മലയാള സിനിമയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വമ്പന്‍ കളക്ഷനാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രമായ ദൃശ്യം നേടിയത്.
ഇപ്പോഴും തിയറ്ററുകളില്‍ ഹൗസ്ഫുള്ളായി ഓടുന്ന ചിത്രം 100 ദിവസം പിന്നിടുമ്പോള്‍ 35 കോടിയിലധികം രൂപ ബോക്‌സോഫീസില്‍നിന്നുമാത്രവും 100 കോടിയിലധികം ആകെയും ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ബഹുതാര ചിത്രമായ ട്വന്റി-20യെ ആണ് ഇക്കാര്യത്തില്‍ ദൃശ്യം ഒരുമാസത്തിനുള്ളില്‍തന്നെ മറികടന്നത്. ഈ മുന്നേറ്റത്തില്‍ ഇനി ട്വന്റി-20ക്കു പുറമേ പഴശിരാജയും, ക്രിസ്ത്യന്‍ ബ്രദേഴ്‌സും, ക്ലാസ്‌മേറ്റ്‌സ്, മായാമോഹിനി എന്നിവയാണ് കളക്ഷന്‍ റെക്കോഡില്‍ പിന്നിലായത്.
ട്വന്റി-20 120 ദിവസം കൊണ്ട് നേടിയ കളക്ഷനാണ് 31 ദിവസവും കൊണ്ട് ദൃശ്യം നേടിയത്. 26 ദിവസം കൊണ്ട് 10,000 ഷോ പൂര്‍ത്തിയാക്കിയ ആദ്യ മലയാള സിനിമ കൂടിയാണ് ദൃശ്യം. സമീപകാലത്തെ മോഹന്‍ലാല്‍ ചിത്രങ്ങളെ അപേക്ഷിച്ച് ഏറ്റവും ചിലവ് കുറഞ്ഞ ദൃശ്യത്തിന്റെ പ്രൊഡക്ഷന്‍ കോസ്റ്റ് മൂന്നരക്കോടി മാത്രമാണ്. സാറ്റലൈറ്റ് അവകാശത്തിലൂടെ മാത്രം 6.5 കോടി ദൃശ്യം സ്വന്തമാക്കി. അന്യഭാഷ റീമേക്ക് അവകാശത്തിലൂടെ ഒന്നരക്കോടിയും നേടി.
അഭിപ്രായങ്ങളൊന്നുമില്ല: