Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

മമ്മൂട്ടി മോഹൻലാൽ നാഗാർജുന എന്നിവർ ഒന്നിക്കുന്നു പ്രകാശ്‌ രാജിൻറെ സിനിമയിൽ


തെന്നിന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങളാണ് മമ്മൂട്ടി, മോഹൻലാൽ, നാഗാർജുന എന്നിവർ. കഴിഞ്ഞ 35 വർഷമായി മലയാള സിനിമയുടെ നേടും തൂണുകളായി നില കൊള്ളുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാർ ആണ് നാഗാർജുന. കഴിഞ്ഞ 28 വർഷമായി തെലുങ്ക് സിനിമകളിൽ സജീവമാണ് നാഗാർജുന. ഇവർ മൂന്നു പേരും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിച്ചാലോ?.. ഒന്നിക്കും എന്നാണ് ഇപ്പോൾ തമിഴ് സിനിമാലോകത്തെ ഇപ്പോഴത്തെ ചൂടുള്ള വാർത്തകൾ.

ദേശീയ അവാർഡ് ജേതാവായ നടനും സംവിധായകനും നിർമ്മാതാവുമൊക്കെയായ പ്രകാശ് രാജ് ആണ് ഈ ചിത്രത്തിനു പിന്നിലെ 'പ്രധാന കൈ' എന്നറിയുന്നു. ഈ 'മൂവർ സൂപ്പർ സ്റ്റാർ' സംഘത്തോടൊപ്പം പ്രകാശ് രാജും ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഒരു സ്റ്റൈലിഷ് ചിത്രമായിരിക്കും ഇതെന്നും ഒരേ സമയം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ആയിരിക്കും ഒരുങ്ങുക.

മോഹന്‍ലാലും-മമ്മൂട്ടിയും ഒരുമിച്ച് അഭിയിക്കുന്നു എന്നുള്ള വാര്‍ത്തകള്‍ വളരെ മുമ്പ് തന്നെ സജീവമായിരുന്നു. എന്നാല്‍ പ്രകാശ് രാജ് ചിത്രത്തിനായി ഇവര്‍ ഒരുമിയ്ക്കുന്നെന്ന വാര്‍ത്ത പുതുമയുളളതാണ്. നായകനെന്ന നിലയില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് തമിഴില്‍ നിന്നും ബോളിവുഡ് വരെ എത്തിയ താരമാണ് പ്രകാശ് രാജ്.


ചിത്രത്തിന്റെ പ്രീ പ്രോഡക്ഷൻ വർക്കുകൾ ആരംഭിച്ചുവെന്നും  പ്രകാശ് രാജിന്റെ പിറന്നാൾ ദിനമായ മാർച്ച്‌ 26നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് വാർത്തകൾ. ചിത്രത്തിലെ നായികമാർക്ക് വേണ്ടിയുള്ള അന്വേഷണങ്ങളും ആരംഭിച്ചുവത്രേ.   ആഷിഖ് അബു സംവിധാനം ചെയ്ത 'സാൾട്ട് ആൻഡ്‌ പെപ്പർ' എന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ പതിപ്പ് ഒരുക്കുന്നതിന്റെ തിരക്കിലാണ് പ്രകാശ്‌ രാജ് ഇപ്പോൾ.

'ഉൻ സമയൽ സാദം' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ അവസാന വട്ട മിനുക്കു പണികളിലാണ് പ്രകാശ്‌ രാജ് ഇപ്പോൾ. മലയാളത്തിൽ ലാലും ശ്വേത മേനോനും അവതരിപ്പിച്ച കഥാപാത്രത്തെ തമിഴിൽ പ്രകാശ് രാജും സ്നേഹയുമാണ് അവതരിപ്പിക്കുന്നത്. ചിത്രം ഏപ്രിൽ മാസത്തിൽ തന്നെ റിലീസ് ആകും. ഒരേ ദിവസമായിരിക്കും ഈ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകൾ ഇറങ്ങുന്നത്

സാംസങ് ഗാലക്‌സി എസ് 5 ഇന്ത്യയില്‍


'2014 ലെ ഗാലക്സി  ' എന്ന വിശേഷണം പേറുന്ന സാസങ് ഗാലക്‌സി എസ് 5 ഇന്ത്യയില്‍ മാര്‍ച്ച് 27 ന് അവതരിപ്പിക്കും. ഗാലക്‌സി എസ് പരമ്പരയിലെ ഏറ്റവും പുതിയ അംഗമാണിത്.

വിരലടയാളപ്പൂട്ട് ( fingerprint sensor ) ഉള്‍പ്പടെ അധികസുരക്ഷയോടെ എത്തുന്ന ഗാലക്‌സി എസ് 5, ഏപ്രില്‍ 11 മുതല്‍ ഇന്ത്യയുള്‍പ്പടെ 150 രാജ്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. 

സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ഫിബ്രവരി അവസാന വാരം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സംസങിന്റെ ഈ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 

5.1 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയൊടുകൂടിയ (1920 X 1080 പിക്‌സല്‍ ) ഗാലക്‌സി എസ് 5 ന്റെ വില എത്രയാകുമെന്ന് സാംസങ് വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് കരുതുന്നു. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 യുടെ സംരക്ഷണവുമുണ്ട് ഫോണിന്. 

പൊടിയും വെള്ളവും ചെറുക്കാന്‍ ശേഷിയുള്ള ഫോണാണിത്. 2.5 ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍ പ്രൊസസര്‍ , 2 ജിബി റാം എന്നിവയുള്ളതാണ് സ്മാര്‍ട്ട്‌ഫോണ്‍ . 16 ജിബി, 32 ജിബി എന്നിങ്ങനെ ഇന്റേണല്‍ സ്‌റ്റോറേജുള്ള രണ്ട് മോഡലുകള്‍ ലഭിക്കും. മൈക്രോ എസ്ഡി കാര്‍ഡിന്റെ സഹായത്തോടെ സ്‌റ്റോറേജ് 64 ജിബിയാക്കാം. 

ആന്‍ഡ്രോയ്ഡ് 4.4..2 കിറ്റ്കാറ്റ് ഒഎസിലോടുന്ന ഗാലക്‌സി എസ് 5 ല്‍ , 0.3 സെക്കന്‍ഡ് ഓട്ടോഫോക്കസ് സ്പീഡുള്ള 16 മെഗാപിക്‌സല്‍ പിന്‍ക്യാമറയുണ്ട്. 'ഹൈ ഡൈനാമിക് റേഞ്ച് (എച്ച്ഡിആര്‍ ) മോഡുള്ള ക്യാമറയാണിത്. 4കെ വീഡിയോ ഷൂട്ട് ചെയ്യാന്‍ ഇതുമതി. 2 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുണ്ട്. 

മുന്തിയ ക്യാമറ കൂടാതെ, വേഗമേറിയ കണക്ടിവിറ്റി, ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തിയുള്ള സവിശേഷ ഫിറ്റ്‌നെസ്സ് സങ്കേതങ്ങള്‍ , ക്ഷമതയേറിയ ഫോണ്‍ സുരക്ഷാസങ്കേതങ്ങള്‍ എന്നിവയാണ് ഗാലക്‌സി എസ് 5 ന് മറ്റ് ഫോണുകളില്‍ നിന്നുള്ള സവിശേഷതകളെന്ന് സാംസങ് പറയുന്നു. 

വിരലടയാളപ്പൂട്ട് കൂടാതെ, പരിഷ്‌ക്കരിച്ച 'സാംസങ് നോക്‌സ്' സുരക്ഷാ സോഫ്റ്റ്‌വേറിന്റെ പരിരക്ഷയും എസ് 5 നുണ്ട്. യൂസറിന്റെ ഡേറ്റ സുരക്ഷിതമായി കാക്കാനുള്ള സങ്കേതമാണിത്.

നാനോ സിം ഉപയോഗിക്കുന്ന ഗാലക്‌സി എസ് 5, 4ജി കണക്ടിവിറ്റിയുള്ള ഫോണാണ്. വൈഫൈ, ബ്ലൂടൂത്ത്, എന്‍എഫ്‌സി, ഇന്റഫ്രാറെഡ് പോര്‍ട്ട്, മൈക്രോ യുഎസ്ബി 3.0 തുടങ്ങി ആധുനികമായ എല്ലാ കണക്ടിവിറ്റി സങ്കേതങ്ങളും എസ് 5 ല്‍ ലഭ്യമാണ്. 

2800 എംഎഎച്ച് ബാറ്ററിയാണ് ഗാലക്‌സി എസ് 5 ന് ഊര്‍ജം പകരുന്നത്. 21 മണിക്കൂര്‍ സംസാരസമയവും, 390 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ബാറ്ററി ആയുസ്സ്. 'അള്‍ട്രാ പവര്‍ സേവിങ് മോഡ്' വഴി ഡിസ്‌പ്ലേ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആക്കാനും, അനാവശ്യ ഫീച്ചറുകള്‍ മുഴുവന്‍ അണച്ചിട്ട് ബാറ്ററി ഉപയോഗം കുറയ്ക്കാനും സാധിക്കും. 

Brahmagiri Kerala : Best place for trekking

Trekking from Thirunelli to Aralam Sanctuary via Ambalappara.(Kerala,India)



Location
Brahmagiri: Brahmagiri is a mountain range in the Western Ghats with an average height of 1600-1800 mts. It is situated on the border between Kodagu district (Karnataka) in the north and Wayanad and Kannur districts of Kerala on the south and east. Brahmagiri Hill, at 1608 m height, is a scenic tourist attraction. To reach the peak, the base station is Gonikuppa near Virajpetta in Kodagu. Ambalappara: A rocky area in the middle of evergreen forest in Aralam Wildlife Sanctuary and the highest point of the Sanctuary (1540 m). It is the most beautiful area of this sanctuary and the toughest to reach. A watch tower provides simple accomodation. Wildlife here is endemic to Westernghats, include Elephant,Tiger, Sambar, Leopard, Wild gaur, Rodents, Wild dog, Fox etc. Ceylon Frogmouth, Hornbill, Emarald Doves, Shama, Crimson Barbet are some of the birds found here. 

How to Reach

Starting point :Thirunelli(wayanad).124 km from Kozhikode(KERALA), 111 km from Thalassery.
By road : LKozhikode-Kalpetta- Mananthavady-Kattikkulam- Thirunelli.
LThalassery-Kuthuparamba-Nedumpoil -Mananthavady-Kattikkulam-Thirunelli.
By Rail: Thalassery 0490 2344131
Airport: Karippur, Kozhikode,Kerala 148 km

Route

Trekking from Thirunelli to Ambalappara is a 6 hour journey. Trekking path is adventurous that covers three forest ranges; Begur, Kottiyoor and Aralam. Vegetation ranged from hard rocky terrain and grassland to wet tropical evergreen climat forest and Shola forest. Halt at Ambalappara.

From Ambalappara to Aralam, the route is more thrilling . 8 hrs journey to the destination through thick forest boardering Karnataka and Kerala.

Best season: December - April

For enquiry and permission: D F O North Wayanad) 04935 240233, 9447979074. For stay at Thirunelli dormitory, contact Begur Range Office) 04935 240627 (Aralam Wildlife Sanctuary:) 0490 2413160

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

PGA Head Teaching Professional

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google