Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

30 സെക്കന്റിനുള്ളില്‍ ഫുള്‍ചാര്‍ജാകുന്ന ബാറ്ററി വരുന്നു



30 സെക്കന്റിനുള്ളില്‍ പൂര്‍ണ്ണമായി റീച്ചാര്‍ജ് ചെയ്യാനാകുന്ന സ്മാര്‍ട്ഫോണ്‍ ബാറ്ററി ഇറങ്ങുന്നു .

സ്റ്റോര്‍ ഡോട്ടെന്ന ഇസ്രായേല്‍ സ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ഈ സ്മാര്‍ട്ഫോണ്‍ ബാറ്ററി അവതരിപ്പിക്കുന്നത്. ഇതോടെ മൊബൈല്‍ ബാറ്ററി പെട്ടെന്ന് കാലിയാകുന്നെന്ന പരാതികള്‍ക്കും പരിഹാരമായേക്കും.

വേഗത്തില്‍ റീചാര്‍ജ് ആകുന്ന സൂപ്പര്‍ കപ്പാസിറ്ററും പതിയെ ഡിസ്ചാര്‍ജ് ആവുന്ന തരത്തിലുള്ള ഇലക്ടോഡുകളുമുള്ള എം എഫ് ഇ (മള്‍ട്ടി ഫംങ്ഷന്‍ ഇലക്ട്രോഡ്) ആണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി പറയുന്നു.

നിമിഷങ്ങള്‍ക്കുള്ളില്‍ റീ ചാര്‍ജ് ചെയ്യാനാകുമെന്നത് എളുപ്പത്തില്‍ റീ ചാര്‍ജ് ചെയ്യാനാകുന്ന ഇലക്ട്രോണിക് കാറുകളെന്ന സ്വപ്നങ്ങള്‍ക്കും ചിറക് നല്‍കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

ഇന്റര്‍നെറ്റ് വേണ്ട, നെറ്റ് വര്‍ക്ക് വേണ്ട ചാറ്റ് നടത്താം ഫയര്‍ചാറ്റിലൂടെ

ഇന്റര്‍നെറ്റില്ലാതെ സമീപത്തുള്ളവരുമായി ചാറ്റ് നടത്താന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലികേഷനാണ് ഫയര്‍ചാറ്റ്. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഐഒഎസ് പ്ലാറ്റ് ഫോമിലും ഉള്ള ആപ്ലികേഷനാണ് ഇത്. ഓപ്പണ്‍ ഗാര്‍ഡന്‍ എന്ന സ്ഥാപനം വികസിച്ച ഈ ആപ്ലികേഷന്റെ ഐഒഎസ് പതിപ്പാണ് ആദ്യം പുറത്തിറങ്ങിയത് പിന്നീടാണ് ആന്‍ഡ്രോയിഡ് പതിപ്പ് പുറത്തിറങ്ങിയത്.


വലിയ സമ്മേളനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍, സബ്‌വേകള്‍, വിമാനത്തില്‍ തുടങ്ങി ഫോണ്‍ സിഗ്നല്‍ കുറവായ സ്ഥലങ്ങളിലും കവറേജില്ലാത്ത സ്ഥലങ്ങളിലും അടുത്തുള്ള വ്യക്തിയുമായി ചാറ്റ് നടത്താം എന്നാണ് ഈ ആപ്ലികേഷന്റെ പ്രത്യേകത. ആപ്പിള്‍ ഫോണില്‍ മള്‍ട്ടീപിള്‍ കണക്ടിവിറ്റി ഫ്രെയിംവര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഈ ആപ്ലികേഷന്‍ പ്രവര്‍ത്തിക്കുന്നത്. ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡിലും ഫയര്‍ചാറ്റിന്റെ പ്രവര്‍ത്തനം നടക്കും.

30 അടി വരെ ചുറ്റുവട്ടത്തുള്ളവര്‍ക്ക് ഇതുവഴി നെറ്റ് ബന്ധമില്ലാതെ ഡാറ്റ കൈമാറാന്‍ പറ്റും. എന്നാല്‍ ഗ്രൂപ്പ് ചാറ്റാണെങ്കില്‍ ആ ഗ്രൂപ്പില്‍ പെട്ട ഏതെങ്കിലും ഒരാള്‍ 30 അടി ചുറ്റുവട്ടത്തില്‍ ഉണ്ടായാല്‍ മതി. അതുകൊണ്ട് തന്നെ കൂടുതല്‍ ആളുകളിലേക്ക് സന്ദേശമെത്തിക്കാന്‍ ദൂരപരിധി പ്രശ്നമാകില്ലെന്ന് നിര്‍മ്മാതക്കള്‍ അവകാശപ്പെടുന്നു. ഇന്റര്‍നെറ്റ് ഡേറ്റാ പാഴാക്കാതെ വലിയ ഫയലുകള്‍ വരെ കൈമാറുവാന്‍ കഴിയുമെന്നും അവകാശവാദമുണ്ട്. പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് ആളുകള്‍ ഫയര്‍ചാറ്റ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. പ്ലേ സ്റ്റോറിലും, ആപ്പിളിന്റെ ആപ്ലികേഷന്‍ സ്റ്റോറിലും ഈ ആപ്ലികേഷന്‍ സൗജന്യമായി ലഭിക്കും.
CREDITS

നോക്കിയ ലൂമിയ പരമ്പരയിലെ പുതിയ മൂന്ന് ഫോണുകള്‍

നോക്കിയ ലൂമിയ പരമ്പരയിലെ പുതിയ മൂന്ന് ഫോണുകള്‍ നോക്കിയ അവതരിപ്പിച്ചു. ഇതില്‍ ലൂമിയ പരമ്പരയിലെ ആദ്യ ഡ്യുവല്‍ സിം മോഡലും ഉള്‍പ്പെടുന്നുണ്ട്. പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമാക്കി ഇറക്കിയിരിക്കുന്ന ലൂമിയ 930, ഇടത്തരം ഉപഭോക്താക്കളെ ലക്ഷ്യമാക്കി ലൂമിയ 630, 635 എന്നീ മോഡലുകളാണ് മൈക്രോസോഫ്റ്റ് ബില്‍ഡ് 2014 കോണ്‍ഫ്രന്‍സില്‍ അവതരിപ്പിച്ചിരിക്കുന്നത്.


നോക്കിയയുടെ ജനപ്രിയ വിന്‍ഡോസ് മോഡലായ 620യുടെ പിന്‍ഗാമികളാണ് ലൂമിയ 630ഉം 635ഉം. ലൂമിയ 630യുടെ സിംഗിള്‍ സിം വേരിയന്റിനു 9,500രുപയും. ഡ്യുവല്‍ സിം മോഡലിന് 10,100രൂപയുമാണ് വില. അതേസമയം 4ജി സാങ്കേതിക വിദ്യയിലുള്ള 635ന് 11,300 രൂപയായിരിക്കും നോക്കിയ ഈടാക്കുക.( വിലകള്‍ ഡോളറുമായി താരതമ്യം ചെയ്താണ്, ഇന്ത്യയിലേക്ക് ഷിപ്പ് ചെയ്യുമ്പോള്‍ വിലയില്‍ മാറ്റം വരാം) വിന്‍ഡോസ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 8.1 ആണ് മൂന്ന് മോഡലുകളിലും ഉപയോഗിച്ചിരിക്കുന്നത്.


ലൂമിയ 635 അമേരിക്കന്‍ വിപണി ലക്ഷ്യമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം, ഇന്ത്യ ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളേയും യൂറോപ്പ് ആഫ്രിക്ക തുടങ്ങിയ വിപണികളിലേക്കാണ് ലൂമിയ 630. ജൂണ്‍ ആദ്യം തന്നെ ലൂമിയ 630 രണ്ട് മോഡലുകളും ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് സൂചന. 

നോക്കിയയുടെ പുതിയ ഫോണ്‍ ലുമിയ 930

നോക്കിയ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ 930 അവതരിപ്പിച്ചു


specifications

GENERAL2G NetworkGSM 850 / 900 / 1800 / 1900
3G NetworkHSDPA 850 / 900 / 1900 / 2100
4G NetworkLTE
SIMNano-SIM
Announced2014, April
Statusreleased 2014, april
BODYDimensions137 x 71 x 9.8 mm (5.39 x 2.80 x 0.39 in)
Weight167 g (5.89 oz)
DISPLAYTypeAMOLED capacitive touchscreen, 16M colors
Size1080 x 1920 pixels, 5.0 inches (~441 ppi pixel density)
MultitouchYes
 - ClearBlack display
SOUNDAlert typesVibration; MP3, WAV ringtones
LoudspeakerYes
3.5mm jackYes
 - Dolby Headphone sound enhancement
MEMORYCard slotNo
Internal32 GB, 2 GB RAM
DATAGPRSYes
EDGEUp to 236.8 kbps
SpeedHSDPA, 42.2 Mbps; HSUPA, 5.76 Mbps; LTE, Cat4, 50 Mbps UL, 150 Mbps DL
WLANWi-Fi 802.11 a/b/g/n/ac, dual-band, DLNA, Wi-Fi hotspot
BluetoothYes, v4.0 with A2DP
NFCYes
USBYes, microUSB v2.0
CAMERAPrimary20 MP, 4992 х 3744 pixels, Carl Zeiss optics, optical image stabilization, autofocus, dual-LED flash
Features1/2.5'' sensor size, 1.12 µm pixel size, PureView technology, dual capture, geo-tagging, face detection, panorama
VideoYes, 1080p@30fps, video light, stereo sound rec.
SecondaryYes, 1.2 MP, 720p
FEATURESOSMicrosoft Windows Phone 8.1
SensorsAccelerometer, gyro, proximity, compass
MessagingSMS (threaded view), MMS, Email, Push Email, IM
BrowserHTML5
GPSYes, with A-GPS support and GLONASS
JavaNo
ColorsBlack, White
 - SNS integration
- Active noise cancellation with a dedicated mic
- MP3/WMA/WAV/eAAC+ player
- MP4/H.264/H.263/WMV player
- Organizer
- Document viewer
- Video/photo editor
- Voice memo/command/dial
- Predictive text input

എച്ച്ടിസി വണ്‍ എം8 ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

എച്ച്ടിസി അവരുടെ മുന്‍നിരഫോണായ വണ്ണിന്റെ പുതിയ പതിപ്പായ എച്ച്ടിസി വണ്‍ എം8 ( HTC One M8 ) ഈകഴിഞ്ഞ മാര്‍ച്ച് 25 നാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഏപ്രില്‍ ആദ്യവാരത്തോടെ ഈ ഫോണ്‍ ഇന്ത്യയിലും വില്‍പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്‌. ആപ്പിളിനെയും, സംസങ്ങിനെയും പോലെ പരസ്പരം കോപ്പിയടിക്കാതെ തങ്ങളുടേതായ രൂപകല്‍പ്പനയോട് കൂടിയ ഫോണുകള്‍ ഇറക്കാന്‍ എച്ച്ടിസി പരമാവധി ശ്രദ്ധിക്കാറുണ്ട്. അത് വണ്‍ (എം8)ന്റെ കാര്യത്തിലും ആവര്‍ത്തിച്ചിരിക്കുന്നു.

ആപ്പിള്‍ ഐഫോണിനോടും സാംസങ്ങ് ഗാലക്‌സി ഫോണുകളോടും മത്സരിക്കാന്‍ 2012 ലാണ് എച്ച്.ടി.സി. ‘വണ്‍’ എന്ന പരമ്പരയില്‍ പ്രീമിയം സ്മാര്‍ട്‌ഫോണുകളിറക്കാന്‍ തുടങ്ങിയത്. ഈ പരമ്പരയില്‍പ്പെട്ട 9 മോഡലുകളാണ് 2012 ല്‍ അവര്‍ വിപണിയിലെത്തിച്ചത്. ഇവയെല്ലാം എട്ടുനിലയില്‍ പൊട്ടുകയായിരുന്നു. പക്ഷേ 2013 അവര്‍ ഇറക്കിയ എച്ച്ടിസി വണ്‍ എം7 കഥ മാറ്റിയെഴുതി. ലോകമെങ്ങുമായി ഈ ഫോണിന്റെ അമ്പതു ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയതായി എച്ച്ടിസി അവകാശപെടുന്നു. 2013 ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റിനുള്ള അവാര്‍ഡ് നേടിയതും ഈ ഫോണായിരുന്നു.

1080 X 1920 പിക്‌സല്‍ റിസൊല്യൂഷനുള്ള അഞ്ചിഞ്ച് എല്‍സിഡി ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. പോറലേല്‍ക്കാത്ത തരത്തിലുള്ള കോര്‍ണിങ് ഗ്ലാസ് 3 സംരക്ഷണവും ഡിസ്പ്ലേക്കുണ്ട്. 2.3 GHz ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, രണ്ട് ജി.ബി. റാം, 16/32 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണിതിന്റെ ഹാര്‍ഡ്‌വെയര്‍ വിശേഷങ്ങള്‍ . ഗൂഗിള്‍ ഡ്രൈവില്‍ 65 ജിബി ക്ലൗഡ് മെമ്മറി സൗകര്യവും എച്ച്ടിസി വാഗ്ദാനം ചെയ്യുന്നുണ്ട്. ഉറപ്പേറിയ ഗണ്‍മെറ്റല്‍ കൊണ്ടാണ് ഫോണിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ 4.4.2 കിറ്റ്കാറ്റ് പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ എച്ച്ടിസിയുടെ സ്വന്തം ഇന്റര്‍ഫേസായ സെന്‍സ് 6.0 പതിപ്പാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

ഈ ഫോണിന്റെ ക്യാമറയില്‍ എച്ച്.ടി.സി കാര്യമായ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. അവര്‍ ഈ ഫോണില്‍ നല്‍ക്കുന്ന ഏറ്റവും വലിയ പ്രത്യേകത UltraPixel Duo ക്യാമറയാണ്. മറ്റ് ക്യാമറകളേക്കാള്‍ 300 ശതമാനം അധികം വെളിച്ചം പിടിച്ചെടുക്കുന്ന ക്യാമറയിലെ രണ്ടാമത് ലെന്‍സ് ഫോട്ടോയെടുക്കുന്ന വസ്തുവിന്റെ ബാക്ക്ഗ്രൗണ്ടും ഫോര്‍ഗ്രൗണ്ടും കണ്ടെത്തി അതിനനുസരിച്ച് ഫോക്കസ് ആവുമെന്നാണ് എച്ച്.ടി.സി പറയുന്നത്. ഐഫോണ്‍ 5 എസിലുള്ളത്‌പോലെ രണ്ട് നിറത്തിലുള്ള എല്‍.ഇ.ഡി. ഫ്ളാഷും ഫോണിലുണ്ട്. ഈ ക്യാമറ എച്ച്.ടി.സി തന്നെ സ്വയം വികസിപ്പിച്ചതാണ്. ഫോണിലെ മുന്‍ക്യാമറ അഞ്ച് മെഗാപിക്‌സലാണ്. സെല്‍ഫികളെടുക്കാന്‍ പ്രത്യേക വൈഡ് ആംഗിള്‍ ലെന്‍സും ടൈമര്‍ സ്വിച്ചും ടച്ച്അപ്പ് സംവിധാനവും മുന്‍ക്യാമറയിലുണ്ട്.

കണക്ടിവിറ്റിക്കായി 4ജി അടക്കമുള്ള എല്ലാ പുത്തന്‍ സംവിധാനങ്ങളും ഈ ഫോണിലുണ്ട്. 2600 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിലുള്ളത്. 30 മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും രണ്ടാഴ്ചത്തെ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. ഏപ്രില്‍ ആദ്യവാരത്തോടെ ഈ ഫോണ്‍ ഇന്ത്യയിലും വില്‍പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്‌. ഫോണിന്റെ ഇന്ത്യയിലെ വിലയെത്രയാകും എന്ന വിവരം എച്ച്ടിസി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ആഡ്സെൻസിലും ഫൂളാക്കി ഗൂഗിൾ

ഗൂഗിളിന്റെ പ്രശസ്ത പരസ്യവിഭാഗമായ ആഡ്സെന്സിലും യൂസർമാരെ ഫൂളാക്കി ഗൂഗിൾ
ഉപയോക്താക്കളുടെ വരുമാനം അറിയാനുള്ള ഭാഗത്ത് സാധാരണയായി എവിടെ നിന്നാണ് വരുമാനം ലഭിക്കുന്നെതെന്ന് അറിയാനുള്ള ഒരു ഭാഗം ഉണ്ടാവും .
ഈ സ്ഥലത്ത് ഗൂഗിൾ കൊടുത്തിരിക്കുന്നത് പല ഗ്രഹങ്ങളുടെ പേരുകളാണ്.
അതായത് തങ്ങളുടെ വെബ്‌സൈറ്റുകളിലെ പരസ്യങ്ങൾ ക്ലിക്ക് ചെയ്തത് അന്യഗ്രഹ ജീവികളാണ്....
ഗൂഗിളിന്റെ ഒരു വിധം എല്ലാ സർവീസുകളിലും ഗൂഗിളിന്റെ ഫൂളുകൾ ഉണ്ടായിരുന്നുവെങ്കിലും 
മിക്കവർക്കും തങ്ങൾക്കു പറ്റിയ അബദ്ധം മനസ്സിലായില്ല എന്നതാണ് യാഥാർത്ഥ്യം 

ലോകത്തെ ഏറ്റവും കനംകുറഞ്ഞ് സ്മാര്‍ട്ട്ഫോണ്‍ Gionee S 5.5

ലോകത്തെ ഏറ്റവും കനംകുറഞ്ഞ് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി; വില 22,999രൂപലോകത്തെ ഏറ്റവും കനംകുറഞ്ഞ് സ്മാര്‍ട്ട്ഫോണ്‍ ഗോവയില്‍ പുറത്തിറക്കി. ജിയോനി എന്ന കമ്പനിയാണ് ജിയോനി എലിഫെ എസ് 5.5 എന്ന പേരില്‍ കനംകുറ‍‌ഞ്ഞ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയത്. 22,999 രൂപയാണ് ഈ ഫോണിന്റെ വില. ഫെബ്രുവരിയില്‍ ബാഴ്സലോണയില്‍ നടന്ന ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഫോണാണ് ഇപ്പോള്‍ പുറത്തിറക്കിയത്. 5.5 എംഎം കനം മാത്രമുള്ള ജിയോനി എലിഫെ എസ് 5.5 സ്മാര്‍ട്ട്ഫോണിന് 130 ഗ്രാം ഭാരമാണുള്ളത്. 5.75 എംഎം കനമുള്ള വിവോ എക്സ്3 എന്ന ഫോണായിരുന്നു ഇതുവരെ ലോകത്തെ ഏറ്റവും കനംകുറ‍ഞ്ഞ സ്മാര്‍ട്ട്ഫോണ്‍.

കോര്‍ണിംഗ് ഗൊറില്ല ഗ്ലാസോട് കൂടിയ അഞ്ച് ഇഞ്ച് ഫുള്‍ എച്ച് ഡി അമോള്‍ഡ് ഡിസ്പ്ലേയാണ് ഈ ഫോണിന്റെ മുഖ്യ സവിശേഷത. 1.7 ജിഗാഹെര്‍ട്സ് മീഡിയടെക്ക് എംപി 6592 ഒക്ടാ കോര്‍ പ്രോസസര്‍, രണ്ട് ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ജിയോനി എലിഫെ എസ് 5.5ന്റെ പ്രത്യേകതകളാണ്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് റണ്‍ ചെയ്യുന്നത്.

എല്‍ഇഡി ഫ്ലാഷോട് കൂടിയ 13 എംപി ക്യാമറയും വീഡിയോ ചാറ്റിംഗിനും മറ്റുമായി അഞ്ച് എംപി ഫ്രണ്ട് ക്യാമറയും ഈ ഫോണിനുണ്ട്. കണക്ടിവിറ്റി ഓപ്ഷനുകളായി ത്രീജി, വൈഫൈ, ബ്ലൂടൂത്ത് 4.0, ജിപിഎസ് എന്നിവയുമുണ്ട്.
കറുപ്പ്, വെള്ള, പിങ്ക്, നീല, പര്‍പ്പിള്‍ നിറങ്ങളില്‍ ജിയോനി എലിഫെ എസ് 5.5 സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാണ്.
2013ല്‍ ആഗോള വിപണിയില്‍ 24 മില്യണ്‍ ഫോണുകള്‍ വിറ്റഴിച്ച ജിയോനി ഇന്ത്യയില്‍ ഒരു മില്യണ്‍ ഫോണാണ് വിറ്റത്.
photo courtesy phonearena

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

PGA Head Teaching Professional

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google