തങ്ങളുടെ ആദ്യ ടാബ്ലെറ്റും ഫാബ്ലെറ്റുകളുമായി നോക്കിയ.ദുബൈയിൽ നടന്ന ചടങ്ങിലാണ് മൂന്നു നോക്കിയ ലുമിയ താരങ്ങളുടെ അവതരണം നടന്നത് . മൈക്രോസോഫ്റ്റ് ഏറ്റെടുത്തശേഷമുള്ള ആദ്യത്തെ അവതരണമാണിത്.ആദ്യ നോക്കിയ ടാബ്ലെറ്റായ ലുമിയ 2520 യും ഫബ്ലെറ്റ് ഗണത്തിൽപ്പെട്ട ലുമിയ 1520യും 1320 യുമാണ് പുറത്തിറങ്ങിയത് .
ഇതിൽ 2520 യ്ക്കും 1520 യ്ക്കും ഫുൾഎച്ഡി ഡിസ്പ്ലയാണ് ഉള്ളത്.
10.1 ഇഞ്ച് ഫുള്‍ എച്ച്.ഡി. എ.പി.എസ്. എല്‍.സി.ഡി. ഡിസ്‌പ്ലേയാണ് ലൂമിയ 2520 ല്‍. റെസല്യൂഷന്‍ 1920 X 1080 പിക്‌സല്‍. അതായത് 218 പിക്‌സല്‍ പെര്‍ ഇഞ്ച് ( 218ppi ). ലൂമിയ സ്മാര്‍ട്ട് ഫോണുകളിലെ ക്ലിയര്‍ബാക്ക് ഡിസ്‌പ്ലേ ഫില്‍റ്ററും ( Clear Black Display Filter ) ഇതിലുണ്ട്. സൂര്യപ്രകാശത്തിലും മികച്ച ഡിസ്‌പ്ലേ ഇത് നല്‍കും.
മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ആര്‍.ടി.8.1 ആണ് ( Windows RT8.1 ) ഓപ്പറേറ്റിങ് സിസ്റ്റം. മൈക്രോസോഫ്റ്റിന്റെ സര്‍ഫേസ്2 എന്ന മോഡലില്‍ മാത്രമേ നിലവില്‍ ഈ ഒ.എസ്. ഉപയോഗിക്കുന്നുള്ളൂ. നോക്കിയ മത്സരിക്കുന്നത് ഈ മോഡലുമായാണ്.
2.2 ഗിഗാ ഹെര്‍ട്‌സ് ക്വാഡ്‌കോര്‍ ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 800 പ്രോസസ്സറാണ് നോക്കിയ ടാബിന് കരുത്തേകുന്നത്. ഒപ്പം 2. ജി.ബി. റാമും. 32 ജി.ബി.യാണ് ഇന്‍ബില്‍റ്റ് മെമ്മറി. 32 ജി.ബി.യുടെ മൈക്രോ എസ്.ഡി. കാര്‍ഡും ഉപയോഗിക്കാം. ബാറ്ററി 8000 എം.എ.എച്ച്. 10 മണിക്കൂര്‍ തുടര്‍ച്ചയായ ഉപയോഗത്തിന് ഇത് സഹായിക്കും
അതിവേഗം ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ഉണ്ട്. ഇതുവഴി അരമണിക്കൂര്‍ കൊണ്ട് 50 ശതമാനവും ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനവും ബാറ്ററി ചാര്‍ജ് ചെയ്യാം. യാത്രാവേളകളിലും മറ്റും ഇത് ഏറെ സഹായം ചെയ്യും. ലൂമിയ പരമ്പരയിലെ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ നിലവില്‍ ഈ സൗകര്യമുണ്ട്.
6.7 മെഗാപിക്‌സലിന്റേതാണ് പ്രധാന ക്യാമറ. മുന്‍ ക്യാമറ രണ്ട് മെഗാപിക്‌സല്‍. പതിവ് ക്യാമറാ ആപ്ലിക്കേഷനുകള്‍ക്ക് പുറമേ 'വീഡിയോ ഡയറക്ടര്‍' എന്ന പുതിയ ആപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി എഡിറ്റിങ്, സൗണ്ട് എഫക്ട്‌സ്, ബാക്ക് ഗ്രൗണ്ട് മ്യൂസിക്, ടൈറ്റിലുകള്‍ തുടങ്ങിയവ നല്‍കാം.
ലൂമിയ ഫോണുകളില്‍ തത്കാലം ഈ സൗകര്യം ലഭിക്കില്ല. എന്നാല്‍ ഫോണിലെ വീഡിയോ ടാബിലേക്ക് മാറ്റി ഇതെല്ലാം ചെയ്യാം. ഇങ്ങനെ വീഡിയോ ടാബിലേക്ക് മാറ്റുന്നതിനായി പുതിയ മൊബൈല്‍ ആപ്പ് നോക്കിയ ലഭ്യമാക്കും.
മൈക്രോസോഫ്റ്റ് ഓഫീസ്, ഔട്ട്‌ലുക്ക്, സ്‌കൈഡ്രൈവ്, എക്‌സ്‌ബോക്‌സ്, പതിവ് ഗെയിമുകള്‍ എന്നിവയ്ക്ക് പുറമേ ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും ഇതില്‍ പ്രീഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.
ഗ്ലോസി ഫിനിഷിങ്ങുള്ള മോഡല്‍ ചുവപ്പ്, വെളുപ്പ് നിറങ്ങളിലും മറ്റ് ഫിനിഷിങ്ങിലുള്ളത് കറുപ്പ്, സിയാന്‍ എന്നീ നിറങ്ങളിലും ലഭിക്കും.
വോള്യം കണ്‍ട്രോള്‍, പവര്‍/ലോക് ബട്ടണുകള്‍ ടാബിന്റെ മുകള്‍വശത്താണ്. വലതുവശത്ത് യു.എസ്.ബി., എച്ച്.ഡി.എം.ഐ. പോര്‍ട്ടുകള്‍. ഇടത്ത് ഹെഡ്‌ഫോണ്‍ ജാക്ക്, ചാര്‍ജിങ് പോര്‍ട്ടും.
വൈഫൈയ്ക്ക് പുറമെ 4ജി കണക്ടിവിറ്റിയും ഉണ്ടാകും. ഈ സൗകര്യങ്ങളുള്ള ആദ്യ ഫുള്‍ എച്ച്.ഡി. ടാബ്‌ലറ്റ് ആണ് ഇതെന്ന് നോക്കിയ പറയുന്നു. തൊട്ടുപിന്നാലെ ഇറങ്ങിയ ഐപാഡിന്റെ ചില പതിപ്പുകളില്‍ ഈ സൗകര്യങ്ങളുണ്ട്. വെറുതെയല്ല നോക്കിയ ലോഞ്ചിങ് നേരത്തേ ആക്കിയത്!
നികുതികള്‍ക്ക് പുറമേ 499 ഡോളര്‍ (ഏകദേശം 30,800രൂപ) ആയിരിക്കും അമേരിക്കയില്‍ ലൂമിയ 2520 ന്റെ വില. ടാബുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാവുന്ന നോക്കിയ പവര്‍ കീബോര്‍ഡ് വേണമെങ്കില്‍ 149 ഡോളര്‍ (ഏകദേശം 9,100 രൂപ) അധികം നല്‍കണം.
9.7 ഇഞ്ച് വലിപ്പമുള്ള ഐപാഡ് എയറുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌ക്രീനിന്റെ കാര്യത്തില്‍ ലൂമിയ 2520 ആണ് മുന്നില്‍. ഡിസ്‌പ്ലേയില്‍ തിരിച്ചും. 2048 X 1536 പിക്‌സലാണ് ' ഐപാഡ് എയറി'ന്റെ റെസല്യൂഷന്‍. പക്ഷെ, പകല്‍ വെളിച്ചത്തില്‍ കൂടുതല്‍ വ്യക്തത നോക്കിയ അവകാശപ്പെടുന്നുണ്ട്.
ക്യാമറയുടെ കാര്യത്തില്‍ നോക്കിയ തന്നെയാണ് ഒരു ചുവട് മുന്നില്‍. ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ വ്യത്യസ്തമായതിനാല്‍ ഇവയെ അങ്ങനെ താരതമ്യം ചെയ്യാന്‍ പറ്റില്ല. അത് ഉപയോഗിക്കുന്നവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടാം. പ്രോസസ്സറിന്റെ കാര്യത്തിലും ഈയൊരു പ്രശ്‌നമുണ്ട്.
6 ഇഞ്ച് ഡിസ്പ്ലയും 20 MP PUREVIEW ക്യാമറയും Quadcore പ്രോസസറും ഉള്ള കരുത്തനായ 1520 ഫാബ്ലെറ്റ് വിപണിയിൽ കരുത്തനായ സ്ഥാനര്തിയാണ് .
BY VINAY KRISHNAN

സാധാരണക്കാരെ മുന്നില് കണ്ടുകൊണ്ട് ഇറക്കിയ മോഡലാണ്1320
5 മെഗാപിക്സെൽ കാമറയും 6 ഇഞ്ച് എച്ഡി ഡിസ്പ്ലയുമാണ് 1320 യ്ക്ക് ഉള്ളത് ഒന്നിന്റെയും വിലവിവരം പുറത്തു വന്നിട്ടില്ല . കാത്തിരിക്കാം അല്ലെ ?BY VINAY KRISHNAN
അഭിപ്രായങ്ങളൊന്നുമില്ല: