ഇന്ധന ടാങ്കില്‍ തകരാറുകള്‍ കണ്ടെതിനെ തുടര്‍ന്ന് പ്രമുഖ വാഹന കമ്പനിയായ മാരുതി സുസുക്കി ഒരു ലക്ഷത്തോളം സ്വിഫ്റ്റ്, ഡിസൈര്‍ മോഡല്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നു. 2013-14 ാലയളവില്‍ വിറ്റഴിച്ച കാറുകളാണ് ഫ്യുവല്‍ നെക്ക് ഫില്ലറിലെ തകരാറ് കാരണം തിരിച്ചുവിളിക്കാന്‍ ആലോചിക്കുന്നത്.
എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും റീ ഫിറ്റിങ്ങ് സംബന്ധിച്ച് ചിലവുകള്‍ എങ്ങനെ വഹിക്കുമെന്ന കാര്യത്തിലും യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2013 ഡിസംബറിലാണ് കാറുകളില്‍ നിന്ന് ഇന്ധനം ചോരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് 1500 ഓളം കാറുകള്‍ മാരുതി തിരിച്ചുവിളിച്ചിരുന്നു. ടാങ്കിലെ അറ്റകുറ്റ പണികള്‍ക്ക് ശേഷമാണ് കസ്റ്റമേഴ്‌സിന് കൈമാറിയത്. ഇന്ധന ടാങ്കിലെ സ്രൂനകള്‍ മാറി ഘടിപ്പിച്ചതാണ് ഇന്ധനം നഷ്ടപ്പെടാന്‍ കാരണം.

അഭിപ്രായങ്ങളൊന്നുമില്ല: