Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

ഫഹദ്- നസ്രിയ ചിത്രത്തിന്റെ പേര് എല്‍ ഫോര്‍ ലൗ അല്ലെന്ന് സംവിധായിക

ഹദ് ഫാസിലും നസ്രിയ നസീമും വിവാഹിതരാകുന്നുവെന്ന വാര്‍ത്തക്കൊപ്പം അഞ്ജലി മേനോന്റെ പുതിയ ചിത്രവും ചര്‍ച്ചയായി.

ഇവര്‍ നായികാ നായകന്‍മാരായി അഞ്ജലി മേനോന്റെ ചിത്രത്തില്‍ ബംഗളുരുവിലെ സെറ്റില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിവാഹവാര്‍ത്ത പുറത്തുവന്നതെന്നതാണ് ഇതിനു കാരണം.

തന്റെ ചിത്രത്തിന് മാധ്യമങ്ങള്‍ പേരിട്ടു എന്നുപറഞ്ഞ് സംവിധായികയായ അഞ്ജലി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. എല്‍ ഫോര്‍ ലൗ എന്നാണ് ഇന്നലെ ഫഹദ്- നസ്രിയ ചിത്രത്തിന്റെ പേരായി പറഞ്ഞുകേട്ടത്. പക്ഷേ അത് തന്റെ ചിത്രത്തിന്റെ പേരല്ലെന്ന് അഞ്ജലി ട്വീറ്റ് ചെയ്തു. ഇതോടെ ഫഹദിന്റെയും നസ്രിയയുടേയും ആരാധകര്‍ ആശയക്കുഴപ്പത്തിലാകുകയും ചെയ്തു.

സംവിധായകന്‍ അന്‍വര്‍ റഷീദ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ഫഹദിനും നസ്രിയക്കും പുറമേ ന്യൂജനറേഷന്‍ താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഇഷ തല്‍വാര്‍, നിത്യ മേനോന്‍, പാര്‍വതി മേനോന്‍ എന്നിവരും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഒരുകൂട്ടം യുവതീ യുവാക്കളുടെ കഥപറയുന്ന ചിത്രം രസകരമായാണ് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി പകുതിയോടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നു കരുതുന്ന ചിത്രത്തിനുവേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. സമീര്‍ താഹിറിന്റേതാണ് ക്യാമറ. ബംഗളുരുവിനു പുറമേ പോണ്ടിച്ചേരി, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് ഷൂട്ടിങ്.

അതീവ രഹസ്യമായി തീരുമാനിച്ച ഫഹദ് ഫാസില്‍- നസ്രിയ നസീം വിവാഹം അക്ഷരാര്‍ഥത്തില്‍ മലയാള സിനിമാലോകത്തെ ഞെട്ടിച്ചു.

ന്യൂജനറേഷന്‍ സിനിമകളിലെ ഏറ്റവും വിജയിയായ നായകനെന്ന പേര് ഇതിനകംതന്നെ നേടിയ ഫഹദ് മലയാള സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവുപോലെ വിവാഹിതാനാവാനുള്ള തീരുമാനവും അപ്രതീക്ഷിതമായാണ് കൈക്കൊണ്ടത്.

കരിയറില്‍ ഇരുവരും ഉന്നതങ്ങളിലേക്ക് പോകുന്നുവെന്ന് വിലയിരുത്തിയ സമയത്താണ് വിവാഹനിശ്ചയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. വിവാഹശേഷം നസ്രിയ സിനിമാലോകത്തുണ്ടാകുമോയെന്ന് വ്യക്തമല്ല. എന്നാല്‍ പുരോഗമന ചിന്താഗതിക്കാരനെന്ന് പൊതുവേ വിലയിരുത്തപ്പെടുന്ന ഫഹദിന് നസ്രിയ കരിയറുമായി മുന്നോട്ടുപോകുന്നതിനോട് വിയോജിപ്പില്ലെന്നാണ് സൂചന. എന്തായാലും വിവാഹത്തീയതി തീരുമാനിച്ചിട്ടില്ലെന്നത് ആരാധകര്‍ക്ക് ആശ്വാസം പകരുന്നു.

അഞ്ജലി മേനോന്റെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനിരിക്കെയാണ് ഇവരുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത്.

രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ച ദക്ഷിണേന്ത്യന്‍ നടി ആന്‍ഡ്രിയയുമായി തനിക്ക് പ്രണയമുണ്ടായിരുന്നെന്ന് ഫഹദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ആന്‍ഡ്രിയ രംഗത്തെത്തിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

തമിഴിലും മലയാളത്തിലും ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നസ്രിയ, ചില ചിത്രങ്ങളുടെ പേരിലും ഫെയ്‌സ്ബുക്കിലെ ലൈക്കുകളുടെ പേരിലും വിവാദത്തില്‍ അകപ്പെട്ടിരുന്നെങ്കിലും ഇതുവരെ പ്രണയ ഗോസിപ്പുകളിലെ നായികയായിട്ടില്ല.

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

PGA Head Teaching Professional

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google