ഏഴ് ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായപ്പോള്‍ ഒന്‍പതെണ്ണം ഹിറ്റ് എന്ന നിലവാരത്തിലേക്കുമെത്തി.
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യവും കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റോമന്‍സുമാണ് ബ്ലോക്ബസ്റ്ററുകളായത്. 4.60 കോടി രൂപ ചെലവായ ദൃശ്യം ബോക്‌സോഫീസില്‍നിന്നും 25 ദിവസത്തിനുള്ളില്‍ 19.6 കോടി രൂപ കളക്ട് ചെയ്തതിനൊപ്പം 6.5 കോടി രൂപ സാറ്റലൈറ്റ് അവകാശം വിറ്റതിലൂടെ സ്വന്തമാക്കുകയും ചെയ്തു.
രണ്ടാമത്തെ ബ്ലോക്‌ബെസ്റ്ററായ റോമന്‍സിന്റെ നിര്‍മാണ ചെലവ് 5.50 കോടി രൂപ ആയിരുന്നു. 25 ദിവസത്തിനുള്ളില്‍ 12.52 കോടി രൂപ കളക്ട് ചെയ്തതിനു പുറമേ 3.10 കോടി രൂപ സാറ്റലൈറ്റ് അവകാശമായും റോമന്‍സിന് ലഭിച്ചു.
കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളില്‍ രണ്ടെണ്ണം ദിലീപിന്റേതായിരുന്നു. ശൃംഗാരവേലനും സൗണ്ട് തോമയും. 7.20 കോടി ചെലവഴിച്ച ശൃംഗാരവേലന്‍ ബോക്‌സോഫീസില്‍നിന്നും 25 ദിവസംകൊണ്ട് 11.27 കോടി രൂപ കളക്ട് ചെയ്തപ്പോള്‍ 4.90 കോടി സാറ്റലൈറ്റ് അവകാശം വിറ്റതിലൂടെയും ലഭിച്ചു. 5.75 കോടി രൂപ ചെലവഴിച്ച സൗണ്ട് തോമ 10.50 കോടി ബോക്‌സോഫീസില്‍നിന്നും നേടിയതിനു പുറമേ 2.60 കോടി സാറ്റലൈറ്റിലൂടെയും കരസ്ഥമാക്കി.
സൂപ്പര്‍ ഹിറ്റുകളിലേക്കുയര്‍ന്ന മറ്റു ചിത്രങ്ങളായ ഹണീബീ(ചെലവ് 7.20 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 11.27 കോടി, സാറ്റലൈറ്റ് 4.90 കോടി), എ ബി സി ഡി (ചെലവ് 5.65 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 9.48 കോടി, സാറ്റലൈറ്റ് 3.05 കോടി), മെമ്മറീസ് (ചെലവ് 3.60 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 8.84കോടി, സാറ്റലൈറ്റ് 3.30 കോടി), നേരം (ചെലവ് മൂന്ന് കോടി, ബോക്‌സോഫീസ് കളക്ഷന്‍ 17(ചെലവ് 7.20 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 7.22 കോടി, സാറ്റലൈറ്റ് 2.40 കോടി), പുണ്യാളന്‍ (ചെലവ് 2.75 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 6.82 കോടി, സാറ്റലൈറ്റ് 2.65 കോടി) എന്നിവയും പ്രേക്ഷകരുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി.

കമ്മത്ത് ആന്‍ഡ് കമ്മത്ത്, പുള്ളിപ്പുലിയും ആട്ടിന്‍ കുട്ടിയും, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ആമേന്‍, മുംബൈ പൊലീസ്, ഭാര്യ അത്ര പോര, ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍, സെല്ലുലോയ്ഡ്, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നിവയാണ് കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങള്‍.
ലാഭം നേടിയതില്‍ ദൃശ്യമാണ് ഒന്നാമതെങ്കിലും ഹണീബീയുടെ വിജയം ശ്രദ്ധേയമാണ്. മൂന്നിരട്ടിയിലധികം ലാഭം ഹണീബീ കൊയ്തു. 3.20 കോടി മാത്രം ചെലവഴിച്ചപ്പോള്‍ 12.30 കോടിയാണ് തിരികെ ലഭിച്ചത്. നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാലിന്റെ കന്നിസംരംഭമായിരുന്നു എന്ന നിലക്ക് ഇതൊരു മഹത്തായ നേട്ടംതന്നെയായിരുന്നു. അതേസമയം മോഹന്‍ലാലിന്റെ ദൃശ്യം അഞ്ചിരട്ടിയിലധികം ലാഭമാണ് നിര്‍മാതാക്കള്‍ക്ക് ലഭിച്ചത്.source
wat bout IMMANUEL?
മറുപടിഇല്ലാതാക്കൂ7.75 crore from Theaters...
ഇല്ലാതാക്കൂ