വോട്ടെടുപ്പ് തത്സമയം ഇന്റര്‍നെറ്റിലൂടെ തത്സമയം സംപ്രേഷണം ചെയ്ത് ലോകത്തെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്തെ 1.4 കോടി പോളിംഗ് ബൂത്തുകളില്‍ നിന്നും വോട്ടെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമം.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിലാണ് അസാധാരണവും അപൂര്‍വ്വവുമായ നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നത്. ഇതിനായി യുട്യൂബ് അടക്കമുള്ള സൗജന്യ വീഡിയോ സ്ട്രീമിംഗ് സൈറ്റുകളെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമീപിച്ചു കഴിഞ്ഞു.
ഏപ്രില്‍ ഏഴ് മുതല്‍ മെയ് 12 വരെ ഒമ്പത് ഘട്ടങ്ങളിലായാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പിലായാല്‍ വോട്ടെടുപ്പ് തത്സമയം ജനങ്ങളിലെത്തിക്കുന്ന ആദ്യ ലോകരാജ്യമെന്ന പെരുമയും ഇന്ത്യക്ക് സ്വന്തമാകും.
നിലവില്‍ വോട്ടെടുപ്പുമായി ബന്ധപ്പെട്ട നടപടികളും വോട്ടെടുപ്പും ക്യാമറയില്‍ പകര്‍ത്തണമെന്ന് നിര്‍ബന്ധമുണ്ട്. റെക്കോഡ് ചെയ്യുന്നദൃശ്യങ്ങള്‍ തത്സമയം ഇന്റര്‍നെറ്റിലെത്തിക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതിയിടുന്നത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ കൂടുതല്‍ ട്രാഫിക്ക് പ്രതീക്ഷിക്കുന്നുണ്ട്. സോഷ്യല്‍മീഡിയ സൈറ്റുകള്‍ക്ക് തിരഞ്ഞെടുപ്പില്‍ 500 കോടി രൂപ അധിക വരുമാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ 81.4 കോടി വോട്ടര്‍മാരില്‍ 20 കോടി പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്നാണ് കണക്ക്.

അഭിപ്രായങ്ങളൊന്നുമില്ല: