എന്താണ് വേണ്ടതെന്ന് ഇനി ഗൂഗ്ളിനോട് പറഞ്ഞാല്‍ മതി. വിവരങ്ങള്‍ ഞൊടിയിടയില്‍ സ്ക്രീനില്‍ തെളിയും. അവശ്യം വേണ്ട വിവരങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് ഉപയോക്താവിന് നല്‍കുന്ന അത്യാധുനിക സാങ്കേതിക വിദ്യ.
‘ഹമ്മിങ് ബേഡ്’ എന്നാണ് ഗൂഗ്ള്‍ ഈ പുതിയ സാങ്കേതികവിദ്യക്ക് നല്‍കിയിരിക്കുന്ന പേര്. വേണ്ടത് വിവരമോ വാര്‍ത്തയോ ചിത്രമോ എന്തുമാകട്ടെ മനുഷ്യനെ പോലെ ചിന്തിക്കാനും വിവേകബുദ്ധിയോടെ കാര്യങ്ങള്‍ അപഗ്രഥിക്കാനും ഹമ്മിങ്ബേഡിന് കഴിയും. ഹമ്മിങ് ബേഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപപ്പെടുത്തിയ സെര്‍ച്ച് എന്‍ജിന്‍െറ ഒൗദ്യോഗിക പ്രകാശനം കഴിഞ്ഞദിവസം ഗൂഗ്ള്‍ നടത്തി.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിവിധതലങ്ങളില്‍ പരീക്ഷിച്ച് വിജയംകണ്ട ശേഷമാണ് ഗൂഗ്ള്‍ ഇത് ലോകത്തിന് സമര്‍പ്പിക്കുന്നത്. അധികം വൈകാതെ ഹമ്മിങ് ബേഡ് ഗൂഗ്ള്‍ നമ്മുടെ കമ്പ്യൂട്ടറുകളില്‍ എത്തുമെന്നാണ് ഗൂഗ്ള്‍ നല്‍കുന്ന സൂചന.
സാധാരണ ഗതിയില്‍ ഉപയോക്താവ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അഥവാ കീ വേഡുകള്‍ സ്വീകരിച്ച ശേഷം അതിന്‍െറ അനുബന്ധ വിവരങ്ങള്‍ നല്‍കുന്ന രീതിയാണ് ഗൂഗ്ള്‍ ഉള്‍പ്പെടെ എല്ലാ സെര്‍ച്ച് എന്‍ജിനുകളും ചെയ്യുന്നത്. എന്നാല്‍, പുതിയ സംവിധാനത്തില്‍ നല്‍കുന്ന വിവരം അപൂര്‍ണമോ അവ്യക്തമോ ആയാല്‍പോലും അതിന്‍െറ ശരിയായ രൂപവും അര്‍ഥവും സ്വയം വിവേചനബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഉപയോഗിച്ച് ഗൂഗ്ള്‍ തിരിച്ചറിയും. അതിലൂടെ വളരെ കൃത്യമായ വിവരം മാത്രം ഉപയോക്താവിന് പ്രദാനം ചെയ്യും.
അതായത്, നല്‍കുന്ന നിര്‍ദേശം വികലമോ അവ്യക്തമോ ആയാല്‍ കൂടിയും അവധാനതയുള്ള വിവരം മാത്രമാകും ഉപയോക്താവിന് ലഭിക്കുക. ഇത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് പുത്തന്‍ വഴിത്തിരിവാണെന്ന് ഗൂഗ്ളിന്‍െറ സെര്‍ച്ചിങ് എക്സ്പര്‍ട്ട് എന്‍ജിനീയര്‍ അമിത് സിങ് ഹാല്‍ പറയുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ കൃത്രിമബുദ്ധി പ്രയോഗിക്കാന്‍ കഴിയുന്ന സെര്‍ച്ച് എന്‍ജിന്‍ വികസിപ്പിച്ചെടുക്കുക എന്ന ഗൂഗ്ളിന്‍െറ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഹമ്മിങ് ബേഡിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്.
all credits goes to madhyamam
അഭിപ്രായങ്ങളൊന്നുമില്ല: