
by MediaOne
അത്യപൂര്‍വ ജ്യോതിശാസ്ത്ര പ്രതിഭാസമായ രക്തചന്ദ്രന്‍ ഇത്തവണ ഉദിക്കുന്നത് ഐശ്വര്യത്തിന്റെ വരവറിയിക്കുന്ന വിഷു ദിനത്തില്‍. സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തോടൊപ്പം ചന്ദ്രന്‍ ചുവക്കുന്ന പ്രതിഭാസമാണിത്. ഏപ്രില്‍ 14, 15 തിയതികളിലാണ് രക്തചന്ദ്രന്‍ ദൃശ്യമാകുക. ക്രൈസ്തവ വിശ്വാസമനുസരിച്ച് നാശത്തിന്റെ ദിനങ്ങളെയാണ് രക്തചന്ദ്രന്‍ സൂചിപ്പിക്കുന്നത്. ബൈബിളിന്റെ കിങ് ജയിംസ് പരിഭാഷയില്‍ പറയുന്നത് ഇങ്ങനെ: ദൈവത്തിന്റെ മഹത്തായതും ഭയാനകവുമായ ദിവസം വരുന്നതിനുമുമ്പ് സൂര്യന്‍ ഇരുണ്ടുപോകും, ചന്ദ്രന്‍ ചോരയുടെ നിറമണിയും.
ക്രിസ്തുവിന്റെ രണ്ടാം വരവിനു മുമ്പ് രക്തചന്ദ്രന്‍ ഉദിക്കുന്ന ഈ ദിനങ്ങളില്‍ വന്‍പ്രകൃതിക്ഷോഭമുണ്ടാകുന്നത് സൂചിപ്പിക്കുന്ന പരാമര്‍ശങ്ങളും ബൈബിളിലുണ്ട്. ജൂതകലണ്ടറിലെ രണ്ട് പ്രധാന ദിനങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതും അശുഭമാണെന്നാണ് വിവരിക്കുന്നത്.
ഇതേസമയം, നാല് സമ്പൂര്‍ണ ചന്ദ്രഗ്രഹണങ്ങള്‍ അടങ്ങുന്ന ടെട്രാഡ് (ചതുര്‍ഗ്രഹണം) എന്ന പ്രതിഭാസവും ഈ നൂറ്റാണ്ടില്‍ എട്ടു തവണ സംഭവിക്കുമെന്നാണ് ശാസ്ത്ര പ്രവചനം. സാധാരണഗതിയില്‍ 500 വര്‍ഷത്തിനിടെ മൂന്നു തവണയാണ് ചതുര്‍ഗ്രഹണം സംഭവിക്കുക.
മധ്യകാലഘട്ടത്തിലെ ആദ്യത്തെ ചതുര്‍ഗ്രഹണം നടന്നത് 1943 ലായിരുന്നു. ഇതേ വര്‍ഷമാണ് പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നു കത്തോലിക് – സ്‍പാനിഷ് ഇന്‍ക്വിസിഷന്‍ ജൂതന്‍മാരെ പുറത്താക്കിയതെന്ന ചരിത്രം ആകസ്മികമായിരുന്നോ?. ഇതിനു ശേഷം രണ്ടാമത്തെ ചതുര്‍ഗ്രഹണം സംഭവിക്കുന്നത് 1967 ല്‍. വര്‍ഷങ്ങള്‍ നീണ്ട പാശ്ചാത്യ ഗൂഡാലോചനക്കൊടുവില്‍ ഇസ്രയേല്‍ രാജ്യം രൂപീകരിച്ചത് ഈ വര്‍ഷം തന്നെയായിരുന്നു എന്നതും യാദൃശ്ചികം. അവസാനത്തെ ചതുര്‍ഗ്രഹണ പ്രതിഭാസം പ്രതീക്ഷിച്ചതിലും നേരത്തെ സംഭവിച്ചു. 1967 ല്‍ ആയിരുന്നു അവസാനത്തെ ചതുര്‍ഗ്രഹണം. ഇതേസമയം തന്നെയാണ് അറബ് – ഇസ്രയേല്‍ യുദ്ധം ലോകത്തെ ആശങ്കയുടെ മുനയിലെത്തിച്ചത്. ഇതേസമയം, ഇത്തരം വിശ്വാസങ്ങളോട് വിയോജിക്കുന്ന ശാസ്ത്രലോകം പക്ഷേ അതീവ താല്പര്യത്തോടെയാണ് രക്തചന്ദ്രനെയും ടെട്രാഡിനെയും വീക്ഷിക്കുന്നത്.
ആദ്യ രക്തചന്ദ്രന്‍ 2014 ഏപ്രില്‍ 15നും രണ്ടാമത്തേത് ഒക്ടോബര്‍ 15 നും ബാക്കിയുള്ളവ 2015 ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങളിലും ആയിരിക്കും. ഇതില്‍ ആദ്യത്തേതുതന്നെ രക്തചന്ദ്രനായി മാറുന്നതും അപൂര്‍വം. ചന്ദ്രനും സൂര്യനുമിടക്ക് ഭൂമി പ്രത്യക്ഷപ്പെടുകയും ഭൂമിയുടെ നിഴല്‍ ചന്ദ്രനെ മറയ്ക്കുകയും ചെയ്യുന്നതാണ് ചന്ദ്രഗ്രഹണം. ഈ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ വക്രീകരിക്കപ്പെടുമ്പോള്‍ അല്ലെങ്കില്‍ മാര്‍ഗഭ്രംശം സംഭവിച്ച് ചന്ദ്രനില്‍ പതിക്കുമ്പോഴാണ് ചന്ദ്രന്‍ ചുവപ്പായി കാണുന്നത്. ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടലുകള്‍ പ്രകാരം ചതുര്‍ഗ്രഹണങ്ങള്‍ 2001 നും 2100നുമിടയ്ക്ക് എട്ടുതവണയാണ് സംഭവിക്കുന്നത്.
ഒരു നൂറ്റാണ്ടില്‍ ഇത്രയും ചതുര്‍ഗ്രഹണങ്ങള്‍ സംഭവിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ അവസാനത്തെ ചതുര്‍ഗ്രഹണം 1967-68 വര്‍ഷങ്ങളിലാണ് സംഭവിച്ചത്. ഈ നൂറ്റാണ്ടിലെ ആദ്യത്തേത് 2003-04 വര്‍ഷങ്ങളിലും. മറ്റൊരു പ്രതിഭാസത്തിനും കൂടി ഇന്ന് ലോകം സാക്ഷിയാകും. സൂര്യനും ഭൂമിയും ചൊവ്വയും നേര്‍രേഖയിലെത്തുന്ന പ്രതിഭാസം ഇന്ന് രാത്രിയാണ് സംഭവിക്കുക. 778 ദിവസത്തിലൊരിക്കലാണ് ഇത് സംഭവിക്കുന്നത്. രക്തചന്ദ്രനുമുമ്പ് ഇങ്ങനെയൊരു പ്രതിഭാസം കൂടി അകമ്പടിയായെത്തുന്നത് അശുഭകരമാണെന്നാണ് വിശ്വാസികളുടെ പക്ഷം.
source credits media one
അഭിപ്രായങ്ങളൊന്നുമില്ല: