നോക്കിയ ബ്രാന്‍ഡില്‍ ഉള്ള ആന്‍ഡ്രോയിഡ്ഫോണ്‍ എങ്ങനെ ആയിരിക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോം ഇഷ്ടപെടുന്ന നോക്കിയ ഫാന്‍സിനു ഒരു സന്തോഷ വാര്‍ത്ത . ഈ ഫിന്നിഷ് കമ്പനിയുടെ മുന്‍ ഏഷ്യ – പസഫിക് സി ഈ ഓ തോമസ് സില്ലയാകാസ് ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാണം കേന്ദ്രികരിച്ച് ” ന്യൂകിയ ” എന്നാ പുതിയ കമ്പനി തുടങ്ങിയിരിക്കുന്നു. നോക്കിയ ഫോണില്‍ ആന്‍ഡ്രോയിഡ് പ്രവര്‍ത്തിക്കണം എന്നാഗ്രഹിക്കുന്ന പഴയ നോക്കിയ ജീവനക്കാരെ സില്ലക്കാസ് ജോലിക്ക് നിയമിച്ചിരിക്കുന്നു. വാസ്തവത്തില്‍ അദ്ദേഹവും 15 വര്‍ഷത്തോളം നോക്കിയയില്‍ സേവനം അനുഷ്ടിച്ചിരുന്നു. ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മികണമെന്ന ആഗ്രഹവുമായി, നോക്കിയ ഫോണ്‍ ബിസിനസ് മേടിക്കാന്‍ 1 വര്‍ഷം മുന്‍പേ അദ്ദേഹം തീരുമാനിച്ചതായിരുന്നു. പക്ഷെ അദ്ദേഹത്തിന് തിരിച്ചടിയായി മൈക്രോസോഫ്റ്റ് നോക്കിയ ഫോണും, സര്‍വീസ് യുനിറ്റ്സും മേടിച്ചു. അതുകൊണ്ട് തന്നെ അദേഹത്തിന്റെ മുന്‍പില്‍ ഉണ്ടായിരുന്ന ഏറ്റവും നല്ല വഴി പുതിയ കമ്പനി തുടങ്ങുക എന്നത് തന്നെ ആയിരുന്നു. അങ്ങനെ ആണ് “ന്യൂകിയ” എത്തുന്നത്.
നിലവില്‍ ,പഴയ നോക്കിയ ജീവനക്കാരെ ഉള്ള്പെടുത്തി സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി ആണ് ന്യൂകിയ .പക്ഷെ, R&D ടീമിനെ ഫിന്‍ലണ്ടില്‍ തന്നെ നിലനിര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്. ഉപഭോക്ടക്കള്‍ക്ക് ന്യൂകിയയുടെ ആദ്യത്തെ ഫോണ്‍ ഈ വര്‍ഷം തന്നെ പ്രതീക്ഷിക്കാം, മാത്രമല്ല അവര്‍ ഏഷ്യ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ് ഫോണ്‍ ഇറക്കുന്നത്.നോക്കിയയുടെ പഴയ കാല പ്രതാപം ആന്‍ഡ്രോയിഡ്നു തിരികെ കൊണ്ട് വരന്‍ ആകുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.
അഭിപ്രായങ്ങളൊന്നുമില്ല: