Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

ബാംഗ്ലൂർ ഡെയ്‌സ് ഒരു ഹാപ്പി ഡെയ്‌സ്

ഫഹദ് ഫാസിൽ ,ദുൽകർ സൽമാൻ,നിവിൻ പോളി, ഇഷാ തൽവാർ , നസ്രിയ നാസിം ,പാർവതി ,നിത്യാ മേനോൻ, തുടങ്ങി മലയാള സിനിമയില് ഇന്ന് നിറഞ്ഞു നില്ക്കുന്ന യുവത്വം മുഴുവന് അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ബാംഗ്ലൂർ ഡെയ്‌സ് എന്ന ചിത്രത്തിലുണ്ട്. അതുകൊണ്ട് തന്നെ താരങ്ങള്ക്ക് ബാംഗ്ലൂർ  ഡെയ്‌സ് ഹാപ്പി ഡെയ്‌സ് ആയിരുന്നത്രെ. പറഞ്ഞത് ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഇഷ തൽവാറാണ്.
അതിന് മതിയായ കാരണവുമുണ്ട്. നിവിന് പോളിക്കൊപ്പം മുമ്പൊരു ചിത്രം ചെയ്തിട്ടുണ്ടെങ്കിലും അന്നത്ര പരിചയപ്പെടാന് കഴിഞ്ഞിരുന്നില്ല. തട്ടത്തിന് മറയത്ത് ഹിറ്റാകുമ്പോഴാണ് ഇരുവരും തമ്മിൽ കൂടുതൽ അടുക്കുന്നത്. പിന്നെ ഫഹദ് ഫാസിലുമായി ഗോഡ്‌സ് ഓണ് കണ്ട്രി എന്ന ചിത്രവും ചെയ്തു. എല്ലാവരെയും അടുത്തറിഞ്ഞതിന് ശേഷമുള്ള ചിത്രമാമയതുകൊണ്ടാണ് ബാംഗ്ലൂർ ഡെയ്‌സ് ഹാപ്പി ഡെയ്് ആയതെന്നാണ് ഇഷ പറയുന്നത്.

1 by Two Malayalam Movie Photos

Photos






1 by Two is an upcoming Malayalam psychological thriller film edited and directed by Arun Kumar Aravind and written by Jeyamohan. It stars Fahadh Faasil, Murali Gopy, Honey Rose and Abhinaya in the lead roles. The music department is handled by Gopi Sunder with lyrics penned by Hari Narayanan. Cinematography is handled by Jomon Thomas.

Cast 

Fahadh Faasil
Murali Gopy
Honey Rose
Abhinaya
Production

It is Arun Kumar Aravind's fourth directorial venture. Fahadh Faasil was initially chosen to play the lead role of police officer. Shyamaprasad plays the role of a psychiatrist Dr. Cheriyan. Movie locations were Bangalore,Mysore and Palakkadu.
Honey Rose and Abhinaya are playing the female leads in 1 by Two. Shruthi Ramakrishnan, Ashwin Mathew and Azhakar Perumal are the other characters seen in supporting roles.
The most highlighted part of the movie 1 by Two is that Fahadh Faasil will be seen as a cop for the first time. Murali Gopy plays the role of a surgeon in the film. The script work of the film has been completed and also pre-production works are also wrapped up.
The shooting of the movie is over. Bangalore, Mysore and Palakkadu were the major locations where the film was shot.
The Trailer was released on 11 March 2014 and the main release scheduled for April 11

മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്‍ ഫഹദ് ഫാസില്‍ പുറത്തിറങ്ങാനുള്ളത് പത്തോളം ചിത്രങ്ങള്‍

ഇന്ന് മലയാളത്തില്‍ ഏറ്റവും തിരക്കുള്ള നടന്‍ ആരാണെന്നു ചോദിച്ചാല്‍, സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലും മമ്മൂട്ടിയുമാണെന്ന്ആരും പറയില്ല. 


കാര്യങ്ങളാകെ മാറിമറിഞ്ഞ മലയാള സിനിമയില്‍ ന്യൂജനറേഷനിലെ നായകന്‍ ഫഹദ് ഫാസിലാണ് ഏറ്റവും തിരക്കേറിയ നടന്‍. ഏകദേശം പത്തിലധികം ചിത്രങ്ങളാണ് ഫഹദിന്റെ സമയമുറപ്പിച്ച് കാത്തിരിക്കുന്നത്. ഇതിലെല്ലാത്തിലും ഫഹദ് നായകനുമാണ്. ഇവയില്‍ ആദ്യം പുറത്തുവരിക ഫഹദും ഭാവി വധു നസ്രിയ നസീമും പ്രധാന കഥാപാത്രങ്ങളാകുന്ന ബാംഗ്ലൂര്‍ ഡെയ്‌സ് ആണ്. ഇവരുടെ വിവാഹം ഓഗസ്റ്റ്  21നാണ് നിശ്ചയിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ ഫഹദിനും നസ്രിയക്കുമൊപ്പം നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഇഷ തര്‍വാര്‍, പാര്‍വതി മേനോന്‍ എന്നിവരും അണിനിരക്കുന്നുണ്ട്. അഞ്ജലി മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഫഹദിന്റെ വരാനിരിക്കുന്ന മറ്റൊരു ചിത്രമാണ് വണ്‍ ബൈ ടു. കരിയറില്‍ ആദ്യമായി ഫഹദ് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. അഭിനയ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയാണ് പുരോഗമിക്കുന്ന മറ്റൊരു ചിത്രം. ഫഹദ് കുടുംബസ്ഥനായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഇഷ തല്‍വാറാണ് നായിക. മൈഥിലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

അയൂബിന്റെ പുസ്തകമാണ് മറ്റൊരു ചിത്രം. ബൈബിള്‍ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. ഫഹദും നില ഉഷയും ഇതാദ്യമായി ഒരുമിക്കുന്ന ചിത്രമാണ് വമ്പത്തി. രമ്യ രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഫഹദിന്റെ നായിക ആരെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. കാര്‍ട്ടൂണ്‍ പുറത്തിറങ്ങാനുള്ള ഫഹദിന്റെ മറ്റൊരു ചിത്രമാണ്. ഷഹീദ് അര്‍ഫത് ആണ് ഇതിന്റെ സംവിധായകന്‍. 

ശിവഗംഗ സിനിമയാണ് ഫഹദ് കരാര്‍ ഒപ്പിട്ട മറ്റൊരു ചിത്രം. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന മണിരത്‌നത്തിന്റെ ചിത്രമാണ് മറ്റൊന്ന്. അന്‍വര്‍ റഷീദിന്റെ മണിയറയിലെ ജിന്നിലും അനീഷ് കുരുവിളയുടെ കപ്പ പപ്പടം എന്ന ചിത്രത്തിലും ഫഹദ് നായകവേഷം അവതരിപ്പിക്കുന്നുണ്ട്. 

ഷൂട്ടിങ്ങ് ലൊക്കേഷനുകളില്‍നിന്നും ലൊക്കേഷനുകളിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഫഹദിന് തീരെ സമയമില്ല. ഫഹദ് ചിത്രങ്ങളുടെ തുടര്‍ച്ചയായ വിജയമാണ് ഈ തിരക്കുകള്‍ക്കും അടിസ്ഥാനം.

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

PGA Head Teaching Professional

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google