ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി പോരാടിയ കേരള സിംഹം പഴശിരാജയെന്ന കഥാപാത്രത്തെ സിനിമയില്‍
അവിസ്മരണീയമാക്കിയ നടന്‍ മമ്മൂട്ടി മറ്റൊരു ചരിത്രകഥാപാത്രമാകാന്‍കൂടി ഒരുങ്ങുന്നു. ഇത്തവണ ദക്ഷിണേന്ത്യന്‍ ഇതിഹാസ ഭരണാധികാരിയായിരുന്ന ചേരമാന്‍ പെരുമാളിനെയാണ് മമ്മൂട്ടി അവതരിപ്പിക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.
കാര്യങ്ങള്‍ നിശ്ചയിച്ച രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ഈ കഥാപാത്രം യാഥാര്‍ഥ്യമാകുതന്നെ ചെയ്യും. സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചേരമാന്‍ പെരുമാളിന്റെ ജീവിതം ചലച്ചിത്രമാക്കാന്‍ ഒരു സംവിധായകന്‍ തന്നെ സമീപിച്ചിരുന്നതായും അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാമോയെന്ന് ചോദിച്ചതായും മമ്മൂട്ടി പറയുന്നു.
ഈ പ്രോജക്ട് യാഥാര്‍ഥ്യമായാര്‍ പഴശ്ശിരാജ, ഒരു വടക്കന്‍വീരഗാഥ എന്നീ ചിത്രങ്ങള്‍പോലെ മമ്മൂട്ടിയടെ അഭിനയത്തികവില്‍നിന്നും മറ്റൊരു അപൂര്‍ ചിത്രമാകും പിറക്കുക.
Credits Indian Reader
അഭിപ്രായങ്ങളൊന്നുമില്ല: