നോക്കിയ ലൂമിയ 625 ന്റെ മുന്‍കൂര്‍ ബുക്കിങ് flipkart ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ആരംഭിച്ചു. 4.7 ഇഞ്ച് ഡിസ്‌പ്ലെയോടു കൂടിയ ഈ സ്മാര്‍ട്ട്‌ഫോണ്‍ 19,499 രൂപയ്ക്ക് ബുക്ക് ചെയ്യാം. ആഗസ്ത് അവസാന വാരം ഈ ഫോണ്‍ എത്തുമെന്ന് കരുതുന്നതായി ഫ് ളിപ്കാര്‍ട്ട് പറയുന്നു.
നോക്കിയ ഇതുവരെ പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും സ്‌ക്രീന്‍ വലിപ്പമേറിയതാണ് ലൂമിയ 625. 480 X 800 പിക്‌സല്‍സ് റിസല്യൂഷനുള്ള ഡിസ്‌പ്ലെയാണ് ഈ വിന്‍ഡോസ് ഫോണ്‍ 8 സ്മാര്‍ട്ട്‌ഫോണിന്റേത്.
ലൂമിയ 625 ജൂലായിലാണ് നോക്കിയ അവതരിപ്പിച്ചത്. 1.2 ജിഎച്ച്‌സെഡ് ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എംബി റാം, 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് (മൈക്രോ എസ്ഡി കാര്‍ഡ് വഴി അത് 64 ജിബി ആയി വര്‍ധിപ്പിക്കാം), 5 മെഗാപിക്‌സല്‍ പിന്‍ക്യാമറ, വീഡിയോ കോണ്‍ഫറന്‍സിങിന് വിജിഎ മുന്‍ക്യാമറ എന്നിങ്ങനെ നീളുന്നു സ്‌പെസിഫിക്കേഷനുകള്‍.
ലൂമിയ 625 മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ചില ഓഫറുകളും ഫ് ളിപ്കാര്‍ട്ട് മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഫ്ളിപ്കാര്‍ട്ട് സ്റ്റോറില്‍നിന്ന് സൗജന്യമായി 11 ഇ-ബുക്കുകള്‍ നല്‍കുമെന്നതാണ് ഒരു ഓഫര്‍. ഫോണ്‍ വാങ്ങി മൂന്നു മാസത്തിനകം യൂസര്‍ക്ക് ആ ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ആറുമാസത്തേക്ക് നോക്കിയയുടെ മ്യൂസിക് സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. ടാറ്റ ഡൊക്കോമ വഴി സൗജന്യമായി ത്രീജി ഡേറ്റയും ലഭിക്കും - ത്രീജി ആണെങ്കില്‍ മൂന്നു മാസത്തേക്ക്, ടുജി ആണെങ്കില്‍ ആറുമാസത്തേക്ക്
ലൂമിയ 625 നെക്കാള്‍ സ്‌ക്രീന്‍ വലിപ്പമേറിയ മറ്റൊരു ലൂമിയ ഫോണ്‍ നോക്കിയ പുറത്തിറക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട് വന്നത് കഴിഞ്ഞ ദിവസമാണ്. 5.2 ഇഞ്ച് ഡിസ്‌പ്ലെയുള്ള ലൂമിയ 825 നോക്കിയയുടെ ആദ്യ ഫാബ്‌ലറ്റായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
by vinay krishnan

അഭിപ്രായങ്ങളൊന്നുമില്ല: