GK 50 Questions & Answers
1. ജയിംസ് കാമറൂണിന്റെ സയൻസ് ഫിക്ഷൻ അവതാറിൽ ഡോ. മാക്സ് പട്ടേൽ ആയി അഭിനയിച്ച ഇന്ത്യൻ വംശജൻ?
2. ലോക ശ്രദ്ധ നേടിയ ഇന്ത്യൻ സിനിമ പഥേർ പാഞ്ചാലിയുടെ സംവിധായകൻ?
3. ഇന്ദിരാഗാന്ധിയുടെ ഓർമ്മയ്ക്കായി സരോദ് വാദകൻ അംജദ് അലിഖാൻ ചിട്ടപ്പെടുത്തിയ രാഗം?
4. ഭാരതീയ സാഹിത്യത്തിലെ വിശിഷ്ട രചനകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന താരാശങ്കർ ബാനർജിയുടെ ആരോഗ്യനികേതനത്തിലെ മുഖ്യ കഥാപാത്രം?
5. ചങ്ങമ്പുഴ സ്മാരകം എവിടെയാണ്?
6. പൂതപ്പാട്ട്, കാവിലെപാട്ട് ഇവ ആരുടെ കൃതികളാണ്?
7. രാമന്റെ ദുഃഖം ആരുടെ കൃതിയാണ്?
8. ഭുജംഗയ്യന്റെ ദശാവതാരങ്ങൾ ഏത് ഭാഷയിൽ രചിക്കപ്പെട്ട നോവലാണ്?
9. ആവണിപ്പാടം ആരുടെ കവിത?
10. മലയാളത്തിലെ ആദ്യത്തെ സാമൂഹിക നോവലായി അറിയപ്പെടുന്ന ഇന്ദുലേഖയുടെ കർത്താവ്?
11. മലയാള ലിപി ആദ്യമായി അച്ചടിച്ച പുസ്തകം?
12. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം?
13. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ സൂപ്പർ സോണിക് വിമാനം?
14. മനുഷ്യജിനോം മാപ്പിംഗ് പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ട മലയാളി ഗവേഷകൻ?
15. ഇന്ത്യയിലാദ്യമായി കുളമ്പുരോഗ ചികിത്സ തുടങ്ങിയ സംസ്ഥാനം?
16. ഹോട്ട് മെയിലിന് രൂപം നൽകിയയാൾ?
17. പ്രകാശവർഷം എന്നത് എന്ത് അളക്കാനുള്ള യൂണിറ്റാണ്?
18. ധ്രുവപ്രദേശങ്ങൾ സൂര്യന് അഭിമുഖമായിട്ടുള്ള ഗ്രഹം?
19. ലോകത്തെ 138-ാമത്തെ ബഹിരാകാശ സഞ്ചാരിയുടെ പേര്?
20. കേരളത്തിൽ സർവസാധാരണമായ ഒരു ചെടിയുടെ ശാസ്ത്രീയനാമമാണ് ഒസിമം സാംഗ്‌റ്റം. ഏതാണ് ആ ചെടി?
21. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
22. അന്താരാഷ്ട്ര ജൈവവൈവിധ്യ വർഷമായി ആചരിച്ച വർഷം?
23. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകൃതമായ വർഷം?
24. ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയ വർഷം?
25. കേരളത്തിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത് എത്രതവണ?
26. കേരള ഗവർണറായശേഷം രാഷ്ട്രപതിയായി വ്യക്തി?
27. നായർ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 1974-ൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ്?
28. അടിയന്തരാവസ്ഥകാലത്ത് കേരള മുഖ്യമന്ത്രി ആരായിരുന്നു?
29. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ആമുഖം തയ്യാറാക്കിയ മലയാളി?
30. സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ അധ്യക്ഷൻ?
31. കേരളത്തിലെ കമ്മ്യൂണിറ്റി റിസർവ്?
32. കേരളത്തിലെ രണ്ടാമത്തെ കടുവാ സങ്കേതം?
33. വിനോദസഞ്ചാരകേന്ദ്രമായ കുറുവാ ദ്വീപ് ഏത് നദിയിലാണ്?
34. ശ്രീരാമ സഹോദരനായ ഭരതന്റെ പ്രതിഷ്ഠയുള്ള പ്രസിദ്ധമായ ക്ഷേത്രം ഇവിടെയാണ്?
35. മഹാരാജാസ് കോളേജ് ആയി മാറിയ ഇംഗ്ളീഷ് സ്കൂൾ എറണാകുളത്ത് സ്ഥാപിച്ചത് ഏത് ഭരണാധികാരിയുടെ കാലത്താണ്?
36. ഏഴരപ്പൊന്നാനയുള്ള ക്ഷേത്രം?
37. വിശുദ്ധ അൽഫോൺസാമ്മയുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന ദേവാലയം ഇവിടെയാണ്?
38. ശിരുവാണി അണക്കെട്ട് ഏത് ജില്ലയിലാണ്?
39. സർക്കസ് കലാകാരന്മാരുടെ നാട് എന്ന് വിശേഷിപ്പിക്കുന്ന സ്ഥലം?
40. മാഗ്നാകാർട്ട ഒപ്പുവച്ചവർഷമേത്?
41. ഏത് സ്ഥലത്തുവച്ചാണ് മാഗ്നാകാർട്ടയിൽ ഒപ്പുവച്ചത്?
42. ഇംഗ്ളണ്ടിൽ പാർലമെന്റ് അവകാശപത്രിക അംഗീകരിച്ച വർഷമേത്?
43. ബ്രിട്ടൻ അമേരിക്കൻ കോളനിയിൽ നാവിക നിയമം പാസാക്കിയ വർഷം?
44. ഇംഗ്ളണ്ട് അമേരിക്കൻ കോളനിയിൽ ഗതാഗത നിയമം അനുശാസിച്ച വർഷം?
45. പ്രാതിനിധ്യമില്ലാത്ത നികുതിയില്ല എന്ന മുദ്രാവാക്യം ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
46. ബോസ്റ്റൺ ടീപ്പാർട്ടി നടന്ന വർഷമേത്?
47. അമേരിക്കയിൽ ആദ്യകാലത്ത് എത്ര കോളനികളാണ് ഉണ്ടായിരുന്നത്?
48. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്ന വർഷമേത്?
49. അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടന നിലവിൽ വന്ന വർഷമേത്?
50. ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന ഏത് രാജ്യത്തിന്റേതാണ്?
ഉത്തരങ്ങൾ
(1) ദിലീപ് റാവു (2) സത്യജിത്ത് റായ് (3) പ്രിയദർശിനി (4) ജീവൻ മശായി (5) ഇടപ്പള്ളി (6) ചെറുശ്ശേരി (7) എം.പി. വീരേന്ദ്രകുമാർ (8) ബംഗാളി (9) ഒ.എൻ.വി. (10) ഒ. ചന്തുമേനോൻ (11) ഹോർത്തുസ് മലബാറിക്കസ് (12) ചെറുതുരുത്തി (13) തേജസ് (14) വിനോദ് സ്കറിയ (15) കേരളം (16) സബീർ ഭാട്ടിയ (17) ദൂരം (18) യുറാനസ് (19) രാകേഷ് ശർമ (20) തുളസി (21) കാത്സ്യം (22) 2010 (23) 1920 (24) 1920 (25) ഏഴ് തവണ (26) വി.വി. ഗിരി (27)എൻ.ഡി.പി. (28) സി. അച്യുതമേനോൻ (29) കെ.എൻ. രാജ് (30) മുഖ്യമന്ത്രി (31) കടലുണ്ടി (32) പറമ്പിക്കുളം (33) കബനി (34) കൂടൽമാണിക്യം (35) രാമവർമ ശക്തൻ തമ്പുരാൻ (36) ഏറ്റുമാനൂർ ക്ഷേത്രം (37) ഭരണങ്ങാനം (38) പാലക്കാട് (39) തലശ്ശേരി (40) 1215 (41) റണ്ണിമിഡ് (42) 1628 (43) 1651 (44) 1660 (45) അമേരിക്കൻ സ്വാതന്ത്ര്യസമരം (46) 1773 (47) 13 (48) 1776 ജൂലായ് 4 (49) 1788 (50) അമേരിക്ക
അഭിപ്രായങ്ങളൊന്നുമില്ല: