വൻവിജയമായിരുന്ന ഐഫോണ്‍ 5ന് ശേഷം
ടെക്നോളജി ഭീമന്മാരായ ആപ്പിൾ തങ്ങളുടെ പുതിയ ഐഫോണ്‍ അവതരിപ്പിച്ചേക്കും.
വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ളതാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ആപ്പിള്‍ പ്രതികരിച്ചിട്ടില്ല.
വരാൻപോകുന്ന സംസങ്ങ് ഗാലക്സി s5 , NOTE 3 ,ലുമിയ 1020 എന്നിവയോട് ഏറ്റുമുട്ടേണ്ടിവരുന്ന
പുതിയ തലമുറ ഐഫോണ്‍ ios 7ലിലായിരിക്കും പ്രവർത്തിക്കുക .
13MP isight കാമറയും 4" റെറ്റിന ഫുൾ എച്ച്ഡി ഡിസ്പ്ലയും QUAD CORE പ്രൊസസ്സരും ഉണ്ടാവുമെന്ന് കരുതുന്ന
ഐഫോണിനു ഏകദേശം 50000 രൂപയാവുമെന്നു കരുതുന്നു.
ഈ പശ്ചാത്തലത്തില്‍ ആപ്പിളിന്റെ ആവനാഴിയിലെ ഏത് ആയുധമാകും പുതിയ ഐഫോണിനെ ആകര്‍ഷണീയമാക്കുക എന്ന ആകാംക്ഷയിലാണ് ആപ്പിള്‍ ആരാധകര്‍.
സ്‌ക്രീന്‍ വലിപ്പം കൂടിയ ഐഫോണ്‍ അവതരിപ്പിക്കാനുള്ള സാധ്യത ആപ്പിള്‍ തേടുന്നതായി ജൂണില്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാത്രമല്ല, വിലകുറഞ്ഞ, വ്യത്യസ്ത നിറങ്ങളുള്ള ഐഫോണ്‍ മാതൃകകള്‍ വിപണിയിലെത്തിക്കാനും കമ്പനിക്ക് ഉദ്ദേശമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
by vinay krishnan
അഭിപ്രായങ്ങളൊന്നുമില്ല: