സ്മാര്‍ട്ട്‌ഫോണ്‍ വിപണി സാംസങിനെ വീണ്ടും തുണച്ചു. ഈ സാമ്പത്തികവര്‍ഷത്തെ മൂന്നാംപാദത്തില്‍ 26 ശതമാനമാണ് കമ്പനിയുടെ ലാഭത്തിലെ വര്‍ധന. ഇക്കാര്യത്തില്‍ മെമ്മറി ചിപ്പ് ബിസിനസും കമ്പനിക്ക് തുണയായതായി വിലയിരുത്തപ്പെടുന്നു. 2013 ജൂലായ്-സപ്തംബര്‍ കാലത്ത് സാംസങ് നേടിയ ലാഭം 760 കോടി ഡോളര്‍ (47,000 കോടി രൂപ) ആണ്
സാംസങിന് കഴിഞ്ഞ പാദത്തില്‍ റിക്കോര്‍ഡ് ലാഭം ലഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആ പ്രവചനം ശരിവെച്ചിരിക്കുകയാണ് ഇപ്പോള്‍ പുറത്തുവന്ന കണക്ക്.
കമ്പനിയുടെ വരുമാനം വര്‍ധിക്കത്തക്ക വിധം പുതിയ ഉത്പന്നങ്ങള്‍ തുടരെ പുറത്തിറക്കാന്‍ സാംസങിന് കഴിയുന്നുണ്ട്. ഏറ്റവുമൊടുവില്‍ വക്രസ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി റൗണ്ട് ആണ് സാംസങ് രംഗത്തെത്തിച്ചത്.
നവീനത ഉറപ്പാക്കുംവിധം ഗവേഷണരംഗത്ത് വലിയ മുതല്‍മുടക്ക് സാംസങ് നടത്തുന്നുണ്ട്. കമ്പനിയുടെ വിജയത്തിന് പിന്നില്‍ ഇതും ഒരു ഘടകമാണെന്ന് വിലയിരുത്തപ്പെടുന്നു.
മാത്രമല്ല, അര്‍ധചാലക രംഗത്തും സാംസങിന്റെ ബിസിനസ് കരുത്താര്‍ജിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസക്കാലയളവില്‍, അതിന് മുമ്പത്തെ മൂന്നു മാസത്തെ അപേക്ഷിച്ച് മെമ്മറി ചിപ്പ് കച്ചവടത്തില്‍ 12 ശതമാനം വരുമാന വര്‍ധനയാണ് രേഖപ്പെടുത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല: