സ്റ്റോര്‍ ഡോട്ടെന്ന ഇസ്രായേല്‍ സ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ഈ സ്മാര്‍ട്ഫോണ്‍ ബാറ്ററി അവതരിപ്പിക്കുന്നത്. ഇതോടെ മൊബൈല്‍ ബാറ്ററി പെട്ടെന്ന് കാലിയാകുന്നെന്ന പരാതികള്‍ക്കും പരിഹാരമായേക്കും.
വേഗത്തില്‍ റീചാര്‍ജ് ആകുന്ന സൂപ്പര്‍ കപ്പാസിറ്ററും പതിയെ ഡിസ്ചാര്‍ജ് ആവുന്ന തരത്തിലുള്ള ഇലക്ടോഡുകളുമുള്ള എം എഫ് ഇ (മള്‍ട്ടി ഫംങ്ഷന്‍ ഇലക്ട്രോഡ്) ആണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി പറയുന്നു.
നിമിഷങ്ങള്‍ക്കുള്ളില്‍ റീ ചാര്‍ജ് ചെയ്യാനാകുമെന്നത് എളുപ്പത്തില്‍ റീ ചാര്‍ജ് ചെയ്യാനാകുന്ന ഇലക്ട്രോണിക് കാറുകളെന്ന സ്വപ്നങ്ങള്‍ക്കും ചിറക് നല്‍കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല: