Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

രാജ്യത്ത് ആദ്യമായി വൈഫൈ ഫ്രീയായി നല്‍കുന്ന നഗരം ബംഗളൂര്‍

 സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കന്ന ആദ്യ ഇന്ത്യന്‍ നഗരമെന്ന സ്ഥാനം ബംഗളൂരിന് സ്വന്തം. ബംഗളൂരിലെ പ്രശസ്തമായ എംജി റോഡിലാണ് ആദ്യ വൈഫൈ ഹോട്ട് സ്പോട്ട് സൗജന്യമായി ക്രമീകരിച്ചിരിക്കുന്നത്. എംജി റോഡ് ഉള്‍പ്പെടെ നഗരത്തിലെ അഞ്ച് പ്രധാന ഇടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകും. അടുത്ത മാസത്തോടെ ഈ ഹോട്ട് സ്പോട്ടുകള്‍ നഗരത്തിലെ പത്ത് ഇടങ്ങളിലേക്ക് കൂടി വ്യാപിക്കുമെന്ന് കര്‍ണാടക ഐടി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

വൈഫൈ പദ്ധതിയിലൂടെ ഒരാള്‍ക്ക് മൂന്ന് മണിക്കൂര്‍ വരെ ബ്രൗസ് ചെയ്യാനും 50 എംബി ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാനും അനുവാദമുണ്ടാകും. പരീക്ഷണമെന്ന നിലയിലാണ് നിലവില്‍ പദ്ധതി അഞ്ചിടങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബാംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈഫൈ സര്‍വീസ് പ്രൊവൈഡറായ ഡി വോയിസാണ് ഐടി വകുപ്പിനായി പദ്ധതി നടപ്പിലാക്കുന്നത്.

എന്നാല്‍ ഈ വൈഫേ ദുരുപയോഗം ചെയ്യാന്‍ സാധിക്കില്ല. ആരാണ് വൈഫൈ ഉപയോഗിക്കുന്നതെന്നും എന്താണ് ഡൗണ്‍ലൗഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സെര്‍വറില്‍ ശേഖരിക്കും. വൈഫൈ ലഭ്യമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകളും ക്രമീകരിച്ചിട്ടുണ്ട്.

വൈഫൈക്കൊപ്പം നഗരത്തിലെ പൊതുകാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലികേഷനുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ടാകും. ഒരേ സമയം 2,000 പേര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം എന്നാണ് ഐടി അധികൃതര്‍ പറയുന്നത്. 512 കെബിപിഎസ് ആണ് വൈഫൈയുടെ കുറഞ്ഞ വേഗത.

വൈഫേയില്‍ എന്തെങ്കിലും രീതിയിലുള്ള പരാതി നിലനില്‍ക്കുന്നുവെങ്കില്‍ അത് പരിഹരിക്കാന്‍ ഉപയോക്താവിന് 1800 123 9636 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിക്കാനും അവസരമുണ്ട്. 

ഫെയ്‌സ്ബുക്ക് 'പകര്‍ച്ചവ്യാധിപോലെ കെട്ടടങ്ങും': പഠനം

ഫെയ്‌സ്ബുക്ക് താത്ക്കാലിക പ്രതിഭാസം
2017 ഓടെ 80 ശതമാനം അംഗങ്ങളും നഷ്ടപ്പെടും

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് ഒരു താത്ക്കാലിക പ്രതിഭാസമാണെന്നും, അതൊരു 'പകര്‍ച്ചവ്യാധി പോലെ കെട്ടടങ്ങു'മെന്നും പഠനറിപ്പോര്‍ട്ട്. 2017 ഓടെ ഫെയ്‌സ്ബുക്കിന് 80 ശതമാനം യൂസര്‍മര്‍ നഷ്ടപ്പെടുമെന്ന് പഠനം പറയുന്നു.

അമേരിക്കയില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ രണ്ട് ഗവേഷകര്‍ ചേര്‍ന്ന് ArXiv.org ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ്, ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്ന ദുര്‍വിധി പരാമര്‍ശിച്ചിട്ടുള്ളത്.

'മൈസ്‌പേസ്' ( MySpace ) എന്ന സര്‍വീസിന്റെ ഉയര്‍ച്ചയും താഴ്ചയും ആധാരമാക്കിയാണ് ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നീ ഗവേഷകര്‍ ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത് വന്‍തകര്‍ച്ചയാണെന്ന് പ്രവചിക്കുന്നത്.

കെട്ടടങ്ങുംമുമ്പാണ് പകര്‍ച്ചവ്യാധികള്‍ ആളുകള്‍ക്കിടയില്‍ വളരെ വേഗം പടരുന്നത്. അതിന്റെ രീതിശാസ്ത്രം പകര്‍ച്ചവ്യാധി മാതൃകകളില്‍ വിവരിച്ചിട്ടുണ്ട്. അത്തരം പകര്‍ച്ചവ്യാധി മാതൃകയാണ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ഗതിവിഗതികള്‍ പരിശോധിക്കാന്‍ തങ്ങള്‍ ഉപയോഗിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. പൊതുവായി ലഭ്യമായ ഗൂഗിള്‍ ഡേറ്റയും ഇതിനായി ഉപയോഗിച്ചു.

നിലവില്‍ ലോകത്താകമാനം 110 കോടിയിലേറെ അംഗങ്ങളുള്ള ഫെയ്‌സ്ബുക്കിനെ സംബന്ധിച്ചിടത്തോളം, അസുഖകരമായ ഒരു റിപ്പോര്‍ട്ടാണ് പ്രിന്‍സ്റ്റണ്‍ ഗവേഷകരുടേത്.

ഫെയ്‌സ്ബുക്കിലെ ഡേറ്റാ ഉപയോഗം 2012 മുതല്‍ കുറഞ്ഞുവരികയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 'വരും വര്‍ഷങ്ങളില്‍ ഫെയ്‌സ്ബുക്ക് വളരെ വേഗം താഴേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 ഡിസംബറോടെ ഫെയ്‌സ്ബുക്കിന്റെ വലിപ്പം 20 ശതമാനം കുറയും'.

'ഏറ്റവും മികച്ച മാതൃകകള്‍ അനുസരിച്ചുള്ള വിലയിരുത്തല്‍ പ്രകാരം, വലിയ പതനമാണ് ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത്. 2015-2017 കാലത്ത് 80 ശതമാനം യൂസര്‍മാരെ നഷ്ടമാകും' - റിപ്പോര്‍ട്ട് പറയുന്നു.

2013 ല്‍ ചെറുപ്പക്കാരായ ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കില്‍നിന്ന് അകലാന്‍ തുടങ്ങിയെന്ന സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, പുതിയ പഠനറിപ്പോര്‍ട്ട് വന്നതിരിക്കുന്നത്.

ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നിവരുടെ റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ അവലോകനത്തിന് വിധേയമായിട്ടില്ല. അതിന് ശേഷമേ അത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെടൂ.

പഠനറിപ്പോര്‍ട്ട് ഇങ്ങനെയാണെങ്കിലും, നിലവില്‍ ഫെയ്‌സ്ബുക്കിന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ല. കമ്പനിയുടെ ഓഹരിമൂല്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്കിന്റെ 29 കാരനായ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സ്വകാര്യസമ്പാദ്യം ഇപ്പോള്‍ ഏതാണ്ട് 1900 കോടി ഡോളര്‍ (1.17 ലക്ഷം കോടി രൂപ) ആണ് - AFP

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ 2014 ല്‍ ഇന്ത്യ യു എസിനെ കടത്തിവെട്ടും

2014 വര്‍ഷത്തില്‍ ലോകത്തെ 47 രാജ്യങ്ങളിലായി ആകെ വാങ്ങുന്ന സ്മാര്‍ട്ട് ഫോണുകളുടെ പകുതിയും വാങ്ങുന്നത് ഇന്ത്യയും ചൈനയുമാകുമെന്ന് റിപ്പോര്‍ട്ട്.

ഏതാണ്ട് 500 മില്യണ്‍ ഫോണുകളാകും ഇരു രാജ്യങ്ങളും ചേര്‍ന്ന് വാങ്ങുക. കൂടാതെ 400 മില്യണ്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ആഗോള പട്ടികയില്‍ ഇവര്‍ ചേര്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ഉപയോഗത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്നും യു എസിനെ കടത്തി വെട്ടുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയില്‍ വിറ്റു പോയ സ്മാര്‍ട്ട് ഫോണുകളില്‍ ഭൂരിഭാഗവും പുതിയ ഉപയോക്താക്കളുടെ കൈവശമാണ് എത്തിയിട്ടുള്ളത്. ചൈനയാണ് ഒന്നാം സ്ഥാനത്ത് ( 283 മില്യണ്‍), ഇന്ത്യ (225 മില്യണ്‍), യു എസ് (89 മില്യണ്‍), ബ്രസീല്‍ (47 മില്യണ്‍), ഇന്‍ഡോനേഷ്യ (46 മില്യണ്‍), റഷ്യ (31 മില്യണ്‍), ജപ്പാന്‍ (30 മില്യണ്‍), മെക്‌സികോ (23 മില്യണ്‍), ജെര്‍മനി(22 മില്യണ്‍), ഫ്രാന്‍സ്(18.7 മില്യണ്‍), യു കെ (17.7 മില്യണ്‍) എന്നിങ്ങനെയാണ് ഉപയോഗം.

വിന്‍ഡോസ്‌ 9 എത്തുന്നു

മൈക്രോസോഫ്റ്റ്‌ അവരുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആയ വിന്‍ഡോസ്‌ന്റെ പുതിയ പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുന്നു. വിന്‍ഡോസ്‌ ത്രെഷോള്‍ഡ് എന്ന പേരില്‍ ആയിരിക്കും പുതിയ പതിപ്പ് എത്തുക.2015 ഏപ്രിലോടെ ഇത് പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, അതിനെ കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കുന്നത് ഈ ഏപ്രിലില്‍ നടക്കുന്ന മൈക്രോസോഫ്റ്റിന്റെ ഡെവലപ്പേര്‍സ് കോണ്‍ഫറന്‍സ്സിലയിരിക്കും. 2012ല്‍ ആണ് മൈക്രോസോഫ്റ്റിന്റെ ടച്ച്‌ സ്ക്രീന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം വിന്‍ഡോസ്‌ 8 വിപണിയിലെത്തിയത്. പക്ഷെ എല്ലാതരം ആരാധകരെയും തൃപ്തിപെടുത്താന്‍ ഈ ഓപ്പറേറ്റിങ്ങ് സിസ്ടത്തിനു ആയില്ല. ഈ കുറവുകള്‍ എല്ലാം പരിഹരിച്ചു കൊണ്ടാവും തങ്ങള്‍ പുതിയ പതിപ്പ് പുറത്തിറക്കുക എന്ന് മൈക്രോസോഫ്റ്റ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

PGA Head Teaching Professional

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google