ഇന്ന് ശ്രീനിവാസന്റെ ജന്മദിനം. നടനായും തിരക്കഥാകൃത്തായും സംവിധായകനായുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വം. 1956 ഏപ്രില്‍ 4 നു തലശ്ശേരിയ്ക്കടുത്തുള്ള പാട്യം എന്ന ഗ്രാമത്തില്‍ ജനിച്ചു.. വിദ്യാഭ്യാസത്തിനു ശേഷം അഡയാര്‍ ഫിലിം ചേംബര്‍ ഇന്‍സ്റ്റിട്യൂട്ടില്‍ അഭിനയം പഠിക്കുവാന്‍ ചേര്‍ന്നു. അഭിനേതാവിനു വേണ്ട മിനിമം യോഗ്യതകള്‍- പൊക്കം- ബാഹ്യ സൌന്ദര്യം-ഇവ ഇല്ലെന്ന കാരണം പറഞ്ഞ് ഇന്‍സ്റ്റിട്യൂട്ട് അധികൃതര്‍ ശ്രീനിവാസന്റെ അപേക്ഷ ആദ്യം നിരസിച്ചുവത്രേ.
അവിടെ നിന്നും അഭിനയത്തില്‍ ഡിപ്ലോമ നേടി. പി.എ.ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം ആയിരുന്നു ശ്രീനിവാസന്‍ അഭിനയിച്ച ആദ്യ ചിത്രം.പിന്നീടു പലപല ചിത്രങ്ങളില്‍ കൊച്ചുകൊച്ചു വേഷങ്ങള്‍. 1984-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിനു വേണ്ടി കഥയെഴുതിക്കൊണ്ട് സിനിമയുടെ മറ്റൊരു മേഖലയിലേക്കും അദ്ദേഹം ചുവടുവച്ചു.
നാടോടിക്കാറ്റ്, സന്മനസ്സുള്ളവര്‍ക്കു സമാധാനം, വെള്ളാനകളുടെ നാട്, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, തലയണ മന്ത്രം,വരവേല്‍പ്പ്, മഴയെത്തും മുന്‍പേ ,കഥ പറയുമ്പോള്‍ അങ്ങനെ സൂപ്പര്‍ ഹിറ്റുകളായ ചിത്രങ്ങള്‍ക്കു വേണ്ടി അദ്ദേഹം കഥയെഴുതി. വടക്കു നോക്കിയന്ത്രം എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ ആ മേഖലയിലും അദ്ദേഹം തന്റെ പ്രാഗത്ഭ്യം തെളിയിച്ചു. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ബഹുമതി വടക്കു നോക്കിയന്ത്രത്തിനു ലഭിച്ചു. അതിലെ തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രത്തെ ആര്‍ക്കും വിസ്മരിക്കാനാവില്ലല്ലോ. ഇന്നും ഭാര്യമാരെ അകാരണമായി സംശയിക്കുന്ന ഭര്‍ത്താക്കന്മാരെ ആ പേരിട്ടാണു നമ്മള്‍ വിളിക്കാറുള്ളത്. അത്രയ്ക്ക് ജനമനസ്സുകളില്‍ പതിഞ്ഞ ചിത്രമായിരുന്നു വടക്കു നോക്കിയന്ത്രം. രണ്ടാമതു സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമളയും ഒരു നല്ല സന്‍സേശം പകര്‍ന്നു നല്‍കുന്ന ചിത്രമായിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള അക്കൊല്ലത്തെ സംസ്ഥാന ബഹുമതി ഈ ചിത്രം നേടി. ഉത്തരവാദിത്വങ്ങളില്‍ നിന്ന് പല കാരണം പറഞ്ഞ് ഒളിച്ചോടുന്ന വിജയന്‍ മാഷിനെ ആര്‍ക്കാണു മറക്കാനാവുക.! അത്തരം മനുഷ്യരെ ഇന്ന് വിജയന്‍ മാഷ് എന്നു പേരിട്ടു നമ്മള്‍ വിളിക്കുന്നു.
മികച്ച കഥയ്ക്ക് സന്ദേശം എന്നചിത്രത്തിലൂടെയും മികച്ച തിരക്കഥയ്ക്ക് മഴയെത്തും മുന്‍പേ എന്ന ചിത്രത്തിലൂടെയും ബഹുമതികള്‍ നല്‍കി സംസ്ഥാനം ശ്രീനിവാസനെ ആദരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: