വളഞ്ഞ ഡിസ്പ്ളേയുള്ള ഗ്യാലക്സി റൗണ്ട് സാംസങ് അവതരിപ്പിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടേയുള്ളൂ. ‘സാംസങ്ങേ ഞെട്ടിക്കോ’ എന്നുപറഞ്ഞ് അവരുടെ നാട്ടില്‍തന്നെയുള്ള എതിരാളി എല്‍ജിയും അകത്തേക്ക് വളഞ്ഞ ഡിസ്പ്ളേയുള്ള ഫാബ്ലറ്റുമായി രംഗത്തിറങ്ങി. വളഞ്ഞ ഡിസ്പ്ളേ കൊണ്ട് എന്താണ് ഉപകാരം എന്നുമാത്രം ചോദിക്കരുത്. എല്ലാം ഓരോരോ മറിമായങ്ങള്‍ എന്നേ പറയേണ്ടൂ.
5.7 ഇഞ്ചുള്ള ഗ്യാലക്സി നോട്ടിലാണ് സാംസങ് വളഞ്ഞ ഡിസ്പ്ളേ ഘടിപ്പിച്ചത്. ആറ് ഇഞ്ചുള്ള പ്ളാസ്റ്റിക് ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡിസ്പ്ളേയുള്ള (P-OLED) ‘എല്‍ജി ജി ഫ്ളക്സ്’ ( LG G Flex) ആണ് പുതിയ നടുവളഞ്ഞ ഈ പുതിയ വിദ്വാന്‍. എല്‍ജിയുടെ ഈ വളഞ്ഞ ഫോണ്‍ നവംബറില്‍ കൊറിയയില്‍ മാത്രമാണ് ലഭ്യമാവുക. വിലയെക്കുറിച്ച് സൂചനകളില്ല. ഗ്ളാസിന് പകരം നേരത്തെ പ്രഖ്യാപിച്ചതുപോലെ പ്ളാസ്റ്റികിലാണ് ഡിസ്പ്ളേ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ ഏറെ കനക്കുറവും ഭാരക്കുറവുമാണ്. ഒരു പിക്സലില്‍ മൂന്ന് ഉപ പിക്സല്‍ കാട്ടുന്നതിലൂടെ വ്യക്തത കൂട്ടാന്‍ റിയല്‍ ആര്‍ജിബി (റെഡ്, ഗ്രീന്‍, ബ്ളൂ) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
സാംസങ് ഒരു വശത്തുനിന്ന് മറുവശത്തേക്ക് (side to side) വളഞ്ഞ ഡിസ്പ്ളേയാണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ എല്‍ജി മുകളില്‍ നിന്ന് താഴേക്ക് ആണ് ഡിസ്പ്ളേ വളച്ചിരിക്കുന്നത്. എന്നിട്ട് ‘വെര്‍ട്ടിക്കലി കര്‍വ്ഡ്’ എന്ന് പേരുമിട്ടിട്ടുണ്ട്. പുതിയ രൂപം മൈക്രോ ഫോണും വായും തമ്മിലുള്ള അകലം കുറച്ച് വ്യക്തതയുള്ള ശബ്ദം ലഭിക്കാന്‍ ഉപകരിക്കുമെന്ന് കമ്പനി പറയുന്നു. മാത്രമല്ല, പാന്‍റിന്‍റ പിന്‍ പോക്കറ്റിലിട്ട് കൂടുതല്‍ സൗകര്യപ്രദമായി കൊണ്ടുനടക്കാനും ഈ രൂപമാറ്റം സഹായിക്കുമത്രെ.
ചെറിയ പോറലുകള്‍ മിനിറ്റുകള്‍ക്കകം തനിയെ മായുന്ന സംരക്ഷണ കോട്ടിങ്ങുള്ള പിന്‍ഭാഗം, ലോക്ക് സ്ക്രീനില്‍വെച്ചുതന്നെ ഫോട്ടോകള്‍, വീഡിയോകള്‍, യൂ ടൂബ് എന്നിവ എടുക്കാന്‍ സഹായിക്കുന്ന ‘ക്യൂ തിയേറ്റര്‍’, നേരത്തെ എല്‍ജി ജി2വില്‍ കണ്ട കാമറക്കടുത്തുള്ള വോള്യം കൂട്ടാനും കുറക്കാനുമുള്ള പിന്‍ കീ, പലകാര്യങ്ങള്‍ ഒരേസമയം ചെയ്യാന്‍ ഇരട്ട വിന്‍ഡോ, ഫേസ് ഡിറ്റക്ഷന്‍, കാമറ ടൈമര്‍, അര്‍ജന്‍റ് കോള്‍ അലര്‍ട്ട് എന്നിവക്ക് പിന്‍ കീ എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍, ഫോണ്‍ കൈയില്‍ പിടിക്കുന്ന തരത്തിനനുസരിച്ച് വാള്‍പേപ്പര്‍ മാറുന്ന സ്വിങ് ലോക്ക് സ്ക്രീന്‍, അണ്‍ലോക്കിങ് സ്ക്രീനിലെ പലയിടങ്ങളില്‍ തൊടുമ്പോള്‍ പല ഇഫക്ടുകള്‍ എന്നിവയാണ് പുതിയ വിശേഷങ്ങള്‍. ടൈറ്റന്‍ സില്‍വര്‍ നിറത്തില്‍ മാത്രമാണ് ലഭിക്കുക.
1280 x 720 പിക്സല്‍ ഹൈ ഡെഫനിഷന്‍ സ്ക്രീന്‍, ആന്‍ഡ്രോയിഡ് 4.2 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റം, രണ്ട് ജി.ബി റാം, 2.2 ജിഗാഹെര്‍ട്സ് നാലുകോര്‍ സ്നാപ്ഡ്രാഗണ്‍ 800 പ്രോസസര്‍, ഗ്രാഫിക്സിന് അഡ്രീനോ 330 ജി.പി.യു, 32 ജി.ബി ഇന്‍േറണല്‍ മെമ്മറി കാര്‍ഡിട്ട് കൂട്ടാം, 3500 എം.എ.എച്ച് ബാറ്ററി, 13 മെഗാപിക്സല്‍ പിന്‍ കാമറ, 2.1 മെഗാപിക്സല്‍ മുന്‍ കാമറ, 177 ഗ്രാം ഭാരം, വിവിധ ഭാഗങ്ങളില്‍ 7.9, 8.7 മില്ലീമീറ്റര്‍ കനം, ഫോര്‍ജി ലോങ് ടേം ഇവല്യൂഷന്‍ പിന്തുണ, ബ്ളൂടൂത്ത് 4.0, യു.എസ്.ബി 3.0, വൈ ഫൈ, എന്‍.എഫ്.സി എന്നിവയാണ് സാദാ പ്രത്യേകതകള്‍.
SOURCE

അഭിപ്രായങ്ങളൊന്നുമില്ല: