ദശാബ്ദങ്ങള്‍ക്കിപ്പുറം റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി 535 ന്റെ രൂപത്തില്‍ കഫേ റേസര്‍ വീണ്ടുമെത്തി. ബ്രിട്ടനിലാണ് ഈ മോഡല്‍ ആദ്യമായി വില്‍പ്പനയ്ക്കെത്തിയത്. യുകെയില്‍ 5,200 പൗണ്ട് ( ഏകദേശം 5.20 ലക്ഷം രൂപ ) ആണ് വില. റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും വിലകൂടിയ മോഡലായ ജിടി 535 അടുത്തമാസം ഇന്ത്യന്‍ വിപണിയിലിറങ്ങും. രണ്ടു ലക്ഷം രൂപയ്ക്കടുത്ത് വില പ്രതീക്ഷിക്കാം.
കഫേ റേസര്‍ എന്നാല്‍
അറുപതുകളിലെ റോക്ക് ആന്‍ഡ് റോള്‍ തലമുറയുടെ ഹരമായിരുന്നു കഫേ റേസര്‍ . ജീന്‍സും കറുത്ത ലെതര്‍ ജാക്കറ്റും അണിഞ്ഞ് കഫേകളില്‍ കഫേകളിലേക്ക് ആഘോഷമായി പായുന്ന യുവത്വത്തിന്റെ പ്രതീകം. യാത്രാസുഖത്തേക്കാളുപരി അതിവേഗവും മികച്ച ഹാന്‍ഡ്‍ലിങ്ങുമായിരുന്നു കഫേ റേസറിന്റെ പ്രത്യേകത. ലളിതമാണ് ബോഡി ഘടന. താഴ്ന്നിരിക്കുന്ന ഒറ്റ സീറ്റ് , നീളം കൂടിയ ഇന്ധനടാങ്ക് , താഴ്ത്തി ഉറപ്പിച്ച റേസിങ് ഹാന്‍ഡ്ല്‍ ബാര്‍ എന്നീ പ്രത്യേകതകളുള്ള കഫേ റേസര്‍ , ആദ്യ കാലത്ത് കരുത്തുകൂടിയ ബൈക്കുകള്‍ മോഡിഫൈ ചെയ്ത് നിര്‍മിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് റോയല്‍ എന്‍ഫീല്‍ഡ് , ബിഎംഡബ്ല്യു , ബെനലി ( Benelli ) തുടങ്ങിയ കമ്പനികളും സമാന രൂപകല്‍പ്പനയുള്ള ബൈക്കുകള്‍ പുറത്തിറക്കി. കോണ്ടിനെന്റല്‍ ജിടി 250 എന്നായിരുന്നു 1965 ല്‍ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ച കഫേ റേസറിനു പേര്.
വീണ്ടും ജിടി 535 ലേക്ക്
ബ്രിട്ടനില്‍ ജനിച്ചുവളര്‍ന്ന് പിന്നീട് ഇന്ത്യയില്‍ കൂടുകൂട്ടിയ ക്രൂസര്‍ ബൈക്ക് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പാരമ്പര്യവും പ്രൗഢിയും സമന്വയിക്കുന്നുണ്ട് കോണ്ടിനെന്റല്‍ ജിടി 535 ലും. 29.1 ബിഎച്ച്പി - 44 എന്‍എം ശേഷിയുള്ള 535 സിസി , സിംഗിള്‍ സിലിണ്ടര്‍ , ഫോര്‍ സ്ട്രോക്ക് പെട്രാള്‍ എന്‍ജിനാണ് കോണ്ടിനെന്റല്‍ ജിടി 535 നു കരുത്ത് പകരുന്നത്. അഞ്ച് സ്പീഡാണ് ഗീയര്‍ ബോക്സ് . മുന്നില്‍ ടെലിസ്കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ഫില്‍ഡ് ഷോക്ക് അബ്സോര്‍ബറുകളും അടങ്ങുന്നതാണ് സസ്പെന്‍ഷന്‍ . രണ്ടറ്റത്തുമായി റിയര്‍ വ്യു മിററുകള്‍ ഉറപ്പിച്ച ഹാന്‍ഡില്‍ ബാര്‍ ഓപ്ഷനായി ലഭിക്കും. ക്ലാസിക് ശൈലിയിലുള്ളതാണ് ഇരട്ട ഡയലുകളുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ . ടാങ്ക് കപ്പാസിറ്റി റൈഡറുടെ കാല്‍മുട്ടുകള്‍ ചേര്‍ത്തുവയ്ക്കാവുന്നവിധം കുഴിവുള്ള നീളമേറിയ ടാങ്കിന് ശേഷി 13.5 ലീറ്റര്‍ . 184 കിലോഗ്രാം ഭാരമുള്ളതുകൊണ്ടുതന്നെ ഭാരം കുറഞ്ഞ നിര്‍മിതിയുള്ള യഥാര്‍ഥ കഫേ റേസറുകളുടെ അത്ര പെര്‍ഫോമന്‍സ് ഇതില്‍ നിന്നു പ്രതീക്ഷിക്കാനാവില്ല. തമിഴ് നാട്ടിലെ ഒറഗഡം പ്ലാന്റിലാണ് കോണ്ടിനെന്റല്‍ ജിടി 535 യുടെ ഉത്പാദനം.
all credits goes to autobeatz
അഭിപ്രായങ്ങളൊന്നുമില്ല: