ജപ്പാനെ മറികടന്ന് ഇന്ത്യ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. അമേരിക്കയും, ചൈനയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്. പ്രമുഖ ഇന്ററ്‌നെറ്റ് വിശകലന ഏജന്‍സിയായ കോംസ്കോറാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇന്ത്യയില്‍ ഇപ്പോള്‍ 74 ദശലക്ഷം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഉണ്ട്. 2012 മാര്‍ച്ചിലെ കണക്കിനെക്കള്‍ 31 ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോഗത്തിന്റെ മുഖ്യപങ്കും മൊബൈല്‍ ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് വഴിയാണ് വരുന്നത്. ഡോങ്കിള്‍ ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് ഉപഭോഗത്തിനും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ നാലില്‍ മൂന്ന് പങ്കും 35 വയസില്‍ താഴെയുള്ളവരാണ്. ഇന്ത്യയിലെ ആകെയുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ സ്ത്രീകള്‍ 40 ശതമാനത്തില്‍ കുറവ് മാത്രമേ വരൂ.
സോഷ്യല്‍ മീഡിയ വെബ്സൈറ്റ്കളും, ഇമെയിലും നോക്കാനാണ് ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് ഉപഭോഗത്തിന്റെ പകുതിയില്‍ അധികം സമയവും ചിലവഴിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന വെബ്സൈറ്റ് ഗൂഗിള്‍ ആണ്. രണ്ടാം സ്ഥാനം ഫെയ്സ്ബുക്കിനാണ്. തുടര്‍ന്നുള്ള സ്ഥാനം യാഹൂ, മൈക്രോസോഫ്റ്റ്, വിക്കിപീഡിയ എന്നിവക്കാണ്.
ഫെയ്സ്ബുക്ക് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ഉള്ള സോഷ്യല്‍ മീഡിയ വെബ്സൈറ്റുകള്‍ ലിങ്ക്ഡിന്‍, ട്വിറ്റെര്‍ എന്നിവയാണ്. ഗൂഗിള്‍ ആണ് ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടപെട്ട സെര്‍ച്ച് എഞ്ചിന്‍. ഇ-കോമ്മേര്‍സ് വെബ്സൈറ്റ് വഴിയുള്ള വ്യാപാരത്തിലും വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
by vinay krishnan.
അഭിപ്രായങ്ങളൊന്നുമില്ല: