ലുമിയ 620 എന്ന മോഡല്‍ നവീകരിച്ചു ഇറക്കുന്നതാണ് ലുമിയ 630 എന്നു കരുതിയെങ്കില്‍ തെറ്റ് പറ്റി. ഈവ്ലീക്സിനു പിഴചില്ലെങ്കില്‍ ഇന്ത്യയില്‍ നോക്കിയ അവതരിപ്പിക്കാന്‍ പോകുന്ന ആദ്യത്തെ ഡ്യുവല്‍ സിം വിന്‍ഡോസ് സ്മാര്‍ട്ട് ഫോണ്‍ ആയിരിക്കും ഇത്.
2014 രണ്ടാം പാദത്തോടെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ഈ ഫോണിനു രൂപത്തിലും പേരിലും ലുമിയ 620 യുമായി വളരെയതികം സാമ്യം ഉണ്ട്. എന്നാല്‍ സ്ക്രീനില്‍ തന്നെ തുടങ്ങുന്നു മാറ്റങ്ങള്‍. 480x800 പിക്സല്‍ റെസലൂഷന്‍ ഉള്ള 4.3 ഇഞ്ച് സ്ക്രീന്‍ ആണ് ഇതിലുള്ളത്. ഇത് ലുമിയ 620 ഇല ഉണ്ടായിരുന്നതിനെക്കാള്‍ വലിയ സ്ക്രീന്‍ ആണ്. 8 ജി ബി ഇന്റെര്‍ണല്‍ മെമ്മറിയും 1 ജി ബി റാമും ഉണ്ട്. റാം വര്‍ദ്ധിപ്പിച്ചത് പെര്‍ഫോമന്‍സ് കാര്യമായി ഉയര്‍ത്തും എന്നു പ്രതീക്ഷിക്കാം. പക്ഷെ ക്യാമറയുടെ കാര്യത്തില്‍ നോക്കിയ ചെയ്തത് വലിയ ചതിയായി പോയി. 5 മെഗാ പിക്സല്‍ ക്യാമറ നില നിര്‍ത്തി എങ്കിലും മുന്‍ ക്യാമറയും ഫ്ലാഷും എടുത്തു മാറ്റി. അതൊരു വല്ലാത്ത ചെയ്ത്തായിപോയി എന്നു പറയാതെ വയ്യ. മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8.1 ആണ് ഓ എസ്. ബാറ്ററി വില എന്നിവയൊന്നും അറിവായിട്ടില്ല. ഈ ഫോണിന്‍റെ ചിത്രങ്ങള്‍ നോക്കിയ ഔധ്യോഗികമായി പുറത്തു വിട്ടിട്ടില്ല.
അഭിപ്രായങ്ങളൊന്നുമില്ല: