ഫഹദ് ഫാസിലും നസ്രിയ നസീമും വിവാഹിതരാകുന്നുവെന്ന വാര്‍ത്തക്കൊപ്പം അഞ്ജലി മേനോന്റെ പുതിയ ചിത്രവും ചര്‍ച്ചയായി.
ഇവര്‍ നായികാ നായകന്‍മാരായി അഞ്ജലി മേനോന്റെ ചിത്രത്തില്‍ ബംഗളുരുവിലെ സെറ്റില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിവാഹവാര്‍ത്ത പുറത്തുവന്നതെന്നതാണ് ഇതിനു കാരണം.
തന്റെ ചിത്രത്തിന് മാധ്യമങ്ങള്‍ പേരിട്ടു എന്നുപറഞ്ഞ് സംവിധായികയായ അഞ്ജലി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. എല്‍ ഫോര്‍ ലൗ എന്നാണ് ഇന്നലെ ഫഹദ്- നസ്രിയ ചിത്രത്തിന്റെ പേരായി പറഞ്ഞുകേട്ടത്. പക്ഷേ അത് തന്റെ ചിത്രത്തിന്റെ പേരല്ലെന്ന് അഞ്ജലി ട്വീറ്റ് ചെയ്തു. ഇതോടെ ഫഹദിന്റെയും നസ്രിയയുടേയും ആരാധകര്‍ ആശയക്കുഴപ്പത്തിലാകുകയും ചെയ്തു.
സംവിധായകന്‍ അന്‍വര്‍ റഷീദ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ഫഹദിനും നസ്രിയക്കും പുറമേ ന്യൂജനറേഷന്‍ താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഇഷ തല്‍വാര്‍, നിത്യ മേനോന്‍, പാര്‍വതി മേനോന്‍ എന്നിവരും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഒരുകൂട്ടം യുവതീ യുവാക്കളുടെ കഥപറയുന്ന ചിത്രം രസകരമായാണ് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി പകുതിയോടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നു കരുതുന്ന ചിത്രത്തിനുവേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. സമീര്‍ താഹിറിന്റേതാണ് ക്യാമറ. ബംഗളുരുവിനു പുറമേ പോണ്ടിച്ചേരി, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് ഷൂട്ടിങ്.
അഭിപ്രായങ്ങളൊന്നുമില്ല: