തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പുതുവഴികള്‍ തേടുകയാണ് സ്ഥാനാര്‍ഥികള്‍. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ വൈറലായി മാറിയ വീഡിയോകളെ ഉപയോഗപ്പെടുത്തുകയെന്നതാണ് ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ ട്രെന്‍ഡ്. പാലക്കാട്ടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.പി. വീരേന്ദ്രകുമാറിന്റെ പ്രചാരണാര്‍ഥം പുറത്തിറക്കിയ വീഡിയോകളിലൊന്ന്, യൂട്യൂബിലൂടെയും വാട്‌സ് ആപ്പിലൂടെയും വൈറലായ 'മാഹീത്തെ പെമ്പിള്ളാരെ കണ്ടിക്കാ...' എന്ന പാട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒറിജിനലോളം തന്നെ ജനപ്രിയമായിക്കഴിഞ്ഞു, ഈ വീഡിയോയും. വീരേന്ദ്രകുമാറിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ ആദ്യത്തെ നാലുമണിക്കൂറില്‍ത്തന്നെ 4500ഓളം പേരാണ് കണ്ടത്. ആദ്യമണിക്കൂറില്‍ എണ്‍പതോളം പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു.

'പാലക്കാട്ടെ സ്ഥാനാര്‍ത്ഥീനെ കണ്ടീക്കാ..., നല്ല വീരനായ സ്ഥാനാര്‍ത്ഥീനെ കണ്ടീക്കാ...' എന്നാണ് പാട്ട് തുടങ്ങുന്നത്. ഇതിനൊപ്പം പാലക്കാട്ടുനിന്നുള്ള കൗതുകകരമായ പ്രചാരണദൃശ്യങ്ങളുമുണ്ട്.
MP Veerendra Kumar's election song hits on Youtube and Facebook.
അഭിപ്രായങ്ങളൊന്നുമില്ല: