സാംസങ്ങിന്റെ പുതിയ ആന്‍േഡ്രായ്ഡ് കാമറയായ ഗാലക്‌സി NX ഒക്‌ടോബറില്‍ വിപണിയിലെത്തും. നേരത്തെ ഇറങ്ങിയ ഗാലക്‌സി കാമറയുടെ പിന്‍ഗാമിയായ ഗാലക്‌സി NX-ല്‍ ലെന്‍സുകള്‍ മാറ്റി വയ്ക്കാമെന്നതാണ് പ്രത്യേകത. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ഒ.എസിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കാമറയില്‍ സ്മാര്‍ട്ട് ഫോണിനു സമാനമായ സൗകര്യങ്ങളാണുള്ളത്. വിവിധ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ, എടുക്കുന്ന ഫോട്ടോകള്‍ അപ്പപ്പോള്‍തന്നെ എഡിറ്റ് ചെയ്യാനും ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും. വൈ-ഫൈ, 4 ജി-LTE സംവിധാനങ്ങളുള്ള കാമറയില്‍ ഗുഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് വിവിധ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ ലോഡ് ചെയ്യാനും സാധിക്കും. 20.3 മെഗാപിക്‌സല്‍ സെന്‍സര്‍, ഓട്ടോഫോക്കസ് സംവിധാനം എന്നിവയുള്ള ഗാലക്‌സി NX-ല്‍ 1.6 GHz ക്വാഡ് കോര്‍ പ്രൊസസറാണുള്ളത്. ഒക്‌ടോബറില്‍ യു.എസില്‍ വില്‍പനയ്‌ക്കെത്തുന്ന കാമറയ്ക്ക് ബോഡി മാത്രമാണെങ്കില്‍ 105000 രൂപയോളമാണ് വില. 18-55 ലെന്‍സ് സഹിതമാണെങ്കില്‍ 111000-രൂപയ്ക്കു മുകളില്‍ വരും.
സാംസങ്ങ് ആന്‍േഡ്രായ്ഡ് കാമറയായ ഗാലക്‌സി NX ഒക്‌ടോബറില്‍ വിപണിയിലെത്തും

അഭിപ്രായങ്ങളൊന്നുമില്ല: