കാത്തിരിപ്പിന് വിരാമം; മമ്മൂട്ടിയുടെ ഗ്യാങ്ങ്സ്റ്റെർ ഏപ്രില് 11ന് റിലീസാകും
പ്രേക്ഷകര് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ആഷിഖ് അബു ചിത്രം ഗ്യാങ്ങ്സ്റ്റെർ ഏപ്രില് 11ന് റിലീസാകും. ഏപ്രില് പത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിഷു റിലീസായി ചിത്രം പുറത്തിറക്കാനാണ് അണിയറ പ്രവര്ത്തകരുടെ ലക്ഷ്യം. ഡാഡി കൂളിനു ശേഷം ആഷിക്ക് അബു മമ്മൂട്ടിയെ നായകനാക്കുന്ന ചിത്രമാണിത്. Nyla usha ചിത്രത്തിലെ നായിക. പേരുപോലെ തന്നെ ആക്ഷന് ചിത്രമാണിത്. ഗ്യാങ്ങ്സ്റ്റെർന്റെ ടീസറിന് വൻ വരവേല്പ്പാണ് ലഭിച്ചിരിക്കുന്നത്.2011ല് പുറത്തിറങ്ങിയ 'സാൾട്ട് ആന്ഡ് പെപ്പറി'ന് ശേഷം പ്രഖ്യാപിച്ച ആഷിക്ക് മമ്മൂട്ടി ചിത്രം മൂന്നു വര്ഷത്തിനു ശേഷമാണ് യാഥാര്ത്ഥ്യമാകുന്നത്. മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന പോസ്ററുകള്ക്കും ടീസറിനുമെല്ലാം വന് പ്രചാരമാണ് ലഭിക്കുന്നത്. അക്ബര് അലി ഖാന് എന്ന അധോലോക രാജാവായാണ് മമ്മൂട്ടി ഗാങ്സ്ററില് എത്തുന്നത്. നൈല ഉഷയും അപര്ണ ഗോപിനാഥുമാണ് ചിത്രത്തിലെ നായികമാര്. ടി ജി രവി, 'ടാ തടിയാ' ഫെയിം ശേഖര് മേനോന് തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഹമ്മദ് സിദ്ധിഖ്, അഭിലാഷ് കുമാര് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല: