ന്യൂജനറേഷന്‍ സിനിമകളിലെ ഏറ്റവും വിജയിയായ നായകനെന്ന പേര് ഇതിനകംതന്നെ നേടിയ ഫഹദ് മലയാള സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവുപോലെ വിവാഹിതാനാവാനുള്ള തീരുമാനവും അപ്രതീക്ഷിതമായാണ് കൈക്കൊണ്ടത്.
കരിയറില്‍ ഇരുവരും ഉന്നതങ്ങളിലേക്ക് പോകുന്നുവെന്ന് വിലയിരുത്തിയ സമയത്താണ് വിവാഹനിശ്ചയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. വിവാഹശേഷം നസ്രിയ സിനിമാലോകത്തുണ്ടാകുമോയെന്ന് വ്യക്തമല്ല. എന്നാല്‍ പുരോഗമന ചിന്താഗതിക്കാരനെന്ന് പൊതുവേ വിലയിരുത്തപ്പെടുന്ന ഫഹദിന് നസ്രിയ കരിയറുമായി മുന്നോട്ടുപോകുന്നതിനോട് വിയോജിപ്പില്ലെന്നാണ് സൂചന. എന്തായാലും വിവാഹത്തീയതി തീരുമാനിച്ചിട്ടില്ലെന്നത് ആരാധകര്‍ക്ക് ആശ്വാസം പകരുന്നു.
അഞ്ജലി മേനോന്റെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനിരിക്കെയാണ് ഇവരുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത്.
രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ച ദക്ഷിണേന്ത്യന്‍ നടി ആന്‍ഡ്രിയയുമായി തനിക്ക് പ്രണയമുണ്ടായിരുന്നെന്ന് ഫഹദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ആന്‍ഡ്രിയ രംഗത്തെത്തിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
തമിഴിലും മലയാളത്തിലും ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നസ്രിയ, ചില ചിത്രങ്ങളുടെ പേരിലും ഫെയ്‌സ്ബുക്കിലെ ലൈക്കുകളുടെ പേരിലും വിവാദത്തില്‍ അകപ്പെട്ടിരുന്നെങ്കിലും ഇതുവരെ പ്രണയ ഗോസിപ്പുകളിലെ നായികയായിട്ടില്ല.
അഭിപ്രായങ്ങളൊന്നുമില്ല: