3 ദിവസത്തിനിടെ 50 ലക്ഷം ഐഫോണ്‍ 5 വിറ്റുവെന്ന ഗംഭീരൻ റെക്കോർഡ്
തകർത്തുകൊണ്ട് പുതിയ തലമുറ ഐഫോണുകൾ അവയുടെ വില്പന
90 ലക്ഷമായി വർധിപ്പിച്ചു .ഇപ്പോൾ തന്നെ 2 മില്യണ്‍ ഐഒസ് 7 ദിവൈസുകൾ
നിലവിലുണ്ടെന്ന വാര്ത്ത ആപ്പിൾ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു.
തകർത്തുകൊണ്ട് പുതിയ തലമുറ ഐഫോണുകൾ അവയുടെ വില്പന
90 ലക്ഷമായി വർധിപ്പിച്ചു .ഇപ്പോൾ തന്നെ 2 മില്യണ്‍ ഐഒസ് 7 ദിവൈസുകൾ
നിലവിലുണ്ടെന്ന വാര്ത്ത ആപ്പിൾ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു.
ഇതാദ്യമായാണ് ആപ്പിള്‍ രണ്ടു ഫോണുകള്‍ ഒരുമിച്ച് പുറത്തിറക്കുന്നത്. ഐഫോണ്‍ ഫൈവ് സിയും ഐഫോണ്‍ ഫൈവ് എസും ആണ് ആ അപൂര്‍വഭാഗ്യത്തിന് ഉടമകള്‍. ആറാം തലമുറ ഐഫോണ്‍ അഥവാ ഐ ഫോണ്‍ 5 എസിന്‍െറ പ്രധാന പ്രത്യേകത ‘ടച്ച് ഐഡി’ എന്ന വിരലടയാള സ്കാനറാണ്. ഫോണ്‍ തുറക്കാന്‍ ഉടമയുടെ വിരലടയാളം ഉപയോഗിക്കാം. അങ്ങനെ കള്ളന്മാരെ പറ്റിക്കാം. ഫോണിന്‍െറ മുന്നില്‍ താഴെ വൃത്താകൃതിയിലുള്ള ഹോം ബട്ടണിലാണ് സ്കാനര്‍. ആപ്ളിക്കേഷന്‍ ചന്തയായ ഐട്യൂണ്‍സ് സ്റ്റോര്‍, ഐ ബുക്സ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോന്ന്് വാങ്ങാനുള്ള അനുമതി കൊടുക്കാനും ഇനി വിരലടയാളം ഉപയോഗിക്കാം. എങ്ങനെയും വിരല്‍ വെക്കാം. ലംബമായും തിരശ്ചീനമായും വിരലടയാളം വായിക്കാന്‍ 360 ഡിഗ്രി സംവിധാനമുണ്ട്. ഒന്നിലധികം വിരലുകളും ഉപയോഗിക്കാം. പോറലേല്‍ക്കാത്ത സഫയര്‍ (ഇന്ദ്രനീലം) ഗ്ളാസ് കൊണ്ടാണ് ഹോം ബട്ടന്‍െറ നിര്‍മാണം.
കറുപ്പ്, ഗോള്‍ഡ്, ചാര നിറങ്ങളില്‍ ലഭിക്കും. മൈക്രോ സിമ്മിന് പകരം നാനോ സിമ്മാണ് ഇതിന് ചേരുക. ഐഫോണ്‍ 5ല്‍ കണ്ട 1136X640 പിക്സല്‍ നാല് ഇഞ്ച് റെറ്റിന മള്‍ട്ടിടച്ച് ഡിസ്പ്ളേയാണ് ഇതിനും. ഒരു ഇഞ്ചില്‍ 326 പിക്സലാണ് വ്യക്തത. രണ്ട് എല്‍.ഇ.ഡി ഫ്ളാഷുള്ള സെക്കന്‍ഡില്‍ 10 പടങ്ങള്‍ എടുക്കാവുന്ന 15 ശതമാനം കൂടിയ സെന്‍സറുള്ള എട്ട് മെഗാപിക്സല്‍ ഐ സൈറ്റ് പിന്‍ കാമറ, കുറഞ്ഞ വെളിച്ചത്തിലും മിഴിവുള്ള ചിത്രമെടുക്കാവുന്ന ബാക്ക്സൈഡ് ഇലൂമിനേഷന്‍ സെന്‍സറുള്ള 1.2 മെഗാപിക്സല്‍ (1280X 960) ഫേസ്ടൈം ഹൈ ഡെഫനിഷന്‍ മുന്‍ കാമറ എന്നിവയാണ് ഇതിന്‍െറ മറ്റ് പ്രത്യേകത. ശബ്ദവും ചലനവും പ്രശ്നത്തിനിടയാക്കാതെ ചിത്രമെടുക്കാന്‍ ഓട്ടോ ഇമേജ് സ്റ്റെബിലൈസേഷനുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല: