വീടും കൂടുമില്ലാതെ അലഞ്ഞുതിരിയുന്നവര്‍ക്ക് മാത്രമുള്ളതാണ് താടിയെന്നായിരുന്നു പഴയകാലത്തെ ധാരണ. എന്നാല്‍ പുതുകാലത്ത് താടി ഒരു ഫാഷന്‍സ്റ്റേറ്റ്മെന്‍റ് കൂടിയാണ്. പലരീതിയില്‍ കത്രിച്ച,ബഹുവര്‍ണ്ണങ്ങളിലുള്ള താടികളുമായി നടക്കുന്നവരും ഇപ്പോള്‍ കുറവല്ല. സകല കലാപരിപാടികളും താടിയില്‍ നടത്തുന്നവരാണ് ന്യൂജനഷേന്‍ പയ്യന്‍സ്. എന്നാല്‍ സൌന്ദര്യത്തിനൊപ്പം ആരോഗ്യ സംരക്ഷണത്തിനും താടി ഉപകാരപ്പെടുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. താടിയും മേല്‍മീശയുമുള്ള പുരുഷന്‍മാര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ആരോഗ്യവാന്‍മായിരിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ ഡോസിമെട്രി മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സൌത്ത്ക്യൂന്‍സ്‍ലാന്റ് യുനിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
മറ്റുള്ളവരേക്കാള്‍ 90-95 ശതമാനം അള്‍ട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിര്‍ത്താന്‍ ഇവരുടെ താടി സഹായിക്കുന്നു. അങ്ങനെ പ്രായത്തെ അകറ്റി നിര്‍ത്താനും സ്കിന്‍ ക്യാന്‍സര്‍ സാധ്യത കുറക്കുവാനും ഇവര്‍ക്ക് കഴിയുന്നു. പൊടിയും മറ്റും തടഞ്ഞുനിര്‍ത്താന്‍ മനോഹരമായ താടിക്ക് കഴിയുമെന്നതിനാല്‍ ആസ്ത്മയേയും ഇവര്‍ക്ക് പേടിക്കേണ്ടതില്ല. താടി രോമങ്ങള്‍ കാറ്റില്‍ നിന്ന് ഒരു രക്ഷാകവചമായി മുഖത്തെ സംരക്ഷിക്കുമെന്നതിനാല്‍ എപ്പോഴും ചെറുപ്പവും ഭംഗിയും കാത്തു സൂക്ഷിക്കുവാനും കഴിയുന്നു., പതിവായുള്ള ഷേവിങ്ങ് അണുബാധക്കും മുഖക്കുരുവിനും കാരണമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഈ പഠനത്തിനു വേണ്ടി താടിയുള്ള മോഡലുകളെയും താടിയില്ലാത്തവരേയും ഒരുമിച്ച് ഗവേഷകര്‍ ആസ്ത്രേലിയയിലെ വിജനമായ പ്രദേശത്ത് പൊള്ളുന്ന വെയിലില്‍ വെച്ച് പരീക്ഷണം നടത്തിയപ്പോള്‍ അവര്‍ക്കുണ്ടായ റേഡിയേഷനില്‍ വലിയ വ്യത്യാസമാണത്രെ കാണാന്‍ കഴിഞ്ഞത്. ഏതായാലും താടിക്കാര്‍ക്ക് ഇനി മുന്‍പിന്‍ നോക്കാതെ റോക്ക് ചെയ്യാം.
via
അഭിപ്രായങ്ങളൊന്നുമില്ല: