1. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്ന വ്യക്തി?
2. എറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രിയായത്?
3. ഏറ്റവും കൂടിയ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായത്?
4. കേരളത്തിലെ അസംബ്ളി മണ്ഡലങ്ങളുടെ എണ്ണം 140 ആയത് ഏത് വർഷം?
5. കേരളാ കോൺഗ്രസ് രൂപീകരിച്ച വർഷം?
6. എതിരില്ലാതെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
7. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
8. ഗവർണറായ ആദ്യ മലയാളി?
9. പയ്യന്നൂർ സത്യാഗ്രഹം ആരംഭിച്ച വർഷം?
10. ഫാത്തോമീറ്റർ ഉപയോഗിക്കുന്നത്?
11. ആകാശം നീലനിറത്തിൽ കാണപ്പെടുന്നത് എന്തുമൂലം?
12. സിലിക്കൺ ഡയോക്ളയിഡ് ഏത് വസ്തുവിന്റെ രാസനാമമാണ്?
13. ദി സോംഗ് ഒഫ് ദി ഡോഡോ എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ കർത്താവ്?
14. പ്ളൂട്ടോ സ്ഥിതി ചെയ്യുന്ന സൗരയൂഥ ഭാഗം?
15. രക്തബാങ്ക് സമ്പ്രദായം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ?
16. ന്യൂട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
17. വ്യാഴത്തെ പരിക്രമണം ചെയ്ത മനുഷ്യനിർമ്മിതമായ ആദ്യ വാഹനം?
18. മൗസും ഗ്രാഫിക്സും സമ്പർക്കമുഖവുമുള്ള ആദ്യ ഡെസ്ക് ടോപ്പ് പേഴ്സണൽ കമ്പ്യൂട്ടർ വികസിപ്പിച്ച കമ്പനി?
19. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനം?
20. ക്രിക്കറ്റിൽ ആദ്യത്തെ ടെസ്റ്റ് മത്സരം നടന്ന വർഷം?
21. ക്രിക്കറ്റ് ഏത് ഒളിമ്പിക്സിലാണ് മത്സര ഇനമായിരുന്നത്?
22. ഡബ്ള്യു. ജി. ഗ്രേസ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
23. ബ്രസീലിലെ ദേശീയ കായിക വിനോദം?
24. ലോകകപ്പ് ഹോക്കി ആരംഭിച്ച വർഷം?
25. ലോകകപ്പ് ഹോക്കി കിരീടം ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയിട്ടുള്ള രാജ്യം?
26. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന മാസിക?
27. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയുടെ ആത്മകഥയുടെ പേര്?
28. ശബ്ദതാരാവലി ഏത് വിഭാഗത്തിൽപ്പെടുന്ന ഗ്രന്ഥമാണ്?
29. സംസ്കൃതത്തിൽ നിന്ന് ഏറ്റവും അധികം തവണ മലയാളത്തിലേക്ക് പകർത്തപ്പെട്ട ശാകുന്തളത്തിന്റെ കർത്താവ്?
30. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതി?
31. റഷ്യൻ ഭാഷയിൽ എഴുതപ്പെട്ട യുദ്ധവും സമാധാനവും ആരുടെ കൃതി?
32. 'പ്രേമിക്കാൽ സമരമാണ്, രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം മാറുന്നു', ഇത് ആരുടെ വരികൾ?
33. എഡ്വിൻ ആർനോൾഡിന്റെ ലൈറ്റ് ഒഫ് ഏഷ്യ എന്ന കാവ്യം ആരുടെ ജീവിതത്തെയും ദർശനങ്ങളെയും കുറിച്ചുള്ള പുസ്തകമാണ്?
34. സന്ദേശകാവ്യങ്ങളിൽ പരാമർശിക്കപ്പെടുന്ന തിരുനെല്ലി ക്ഷേത്രം ഏതി ജില്ലയിൽ?
35. മാമ്പഴം ആരുടെ കൃതിയാണ്?
36. മാലിക് ദിനാർ പള്ളി സ്ഥിതിചെയ്യുന്നത് ഏതു ജില്ലയിലാണ്?
37. ഉണ്ണായിവാര്യർ സ്മാരക കലാനിലയം എവിടെ സ്ഥിതിചെയ്യുന്നു?
38. കേരളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലൻ സംവിധാനം ചെയ്തതാര്?
39. ഓട്ടോ കാസ്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ആസ്ഥാനം എവിടെ?
40. 1409 ൽ കേരളം സന്ദർശിച്ച ചൈനീസ് സഞ്ചാരി ആര്?
41. ഡോ. എം.എസ്. സ്വാമിനാഥന്റെ ജന്മസ്ഥലം ഏത്?
42. ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചതാര്?
43. ഇന്ത്യയുടെ കോഹിന്നൂർ എന്നറിയപ്പെടുന്ന ഭാഷ ഏത്?
44. ഗേറ്റ് വേ ഒഫ് ഇന്ത്യ സ്ഥാപിച്ചത് ഏതു വർഷം?
45. ചുവന്ന നദി എന്നറിയപ്പെടുന്ന ഇന്ത്യൻ നദി?
46. ദേവീ ചന്ദ്ര ഗുപ്തം എന്ന കൃതി രചിച്ചതാര്?
47. ഏറ്റവും കൂടുതൽ കാർബൺ അടങ്ങിയ കൽക്കരി ഏത്?
48. ഖേത്രി ഖനി ഏത് ധാതുവിന്റെ ഖനനത്തിന് പ്രസിദ്ധമാണ്?
49. പല്ലവ രാജവംശത്തിന്റെ സ്ഥാപകനാര്?
50. വംഗദർശന എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്?
ഉത്തരങ്ങൾ
(1) ഇ.എം.എസ്. നമ്പൂതിരിപ്പാട് (2) കെ. കരുണാകരൻ (3) വി.എസ്. അച്യുതാനന്ദൻ (4) 1977 (5) 1964 (6) ഉമേഷ് റാവു (7) എ.എ. അസീസ് (8) വി.പി. മേനോൻ (9) 1930 (10) ജലാശയങ്ങളുടെ ആഴം അളക്കാൻ (11) വിസരണം (12) മണൽ (13) ഡേവിഡ് ക്വാമെൻ (14) കിയ്പ്പർ ബെൽറ്റ് (15) ചാൾസ് റിച്ചാർഡ് ഡ്രൂ (16) ചാഡ് വിക് (17) ഗലീലിയോ (18) മൈക്രോസോഫ്ട് (19) ലൗസേൻ (20) 1877 (21) 1900 (22) ക്രിക്കറ്റ് (23) കാപ്പെയ്‌റ (24) 1971 (25) പാകിസ്ഥാൻ (26) തളിര് (27) ശബ്ദതാരാപഥം (28) നിഘണ്ടു (29) കാളിദാസൻ (30) ജ്ഞാനപീഠം (31) ലിയോ ടോൾസ്റ്റോയി (32) ഒക്ടോവിയോ പാസ്സ് (33) ഗൗതമബുദ്ധൻ (34) വയനാട് (35) വൈലോപ്പിള്ളി ശ്രീധരമേനോൻ (36) കാസർകോട് (37) ഇരിങ്ങാലക്കുട (38) എസ്. നെട്ടോണി (39) ചേർത്തല (40) മാഹ്വാൻ (41) കുംഭകോണം (42) കെ.എം. മുൻഷി (43) ഉറുദു (44) 1911 (45) ബ്രഹ്മപുത്ര (46) വിശാഖദത്തൻ (47) ആന്ത്രാസൈറ്റ് (48) ചെമ്പ് (49) സിംഹവിഷ്ണു (50) ബങ്കിം ചന്ദ്ര ചാറ്റർജി
അഭിപ്രായങ്ങളൊന്നുമില്ല: