നവാഗതനായ അജിത്ത് പിള്ള തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന മോസായിലെ കുതിര മീനുവകൾ മലായാളി പ്രേക്ഷകര്ക്ക് ഒരു നല്ല ദൃശ്യവിരുന്നായിരിക്കും. ലക്ഷദ്വീപ് പ്രധാന ലൊക്കേഷനായി ചിത്രീക്കുന്ന ചിത്രത്തില് പുതിയ ക്യാമറ ട്രിക്കുകളെല്ലാം പരീക്ഷിക്കുന്നുണ്ട്.
ആസിഫ് അലി, സണ്ണി വെയിന്, സ്വാതി റെഡ്ഡി, ജനനി അയ്യര് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തില് ആദ്യമായി വാട്ടര് റിംഗ് ക്യാമറ ഉപയോഗിക്കുന്നത് കുതിരമീനുകളാണ്. തിമിംഗലം ഉള്പ്പെടുന്ന സീനിനായി ആര്ട്ട് ഡയറക്ടര് ബാവ തയ്യാറാക്കിയ കൃത്രിമ തിമിംഗലത്തെ കൊച്ചിയില് നിന്നും കണ്ടയിനറിലാണ് ലക്ഷദ്വീപിലെത്തിച്ചത്.
ഏറെ ബുന്ധിമുട്ടിയാണ് ചിത്രീകരണം പൂര്ത്തിയാക്കിയത്. കടല് കോപിച്ച ചില സന്ദര്ഭങ്ങളില് മരണം മുന്നില് കണ്ടു. വൈകിട്ട ആറിന് ശേഷം ഷൂട്ടിങിന് വിലക്കുള്ളതും ചിത്രീകരണത്തിന് തടസ്സമായി. ദ്വീപിന്റെ സൗന്ദര്യം പൂര്ണമായും സിനിമയില് ഉപയോഗിക്കുന്നുണ്ടെന്ന് സംവിധായകന് പറയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല: