ്റെബിലൈസേഷനുണ്ട്.

ആന്‍ഡ്രോയിഡ് 4.4 കിറ്റ്‌കാറ്റ് ഒക്ടോബറിൽ പുറത്തിറങ്ങും -നെസ്ലേ

  ഒക്ടോബറിൽ നടക്കാൻ പോകുന്ന ഒരു പ്രധാനപ്പെട്ട സംഭവമായിരിക്കും
ആന്‍ഡ്രോയിഡിന്റെ പുതിയ വേർഷനായ 4.4 കിറ്റ്‌കാട്ടിന്റെ അവതരണം
എന്ന് നെസ്ലേ. ഔദ്യോകികമായി പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ മാസമാണ് തങ്ങളുടെ അടുത്ത ആന്‍ഡ്രോയിഡിന്റെ പേര് കിറ്റ്‌കാറ്റ്
എന്നായിരിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചത്  .
കിറ്റ്‌കാറ്റ് ആദ്യം പുറത്തിറങ്ങുക ഗൂഗിളിന്റെ നെക്സസ് 5 ൽ ആയിരിക്കും.

ആപ്പിള്‍ തങ്ങളെ കോപ്പിയടിച്ചു എന്ന് നോക്കിയ; ട്വിറ്റെര്‍ വഴി ആപ്പിളിനെ കളിയാക്കി നോക്കിയ

കണ്ടു മടുത്ത കറുപ്പ്, വെളുപ്പ് നിറത്തിന് ഒരു പരിഹാരം എന്ന പോലെയാണ് ഐഫോണ്‍ 5C വിവിധ നിറങ്ങളില്‍ ആപ്പിള്‍ ഇറക്കിയത്. ഐഫോണ്‍ ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന ഒരു കാര്യമാണിത്. പോളികാര്‍ബണേറ്റ് ഉപയോഗിച്ചാണ്‌ പുറംചട്ട നിര്‍മ്മിച്ചിരിക്കുന്നത്‌. ഇതു രണ്ടും നോക്കിയക്ക് അത്ര രസിച്ചിട്ടില്ല. ആപ്പിള്‍ തങ്ങളുടെ വിവിധ നിറങ്ങളില്‍ ഉള്ള ലുമിയ നിരയില്‍ പെട്ട ഫോണുകളെ കോപ്പിയടിച്ചു എന്നാണ് നോക്കിയ ആരോപിക്കുന്നത്. ട്വിറ്റെര്‍ വഴിയാണ് നോക്കിയ തങ്ങളുടെ നീരസം അറിയിച്ചത്.

ആപ്പിള്‍ ഐഫോണ്‍ 5C അവതരിപ്പിച്ച് ഉടനെതന്നെ നോക്കിയ അവരുടെ യുകെ ട്വിറ്റെര്‍ വഴി ആപ്പിളിനെ കളിയാക്കി നല്‍കിയ ട്വീറ്റ് താഴെ കൊടുത്തിരിക്കുന്നു. ഈ ട്വീറ്റിന്റെ കൂടെ വിവിധ നിറങ്ങളില്‍ ഉള്ള ലുമിയ ഫോണുകളുടെ ഒരു ചിത്രവും നല്‍കിയിട്ടുണ്ട്.
ആപ്പിള്‍ ഐഫോണ്‍ 5Cക്ക് നല്‍കിയ നിറങ്ങള്‍ നോക്കിയയുടെ ലുമിയ നിരയില്‍പെട്ട ഫോണുകളോട് ഏറെ സാമ്യം പുലര്‍ത്തുന്നതാണ്. ആപ്പിള്‍ നടത്തിയ മറ്റൊരു പ്രസ്താവനക്കും നോക്കിയ ട്വീറ്റ് വഴി മറുപടി നല്‍കിയിട്ടുണ്ട്. ആപ്പിള്‍ പറയുന്നത് സ്മാര്‍ട്ട്‌ ഫോണുകളിലെ ഗോള്‍ഡ്‌ സ്റ്റാന്‍ഡേര്‍ഡ് ആണ് ഐഫോണ്‍ 5S. ഇതിനെ കളിയാക്കി നോക്കിയ ട്വീറ്റ് ചെയ്തത് ഒരു പ്രശസ്ത ടിവി സീരിയലില്‍ വാള്‍ട്ടര്‍ വൈറ്റ് പറയുന്ന ഒരു ഡയലോഗ് ആണ്. “Real gangsters don’t use gold phones”. ഈ ട്വീറ്റിന്റെ കൂടെ വാള്‍ട്ടര്‍ വൈറ്റിന്റെ ഒരു രേഖചിത്രവും നല്‍കിയിട്ടുണ്ട്. പ്രസ്തുത ട്വീറ്റ് താഴെ നല്‍കിയിട്ടുണ്ട്.
all credits goes to techlokam

6" ഇഞ്ച്‌ സ്ക്രീനുമായി നോക്കിയയുടെ ആദ്യ ഫാബ്ലെറ്റ്

 നോക്കിയ പുതിയ പരീക്ഷണങ്ങളിലേക്ക്
ലുമിയ 1520 ,ബന്ടിറ്റ് എന്നീ പേരുകളിൽ അറിയപ്പെടുന്ന നോക്കിയയുടെ ആദ്യ ഫാബ്ലെറ്റ്
1080p എച്ച്ഡി സ്ക്രീനുമയാണ് വരുന്നതെന്നും അത്WINDOWS 8 GDR3 അപ്ഡെയ്ടിലാണ് പ്രവർത്തിക്കുകയെന്നുമാണ് ടെക് പണ്ഡിതന്മാർ പറയുന്നത് .

നാളെ ഒരു നോക്കിയ WORLD PREMIER SHOW (august 28) നടക്കാനിരിക്കെ അത് ഫാബ്ലെടിന്റെ അവതരണം ആയിരിക്കും എന്ന് കരുതാം ..

by vinay krishnnan

നോക്കിയ ലൂമിയ 625 മുന്‍കൂര്‍ ബുക്ക് ചെയ്യാം. വില 19,499 രൂപ.

  നോക്കിയ ലൂമിയ 625 ന്റെ മുന്‍കൂര്‍ ബുക്കിങ് flipkart        ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ആരംഭിച്ചു. 4.7 ഇഞ്ച് ഡിസ്‌പ്ലെയോടു  കൂടിയ ഈ സ്മാര്‍ട്ട്‌ഫോണ്‍ 19,499 രൂപയ്ക്ക് ബുക്ക് ചെയ്യാം.  ആഗസ്ത് അവസാന വാരം ഈ ഫോണ്‍ എത്തുമെന്ന്  കരുതുന്നതായി ഫ് ളിപ്കാര്‍ട്ട് പറയുന്നു
 നോക്കിയ ഇതുവരെ പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണുകളില്‍  ഏറ്റവും സ്‌ക്രീന്‍ വലിപ്പമേറിയതാണ് ലൂമിയ 625. 480 X 800  പിക്‌സല്‍സ് റിസല്യൂഷനുള്ള ഡിസ്‌പ്ലെയാണ് ഈ വിന്‍ഡോസ്  ഫോണ്‍ 8 സ്മാര്‍ട്ട്‌ഫോണിന്റേത്.

  ലൂമിയ 625 
ജൂലായിലാണ് നോക്കിയ അവതരിപ്പിച്ചത്. 1.2  ജിഎച്ച്‌സെഡ് ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എംബി റാം, 8  ജിബി ഇന്റേണല്‍ സ്‌റ്റോറേജ് (മൈക്രോ എസ്ഡി കാര്‍ഡ് വഴി  അത് 64 ജിബി ആയി വര്‍ധിപ്പിക്കാം), 5 മെഗാപിക്‌സല്‍  പിന്‍ക്യാമറ, വീഡിയോ കോണ്‍ഫറന്‍സിങിന് വിജിഎ മുന്‍ക്യാമറ  എന്നിങ്ങനെ നീളുന്നു സ്‌പെസിഫിക്കേഷനുകള്‍.

 ലൂമിയ 625 മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ചില  ഓഫറുകളും ഫ് ളിപ്കാര്‍ട്ട് മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഫ്ളിപ്കാര്‍ട്ട്  സ്റ്റോറില്‍നിന്ന് സൗജന്യമായി 11 ഇ-ബുക്കുകള്‍ നല്‍കുമെന്നതാണ്  ഒരു ഓഫര്‍. ഫോണ്‍ വാങ്ങി മൂന്നു മാസത്തിനകം യൂസര്‍ക്ക് ആ  ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ആറുമാസത്തേക്ക് നോക്കിയയുടെ  മ്യൂസിക് സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. ടാറ്റ ഡൊക്കോമ വഴി  സൗജന്യമായി ത്രീജി ഡേറ്റയും ലഭിക്കും - ത്രീജി ആണെങ്കില്‍ മൂന്നു  മാസത്തേക്ക്, ടുജി ആണെങ്കില്‍ ആറുമാസത്തേക്ക്

 ലൂമിയ 625 നെക്കാള്‍ സ്‌ക്രീന്‍ വലിപ്പമേറിയ മറ്റൊരു ലൂമിയ  ഫോണ്‍ നോക്കിയ പുറത്തിറക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്  വന്നത് കഴിഞ്ഞ ദിവസമാണ്. 5.2 ഇഞ്ച് ഡിസ്‌പ്ലെയുള്ള ലൂമിയ 825   നോക്കിയയുടെ ആദ്യ ഫാബ്‌ലറ്റായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍  പറയുന്നു. 

 by vinay krishnan

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

PGA Head Teaching Professional

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google