2014 വര്‍ഷത്തില്‍ ലോകത്തെ 47 രാജ്യങ്ങളിലായി ആകെ വാങ്ങുന്ന സ്മാര്‍ട്ട് ഫോണുകളുടെ പകുതിയും വാങ്ങുന്നത് ഇന്ത്യയും ചൈനയുമാകുമെന്ന് റിപ്പോര്‍ട്ട്.
ഏതാണ്ട് 500 മില്യണ്‍ ഫോണുകളാകും ഇരു രാജ്യങ്ങളും ചേര്‍ന്ന് വാങ്ങുക. കൂടാതെ 400 മില്യണ്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ആഗോള പട്ടികയില്‍ ഇവര്‍ ചേര്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ഉപയോഗത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്നും യു എസിനെ കടത്തി വെട്ടുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഇന്ത്യയില്‍ വിറ്റു പോയ സ്മാര്‍ട്ട് ഫോണുകളില്‍ ഭൂരിഭാഗവും പുതിയ ഉപയോക്താക്കളുടെ കൈവശമാണ് എത്തിയിട്ടുള്ളത്. ചൈനയാണ് ഒന്നാം സ്ഥാനത്ത് ( 283 മില്യണ്‍), ഇന്ത്യ (225 മില്യണ്‍), യു എസ് (89 മില്യണ്‍), ബ്രസീല്‍ (47 മില്യണ്‍), ഇന്‍ഡോനേഷ്യ (46 മില്യണ്‍), റഷ്യ (31 മില്യണ്‍), ജപ്പാന്‍ (30 മില്യണ്‍), മെക്‌സികോ (23 മില്യണ്‍), ജെര്‍മനി(22 മില്യണ്‍), ഫ്രാന്‍സ്(18.7 മില്യണ്‍), യു കെ (17.7 മില്യണ്‍) എന്നിങ്ങനെയാണ് ഉപയോഗം.
അഭിപ്രായങ്ങളൊന്നുമില്ല: