തെന്നിന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങളാണ് മമ്മൂട്ടി, മോഹൻലാൽ, നാഗാർജുന എന്നിവർ. കഴിഞ്ഞ 35 വർഷമായി മലയാള സിനിമയുടെ നേടും തൂണുകളായി നില കൊള്ളുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാർ ആണ് നാഗാർജുന. കഴിഞ്ഞ 28 വർഷമായി തെലുങ്ക് സിനിമകളിൽ സജീവമാണ് നാഗാർജുന. ഇവർ മൂന്നു പേരും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിച്ചാലോ?.. ഒന്നിക്കും എന്നാണ് ഇപ്പോൾ തമിഴ് സിനിമാലോകത്തെ ഇപ്പോഴത്തെ ചൂടുള്ള വാർത്തകൾ.
ദേശീയ അവാർഡ് ജേതാവായ നടനും സംവിധായകനും നിർമ്മാതാവുമൊക്കെയായ പ്രകാശ് രാജ് ആണ് ഈ ചിത്രത്തിനു പിന്നിലെ 'പ്രധാന കൈ' എന്നറിയുന്നു. ഈ 'മൂവർ സൂപ്പർ സ്റ്റാർ' സംഘത്തോടൊപ്പം പ്രകാശ് രാജും ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഒരു സ്റ്റൈലിഷ് ചിത്രമായിരിക്കും ഇതെന്നും ഒരേ സമയം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ആയിരിക്കും ഒരുങ്ങുക.
മോഹന്‍ലാലും-മമ്മൂട്ടിയും ഒരുമിച്ച് അഭിയിക്കുന്നു എന്നുള്ള വാര്‍ത്തകള്‍ വളരെ മുമ്പ് തന്നെ സജീവമായിരുന്നു. എന്നാല്‍ പ്രകാശ് രാജ് ചിത്രത്തിനായി ഇവര്‍ ഒരുമിയ്ക്കുന്നെന്ന വാര്‍ത്ത പുതുമയുളളതാണ്. നായകനെന്ന നിലയില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് തമിഴില്‍ നിന്നും ബോളിവുഡ് വരെ എത്തിയ താരമാണ് പ്രകാശ് രാജ്.
ചിത്രത്തിന്റെ പ്രീ പ്രോഡക്ഷൻ വർക്കുകൾ ആരംഭിച്ചുവെന്നും പ്രകാശ് രാജിന്റെ പിറന്നാൾ ദിനമായ മാർച്ച് 26നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് വാർത്തകൾ. ചിത്രത്തിലെ നായികമാർക്ക് വേണ്ടിയുള്ള അന്വേഷണങ്ങളും ആരംഭിച്ചുവത്രേ. ആഷിഖ് അബു സംവിധാനം ചെയ്ത 'സാൾട്ട് ആൻഡ് പെപ്പർ' എന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ പതിപ്പ് ഒരുക്കുന്നതിന്റെ തിരക്കിലാണ് പ്രകാശ് രാജ് ഇപ്പോൾ.
'ഉൻ സമയൽ സാദം' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ അവസാന വട്ട മിനുക്കു പണികളിലാണ് പ്രകാശ് രാജ് ഇപ്പോൾ. മലയാളത്തിൽ ലാലും ശ്വേത മേനോനും അവതരിപ്പിച്ച കഥാപാത്രത്തെ തമിഴിൽ പ്രകാശ് രാജും സ്നേഹയുമാണ് അവതരിപ്പിക്കുന്നത്. ചിത്രം ഏപ്രിൽ മാസത്തിൽ തന്നെ റിലീസ് ആകും. ഒരേ ദിവസമായിരിക്കും ഈ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകൾ ഇറങ്ങുന്നത്
അഭിപ്രായങ്ങളൊന്നുമില്ല: