Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

50 മലയാളം GK/PSC ചോദ്യോത്തരങ്ങൾ Part 9

GK 50 Questions & Answers

1. ലോകമെമ്പാടുമുള്ള വായനക്കാരെ ഭീതിയുടെ കാർപാത്യൻ മലനിരകളിലേക്ക് കൂട്ടിക്കൊണ്ടുപോയ വിഖ്യാത നോവൽ?
2. മലയാളത്തിലെ ഒരു കവിയുടെ സമ്പൂർണകൃതികളുടെ സമാഹാരമാണ് വൈഷ്ണവം. ആരുടെ?
3. ദി സ്റ്റോറി ഒഫ് മൈ ലൈഫ് ആരുടെ ആത്മകഥയാണ്?
4. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ രചനകളിൽ പച്ചമലയാളപ്രസ്ഥാനത്തിൽപെടുത്താവുന്ന കൃതി?
5. മലയാളത്തിലെ ഒരുസാഹിത്യവിമർശകന്റെ ആദ്യകൃതിയാണ് സാഹിത്യഭൂഷണം. ആരുടെ?
6. താഴ്‌വരയിലെ അപ്സരസ്സുകൾ എന്ന കൃതി എഴുതിയതാര്?
7. സത്യത്തിൽ ഒരു ക്രൈസ്തവനേയുള്ളൂ അദ്ദേഹം കുരിശിൽ മരിക്കുകയും ചെയ്തു. ഇങ്ങനെ പ്രഖ്യാപിച്ച പ്രസിദ്ധ ദാർശനികൻ?
8. മലയാള നാടകസാഹിത്യ ചരിത്രമെഴുതിയതാര്?
9. ഇന്ത്യയുടെ പ്രഥമരാഷ്ട്രപതി ആരായിരുന്നു?
10. ലോകത്തിലെ ഏറ്റവും വലിയ സമുദ്രമേത്?
11. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏതാണ്?
12. ഭൂമിയുടെ ഉപഗ്രഹം ഏതാണ്?
13. ഏത് നദിയുടെ തീരത്താണ് ഡ‌ൽഹി നഗരം സ്ഥിതിചെയ്യുന്നത്?
14. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ ആരാണ്?
15. കേരളത്തിലെ എത്ര ജില്ലകൾക്കാണ് കടൽത്തീരമുള്ളത്?
16. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി എത്രവർഷമാണ്?
17. ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രിയാരായിരുന്നു?
18. ആരാണ് ആര്യസമാജത്തിന്റെ സ്ഥാപകൻ?
19. ഏറ്റവുമധികമായി അടിച്ചുപരത്താൻകഴിയുന്ന ലോഹമേത്?
20. ലോകത്തിൽ ഏറ്റവുമധികം തേയില ഉല്പാദിപ്പിക്കുന്ന രാജ്യമേത്?
21. രണ്ടാം അശോകൻ എന്നറിയപ്പെട്ട പ്രാചീന ഇന്ത്യൻ ചക്രവർത്തിയാര്?
22. പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക എന്നാഹ്വാനം ചെയ്ത ദേശീയനേതാവാര്?
23. ഇന്ത്യയുടെ ദേശീയപഞ്ചാംഗം ഏതാണ്?
24. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡു ഏതു നദിയുടെ തീരത്താണ്?
25. സ്വതന്ത്ര സോഫ്‌റ്റ് വെയർ സംവിധാനത്തിന്റെ സ്ഥാപകനാരാണ്?
26. 1976 -ലെ മോൺട്രിയൽ ഒളിംപിക്സിൽ ജിംനാസ്റ്റിക്കിൽ മൂന്ന് സ്വർണ മെഡൽ നേടി പ്ളാസ്റ്റിക്ക് ഗേൾ എന്ന വിളിപ്പേര് സ്വന്തമാക്കിയ കായികതാരമാര്?
27. 2012 ലെ മാൻ ബുക്കർ പ്രൈസിനു വേണ്ടി പരിഗണിക്കാൻ പട്ടികയിലുൾപ്പെട്ട നർകൊപൊളിസ് ആരുടെ കൃതിയാണിത്?
28. ലോക സാമ്പത്തികഫോറത്തിന്റെ സ്ഥിരം സമ്മേളന വേദി ഏതാണ്?
29. സമാന്തര നോബേൽ പുരസ്കാരം എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്കാരം ഏർപ്പെടുത്തിയതാരാണ്?
30. തിരുവിതാംകൂറിലെ അവസാനത്തെ ദിവാനാരാണ്?
31. ലോക് സഭാ സ്പീക്കർ രാജിക്കത്ത് നൽകേണ്ടത് ആർക്കാണ്?
32. മധ്യപ്രദേശിലെ ആദ്യ വനിത മുഖ്യമന്ത്രിയാരാണ്?
33. 2013 നെ ഐക്യരാഷ്ട്രസഭ എന്ത് വർഷമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്?
34. സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യയിക്കുവേണ്ടി അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ചതെന്ന്?
35. പശുവിന്റെ ശാസ്ത്രീയനാമം എന്താണ്?
36. മനുഷ്യർ പശുക്കളെ മെരുക്കി വളർത്താനാരംഭിച്ച കാലഘട്ടമേത്?
37. പശുവിന്റെ ആമാശയത്തിന് എത്ര അറകളുണ്ട്?
38. ലോഹങ്ങൾ പോലുള്ള കടുത്ത പദാർത്ഥങ്ങൾ പശുക്കൾ തിന്നാനിടയായാൽ അത് ആമാശയത്തിന്റെ ഏത് അറയിലെത്തും?
39. പൂർണമായും ജീനോം മാപ്പ് തയ്യാറാക്കപ്പെട്ട ആദ്യത്തെ കന്നുകാലി ഇനമേത്?
40. പശുവിൽ നിന്നുള്ള അഞ്ച് വസ്തുക്കൾ ചേർന്നതാണ് പഞ്ചഗവ്യം. ഏതൊക്കെ ?
41. സമീകൃതാഹാരത്തിന് ഉത്തമോദാഹരണമേത്?
42. പശുക്കളിൽ ഗർഭാകാലയളവ് എത്രയാണ്?
43. ഭാരതീയ പുരാണങ്ങൾ പ്രകാരം പശുക്കളുടെയെല്ലാം മാതാവാരാണ്?
44. ഭാരതീയ പുരാണങ്ങളിൽ സുരഭി എന്നു വിളിക്കപ്പെടുന്ന ഗോദേവതയാര്?
45. വേദങ്ങളിൽ ഗാവസ്‌തി എന്നു വിശേഷിപ്പിക്കുന്ന യുദ്ധങ്ങൾ എന്തിനുവേണ്ടിയുള്ളതായിരുന്നു?
46. പശു ദേശീയമൃഗമായുള്ള രാജ്യമേത്?
47. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പശുവെന്ന റെക്കോഡിനുടമയായ വെച്ചൂർപ്പശുവിന്റെ പേരെന്ത്?
48. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത സങ്കരയിനം പശുവേത്?
49. ഭ്രാന്തിപ്പശുരോഗം ആദ്യമായി റിപ്പോർട്ടുചെയ്തത് ഏത് രാജ്യത്താണ്?
50. ഭ്രാന്തിപ്പശുരോഗത്തിന്റെ മനുഷ്യരിൽ കണ്ടുവരുന്ന വകഭേദമേത്?

ഉത്തരങ്ങൾ
(1) ഡ്രാക്കുള (2) വിഷ്ണു നാരായണൻ നമ്പൂതിരി (3) ഹെലൻ കെല്ലർ (4) നല്ലഭാഷ (5) കുട്ടി കൃഷ്ണമാരാർ (6) ഖലീൽ ജിബ്രാൻ (7) നീഷെ (8) ജി. ശങ്കരപിള്ള (9) ഡോ. രാജേന്ദ്രപ്രസാദ് (10) ശാന്തമഹാ സമുദ്രം (11) ഇരവികുളം (12) ചന്ദ്രൻ (13) യമുന (14) വള്ളത്തോൾ നാരായണ മേനോൻ (15) ഒമ്പത് (16) അഞ്ച് (17) മൊറാർജി ദേശായി (18) സ്വാമി ദയാനന്ദ സരസ്വതി (19) സ്വർണം (20) ചൈന (21) കനിഷ്ക്കൻ (22) ഗാന്ധിജി (23) ശകവർഷം (24) ബഗ്‌മതി നദി (25) റിച്ചാർഡ് സ്റ്റാൾമാൻ (26) നാദിയ എലിന കൊമനേച്ചി (27) ജീത് തയ്യിൽ (28) സ്വിറ്റ്സർലൻഡിലെ ഡാവോസ് (29) ജേക്കബ് വാൻ യൂക്സ് കുൽ (30) പി.ജി.എൻ. ഉണ്ണിത്താൻ (31) ലോക് സഭാ ഡെപ്യൂട്ടി സ്പീക്കർ (32) ഉമാഭാരതി (33) ജലസഹകരണ വർഷം (34) 1989 നവംബർ 15 (പാകിസ്ഥാനെതിരെ) (35) ബോസ് പ്രൈമിജീനിയസ് (36) നവീന ശിലായുഗം (37) നാല് (38) റെറ്റിക്കുലം (39) പശു (40) പാൽ, മൂത്രം, ചാണകം, തൈര്, നെയ്യ‌ ് (41) പശുവിൻ പാൽ (42) ഒമ്പത് മാസം (43) കാമധേനു (44) കാമധേനു (45) പശുക്കൾക്ക് വേണ്ടി (46) നേപ്പാൾ (47) ഡയാന (48) സുനന്ദിനി (49) ബ്രിട്ടൻ (50) ക്രുസ് ഫെൽറ്റ് ജേക്കബ് രോഗം

50 മലയാളം GK/PSC ചോദ്യോത്തരങ്ങൾ Part 8


1. മൂന്നാമത്തെ സ്‌പേസ് ടൂറിസ്റ്റായി അറിയപ്പെടുന്നതാര്?
2. 1995-ൽ തുടങ്ങിയ വിനോദസഞ്ചാര പദ്ധതിയായ സ്ളേവ് റൂട്ട് പ്രോജക്ട് എവിടെയാണ് നടപ്പാക്കുന്നത്?
3. ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ പ്രതിവർഷം എത്തുന്ന രാജ്യമേത്?
4. ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ പ്രതിവർഷം എത്തുന്ന ഏഷ്യൻ രാജ്യമേത്?
5. വിനോദസഞ്ചാരികളിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രാജ്യമേത്?
6. 2003-ൽ ഇന്ത്യൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചത് ആരെയാണ്?
7. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമേത്?
8. ഏത് സംസ്ഥാനത്തിന്റെ ടൂറിസം വകുപ്പിന്റെ പരസ്യവാചകമാണ് 'കോഹിന്നൂർ ഒഫ് ഇന്ത്യ"
9. ഇന്ത്യയിടെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി?
10. ദൈവത്തിന്റെ സ്വന്തം നാട് എന്ന പരസ്യവാചകം ഏത് സംസ്ഥാനത്തെ ടൂറിസം വകുപ്പിന്റേതാണ്?
11. ഇന്ത്യയുടെ ആത്മാവ് എന്ന പേരിൽ പരസ്യവാചകമുള്ള സംസ്ഥാന ടൂറിസമേത്?
12. ലോകത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ കാണാനെത്തുന്ന സ്മാരകമേത്?
13. ഏത് രാജ്യത്തിന്റെ വിനോദസഞ്ചാര പ്രചാരണ പരിപാടികളിലാണ് ഭൗമസുന്ദരിമാർ പങ്കെടുക്കേണ്ടത്?
14. യോദ്ധ്യാക്കൾ വയറുകീറി ആത്മഹത്യ ചെയ്യുന്ന ജപ്പാനീസ് സമ്പ്രദായത്തിന് പറയുന്ന പേര്?
15. ജാപ്പനീസ് ഭാഷയിൽ ജപ്പാൻ അറിയപ്പെടുന്നത്?
16. ലോകത്തിലാദ്യമായി അണുബോംബ് വർഷിക്കപ്പെട്ട നഗരം?
17. സാഹിത്യത്തിനുള്ള നോബൽ സമ്മാനം കിട്ടിയ രണ്ടാമത്തെ ഏഷ്യക്കാരൻ?
18. ബുദ്ധമതത്തിന്റെ ജപ്പാൻ വിഭാഗമാണ്?
19. സസ്യങ്ങൾ വളർന്ന് വലുതാകാതെ സൂക്ഷ്മരൂപത്തിൽ ഭംഗിയോടെ വളർത്തുന്ന ജാപ്പനീസ് സമ്പ്രദായമാണ്?
20. ജപ്പാന്റെ ദേശീയ പുഷ്പം?
21. സമാധാനത്തിന്റെ നഗരം?
22. ഹിരോഷിമ ദിനം ? നാഗസാക്കി ദിനം?
23. രണ്ടാം ലോകമഹായുദ്ധകാലത്തിൽ ഏറ്റവും ഒടുവിൽ കീഴടങ്ങിയത്?
24. രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാൻ പ്രിമിയർ?
25. ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗമായത്?
26. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം?
27. ഹിറ്റ്ലറു‌ടെ ആത്മകഥ?
28. നാഷണൽ സോഷ്യലിസത്തിന്റെ ചുരുക്കമാണ്?
29. ലോകത്തിലെ ഏറ്റവും വലിയ നിയമ നിർമ്മാണസഭ?
30. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം?
31. അവസാനത്തെ സോവിയറ്റ് പ്രസിഡന്റ്?
32. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?
33. ബംഗാളിലെ ആദ്യ ബ്രിട്ടീഷ് ഗവർണർ‌?
34. രണ്ടാം ലോകമഹായുദ്ധത്തിന് കാരണക്കാരിലൊരാൾ?
35. ഹിറ്റ്‌ലറുടെ രഹസ്യപ്പൊലീസ്?
36. രണ്ടാംലോക മഹായുദ്ധകാലത്തെ സോവിയറ്റ് ഭരണാധികാരിയായിരുന്നു?
37. പശ്ചിമഘട്ടത്തിന്റെ ശരാശരി ഉയരം?
38. ന്യൂട്രോൺ, പ്രോട്ടോൺ ഇവയ്ക്ക് മൊത്തത്തിൽ പറയുന്ന പേര്?
39. അമേരിക്ക എന്നാണ് ആദ്യമായി അണുബോംബ് പരീക്ഷിച്ചത്?
40. ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം?
41. യുറേനിയം 238 ന്റെ ശിഥിലീകരണം മൂലമുണ്ടാകുന്ന അവസാനത്തെ പദാർത്ഥം?
42. ന്യൂക്ളിയർ റിയാക്ടറുകളുടെ കവചം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം?
43. കോസ്മിക് രശ്മികളുടെ പ്രവർത്തനഫലമായി അന്തരീക്ഷത്തിൽ രൂപംകൊള്ളുന്ന റേഡിയോ ഐസോടോപ്പ്?
44. ഇന്ത്യയിലെ ഏറ്റവും പ്രധാന ഖാരിഫ് വിള?
45. ചിത്രശലഭത്തിന് എത്ര ജോഡി ചിറകുകളാണുള്ളത്?
46. ഇംഗ്ളീഷ് സൈനികൻ അറിയപ്പെടുന്നത്?
47. ടിപ്പുസുൽത്താന്റെ ആക്രമണം തടയാൻ ധർമ്മരാജാവ് നിർമ്മിച്ച കോട്ട?
48. മീനച്ചിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പട്ടണം?
49. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന വർഷം?
50. ഇന്ത്യയുടെ ആദ്യത്തെ പരീക്ഷണ ഭൂസ്ഥിര വാർത്താവിനിമയ ഉപഗ്രഹം?

ഉത്തരങ്ങൾ
(1) ഗ്രിഗറി ഓസ്‌ലൻ (2) പശ്ചിമ ആഫ്രിക്കയിൽ (3) ഫ്രാൻസ് (4) ചൈന (5) യു.എസ്.എ. (6) സർ എഡ്മണ്ട് ഹിലാരിയെ (7) കേരളം (8) ആന്ധ്രാപ്രദേശ് (9) തെന്മല (10) കേരളം (11) ഒറീസ (12) പാരീസിലെ ഈഫൽ ടവർ (13) ഫിലിപ്പൈൻസ് (14) ഹരാക്കിരി (15) നിപ്പോൺ (16) ഹിരോഷിമ (17) യാസുനാരി കാവബത്ത (18) സെൻ ബുദ്ധമതം (19) ബോൺസായി (20) ക്രൈസാന്നിമം (21) ഹിരോഷിമ (22)ആഗസ്റ്റ് 6, ആഗസ്റ്റ് 9 (23) ജപ്പാൻ (24) ടോജോ (25) 1945 ഒക്ടോബർ 30 (26) ന്യൂയോർക്ക് (27) മെയിൻകാംഫ് (28) നാസിസം (29) ചൈനയിലെ നാഷണൽ പീപ്പിൾസ് കോൺഗ്രസ് (30) 1991 (31) മിഖയിൽ ഗോർബച്ചേവ് (32) പ്ളാസി (33) റോബർട്ട് ക്ളൈവ് (34) ഹിറ്റ്‌ലർ (35) ഗസ്റ്റപ്പോ (36) ജോസഫ് സ്റ്റാലിൻ (37) 1200 മീ (38) ന്യൂക്ളിയോണുകൾ (39) 1946 ജൂലായ് 16 ന് (ന്യൂമെക്സിക്കോയിലെ അലമോഗോർഡോയിൽ) (40) ഹൈഡ്രജൻ (41) ഈയം (42) ഈയം (43) കാർബൺ 14 (44) നെല്ല് (45) രണ്ട് (46) ടോമി അറ്റ്‌കിൻസ് (47) നെടുങ്കോട്ട (48) കോട്ടയം (49) 1964 (50) ആപ്പിൾ

50 മലയാളം GK/PSC ചോദ്യോത്തരങ്ങൾ Part 7

GK 50 Questions & Answers

1. കിഴക്കിന്റെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്നത്?
2. ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
3. ഇന്ത്യയിൽ ഏറ്റവുമധികം കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
4. ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നതാര്?
5. ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
6. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
7. ബിഹു ഏത് സംസ്ഥാനത്തിന്റെ പ്രധാന ഉത്സവമാണ്?
8. ലോകത്തിലാദ്യമായി ചെമ്പ് ഉപയോഗിച്ച ജനത?
9. ഉപനിഷത്തുക്കളുടെ എണ്ണം?
10. ഇന്തോ - യൂറോപ്യൻ ഭാഷയിൽ രചിക്കപ്പെട്ട ആദ്യ ഗ്രന്ഥം?
11. ബുദ്ധമത വിശ്വാസികളുടെ ആരാധനാകേന്ദ്രം?
12. ആധുനിക ബുദ്ധൻ എന്നറിയപ്പെടുന്നത്?
13. അശോകൻ കലിംഗ ആക്രമിച്ചത്?
14. അലക്സാണ്ടർ മരണമടഞ്ഞത്?
15. അർഥശാസ്ത്രം ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?
16. അശോകന്റെ ജീവിതത്തിൽ മാനസാന്തരമുണ്ടാക്കിയ യുദ്ധം?
17. ഇന്ത്യ സന്ദർശിച്ച ആദ്യ ചൈനീസ് ബുദ്ധമത സഞ്ചാരി?
18. പ്രാചീനകാലത്തെ തമിഴ് കവികളുടെ കൂട്ടായ്മ?
19. ഇന്ത്യയിൽ മുസ്ളിം ഭരണത്തിന് തുടക്കം കുറിച്ചത്?
20. ഗസ്നിയുടെ കൊട്ടാരത്തിലെ ആദ്യ കവി?
21. അക്ബർ സ്ഥാപിച്ച പട്ടണം ഏത്?
22. ഷാലിമാർ, നിഷാന്ത് പൂന്തോട്ടങ്ങൾ പണിത മുഗൾ ചക്രവർത്തി?
23. താജ്മഹൽ ഏത് നദിയുടെ തീരത്താണ്?
24. ചെങ്കിസ്ഖാൻ ഇന്ത്യ ആക്രമിച്ച വർഷം?
25. ശുദ്ധി പ്രസ്ഥാനം ആരംഭിച്ചതാര്?
26. ചാലുക്യ രാജാക്കന്മാരുടെ തലസ്ഥാനം?
27. കാദംബരി ആരുടെ കൃതിയാണ്?
28. ദൈവം മരിച്ചു എന്ന് പ്രഖ്യാപിച്ച തത്വചിന്തകൻ?
29. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്?
30. ഏത് നദിയുടെ പോഷകനദിയാണ് മുതിരപ്പുഴ?
31. ഐക്യരാഷ്ട്രസഭയുടെ പതാകയുടെ നിറം?
32. തടാകങ്ങളെക്കുറിച്ചുള്ള പഠനം?
33. പ്രഥമ ഏഷ്യൻ ഗെയിംസ് നടന്ന വർഷം?
34. പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ്?
35. ദേശീയ കായികദിനം?
36. മക്ക എവിടെ സ്ഥിതി ചെയ്യുന്നു?
37. മഴമേഘങ്ങൾ എന്നറിയപ്പെടുന്നത്?
38. വിഷമദ്യ ദുരന്തങ്ങൾക്ക് കാരണമാകുന്ന വിഷവസ്തു?
39. ഇന്ത്യയിൽക്കൂടി കടന്നുപോകുന്ന പ്രധാനപ്പെട്ട അക്ഷാംശരേഖ ഏത്?
40. എലിസാ ടെസ്റ്റ് നടത്തുന്നത് പ്രധാനമായും ഏത് രോഗത്തെ തിരിച്ചറിയാനാണ്?
41. ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന തടി?
42. അലക്സാണ്ടർ ചക്രവർത്തിയുടെ ഗുരു?
43. ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
44. സ്വന്തമായി ദേശീയഗാനമില്ലാത്ത ലോകത്തെ ഏക രാജ്യം?
45. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
46. ദേശീയ പ്ളാനിംഗ് കമ്മിഷൻ ചെയർമാൻ?
47. പറക്കുന്ന സസ്തനി ഏത്?
48. ഫോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിക്കാൻ നേതൃത്വം നൽകിയതാര്?
49. സംസ്ഥാനത്തിന്റെ ഭരണത്തലവനാര്?
50. ഗ്രമപഞ്ചായത്തുകൾക്ക് ചുമത്താൻ അധികാരമില്ലാത്ത നികുതി?

ഉത്തരങ്ങൾ
(1) ഷില്ലോംഗ് (2) ഉത്തരാഖണ്ഡ് (3) ജമ്മു - കാശ്മീർ (4) ഫക്രുദ്ദീൻ അലി അഹമ്മദ് (5) ഉത്തർപ്രദേശ് (6) മുംബയ് (7) ആസാം (8) സിന്ധു നിവാസികൾ (9) 108 (10) ഋഗ്വേദം (11) പഗോഡ (12) ഡോ. അംബേദ്കർ (13) ബി.സി. 261 (14) ബി.സി 323 (15) ശ്യാമശാസ്ത്രി (16) കലിംഗ യുദ്ധം (17) ഫാഹിയാൻ (18) സംഘം (19) മുഹമ്മദ് ഗോറി (20) ഫിർദൗസി (21) ഫത്തേപൂർസിക്രി (22) ജഹാംഗീർ (23) യമുന (24) 1221 (25) സ്വാമിദയാനന്ദ സരസ്വതി (26) വാതാപി (27) ബാണഭട്ടൻ (28) ഫ്രെഡറിച്ച് നീത്ഷെ (29) സുജാത മനോഹർ (30) പെരിയാർ (31) നീല (32) ലിംനോളജി (33) 1951 (34) ഡോ. സക്കീർ ഹുസൈൻ (35) ആഗസ്റ്റ് 29 (36) സൗദി അറേബ്യ (37) നിംബോസ്ട്രാറ്റസ് (38) മെഥനോൾ (39) ഉത്തരായന രേഖ (40) എയ്ഡ്സ് (41) വില്ലോ മരത്തിന്റെ തടി (42) അരിസ്റ്റോട്ടിൽ (43) ഓട്ടോഹാൻ (44) സൈപ്രസ് (45) കാത്സ്യം (46) പ്രധാനമന്ത്രി (47) വവ്വാൽ (48) വാൻറീഡ് (49) ഗവർണർ (50) ആദായനികുതി
Credits Malayalam psc questions

50 മലയാളം GK/PSC ചോദ്യോത്തരങ്ങൾ Part 6


1. അശോക ചക്രവർത്തി ഏത് രാജവംശത്തിലെ അംഗമാണ്?
2. നാളന്ദ സർവകലാശാലയുടെ സ്ഥാപകൻ?
3. മൃച്ഛകടികത്തിന്റെ കർത്താവാര്?
4. നന്ദരാജവംശ സ്ഥാപകൻ?
5. നന്ദരാജവംശത്തിലെ അവസാന ഭരണാധികാരി?
6. അലക്സാണ്ടർ അന്തരിച്ചത് ഏത് വർഷമാണ്?
7. അശോക ചക്രവർത്തിയുടെ കലിംഗയുദ്ധം നടന്ന വർഷം ഏത്?
8. ഇന്ത്യ സന്ദർശിച്ച ആദ്യ ചൈനീസ് സഞ്ചാരി?
9. അവസാന നന്ദരാജാവായ ധനനന്ദനെ പരാജയപ്പെടുത്തി മൗര്യ സാമ്രാജ്യം സ്ഥാപിച്ചത് ആര്?
10. സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ?
11. സംഘകാലകൃതിയായ തൊൽകാപ്പിയത്തിൽ പ്രതിപാദിക്കപ്പെടുന്നത്?
12. ഗംഗൈ കൊണ്ട ചോളൻ എന്ന് അറിയപ്പെടുന്ന ചോള രാജാവ്?
13. ചിലപ്പതികാരത്തിന്റെ കർത്താവ്?
14. എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം പണിത രാഷ്ട്രകൂട ഭരണാധികാരി?
15. രാഷ്ട്രകൂട രാജവംശത്തിന്റെ സ്ഥാപകൻ?
16. മഹാബലിപുരം ക്ഷേത്രം പണിത പല്ലവ രാജാവ്?
17. പ്രാചീന കാലത്ത് വിതാസ്‌ക എന്ന് വിളിക്കപ്പെടുന്ന നദി?
18. എലിഫന്റായിലെ പ്രസിദ്ധമായ ഗുഹാക്ഷേത്രങ്ങൾ നിർമ്മിച്ചത് ആരുടെ കാലത്താണ്?
19. ചന്ദ്രഗുപ്തൻ രണ്ടാമന്റെ തലസ്ഥാനനഗരി?
20. സംഘസാഹിത്യത്തിന്റെ രക്ഷാധികാരികളായി നിലകൊണ്ടിരുന്ന രാജവംശം?
21. പാണ്ഡ്യ രാജ്യത്തെ മുത്തുവിളയുന്ന നാട് എന്ന് വിശേഷിപ്പിച്ചത്?
22. ഏഷ്യാറ്റിക് സൊസൈറ്റി ഒഫ് ബംഗാൾ സ്ഥാപിച്ചത്?
23. ജാതക കഥകളിൽ പ്രതിപാദിക്കുന്നത് ആരുടെ ജീവിത ചരിത്രമാണ്?
24. ബുദ്ധ സാഹിത്യകഥകളിലെ പ്രതിനായക കഥാപാത്രമാണ്?
25. 1956 ഒക്ടോബർ 14 ന് രണ്ടുലക്ഷത്തോളം അനുയായികളുമായി ബുദ്ധമതം സ്വീകരിച്ച നേതാവ്?
26. ചന്ദ്രഗുപ്ത മൗര്യന്റെ സദസിലുണ്ടായിരുന്ന ഗ്രീക്ക് അംബാസിഡർ?
27. കൗടില്യന്റെ യഥാർത്ഥ പേര്?
28. ഇന്ത്യാചരിത്രത്തിലാദ്യമായി വൻതോതിൽ വെള്ളിനാണയങ്ങൾ പുറത്തിറക്കിയ ഭരണാധികാരി?
29. പ്രജകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് പ്രത്യേകമായി സെൻസസ് ഡിപ്പാർട്ട്മെന്റ് ആരംഭിച്ച ഭരണാധികാരി?
30. പൗരാണിക ഭാരതത്തിൽ രണ്ടാം അശോകൻ എന്നറിയപ്പെടുന്നത്?‌
31. ഇന്ത്യയ്ക്ക് വെളിയിൽ തലസ്ഥാനമുണ്ടായിരുന്നത് ഏത് ചക്രവർത്തിക്കാണ്?
32. കുശാന രാജവംശത്തിലെ പ്രസിദ്ധനായ ഭരണാധികാരി?
33. കനിഷ്കന്റെ സദസിലുണ്ടായിരുന്ന പ്രസിദ്ധ ആയുർവേദ ഭിഷഗ്വരർ?
34. സിദ്ധബുദ്ധമത പണ്ഡിതരായ നാഗാർജുനൻ, അശ്വഘോഷൻ എന്നിവർ അലങ്കരിച്ചിരുന്നത് ഏത് ചക്രവർത്തിയുടെ സദസിനെയാണ്?
35. ബുദ്ധന്റെ രൂപം ആദ്യമായി പതിപ്പിച്ച് സ്വർണനാണയമിറക്കിയ ഭരണാധികാരി?
36. ആദ്യമായി ഇന്ത്യയിൽ സ്വർണനാണയങ്ങൾ പുറത്തിറക്കിയ രാജവംശം?
37. ജൈനമതത്തിലെ ഒന്നാമത്തെ തീർഥങ്കരൻ?
38. ജൈനമതത്തിലെ അവസാനത്തെ തീർഥങ്കരൻ?
39. ജൈനവിശ്വാസികളുടെ ആരാധനാകേന്ദ്രമാണ്?
40. അഷ്ടാംഗ മാർഗങ്ങൾ ഏത് മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളാണ്?
41. ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
42. ബുദ്ധമത ഗ്രന്ഥം?
43.ബുദ്ധമത വിശ്വാസികളുടെ ആരാധനാലയം?
44. ബുദ്ധന്റെ പല്ല് ആരാധിക്കുന്ന ദന്തക്ഷേത്രം എവിടെയാണ്?
45. ബുദ്ധമത വളർച്ചയ്‌ക്ക് വളരെയധികം പ്രോത്സാഹനം നൽകിയ ഭരണാധികാരികൾ?
46. നവരത്നങ്ങൾ ജീവിച്ചിരുന്നത് ഏത് രാജവംശത്തിന്റെ കാലഘട്ടത്തിലാണ്?
47. ഗുപ്ത രാജവംശത്തിന്റെ യഥാർത്ഥ സ്ഥാപകൻ?
48. ഗുപ്ത സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത് ഏത് നൂറ്റാണ്ടിലാണ്?
49. കവിരാജ എന്ന വിശേഷണമുണ്ടായിരുന്ന ഭരണാധികാരി?
50. ഗുപ്ത ഭരണകാലത്ത് സ്ഥാപിച്ച മെഹ്റൗളി ശാസനം എവിടെയാണ്?

ഉത്തരങ്ങൾ
(1) മൗര്യ രാജവംശം (2) കുമാര ഗുപ്തൻ (3) ശുദ്രകൻ (4) മഹാപത്മ നന്ദൻ (5) ധനനന്ദൻ (6) ബി.സി. 323 (7) ബി.സി. 261 (8) ഫാഹിയാൻ (9) ചന്ദ്രഗുപ്ത മൗരൻ (10) വിൻസെന്റ് സ്‌മിത്ത് (11) തമിഴ് വ്യാകരണം (12) രാജേന്ദ്ര ചോളൻ (13) ഇളങ്കോവടികൾ (14) കൃഷ്ണ (15) ദന്തിദുർഗൻ (16) നരസിംഹ വർമ്മൻ l (17) ഝലം (18) രാഷ്ട്രകൂടർ (19) ഉജ്ജയിനി (20) പാണ്ഡ്യരാജവംശം (21) മെഗസ്‌തനീസ് (22) വില്യം ജോൺസ് (23) ബുദ്ധന്റെ (24) ദേവദത്തൻ (25) ഡോ. ബി.ആർ. അംബേദ്കർ (26) മെഗസ്‌തനീസ് (27) വിഷ്ണുഗുപ്തൻ (28) ചന്ദ്രഗുപ്‌ത മൗര്യൻ (29) ചന്ദ്രഗുപ്ത മൗര്യൻ (30) കനിഷ്‌കൻ (31) കനിഷ്‌കൻ (32) കനിഷ്‌കൻ (33) ചരകൻ, സുശ്രുതൻ (34) കനിഷ്‌കന്റെ (35) കനിഷ്‌കൻ (36) കുശാന രാജവംശം (37) ഋഷഭ (38) മഹാവീരൻ (39) ക്ഷേത്രം (40) ബുദ്ധമതം (41) ശ്രീബുദ്ധൻ (42) ത്രിപീടിക (43) പഗോഡ (44) കാൻഡി (ശ്രീലങ്ക) (45) അശോകൻ, കനിഷ്‌കൻ, ഹർഷൻ (46) ഗുപ്ത രാജവംശം (47) ശ്രീഗുപ്തൻ (48) നാലാം നൂറ്റാണ്ട് (എ.ഡി. 320) (49) സമുദ്രഗുപ്തൻ (50) ഡൽഹി

50 മലയാളം GK/PSC ചോദ്യോത്തരങ്ങൾ Part 5

GK 50 Questions & Answers

1. സിന്ധൂനദീതട നാഗരികതയുടെ കാലഘട്ടം?
2. മനുഷ്യൻ മൃഗങ്ങളെ ഇണക്കി വളർത്താൻതുടങ്ങിയ കാലഘട്ടം?
3. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്തിയ ജന്തു?
4. ക്യൂണിഫോം ലിപി ഏതു സംസ്ക്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
5. ഹൈറോഗ്ളിഫിക് ലിപി ഏതു സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
6. ഭാഷകളുടെ കാലപഴക്കത്തെകുറിച്ചുള്ള പഠനം?
7. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?
8. ലോകത്ത് ആദ്യമായി ചെമ്പ് ഉപയോഗിച്ചത്?
9. ലോകത്താദ്യമായി പരുത്തി കൃഷിചെയ്തത്?
10. പരുത്തിയുടെ വീട് എന്നറിയപ്പെടുന്നത്?
11. പരുത്തി ഏതിനം വിളവിന് ഉദാഹരണമാണ്?
12. മെസപ്പൊട്ടോമിയൻ രേഖകളിൽ മെലുഹ എന്ന് പരാമർശിച്ചിരിക്കുന്നത് ഏത് സംസ്ക്കാരത്തെയാണ്?
13. റോമൻ സംസ്ക്കാരം ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
14. സിന്ധു ജനതയ്ക്ക് പരിചിതമല്ലാതിരുന്ന ഒരു മൃഗം?
15. സിന്ധു ജനതയ്ക്ക് പരിചിതമല്ലാതിരുന്ന ഒരു കാർഷികവിള?
16. വേദങ്ങൾ താഴെ പറയുന്നവയിൽ ആരുടെ സൃഷ്ടിയാണ്?
17. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ട വർഷം?
18. ഇന്ത്യൻ പുരാവസ്തുഗവേഷണ വകുപ്പ് ആരംഭിച്ചത്?
19. സിന്ധുനിവാസികളുടെ തുറമുഖ കേന്ദ്രം?
20. സിന്ധു കാലഘട്ടത്തിൽ ഇരുനിലകളോടുകൂടിയ വലിയ കെട്ടിടങ്ങളും മഹത്തായ സ്നാനഘട്ടം, മഹത്തായ പത്തായപ്പുരഎന്നിവ എവിടെയാണ്?
21. സിന്ധു നിവാസികൾ ആരാധിച്ചിരുന്ന മൃഗം?
22. സിന്ധു നിവാസികളുടെ പുരുഷ ദൈവം?
23. സിന്ധു നദീതടകാലത്തുണ്ടായിരുന്നതും ഇപ്പോൾ ഭൂമിക്കടിയിലായി എന്നു വിശ്വസിക്കുന്നതുമായ നദി?
24. സിന്ധു സംസ്ക്കാരത്തിന്റെ ന്യൂക്ളിയസ് എന്ന് വിശേഷിപ്പിക്കാവുന്ന കേന്ദ്രം?
25. മരിച്ചവരുടെ കുന്ന് എന്നറിയപ്പെടുന്ന സിന്ധു സംസ്ക്കാര കേന്ദ്രം?
26. സിന്ധു സംസ്ക്കാരത്തിന് മുഖ്യമായ വ്യാപാരബന്ധമുണ്ടായിരുന്നത് ഏത് സംസ്ക്കാരവുമായാണ്?
27. സിന്ധു സംസ്ക്കാര ഉദ്ഭവസമയത്തുതന്നെ രൂപംകൊണ്ട മറ്റൊരുപ്രസിദ്ധമായ സംസ്കാരം?
28. സിന്ധു നിവാസികൾ മറ്റിടങ്ങളിലേക്ക് കയറ്റി അയച്ചത്?
29. ഇന്തോ- യൂറോപ്യൻ ഭാഷകളിൽ രചിക്കപ്പെട്ട ആദ്യഗ്രന്ഥം?
30. ആര്യന്മാരുടെ കാലഘട്ടം?
31. ലോകത്തിലെ ഏറ്റവും പഴക്കമുള്ള സാഹിത്യരൂപങ്ങളാണ്?
32. വേദകാലഘട്ടത്തിലെ നിയമജ്ഞൻ?
33. ആര്യകുലങ്ങൾ തമ്മിലുള്ള പരസ്പര കലഹത്തിന് ഉദാഹരണമായി പറയാവുന്ന വേദങ്ങളിൽ പ്രതിപാദിക്കുന്ന യുദ്ധം?
34. മഴയുടെയും യുദ്ധത്തിന്റെയും ദേവനാണ്?
35. ഋഗ്വേദകാലഘട്ടത്തിൽ ആരാധിക്കപ്പെട്ടിരുന്ന മൃഗം?
36. ലാഹോർ ഏത് നദിക്കരയിലെ പട്ടണമാണ്?
37. ആര്യകാലഘട്ടത്തിലെ ഗോത്രസമിതികളാണ്?
38. ഋഗ്വേദത്തിൽ എത്ര ശ്ളോകങ്ങളുണ്ട്?
39. ജാതിവ്യവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ആദ്യഗ്രന്ഥം?
40. ഗായത്രീമന്ത്രം ഏത് വേദത്തിന്റെ ഭാഗമാണ്?
41. ആര്യന്മാരുടെ ആചാരാനുഷ്ഠനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?
42. സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?
43. ബുദ്ധമതത്തിന്റെ രണ്ട് വിഭാഗങ്ങളാണ്?
44. ജൈനമതത്തിന്റെ രണ്ട് വിഭാഗങ്ങളാണ്?
45. ജീവിതത്തിന്റെ അവസാന നാളുകളിൽ ശ്രാവണ ബലഗുളയിൽവച്ച് ജൈനമതം സ്വീകരിച്ച മൗര്യ ചക്രവർത്തി?
46. ആയുർവേദം ഏത് വേദത്തിന്റെ ഭാഗമാണ്?
47. ദുർമന്ത്രങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ വേദം?
48. തവള ശ്ളോകങ്ങൾ ഏത് വേദത്തിൽ ഉൾക്കൊള്ളുന്നു?
49. അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്?
50. മഹാഭാരതത്തിൽ ആകെ എത്രപർവങ്ങളുണ്ട്?

ഉത്തരങ്ങൾ
(1)BC 3000-BC 1500 (2)മധ്യകാലശിലായുഗം (3)നായ (4)സുമേറിയൻസംസ്ക്കാരം (5)ഈജിപ്ഷ്യൻ സംസ്ക്കാരം (6) ഗ്ളോട്ടോ ക്രോണോളജി (7)ചെമ്പ് (8)സിന്ധു നിവാസികൾ (9)സിന്ധു നിവാസികൾ (10)ഇന്ത്യ (11)ഖാരിഫ് (12)സിന്ധു സംസ്ക്കാരം (13)ടൈബർ (14)കുതിര (15)കരിമ്പ് (16)ആര്യന്മാർ (17)1904 (18)കഴ്സൺ പ്രഭു (19)ലോതൽ (20)മോഹൻ ജദാരോയിൽ (21)കാള (22)പശുപതി (23)സരസ്വതി (24)ഹാരപ്പ (25)മോഹൻ ജദാരോ (26)സുമേറിയൻ സംസ്ക്കാരം (27)ഈജിപ്ഷ്യൻ സംസ്ക്കാരം (28) കാർഷിക ഉത്പന്നങ്ങൾ (29)ഋഗ്വേദം (30)ബി.സി 1500നും 600 നും ഇടയിൽ. (31)വേദങ്ങൾ (32)മനു (33)ദശരഞ്ജ (34)ഇന്ദ്രൻ (35)പശു (36)രവി (37)സഭ, സമിതി (38)1028 (39)ഋഗ്വേദം (40)ഋഗ്വേദം (41)യജുർവേദം (42)സാമവേദം (43)ഹീനയാന, മഹായാന (44)ദിഗംബരൻ, ശ്വേതംബരന്മാർ (45)ചന്ദ്രഗുപ്തമൗര്യൻ (46)അഥർവവേദം (47)അഥർവവേദം (48)ഋഗ്വേദം (49)മഹാഭാരതം (50)18

50 മലയാളം GK/PSC ചോദ്യോത്തരങ്ങൾ Part 4

GK 50 Questions & Answers

1. ചായ, കടലാസ് എന്നിവയുടെ ജന്മദേശം?
2. യൂറോപ്പിന്റെ അമ്മായിയമ്മ എന്ന് വിശേഷിപ്പിക്കുന്നത്?
3. ആദ്യമായി ചെമ്പ് ഉപയോഗിച്ച രാജ്യം?
4. പിരമിഡുകളുടെ നാട് എന്നറിയപ്പെടുന്നത്?
5. കാപ്പിയുടെ ജന്മദേശം?
6. ഇന്റർനെറ്റിലൂടെ വോട്ടെടുപ്പ് നടത്തിയ ആദ്യ രാഷ്ട്രം?
7. ഏറ്റവും കൂടുതൽ കോളനികൾ സ്ഥാപിച്ച രാജ്യം?
8. സഹകരണ പ്രസ്ഥാനത്തിന്റെ പിതൃരാജ്യം?
9. ആദ്യമായി തപാൽ സ്റ്റാമ്പു പുറത്തിറക്കിയ രാജ്യം?
10. പൊലീസ് സേന രൂപീകരിച്ച ആദ്യ രാഷ്ട്രം?
11. വാറ്റ് ഏർപ്പെടുത്തിയ ആദ്യ രാഷ്ട്രം?
12. അളവു തൂക്ക സമ്പ്രദായം നടപ്പിലാക്കിയ ആദ്യ രാജ്യം?
13. ആയിരം തടാകങ്ങളുടെ നാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം?
14. മരതകദ്വീപ് എന്നു വിശേഷണമുള്ള രാജ്യം?
15. പുരാതന നാഗരികതയുടെ കേന്ദ്രം?
16. എപ്പോഴും തണുപ്പനുഭവപ്പെടുന്ന രാജ്യം?
17. പരിസ്ഥിതി സംരക്ഷണത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
18. മാർബിൾ ഉത്പാദനത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം?
19. സാംസ്ക്കാരിക നവോത്ഥാനത്തിന് ആരംഭം കുറിച്ച രാജ്യം?
20. ഏറ്റവും കൂടുതൽ മുസ്ലിങ്ങളുള്ള രാജ്യം?
21. ഏറ്റവും വലിയ ദ്വീപസമൂഹ രാഷ്ട്രം?
22. ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം?
23. സ്പാനിഷ് ഭാഷ പ്രചാരമുള്ള ഏക ആഫ്രിക്കൻ രാജ്യം?
24. ലോകത്തിലെ ഏക ജൂതരാഷ്ട്രം?
25. പട്ടാളത്തിലേക്ക് സ്ത്രീകളെ നിർബന്ധപൂർവം എടുക്കുന്ന ഏക ലോകരാഷ്ട്രം?
26. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?
27. കരസേനയ്ക്ക് വലിപ്പത്തിൽ രണ്ടാം സ്ഥാനമുള്ള രാജ്യം?
28. ഏറ്റവും കൂടുതൽ പത്രങ്ങൾ അച്ചടിക്കുന്ന രാജ്യം?
29. പ്രഥമ ഏഷ്യൻ ഗെയിംസിന് വേദിയായ രാജ്യം?
30. സ്വർണ ഉപയോഗത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം?
31. മെസപ്പൊട്ടോമിയ എന്ന പേരുണ്ടായിരുന്ന രാജ്യം?
32. ഏറ്റവും വലിയ മത്സ്യസംസ്ക്കരണ രാജ്യം?
33. ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി?
34. ജീവിതച്ചെലവ് ഏറ്റവും കൂടിയ രാജ്യം?
35. ഏറ്റവും പഴക്കമുള്ള ദേശീയഗാനം ഏത് രാജ്യത്തിന്റെ?
36. വസന്തദ്വീപ് എന്നു വിശേഷണമുള്ള രാജ്യം?
37. ജനനനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യം?
38. പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള രാജ്യം?
39. ഏറ്റവും കൂടുതൽ ചൂടനുഭവപ്പെടുന്ന രാജ്യം?
40. ആയിരം ആനകളുടെ നാട് എന്ന് വിശേഷണമുള്ള രാജ്യം?
41. ഭക്ഷ്യ എണ്ണ ഉദ്പാതനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
42. ഹരിതവിപ്ളവത്തിന് തുടക്കം കുറിച്ചരാജ്യം?
43. വെള്ളിയുല്പാദത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം?
44. ഗ്രാമ്പൂ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം?
45. മാനുഷിക പുരോഗതിയിൽ ഒന്നാംസ്ഥാനമുള്ള രാജ്യം?
46. ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന യൂറോപ്യൻ രാഷ്ട്രം?
47. ഏക സ്റ്റാലിനിസ്റ്റ് കമ്യൂണിസ്റ്റ് രാഷ്ട്രം?
48. ദയാവധം നിയമവിധേയമാക്കിയ ആദ്യ രാഷ്ട്രം?
49. കാറ്റാടി മില്ലുകളുടെ നാട് എന്നു വിശേഷണമുള്ള രാജ്യം?
50. കാർബൺ നികുതി ഏർപ്പെടുത്തിയ ആദ്യ രാഷ്ട്രം?

ഉത്തരങ്ങൾ
(1) ചൈന (2) ഡെന്മാർക്ക് (3) ഈജിപ്‌റ്റ് (4) ഈജിപ്‌റ്റ് (5) എത്യോപ്യ (6) എസ്റ്റോണിയ (7) ബ്രിട്ടൺ (8) ബ്രിട്ടൺ (9) ബ്രിട്ടൺ (10) ബ്രിട്ടൺ (11) ഫ്രാൻസ് (12) ഫ്രാൻസ് (13) ഫിൻലൻഡ് (14) അയർലണ്ട് (15) ഗ്രീസ് (16) ഐസ് ലൻഡ് (17) ഐസ് ലൻ‌ഡ് (18) ഇറ്റലി (19) ഇറ്റലി (20) ഇൻഡൊനേഷ്യ (21) ഇൻഡൊനേഷ്യ (22) ഇൻഡൊനേഷ്യ (23) ഇക്വറ്റേറിയൽ ഗിനി (24) ഇസ്രായേൽ (25) ഇസ്രായേൽ (26) ഇന്ത്യ (27) ഇന്ത്യ (28) ഇന്ത്യ (29) ഇന്ത്യ (30) ഇന്ത്യ (31) ഇറാഖ് (32) ജപ്പാൻ (33) ജപ്പാൻ (34) ജപ്പാൻ (35) ജപ്പാൻ (36) ജമൈക്ക (37) ലാത്‌വിയ (38) ലക്സംബർഗ് (39) ലിബിയ (40) ലാവോസ് (41) മലേഷ്യ (42) മെക്സിക്കോ (43) മെക്സിക്കോ (44) മഡഗാസ്കർ (45) നോർവേ (46) നോർവേ (47) ഉത്തര കൊറിയ (48) നെതർലൻഡ്സ് (49) നെതർലൻഡ്സ് (50) ന്യൂസിലൻഡ്

50 മലയാളം GK/PSC ചോദ്യോത്തരങ്ങൾ Part 3

GK 50 Questions & Answers


1. ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി നേടിയ ആദ്യബാറ്റ്സ് മാൻ?
2. ബാസ്‌ക്കറ്റ് ബോളിൽ ഒരുടീമിൽ എത്രപേരാണ് കളിക്കുക?
3. മലയാളം അച്ചടിയുടെ പിതാവ്?
4. മേതിൽ രാധാകൃഷ്ണൻ ഏത് വിഭാഗത്തിൽപ്പെടുന്ന എഴുത്തുകാരനാണ്?
5. കോളറക്കാലത്തെ പ്രണയം ആരുടെ കൃതിയാണ്?
6. കേരളകലാമണ്ഡലം സ്ഥിതിചെയ്യുന്നത്?
7. കേരള വനം ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
8. ന്യൂസ് പേപ്പർ ബോയ്സ് സംവിധാനം ചെയ്തത്?
9. കുമാരസംഭവത്തിന്റെ സംവിധായകൻ?
10. നീലക്കുയിൽ സംവിധാനം ചെയ്തത്?
11. കൊഴിഞ്ഞ ഇലകൾ ആരുടെ ആത്മകഥയാണ്?
12. ഇന്ത്യൻ റെയർ എർത്ത്, കേരള മിനറൽസ് ആന്റ് മെറ്റൽസ് എന്നീ സ്ഥാപനങ്ങളുടെ ആസ്ഥാനം?
13. ബാംബു കോർപ്പറേഷന്റെ ആസ്ഥാനം?
14. മലബാർ സിമൻസിന്റെ ആസ്ഥാനം?
15. കേരളം സന്ദർശിച്ച പോർച്ചുഗീസ് സഞ്ചാരി?
16. 1502-08 കാലത്ത് കേരളം സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി?
17. കേരളാഹെമിംഗ് വേ എന്നറിയപ്പെടുന്നത്?
18. ഇന്ത്യയുടെ മുൻരാഷ്ട്രപതി കെ.ആർ. നാരായണന്റെ ജന്മസ്ഥലമാണ്?
19. റസൂൽ പൂക്കുട്ടിയുടെ ജന്മദേശമാണ്?
20. ജാതിനാശിനി സഭ സ്ഥാപിച്ചത്?
21. ആത്മവിദ്യാസംഘം സ്ഥാപിച്ചത്?
22. സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്?
23. അന്തർദ്ദേശീയ സഹകരണ ദിനം?
24. പാകിസ്ഥാന്റെ ഔദ്യോഗിക ഭാഷ?
25. ഉറുദു ഭാഷയുടെ പിതാവ്?
26. ബിഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?
27. നാഗർഹോള വന്യജീവി സങ്കേതം ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?
28. കേരളത്തിലെ ആദ്യ കടുവ സംരക്ഷണ കേന്ദ്രം?
29. വിശാഖദത്തന്റെ പ്രസിദ്ധകൃതി?
30. മുച്ഛഘടികത്തിന്റെ കർത്താവ്?
31. ഏറ്റവും കുറവ് കാർബൺ അടങ്ങിയ കൽക്കരി?
32. ലിഗ്നൈറ്റ് ഏറ്റവും കൂടുതൽ ഖനനം ചെയ്യുന്നത്?
33. ഇന്ത്യയിലെ പ്രസിദ്ധമായ വജ്രഖനി?
34. മഹാവീരന് ബോധോദയം ലഭിച്ചത് ഏത് നദിക്കരയിൽ വെച്ചാണ്?
35. ബുദ്ധന് ബോധോദയം ലഭിച്ചത്?
36. സുവർണ്ണരേഖ നദിക്കരയിലുള്ള പട്ടണം?
37. രാഷ്ട്രകൂട രാജവംശത്തിന്റെ സ്ഥാപകൻ?
38. കാകതീയ വംശത്തിന്റെ സ്ഥാപകൻ?
39. വന്ദേമാതരംഎന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
40. ഈശ്വർ ചന്ദ്രവിദ്യാസാഗർ ആരംഭിച്ച പ്രസിദ്ധീകരണം?
41. ചൗധരി ചരൺസിംഗ് വിമാനത്താവളം എവിടെ സ്ഥിതിചെയ്യുന്നു?
42. ഉത്തർപ്രദേശിന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
43. ഡോൺക്വിക്സോട്ട് എന്ന നവോത്ഥാന കൃതിയുടെ കർത്താവാര്?
44. കാന്റെബറി ടെയ്ൽസ് എഴുതിയത്?
45. വാട്ടർലു യുദ്ധത്തിൽ പരാജിതനായ നെപ്പോളിയനെ നാടുകടത്തിയത് ഏത് ദ്വീപിലേക്കായിരുന്നു?
46. ഒന്നാം ലോക മഹായുദ്ധകാലത്തെ ഇറ്റാലിയൻ ഭരണാധികാരി?
47. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി?
48. എൻ.എൻ. പിള്ളയുടെ ആത്മകഥ?
49. ഇന്ത്യയുടെ ദേശീയ കലണ്ടർ അംഗീകരിച്ച വർഷം?
50. സാന്താക്രൂസ് വിമാനത്താവളം എവിടെ സ്ഥിതിചെയ്യുന്നു?

ഉത്തരങ്ങൾ
(1) സച്ചിൻ ടെൻണ്ടുൽക്കർ (2) അഞ്ച് (3) ബെഞ്ചമിൻ ബെയ്ലി (4) സാഹിത്യം (5) ഗബ്രിയേൽ ഗാർസിയ മാർക്കേസ് (6) ചെറുതുരുത്തി (7) പീച്ചി (8) പി. രാമദാസ് (9) പി. സുബ്രഹ്മണ്യൻ (10) പി. ഭാസ്കരൻ (11) തകഴി (12) ചവറ (13) അങ്കമാലി (14) വാളയാർ (15) കോവിൽ ഹോ (16) വർത്തേമ (17) എം.ടി. വാസുദേവൻ നായർ (18) ഉഴവൂർ (19) കൊല്ലം ജില്ലയിലെ അഞ്ചൽ (20) ആനന്ദ തീർത്ഥ (21) വാഗ്ഭടാനന്ദ ഗുരുദേവൻ (22) റോബർട്ട് ഓവൻ (23) ജൂൺ 25 (24) ഉറുദു (25) അമീർ ഖുസ്രു (26) കോസി (27) കർണാടക (28) തേക്കടിയിലെ പെരിയാർ വന്യജീവിസങ്കേതം (29) മുദ്രാരാക്ഷസം (30) ശൂദ്രകൻ (31) പീറ്റ് (32) തമിഴ്നാട്ടിലെ നെയ് വേലി (33) പന്ന ഖനി (34) ഋജുപാലിക (35) നിരഞ്ജന നദിക്കരയിൽ വച്ച് (36) റാഞ്ചി (37) ദണ്ഡി ദുർഗൻ (38) രുദ്രൻ 1 (39) അരവിന്ദഘോഷ് (40) സോമപ്രകാശ് (41) ലക്‌നൗ (42) കാൺപൂർ (43) സെർവാന്റെസ് (44) ജെഫ്രി ചോസർ (45) സെന്റെ ഹെലെന (46) ഓർലാന്റോ (47) ലോയ്ഡ് ജോർജ്ജ് (48) ഞാൻ (49) മാർച്ച് 22 1957 (50) മുംബൈ 

50 മലയാളം GK/PSC ചോദ്യോത്തരങ്ങൾ Part 2


1. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്ന വ്യക്തി?
2. എറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രിയായത്?
3. ഏറ്റവും കൂടിയ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായത്?
4. കേരളത്തിലെ അസംബ്ളി മണ്ഡലങ്ങളുടെ എണ്ണം 140 ആയത് ഏത് വർഷം?
5. കേരളാ കോൺഗ്രസ് രൂപീകരിച്ച വർഷം?
6. എതിരില്ലാതെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
7. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
8. ഗവർണറായ ആദ്യ മലയാളി?
9. പയ്യന്നൂർ സത്യാഗ്രഹം ആരംഭിച്ച വർഷം?
10. ഫാത്തോമീറ്റർ ഉപയോഗിക്കുന്നത്?
11. ആകാശം നീലനിറത്തിൽ കാണപ്പെടുന്നത് എന്തുമൂലം?
12. സിലിക്കൺ ഡയോക്ളയിഡ് ഏത് വസ്തുവിന്റെ രാസനാമമാണ്?
13. ദി സോംഗ് ഒഫ് ദി ഡോഡോ എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ കർത്താവ്?
14. പ്ളൂട്ടോ സ്ഥിതി ചെയ്യുന്ന സൗരയൂഥ ഭാഗം?
15. രക്തബാങ്ക് സമ്പ്രദായം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ?
16. ന്യൂട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
17. വ്യാഴത്തെ പരിക്രമണം ചെയ്ത മനുഷ്യനിർമ്മിതമായ ആദ്യ വാഹനം?
18. മൗസും ഗ്രാഫിക്സും സമ്പർക്കമുഖവുമുള്ള ആദ്യ ഡെസ്ക് ടോപ്പ് പേഴ്സണൽ കമ്പ്യൂട്ടർ വികസിപ്പിച്ച കമ്പനി?
19. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനം?
20. ക്രിക്കറ്റിൽ ആദ്യത്തെ ടെസ്റ്റ് മത്സരം നടന്ന വർഷം?
21. ക്രിക്കറ്റ് ഏത് ഒളിമ്പിക്സിലാണ് മത്സര ഇനമായിരുന്നത്?
22. ഡബ്ള്യു. ജി. ഗ്രേസ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
23. ബ്രസീലിലെ ദേശീയ കായിക വിനോദം?
24. ലോകകപ്പ് ഹോക്കി ആരംഭിച്ച വർഷം?
25. ലോകകപ്പ് ഹോക്കി കിരീടം ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയിട്ടുള്ള രാജ്യം?
26. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന മാസിക?
27. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയുടെ ആത്മകഥയുടെ പേര്?
28. ശബ്ദതാരാവലി ഏത് വിഭാഗത്തിൽപ്പെടുന്ന ഗ്രന്ഥമാണ്?
29. സംസ്കൃതത്തിൽ നിന്ന് ഏറ്റവും അധികം തവണ മലയാളത്തിലേക്ക് പകർത്തപ്പെട്ട ശാകുന്തളത്തിന്റെ കർത്താവ്?
30. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതി?
31. റഷ്യൻ ഭാഷയിൽ എഴുതപ്പെട്ട യുദ്ധവും സമാധാനവും ആരുടെ കൃതി?
32. 'പ്രേമിക്കാൽ സമരമാണ്, രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം മാറുന്നു', ഇത് ആരുടെ വരികൾ?
33. എഡ്വിൻ ആർനോൾഡിന്റെ ലൈറ്റ് ഒഫ് ഏഷ്യ എന്ന കാവ്യം ആരുടെ ജീവിതത്തെയും ദർശനങ്ങളെയും കുറിച്ചുള്ള പുസ്തകമാണ്?
34. സന്ദേശകാവ്യങ്ങളിൽ പരാമർശിക്കപ്പെടുന്ന തിരുനെല്ലി ക്ഷേത്രം ഏതി ജില്ലയിൽ?
35. മാമ്പഴം ആരുടെ കൃതിയാണ്?
36. മാലിക് ദിനാർ പള്ളി സ്ഥിതിചെയ്യുന്നത് ഏതു ജില്ലയിലാണ്?
37. ഉണ്ണായിവാര്യർ സ്മാരക കലാനിലയം എവിടെ സ്ഥിതിചെയ്യുന്നു?
38. കേരളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലൻ സംവിധാനം ചെയ്തതാര്?
39. ഓട്ടോ കാസ്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ആസ്ഥാനം എവിടെ?
40. 1409 ൽ കേരളം സന്ദർശിച്ച ചൈനീസ് സഞ്ചാരി ആര്?
41. ഡോ. എം.എസ്. സ്വാമിനാഥന്റെ ജന്മസ്ഥലം ഏത്?
42. ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചതാര്?
43. ഇന്ത്യയുടെ കോഹിന്നൂർ എന്നറിയപ്പെടുന്ന ഭാഷ ഏത്?
44. ഗേറ്റ് വേ ഒഫ് ഇന്ത്യ സ്ഥാപിച്ചത് ഏതു വർഷം?
45. ചുവന്ന നദി എന്നറിയപ്പെടുന്ന ഇന്ത്യൻ നദി?
46. ദേവീ ചന്ദ്ര ഗുപ്തം എന്ന കൃതി രചിച്ചതാര്?
47. ഏറ്റവും കൂടുതൽ കാർബൺ അടങ്ങിയ കൽക്കരി ഏത്?
48. ഖേത്രി ഖനി ഏത് ധാതുവിന്റെ ഖനനത്തിന് പ്രസിദ്ധമാണ്?
49. പല്ലവ രാജവംശത്തിന്റെ സ്ഥാപകനാര്?
50. വംഗദർശന എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്?

ഉത്തരങ്ങൾ
(1) ഇ.എം.എസ്. നമ്പൂതിരിപ്പാട് (2) കെ. കരുണാകരൻ (3) വി.എസ്. അച്യുതാനന്ദൻ (4) 1977 (5) 1964 (6) ഉമേഷ് റാവു (7) എ.എ. അസീസ് (8) വി.പി. മേനോൻ (9) 1930 (10) ജലാശയങ്ങളുടെ ആഴം അളക്കാൻ (11) വിസരണം (12) മണൽ (13) ഡേവിഡ് ക്വാമെൻ (14) കിയ്പ്പർ ബെൽറ്റ് (15) ചാൾസ് റിച്ചാർഡ് ഡ്രൂ (16) ചാഡ് വിക് (17) ഗലീലിയോ (18) മൈക്രോസോഫ്ട് (19) ലൗസേൻ (20) 1877 (21) 1900 (22) ക്രിക്കറ്റ് (23) കാപ്പെയ്‌റ (24) 1971 (25) പാകിസ്ഥാൻ (26) തളിര് (27) ശബ്ദതാരാപഥം (28) നിഘണ്ടു (29) കാളിദാസൻ (30) ജ്ഞാനപീഠം (31) ലിയോ ടോൾസ്റ്റോയി (32) ഒക്ടോവിയോ പാസ്സ് (33) ഗൗതമബുദ്ധൻ (34) വയനാട് (35) വൈലോപ്പിള്ളി ശ്രീധരമേനോൻ (36) കാസർകോട് (37) ഇരിങ്ങാലക്കുട (38) എസ്. നെട്ടോണി (39) ചേർത്തല (40) മാഹ്വാൻ (41) കുംഭകോണം (42) കെ.എം. മുൻഷി (43) ഉറുദു (44) 1911 (45) ബ്രഹ്മപുത്ര (46) വിശാഖദത്തൻ (47) ആന്ത്രാസൈറ്റ് (48) ചെമ്പ് (49) സിംഹവിഷ്ണു (50) ബങ്കിം ചന്ദ്ര ചാറ്റർജി

50 മലയാളം GK/PSC ചോദ്യോത്തരങ്ങൾ Part 1

GK 50 Questions & Answers


1. ജയിംസ് കാമറൂണിന്റെ സയൻസ് ഫിക്ഷൻ അവതാറിൽ ഡോ. മാക്സ് പട്ടേൽ ആയി അഭിനയിച്ച ഇന്ത്യൻ വംശജൻ?
2. ലോക ശ്രദ്ധ നേടിയ ഇന്ത്യൻ സിനിമ പഥേർ പാഞ്ചാലിയുടെ സംവിധായകൻ?
3. ഇന്ദിരാഗാന്ധിയുടെ ഓർമ്മയ്ക്കായി സരോദ് വാദകൻ അംജദ് അലിഖാൻ ചിട്ടപ്പെടുത്തിയ രാഗം?
4. ഭാരതീയ സാഹിത്യത്തിലെ വിശിഷ്ട രചനകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന താരാശങ്കർ ബാനർജിയുടെ ആരോഗ്യനികേതനത്തിലെ മുഖ്യ കഥാപാത്രം?
5. ചങ്ങമ്പുഴ സ്മാരകം എവിടെയാണ്?
6. പൂതപ്പാട്ട്, കാവിലെപാട്ട് ഇവ ആരുടെ കൃതികളാണ്?
7. രാമന്റെ ദുഃഖം ആരുടെ കൃതിയാണ്?
8. ഭുജംഗയ്യന്റെ ദശാവതാരങ്ങൾ ഏത് ഭാഷയിൽ രചിക്കപ്പെട്ട നോവലാണ്?
9. ആവണിപ്പാടം ആരുടെ കവിത?
10. മലയാളത്തിലെ ആദ്യത്തെ സാമൂഹിക നോവലായി അറിയപ്പെടുന്ന ഇന്ദുലേഖയുടെ കർത്താവ്?
11. മലയാള ലിപി ആദ്യമായി അച്ചടിച്ച പുസ്തകം?
12. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം?
13. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ സൂപ്പർ സോണിക് വിമാനം?
14. മനുഷ്യജിനോം മാപ്പിംഗ് പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ട മലയാളി ഗവേഷകൻ?
15. ഇന്ത്യയിലാദ്യമായി കുളമ്പുരോഗ ചികിത്സ തുടങ്ങിയ സംസ്ഥാനം?
16. ഹോട്ട് മെയിലിന് രൂപം നൽകിയയാൾ?
17. പ്രകാശവർഷം എന്നത് എന്ത് അളക്കാനുള്ള യൂണിറ്റാണ്?
18. ധ്രുവപ്രദേശങ്ങൾ സൂര്യന് അഭിമുഖമായിട്ടുള്ള ഗ്രഹം?
19. ലോകത്തെ 138-ാമത്തെ ബഹിരാകാശ സഞ്ചാരിയുടെ പേര്?
20. കേരളത്തിൽ സർവസാധാരണമായ ഒരു ചെടിയുടെ ശാസ്ത്രീയനാമമാണ് ഒസിമം സാംഗ്‌റ്റം. ഏതാണ് ആ ചെടി?
21. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
22. അന്താരാഷ്ട്ര ജൈവവൈവിധ്യ വർഷമായി ആചരിച്ച വർഷം?
23. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകൃതമായ വർഷം?
24. ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയ വർഷം?
25. കേരളത്തിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത് എത്രതവണ?
26. കേരള ഗവർണറായശേഷം രാഷ്ട്രപതിയായി വ്യക്തി?
27. നായർ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 1974-ൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ്?
28. അടിയന്തരാവസ്ഥകാലത്ത് കേരള മുഖ്യമന്ത്രി ആരായിരുന്നു?
29. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ആമുഖം തയ്യാറാക്കിയ മലയാളി?
30. സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ അധ്യക്ഷൻ?
31. കേരളത്തിലെ കമ്മ്യൂണിറ്റി റിസർവ്?
32. കേരളത്തിലെ രണ്ടാമത്തെ കടുവാ സങ്കേതം?
33. വിനോദസഞ്ചാരകേന്ദ്രമായ കുറുവാ ദ്വീപ് ഏത് നദിയിലാണ്?
34. ശ്രീരാമ സഹോദരനായ ഭരതന്റെ പ്രതിഷ്ഠയുള്ള പ്രസിദ്ധമായ ക്ഷേത്രം ഇവിടെയാണ്?
35. മഹാരാജാസ് കോളേജ് ആയി മാറിയ ഇംഗ്ളീഷ് സ്കൂൾ എറണാകുളത്ത് സ്ഥാപിച്ചത് ഏത് ഭരണാധികാരിയുടെ കാലത്താണ്?
36. ഏഴരപ്പൊന്നാനയുള്ള ക്ഷേത്രം?
37. വിശുദ്ധ അൽഫോൺസാമ്മയുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന ദേവാലയം ഇവിടെയാണ്?
38. ശിരുവാണി അണക്കെട്ട് ഏത് ജില്ലയിലാണ്?
39. സർക്കസ് കലാകാരന്മാരുടെ നാട് എന്ന് വിശേഷിപ്പിക്കുന്ന സ്ഥലം?
40. മാഗ്നാകാർട്ട ഒപ്പുവച്ചവർഷമേത്?
41. ഏത് സ്ഥലത്തുവച്ചാണ് മാഗ്നാകാർട്ടയിൽ ഒപ്പുവച്ചത്?
42. ഇംഗ്ളണ്ടിൽ പാർലമെന്റ് അവകാശപത്രിക അംഗീകരിച്ച വർഷമേത്?
43. ബ്രിട്ടൻ അമേരിക്കൻ കോളനിയിൽ നാവിക നിയമം പാസാക്കിയ വർഷം?
44. ഇംഗ്ളണ്ട് അമേരിക്കൻ കോളനിയിൽ ഗതാഗത നിയമം അനുശാസിച്ച വർഷം?
45. പ്രാതിനിധ്യമില്ലാത്ത നികുതിയില്ല എന്ന മുദ്രാവാക്യം ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
46. ബോസ്റ്റൺ ടീപ്പാർട്ടി നടന്ന വർഷമേത്?
47. അമേരിക്കയിൽ ആദ്യകാലത്ത് എത്ര കോളനികളാണ് ഉണ്ടായിരുന്നത്?
48. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്ന വർഷമേത്?
49. അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടന നിലവിൽ വന്ന വർഷമേത്?
50. ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന ഏത് രാജ്യത്തിന്റേതാണ്? 

ഉത്തരങ്ങൾ
(1) ദിലീപ് റാവു (2) സത്യജിത്ത് റായ് (3) പ്രിയദർശിനി (4) ജീവൻ മശായി (5) ഇടപ്പള്ളി (6) ചെറുശ്ശേരി (7) എം.പി. വീരേന്ദ്രകുമാർ (8) ബംഗാളി (9) ഒ.എൻ.വി. (10) ഒ. ചന്തുമേനോൻ (11) ഹോർത്തുസ് മലബാറിക്കസ് (12) ചെറുതുരുത്തി (13) തേജസ് (14) വിനോദ് സ്കറിയ (15) കേരളം (16) സബീർ ഭാട്ടിയ (17) ദൂരം (18) യുറാനസ് (19) രാകേഷ് ശർമ (20) തുളസി (21) കാത്സ്യം (22) 2010 (23) 1920 (24) 1920 (25) ഏഴ് തവണ (26) വി.വി. ഗിരി (27)എൻ.ഡി.പി. (28) സി. അച്യുതമേനോൻ (29) കെ.എൻ. രാജ് (30) മുഖ്യമന്ത്രി (31) കടലുണ്ടി (32) പറമ്പിക്കുളം (33) കബനി (34) കൂടൽമാണിക്യം (35) രാമവർമ ശക്തൻ തമ്പുരാൻ (36) ഏറ്റുമാനൂർ ക്ഷേത്രം (37) ഭരണങ്ങാനം (38) പാലക്കാട് (39) തലശ്ശേരി (40) 1215 (41) റണ്ണിമിഡ് (42) 1628 (43) 1651 (44) 1660 (45) അമേരിക്കൻ സ്വാതന്ത്ര്യസമരം (46) 1773 (47) 13 (48) 1776 ജൂലായ് 4 (49) 1788 (50) അമേരിക്ക

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

PGA Head Teaching Professional

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google