Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6


സപ്തമശ്രീ_തസ്കരാ:' സംഗതി ഒരു സംസ്കൃത പേരാണ്. 'നോർത്ത് 24 കാതം' എന്ന ചിത്രത്തിനു ശേഷം അനിൽ രാധാകൃഷ്ണൻ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സപ്തമശ്രീ_തസ്കരാ:'. 'നോർത്ത് 24 കാതം' എന്ന വളരെ വ്യത്യസ്തമായ ഒരു പേര് തന്റെ ആദ്യ ചിത്രത്തിനു നൽകിയ അനിൽ, തന്റെ അടുത്ത ചിത്രത്തിനു നൽകിയ പേരാകട്ടെ ആദ്യത്തേതിൽ നിന്നും വളരെ വ്യത്യസ്തവും എന്നാൽ പെട്ടന്നൊന്നും അർത്ഥം മനസിലാക്കാൻ കഴിയാത്തതുമാണ്.ആരും ഈ പേര് അത്ര പെട്ടന്നൊന്നും മനസ്സിലാക്കാൻ പാടില്ല എന്ന ഉദ്ദേശം തന്നെയാകണം അനിലിനും.

ഇങ്ങനെയൊരു പേര് തന്റെ ചിത്രത്തിന് പ്രഖ്യാപിച്ചു എന്നുള്ളതല്ലാതെഈ ചിത്രത്തെപ്പറ്റിയോ അല്ലങ്കിൽ ആരൊക്കെയായിരിക്കും ഈ ചിത്രത്തിലെ അഭിനേതാക്കൾ എന്നും അനിൽ ഇതേ വരെ പുറത്തു വിട്ടിട്ടില്ല. ഈ ചിത്രത്തിനു വേണ്ടിയുള്ള അഭിനതാക്കളെ കണ്ടെത്താൻ അനിൽ ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ യുവജനോത്സവ വേദിയിൽ എത്തിയിരുന്നു. ഈ ചിത്രത്തെപ്പറ്റി ഞങ്ങൾക്ക് ലഭിച്ച റിപ്പോർട്ടുകൾ ഇപ്രകാരമാണ്..
ഏഴു കള്ളന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. അതാണ് ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന'സപ്ത'മശ്രീ 'തസ്കര':. ഏഴു കള്ളന്മാരടങ്ങുന്ന സംഘത്തിന് ത്തിൽ അവർക്കിടയിൽ ഒരു തലവനുമുണ്ട്. ഈ സംഘത്തിലെ ആറു കള്ളന്മാർ തൃശൂർക്കാരും ഇവരുടെ നേതാവായ കള്ളൻ ഒരു എറണാകുളംകാരനുമാണ്. ഈ തലവനായ കള്ളന്റെ വേഷത്തിലാണ് പ്രിഥ്വിരാജ് എത്തുന്നത്. ഈ വേഷം ആദ്യം ചെയ്യാനിരുന്നത്ജയസൂര്യ ആയിരുന്നു. പിന്നീട് അത് പ്രിഥ്വിയിലേക്ക് എത്തുകയായിരുന്നു. പ്രശസ്ത ഹോളിവുഡ് ചിത്രമായ 'ഓഷ്യൻസ് ഇലവ'നെ അനുസ്മരിപ്പിക്കുന്ന ചിത്രമാകും 'സപ്തമശ്രീ തസ്കര:' എന്നാണ് അറിയാൻ കഴിഞ്ഞത്.

പ്രിഥ്വിരാജിന്റെ തന്നെ ഓഗസ്റ്റ് സിനിമാസ് ആയിരിക്കും 'സപ്തമശ്രീ തസ്കര:' നിർമ്മിക്കുക എന്നാണ് അറിയാൻ കഴിഞ്ഞത്.
Special thanks to Nishil Tharuvana

About VinAy KrishNan

iam Optimistic,Candid and a Responsible Boy I want to do my things succesfully.I love blogging and WebDesigning.help and support me.I love to write in Technology,Travel and more...
«
Next
Datsun Go Review,Price,specs
»
Previous
50 മലയാളം GK/PSC ചോദ്യോത്തരങ്ങൾ Part 2

അഭിപ്രായങ്ങളൊന്നുമില്ല:

Post a Comment

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

Archive

PGA Head Teaching Professional

Blog Archive

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google