നോക്കിയ ലൂമിയ പരമ്പരയിലെ പുതിയ മൂന്ന് ഫോണുകള്‍ നോക്കിയ അവതരിപ്പിച്ചു. ഇതില്‍ ലൂമിയ പരമ്പരയിലെ ആദ്യ ഡ്യുവല്‍ സിം മോഡലും ഉള്‍പ്പെടുന്നുണ്ട്. പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമാക്കി ഇറക്കിയിരിക്കുന്ന ലൂമിയ 930, ഇടത്തരം ഉപഭോക്താക്കളെ ലക്ഷ്യമാക്കി ലൂമിയ 630, 635 എന്നീ മോഡലുകളാണ് മൈക്രോസോഫ്റ്റ് ബില്‍ഡ് 2014 കോണ്‍ഫ്രന്‍സില്‍ അവതരിപ്പിച്ചിരിക്കുന്നത്.
നോക്കിയയുടെ ജനപ്രിയ വിന്‍ഡോസ് മോഡലായ 620യുടെ പിന്‍ഗാമികളാണ് ലൂമിയ 630ഉം 635ഉം. ലൂമിയ 630യുടെ സിംഗിള്‍ സിം വേരിയന്റിനു 9,500രുപയും. ഡ്യുവല്‍ സിം മോഡലിന് 10,100രൂപയുമാണ് വില. അതേസമയം 4ജി സാങ്കേതിക വിദ്യയിലുള്ള 635ന് 11,300 രൂപയായിരിക്കും നോക്കിയ ഈടാക്കുക.( വിലകള്‍ ഡോളറുമായി താരതമ്യം ചെയ്താണ്, ഇന്ത്യയിലേക്ക് ഷിപ്പ് ചെയ്യുമ്പോള്‍ വിലയില്‍ മാറ്റം വരാം) വിന്‍ഡോസ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 8.1 ആണ് മൂന്ന് മോഡലുകളിലും ഉപയോഗിച്ചിരിക്കുന്നത്.
ലൂമിയ 635 അമേരിക്കന്‍ വിപണി ലക്ഷ്യമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം, ഇന്ത്യ ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളേയും യൂറോപ്പ് ആഫ്രിക്ക തുടങ്ങിയ വിപണികളിലേക്കാണ് ലൂമിയ 630. ജൂണ്‍ ആദ്യം തന്നെ ലൂമിയ 630 രണ്ട് മോഡലുകളും ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് സൂചന.

അഭിപ്രായങ്ങളൊന്നുമില്ല: