ഫെയ്സ്ബുക്കില്‍ ഫേക്ക് ഐഡികളെകൊണ്ട് വലഞ്ഞവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ഫേസ്ബുക്കില്‍ ഫേക്ക് ഐഡികളെ കണ്ടുപിടിക്കാന്‍ ഒരു ആപ്ലിക്കേഷന്‍ തയ്യാറായി. ഇസ്രയേലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പാണ് പുതിയ ആപ്പ് തയ്യാറാക്കിയത്.ഫേക്ക്ഓഫ് എന്ന് പേരിട്ടിരിക്കുന്നത് ആപ്പ് നിങ്ങളുടെ ഫ്രണ്ട്‌സ് ലിസ്റ്റിലെ ഫേക്ക് ഐഡികള്‍ കണ്ടെത്താന്‍ സഹായിക്കും. പുതിയതായി വരുന്ന ഫ്രണ്ട്‌സ്ഷിപ്പ് അപേക്ഷകള്‍ പരിശോധിച്ചശേഷം അംഗീകരിക്കാനും സാധിക്കും.
അടുത്തിടെ വന്ന കണക്കുപ്രകാരം 1.35 ബില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ പത്ത് ശതമാനവും ഫേക്ക് ഐഡികളാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് ഫേക്ക് ഐഡികളെ തുരത്താന്‍ ആപ്പ് നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിയത്.ലക്ഷക്കണക്കിന് ആളുകള്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നതായും എല്ലാ ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്.
യഥാര്‍ത്ഥ ഉപയോക്താക്കളെപ്പോലെതന്നെയാണ് വ്യാജ ഐഡികളും പ്രവര്‍ത്തിക്കുന്നത്.വ്യാജ പ്രൊഫൈലുകളെ കുറ്റവാളികള്‍, വാണിജ്യാടിസ്ഥാനത്തിലുള്ളത്, മാനസിക രോഗികള്‍ എന്നിവങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഇവരെ കണ്ടുപിടിക്കാന്‍ താരതമ്യേന ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് അതിനുള്ള ആപ്ലിക്കേഷന് രൂപം നല്‍കാന്‍ തീരൂമാനിച്ചത്.ലൈംഗീക ചൂഷണം ഉള്‍പ്പെടെയുള്ള ഒരുപാട് കുറ്റകൃത്യങ്ങള്‍ വ്യാജ പ്രൊഫൈലുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്നുണ്ട്.
ഫേക്ക്ഓഫ് ആപ്ലികേഷന്‍ നിങ്ങളുടെ സുഹൃത്തുക്കളെ പരിശോധിച്ചശേഷം ഒന്ന് മുതല്‍ പത്തുവരെ റാങ്കുകളില്‍ ഉള്‍പ്പെടുത്തും.ഈ ആപ്ലിക്കേഷന്‍ സംശയാസ്പദമായ പ്രൊഫൈലുകളില്‍ നിരന്തരം പരിശോധന നടത്തും. എന്തെങ്കിലും അസാധാരണമായ കാര്യങ്ങള്‍ ആ പ്രൊഫൈലുകളില്‍ നടക്കുന്നുണ്ടോയെന്നും പരിശോധിക്കും. വ്യാജ പ്രൊഫൈലില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത് വേറെ എവിടന്നെങ്കിലും മോഷ്ടിച്ചതാണോയെന്നും പരിശോധിക്കും. ഇപ്പോള്‍ 15,000 പേരുടെ പ്രൊഫൈലിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്
അഭിപ്രായങ്ങളൊന്നുമില്ല: