ദുബായ്: അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് ഇവിടെ പ്രവാസികളെല്ലാം. ഓണ്‍ലൈന്‍ വോട്ട് നല്‍കുന്നതുസംബന്ധിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചതോടെ പ്രവാസികളെല്ലാം ആ നീക്കത്തെ സ്വാഗതം ചെയ്യുകയാണ്.
ഒട്ടേറെ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ഇവിടെയുള്ള അതത് പ്രവാസികള്‍ ഓണ്‍ലൈനിലും അല്ലാതെയും വോട്ട് രേഖപ്പെടുത്താറുണ്ട്. അതത് രാജ്യക്കാരുടെ എംബസ്സികളും കോണ്‍സുലേറ്റുകളുമാണ് പോളിങ് ബൂത്തായി മാറാറുള്ളത്. ചില രാജ്യങ്ങള്‍ അവരുടെ പൗരന്മാര്‍ക്ക് ഓണ്‍ലൈനിലും വോട്ടവകാശം നല്‍കാറുണ്ട്. ഇതൊക്കെ പലപ്പോഴും പ്രസിഡന്റിനെയോ പ്രധാനമന്ത്രിയെയോ നേരിട്ട് തിരഞ്ഞെടുക്കുന്ന വോട്ടിങ് പ്രക്രിയയാണ്. എന്നാല്‍ ബൃഹത്തായ തിരഞ്ഞെടുപ്പ് പ്രക്രിയയുള്ള ഇന്ത്യയിലെ ഓണ്‍ലൈന്‍ വോട്ടിങ് എങ്ങനെയായിരിക്കുമെന്ന കൗതുകവും ആവേശത്തിനിടയില്‍ എല്ലാവരും പ്രകടിപ്പിക്കുന്നുണ്ട്. ലോകമാകെ പരന്നുകിടക്കുന്ന പ്രവാസിജനതയും നിരവധി മണ്ഡലങ്ങളുമുള്ള ഇന്ത്യക്ക് പുതിയ സാങ്കേതികവിദ്യകള്‍ ഇതിന് ഉത്തരമാകുമെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു.
ദുബായിലെ ഡോ. ഷംഷീര്‍ വയലില്‍ സുപ്രീംകോടതിയില്‍ ഇതുസംബന്ധിച്ച് നല്‍കിയ ഹര്‍ജിയിലാണ് കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ആരാഞ്ഞത്. പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയ കമ്മീഷന്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ഓണ്‍ലൈനില്‍ അത് നല്‍കുന്ന കാര്യം പരിഗണിക്കുന്നതാണെന്നും വിശദീകരിച്ചിട്ടുണ്ട്. ഒരു കോടിയിലേറെ വരുന്ന പ്രവാസികള്‍ക്ക് അവരുടെ മൗലികാവകാശം രേഖപ്പെടുത്താന്‍ അവസരം നല്‍കണം എന്നതായിരുന്നു ഈവര്‍ഷത്തെ പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവായ ഡോ. ഷംഷീറിന്റെ ഹര്‍ജിയുടെ കാതല്‍.
നിലവില്‍ കേരളത്തില്‍ പതിനൊന്നായിരത്തോളം പ്രവാസി വോട്ടര്‍മാരാണുള്ളത്. വോട്ട് ചെയ്യാന്‍ നാട്ടില്‍ പോകാന്‍ കഴിയാത്തവരാണ് മിക്കവാറും പ്രവാസികള്‍. വലിയ രാഷ്ട്രീയ ജ്വരം ബാധിച്ചവര്‍മാത്രമാണ് സാധാരണഗതിയില്‍ തിരഞ്ഞെടുപ്പ് വേളയില്‍ ഇവിടെനിന്ന് നാട്ടില്‍ പോകാറുള്ളൂ. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ പലരും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഏറെ താത്പര്യം പ്രകടിപ്പിക്കാറുമില്ല.
എന്നാല്‍ ഓണ്‍ലൈന്‍ വോട്ടിങ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയതോടെ പ്രവാസികെളല്ലാം ഒരൊറ്റദിവസം കൊണ്ടുതന്നെ അതിന്റെ ആവേശം ഉള്‍ക്കൊണ്ട്കഴിഞ്ഞു. രണ്ടും മൂന്നും പതിറ്റാണ്ടായി പ്രവാസജീവിതം നയിക്കുന്ന ഭൂരിഭാഗം പേരും ഇതുവരെ അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കഴിയാത്തവരാണ്. കൊല്ലത്തിലൊരിക്കലോ രണ്ട് കൊല്ലത്തിലൊരിക്കലോ നാട്ടില്‍ പോകുന്ന പ്രവാസികളാണ് ഇവിടെ ബഹുഭൂരിപക്ഷവും. അവരുടെ യാത്രകളാകട്ടെ കുട്ടികളുടെ സ്‌കൂള്‍ അവധിയോ ഓഫീസിലെ അവധിയോ കുടുംബത്തിലെ വിശേഷങ്ങളോ ഒക്കെയായി ബന്ധപ്പെട്ടാണ്. അവിടെ തിരഞ്ഞെടുപ്പ് ഒരു വിഷയമേ ആവാറില്ല. വ്യക്തമായ രാഷ്ട്രീയവും താത്പര്യവും ഒക്കെ ഉള്ളവര്‍ക്ക് പോലും വോട്ട് ചെയ്യാനാവാറില്ല. ആ നിരാശാബോധത്തിനാണ് ഇപ്പോള്‍ അവസാനമാകുന്നത്.
ഓണ്‍ലൈന്‍ വോട്ടിങ്ങിന്റെ സാധ്യതകളും വ്യവസ്ഥകളുമൊക്കെ ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. നിലവില്‍ വളരെ കുറച്ചുപേരേ പ്രവാസികള്‍ എന്ന നിലയില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ളൂ എന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ ഇവിടെയുള്ള വലിയൊരു വിഭാഗം നാട്ടിലിരിക്കുമ്പോള്‍തന്നെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിരുന്നു. ഓണ്‍ലൈന്‍ വോട്ടിങ്ങിന് സൗകര്യമൊരുങ്ങിയാല്‍ അവര്‍ക്കായി പ്രത്യേക വോട്ടര്‍പട്ടിക രൂപപ്പെടുമോ എന്ന ചോദ്യമാണ് ഇപ്പോള്‍തന്നെ ഉയരുന്നത്. അങ്ങനെ വന്നാല്‍ അതിന്റെ സാങ്കേതികത്വവും അവര്‍ ആരായുന്നു.
അതേസമയം പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വം ചര്‍ച്ചചെയ്യപ്പെടാന്‍ വോട്ടവകാശം വഴിയൊരുക്കും എന്നാണ് എല്ലാ പൊതുപ്രവര്‍ത്തകരുടെയും നിഗമനം. ഇതുവരെ പ്രവാസികള്‍ക്കായി കാര്യമായി സംസാരിക്കാന്‍ പലരും തയ്യാറാവാത്തത് അവര്‍ ഒരു വോട്ട് ബാങ്ക് അല്ല എന്ന നിഗമനത്തിലാണെന്നും ഇനി ഈ അവസ്ഥയ്ക്ക് മാറ്റം വരുമെന്നും എല്ലാവരും വിശ്വസിക്കുന്നു.
പ്രവാസികളുടെ യാത്രപ്രശ്‌നവും പുനരധിവാസവും ക്ഷേമപദ്ധതികളുമൊക്കെ ഈ വിധത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ കരുതുന്നു.
Source Credits പി.പി. ശശീന്ദ്രന്‍

അഭിപ്രായങ്ങളൊന്നുമില്ല: