വില പതിനായിരം വരെയാകാം, അതില്‍ കൂടരുത്. സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ മിക്കവരും ഇങ്ങനെയൊരു തീരുമാനം മനസിലുറപ്പിച്ചാണ് കടകളിലെത്തുക. പതിനായിരം രൂപയ്ക്ക് മുകളിലുളള തുക ഫോണിന് വേണ്ടി മുടക്കുന്നത് മണ്ടത്തരമാണ് എന്ന സാമ്പത്തിക അച്ചടക്കബോധം മനസിലുളളതുകൊണ്ടാണിത്.
43,000 രൂപ വിലയുള്ള ഐഫോണ്‍ ഫൈവോ 49,900 രൂപ വരുന്ന ഗാലക്‌സി നോട്ട് ത്രീയോ വാങ്ങുന്നവര്‍ക്ക് ഈ പറഞ്ഞ ബോധമില്ലേ എന്ന് ചോദിച്ച് ആരും അലമ്പുണ്ടാക്കരുത്. പറഞ്ഞുവരുന്നത് നമ്മുടെ നാട്ടിലെ സാധാരണക്കാരന്റെ കാര്യമാണ്. സ്മാര്‍ട് ആകുകയും വേണം അധികം പൈസ മുടക്കാനുമില്ല എന്ന ചിന്ത മനസിലുള്ള ഞാനടക്കമുളള 'കാറ്റില്‍ ക്ലാസി'ന്റെ കാര്യം.
സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഇടത്തരക്കാരെ ആകര്‍ഷിക്കാന്‍ പുതിയൊരു മോഡലുമായാണ് സാംസങിന്റെ വരവ്. ഗാലക്‌സി ട്രെന്‍ഡ് എന്ന പേരില്‍ കമ്പനി അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണിന്റെ വില 8,700 രൂപ. സംഭവം വില്പനയ്‌ക്കെത്തിയിട്ടില്ലെങ്കിലും ഇ-ടെയ്‌ലിങ് സൈറ്റുകളായ ഫ് ളിപ്കാര്‍ട്ടിലും ഇന്‍ഫിബീമിലുമൊക്കെ ഇതിന്റെ വിശദാംശങ്ങള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.
കാഴ്ചയിലും കരുത്തിലും ഓക്കെ എന്ന് പറയിക്കുന്ന ഈ ഫോണിന്റെ വിലയും ആകര്‍ഷകം തന്നെ. 480 X 800 പിക്‌സല്‍സ് റിസൊല്യൂഷനുളള നാലിഞ്ച് ടി.എഫ്.ടി. ഡിസ്‌പ്ലേ സ്‌ക്രീനാണ് ട്രെന്‍ഡിലുളളത്. ഡ്യുവല്‍ സിം മോഡലാണിത്. ഒരു ഗിഗാഹെര്‍ട്‌സ് പ്രൊസസര്‍, 512 എം.ബി.റാം, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഇതിന്റെ ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍. ഇന്റേണല്‍ മെമ്മറി പോരെന്നുളളവര്‍ക്ക് 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ട്.
ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനിലാണ് ഗാലക്‌സി ട്രെന്‍ഡ് പ്രവര്‍ത്തിക്കുക. ഇന്റര്‍നെറ്റുമായി അല്പനേരം മല്ലിട്ടാല്‍ ഫോണിനെ ജെല്ലിബീന്‍ വെര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. ഇതിന് പുറമെ ടച്ച്‌വിസ് 4.0 യൂസര്‍ഇന്റര്‍ഫേസും ഫോണിലുണ്ട്.
ചില്ലറ ഇഫക്ടുകളോടു കൂടിയ മൂന്ന് മെഗാപിക്‌സല്‍ ക്യാമയാണ് ട്രെന്‍ഡിലുള്ളത. ഫ് ളാഷില്ലാത്തത് വലിയൊരു പോരായ്മ തന്നെ. കണ്കടിവിറ്റിക്കായി ത്രീജി, വൈഫൈ, ബ്ലൂടൂത്ത്, എഡ്ജ്, ജി.പി.ആര്‍.എസ്. എന്നീ സംവിധാനങ്ങള്‍ മുന്നോട്ടുവെക്കുന്ന ഫോണിന്റെ ഭാരം 126 ഗ്രാം.
1500 എം.എ.എച്ച് ബാറ്ററിയാണ് ഗാലക്‌സി ട്രെന്‍ഡിന് ജീവന്‍ പകരുക. എട്ട് മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 350 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാന് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.
കേരളത്തിലെ ഓണം പോലെ ഉത്തരേന്ത്യയില്‍ മുഴുവന്‍ ഷോപ്പിങ് ജ്വരം പടര്‍ന്നുപിടിക്കുന്ന ദീപാവലിക്കാലത്ത് ഗാലക്‌സി ട്രെന്‍ഡ് വിപണിയിലെത്തിക്കാനാണ് സാംസങിന്റെ പരിപാടി. മൈക്രോമാക്‌സ്, കാര്‍ബണ്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികളുടെ പുതുപുത്തന്‍ മോഡലുകള്‍ക്ക് ഭീഷണിയാകും ഗാലക്‌സി ട്രെന്‍ഡ് എന്നകാര്യത്തില്‍ സംശയമില്ല.
ALL CREDITS GOES TO MATHRUBHUMI

അഭിപ്രായങ്ങളൊന്നുമില്ല: