Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

PolyTechnic Malayalam movie Review

polytechnic malayalam movie review

എം. പദ്മകുമാർ ചിലപ്പോഴൊക്കെ വാസ്തവവും, ശിക്കാറും പോലെയുള്ള സിനിമകൾ കൊണ്ട് ആകെ ഞെട്ടിക്കും. മറ്റുചിലപ്പോളാകട്ടെ ഒറീസയും, പാതിരാമണലുമൊക്കെ തിയറ്റേറിലെത്തിച്ച് കൂവലുകൾക്ക് പാത്രമാകും. എന്തായാലും കുഞ്ചാക്കോ ബോബനെയും, ഭാവനയെയും നായകനും നായികയുമാക്കി നിഷാദ് കോയയുടെ കഥയിലും തിരക്കഥയിലും പുറത്തിറക്കിയ പോളിടെക്‌നിക്ക് പദ്മകുമാറിന് ആശ്വാസം പകരും. രണ്ടാംവരവിൽ മറ്റാരെക്കാളും മിനിമം ഗ്യാരണ്ടി എന്ന ചെല്ലപ്പേര് കുഞ്ചാക്കോ ബോബൻ സ്വന്തമാക്കിയിട്ടുള്ളത് കൊണ്ടു തന്നെ വിഷുചിത്രങ്ങളിൽ കുടുംബത്തോടൊപ്പം കാണാൻ പറ്റുന്ന സിനിമയായി പോള്‌ടെക്‌നിക്ക് മാറുമെന്നുറപ്പ്.
ഏലംകോട് ഗ്രാമത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവനേതാവാണ് നായകനായ പോളി. നാടിനു വേണ്ടി ജീവൻ ബലി കൊടുത്ത ധീരജവാൻ വർഗീസ് തോമസിന്റെ പുത്രനായതു കൊണ്ടു തന്നെ പോളി എന്നും അഴിമതിക്കെതിരെയാണ്. ഏലംകോട് പഞ്ചായത്ത് പ്രസിഡൻറായ സുകുമാരൻ നായരുടെ മകൾ നായികയായ അശ്വതിക്ക് സ്‌കൂളിൽ പഠിക്കുന്ന കാലത്തു തന്നെ പോളി ലൗലെറ്റർ കൊടുത്തിട്ടുണ്ട്. കാലംകുറെ കഴിഞ്ഞപ്പോൾ അശ്വതി സ്ഥലത്തെ എസ്‌ഐയും, പഞ്ചായത്ത് പ്രസിഡൻറായ അച്ചൻ സുകുമാരൻ നായർ പോളിയുടെ രാഷ്ട്രീയ എതിരാളിയും ആയി മാറുന്നു.
രാഷ്ട്രീയം കളിച്ചു നടന്ന പോളി, അപ്പൻ ഏറ്റുമുട്ടലിൽ വീരചരമം പ്രാപിച്ച വകയിൽ കിട്ടുന്ന പണം കൊണ്ട് നാട്ടുകാർക്ക് കൂടി ഉപകാരപ്പെട്ട വ്യവസായം ആരംഭിക്കാനിറങ്ങുന്നു. പിന്നീട് പോളിയുടെ യഥാർത്ഥ ടെക്‌നിക്കുകളിലൂടെ കഥ ക്ലൈമാക്‌സിലെത്തുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അരികുചാരി കഥ പറഞ്ഞും, കളിയാക്കിയും നിഷാദ്‌കോയയും, എം. പദ്മകുമാറും സിനിമയെ ജനപ്രിയമാക്കാൻ ശ്രമിക്കുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡൻറായി വിജയരാഘവനും, മകൾ അശ്വതിയായി ഭാവനയും, പോളിയുടെ കൂട്ടുകാരൻ ബക്കറായി ആദ്യാവസാനം അജു വർഗീസും ചിത്രത്തിലുണ്ട്. ഇവരോടൊപ്പം ഏലംകോട് ഗ്രാമത്തിലെ കമ്മ്യൂണിസ്റ്റ് നേതാവായി ഹരീഷ് പേരാടിയും തരക്കേടില്ലാതെ നടിച്ചിട്ടുണ്ട്.
പഴയ സത്യൻ അന്തിക്കാട് ചിത്രങ്ങൾ മുതൽ ഒടുവിൽ പുണ്യാളൻ അഗർബത്തീസ് വരെ പറഞ്ഞ കേരളത്തിൽ വ്യവസായം തുടങ്ങാൻ പാടുപെടുന്ന മധ്യവർഗ മലയാളിയെ ഇവിടെയൊന്നു മാറ്റിപ്പിടിച്ചു വർഗബോധമുള്ള കമ്മ്യൂണിസ്റ്റാക്കി എന്നൊരു ടെക്‌നിക്കാണ് കഥയെഴുതിയ നിഷാദ് കോയയുടേത്. നാട്ടിൻപുറത്തെ കഥകളുടെ സിനിമക്കു വേണ്ട ചങ്ങാതിക്കൂട്ടങ്ങൾ, നാട്ടുകാരൊന്നിക്കുന്ന ചായക്കട, നാട്ടിലെ ജോത്സ്യൻ, കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണം, ലൈംഗീകത്തൊഴിലാളിയായ സ്ത്രീ, പഞ്ചായത്തും പരിവാരങ്ങളും എന്നിങ്ങനെ എല്ലാ കൂട്ടുകളും വേണ്ടരീതിയിൽ ചേർക്കാൻ അണിയറക്കാർ ശ്രമിച്ചിട്ടുണ്ട്. ഈ കച്ചവടക്കൂട്ടുകളേറെയും നിഷാദ്‌കോയ നേരത്തെ തിരക്കഥ രചിച്ച കുഞ്ചാക്കോ ബോബൻ ചിത്രമായ ഓർഡിനറിയിലും ഉണ്ടായിരുന്നുവെന്നത് പ്രേക്ഷകൻ മറന്നുകാണാനിടയില്ല.
സിനിമയിൽ ആദ്യാവസാനമുള്ള തമാശകൾ നിലവാരം പുലർത്തുന്നു എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ അവധിക്കാലം ആഘോഷമാക്കുവാൻ ഇറങ്ങുന്നവർക്ക് ഈ സിനിമ നല്ല അനുഭവം തന്നെയായിരിക്കും.

നല്ല ഉഗ്രൻ ക്ലൈമാക്സ്‌ സീനും ഇന്നു യുവാക്കളും സംരഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ അനുഭവിക്കുന്ന പ്രശ്നങ്ങളും ഹാസ്യ രൂപത്തിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു ...ഒരു നല്ല കമ്മ്യൂണിസ്റ്റ്‌ കാരനെ ഈ ചിത്രത്തിലൂടെ നമ്മുക്ക് കാണാൻ സാധിക്കും....ഗാനങ്ങൾ കുറച്ചു കൂടി നല്ലത് ചേർക്കാമായിരുന്നു..ഈ വിഷുവിന് നല്ലൊരു കുടുംബ ചിത്രം സമ്മാനിച്ച പദ്മകുമാർ സാറിനും അണിയറ പ്രവർത്തകർക്കും നന്ദി.

Gangster review 
7th Day Review
7th Day Trailer

7 th Day Malayalam Movie Review

7th Day review

'ചിലര്‍ ജയിക്കാന്‍ വേണ്ടി മാത്രം കളത്തില്‍ ഇറങ്ങുമ്പോള്‍ ജയം അവര്‍ക്കൊപ്പം ആയിരിക്കും..'




"7TH DAY" ഈ പേര് ഇപ്പോള്‍ മലയാള സിനിമ പ്രേമികളുടെ ഇടയില്‍ സുപരിചിതമാണ്.ഈ ചിത്രം പ്രക്യാപിച്ചതു മുതല്‍ ഉള്ള ആകാംഷ നിറഞ്ഞ കാത്തിരിപ്പിന് വിരാമം ആയത് ഇന്നാണ്.

ചിത്രത്തിന്റെ പേര് മുതല്‍ പ്രിത്വിരാജിന്റെ രൂപ ഭാവങ്ങള്‍ വരെ സിനിമപ്രേമികള്‍കിടയില്‍ തരംഗമായി.ചിത്രം പ്രീതീക്ഷകള്‍ തെറ്റിച്ചില്ല.എല്ലാം തികഞ്ഞ ഒരു മികച്ച ത്രില്ലെര്‍.
സസ്പെന്‍സ് ത്രില്ലെര്‍ ആയതു കൊണ്ട് കഥ കാര്യമായി പറയാന്‍ ഉദ്ദേശിക്കുന്നില്ല.

ഒരു പ്രശ്നത്തില്‍ അകപെട്ട ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന ഡേവിഡ് എബ്രഹാം IPS ന്റെ കഥ . അവരുടെ പ്രശ്നത്തില്‍ പിന്നീട് അയാള്‍ ഇടപെടുന്നു.. എന്തിനു? എന്താണ് അവരുടെ പ്രശ്നങ്ങള്‍ക്ക് കാരണം? അയാള്‍ക അത് പരിഹരിക്കാന്‍ കഴിയുമോ? ഇതിനെല്ലാം ഉത്തരം തേടിയുള്ള ആവേശവും ആകാംഷയും നിറഞ്ഞ ഒരു യാത്ര ആണ് ഈ ചിത്രം ഓരോ പ്രേക്ഷകര്‍ക്കും നല്‍കുന്നത്.


-ഒരു നിമിഷം പോലും സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ ആവാത്ത വിധം പ്രേക്ഷകനെ വശീകരിച്ചു നിര്‍ത്തുന്ന ചിത്രം കുറിക്കു കൊള്ളുന്ന സംഭാഷണങ്ങള്‍ ഒരു പഴുതു പോലും ഇല്ലാത്ത വ്യെക്തമായ തിരക്കഥ. 

-പരിജയ സമ്പന്നരുടെ പോലും അതിശയിപ്പിക്കുന്ന സംവിധാന മികവു.
-ആവേശം നിറക്കുന്ന പച്ചാത്തല സംഗീതം.
-കാണുന്നവരെയും കൂടി തങ്ങള്‍ ചിത്രത്തിന്റെ ഭാഗമാണ് എന്ന് തോന്നിപ്പിക്കുന്ന ചായഗ്രഹണം. 
എടുത്തു പറയാന്‍ ഒരുപാട് ഒരുപാട് നല്ല ഗുണങ്ങള്‍ ഉള്ള ഒരു സിനിമ .അതാണ്‌ 7TH DAY.

മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലെറുകളുടെ പട്ടികയിലേക്ക് നിസംശയം ചേര്‍ക്കാവുന്ന ഒരു പേരാണ് ഇന്ന് മുതല്‍ 7TH DAY.

മികച്ച തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ കരുത്ത്.എങ്കിലും സ്യാംധറിന്റെ സംവിധാന മികവ് എടുത്തു പറയേണ്ടതാണ്.വലിയ താരങ്ങള്‍ വച്ച് തീയും പുകയും സൃഷ്ടിച്ചു മുഹൂര്‍ത്തം നിച്ചയിച്ചു ആദ്യ ലൂക്കും രണ്ടാമത്തെ ലുക്കും അവസാനത്ത ലുക്കൂം ഒക്കെ കാണിച്ചു മാര്‍ക്കെട്ടിങ്ങിന്റെയും പുതു തരംഗ സിനിമകളുടെയും പിതാവിന്റെ സ്ഥാനം സ്വയം ഏറ്റെടുത്തു നടക്കുന്ന ചിലര്‍ ഈ സംവിധായകന്റെ മികവു കണ്ടു അസൂയപെട്ടു പോകും എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല..

പ്രിത്വിരാജ് , നിങ്ങള്‍ വീണ്ടും ഞങ്ങളെ അത്ഭുതപെടുത്തുന്നു..ഡേവിഡ് അബ്രഹാം ആയി ജീവിക്കുകയായിരുന്നു പ്രിത്വി. മലയാളത്തില്‍ Under Acting ചെയ്യാന്‍ കഴിയുന്ന ഒരേ ഒരു ആക്റ്റെറെ ഉണ്ടായിരുന്നുള്ളൂ..സാക്ഷാല്‍ മോഹന്‍ലാല്‍..

എന്നാല്‍ ഇപ്പോള്‍ പറയാം ആ കഴിവ് പുതുതലമുറയിലെ ആര്‍ക്കെങ്കില്ലും കുറചെങ്കില്ലും ഉണ്ടെങ്കില്‍ അത് പ്രിത്വിക്ക് മാത്രം ആണ്.
പ്രിത്വിയുടെ ഓരോ നോട്ടവും, ഓരോ വാക്കുകളും കൊള്ളെടിടത് തന്നെ കൊണ്ടു, കീഴടക്കെണ്ടത് കീഴടകുകയും ചെയ്തു..

ആദ്യ പകുതി, രണ്ടാം പകുതി, ക്ലൈമാക്സ്‌ എന്നിങ്ങനെ വേര്‍തിരിച്ചു ഈ സിനിമയെ വിലയിരുത്താന്‍ കഴിയില്ല..ഓരോ രംഗവും മികച്ചതാണ്..ഓരോ അഭിനേതാവും മികച്ച പ്രകടനം നല്കിയിരിക്കുകയും ചെയ്തിരിക്കുന്നു..

ഒരു കാര്യം ഉറപ്പിച്ചു പറയാം ഈ സിനിമയുടെ ക്ലൈമാക്സ്‌ നിങ്ങളില്‍ ആവേശം നിറച്ചിരിക്കും..അറിയാതെ നിങ്ങള്‍ കയ്യടിചിരിക്കും..
ഭൂമിയെ സൃഷ്ട്ടിച്ച 6ദിവസങ്ങള്‍ക്ക് ശേഷം ദൈവം വിശ്രമിച്ച എഴാം നാള്‍..ഒരു കാര്യം ഉറപ്പാണ്‌ 7th Day കളിക്കുന്ന തിയേറ്ററുകളിലെ ഹൗസ്ഫുള്‍ ബോര്‍ഡ്‌ന് ഇനി കുറെ നാളുകള്‍ വിശ്രമം ഉണ്ടാവില്ല..

Rating: 4/5 കൂടെ ഹൃദയം നിറഞ്ഞ ഒരു കയ്യടിയും.


Verdict: ഒരു സൂപ്പര്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കണ്ട..കാരണം ഈ കളി ചിലര്‍ ജയിക്കാന്‍ വേണ്ടി മാത്രം കളികുന്നതാണ്..അവര്‍ ജയിച്ചിരിക്കും.

credits
stars 4/5


Gangster review Click here
7th Day Trailer
Teaser 02 > http://youtu.be/SeGFaDVcT5U
Teaser 01 > http://youtu.be/rW5M8VN9E6o

റിങ് മാസ്റ്റർക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്

എ സര്ട്ടിഫിക്കേറ്റല്ല, റിങ് മാസ്റ്റർക്ക്  ക്ലീൻ യു!
അതുകൊണ്ടുതന്നെ കുടുംബസമേതം ദൈര്യമായി പടം കാണാം  

ഫെസ്റ്റിവല് സീസണില് ദിലീപ് എന്നും താരമാണ്. ഓണം, ക്രിസ്മസ്, വിഷു തുടങ്ങിയ വിശേഷ സമയങ്ങളില് സൂപ്പര് എന്റര്ടെയ്നറുകളുമായി എത്തി വിജയം കൊയ്യുന്നത് ദിലീപിന്റെ പതിവാണ്. പലപ്പോഴും മമ്മൂട്ടിയുടെയും മോഹന്ലാലിന്റെ സിനിമകളെ മറികടന്നാണ് ഉത്സവ സീസണുകളില് ദിലീപ് ചിത്രങ്ങള് വിജയം നേടാറുള്ളത്.
ഇത്തവണ ദിലീപിന്റെ വിഷുച്ചിത്രം ‘റിങ് മാസ്റ്റർ’ ആണ്. റാഫി സംവിധാനം ചെയ്യുന്ന ഈ കോമഡിച്ചിത്രം 12ന് റിലീസാകും. ക്ലീൻ യു സര്ട്ടിഫിക്കേറ്റാണ് റിംഗ്‌മാസ്റ്ററിന് ലഭിച്ചിട്ടുള്ളത്.
ഒരു ഡോഗ് ട്രെയിനറുടെ വേഷത്തിലാണ് ദിലീപ് റിംഗ് മാസ്റ്ററില് എത്തുന്നത്. ഹണി റോസും കീര്ത്തി സുരേഷുമാണ് ചിത്രത്തിലെ നായികമാര്.
മമ്മൂട്ടിയുടെ ഗ്യാംഗ്സ്റ്ററിനും പൃഥ്വിരാജിന്റെ സെവന്‌ത് ഡേയ്ക്കും കനത്ത വെല്ലുവിളി ഉയര്ത്താന് റിങ് മാസ്റ്റർക്ക്  കഴിയുമെന്ന് പ്രതീക്ഷിക്കാം.

Gangster Review by a Viewer

പടം ആദ്യ പകുതി വരെ.
----------------------------------------------------


ആദ്യപകുതി വരെ കാര്യമായി ഒന്നും നടന്നില്ല.. മമ്മൂട്ടി മാത്രം നടന്നു.. ഇടയ്ക്ക് ഇരുന്നു.. പിന്നെ നിന്നു.. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കുന്നുണ്ടാരുന്നു.. പക്ഷെ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.. എന്താണോ ആവോ.. ആംഗ്യഭാഷയില്‍ ട്രെയിനിംഗ് നേടിയ അംഗരക്ഷകര്‍ കൂടെഉള്ളവര്‍ക്ക് പിന്നെ ഒന്നും മിണ്ടണ്ട ആവശ്യം ഇല്ലല്ലോ.. ഒരു നോട്ടം.. ഒരു മൂളിച്ച.. അവര്‍ക്ക് കാര്യം മനസിലാകും..അവരും ആരോടും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.. മൊത്തത്തില്‍ മൌനം ഘനീഭവിച്ചു കിടന്നിരുന്നു.. അതാണ്‌ പൊതുവേ ഏഎ അധോലോകത്തെ ഒരു സെറ്റപ്പ്.. പിന്നെ ആകെ ഒരു കോമഡി OBEY എന്ന് തലയില്‍ സ്റ്റിക്കര്‍ ഒട്ടിച്ചു വെച്ച് വന്ന വില്ലന്‍ ആയിരുന്നു.. എന്നെപ്പോലെ ഗ്രാഹുതുരതകള്‍ വീക്ക്‌നെസ് ആയ പ്രേക്ഷകരെ പുള്ളി ഗ്രഹാതുരതയുടെ ചുള്ളിക്കമ്പ് കൊണ്ട് ഇടയ്ക്കിടയ്ക്ക് തല്ലി നോവിക്കുന്നുണ്ടാരുന്നു.. പഴയ എം.എന്‍.നമ്പ്യാര്‍, ജോസ്‌ പ്രകാശ്‌ കാലഘട്ടത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകാന്‍ അദ്ദേഹത്തിന്റെ ക്യാരക്ടറിനു സാധിച്ചു എന്ന് തന്നെ വേണം പറയാന്‍.. ഒരു മുതലക്കുളം ഒഴികെ ബാക്കി എല്ലാ സെറ്റപ്പും അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നു.. സ്ത്രീകളെ പീഡിപ്പിക്കാന്‍വേണ്ടി ഇത്രയധികം സെറ്റപ്പ്കള്‍ ഉണ്ടാക്കിയ അദ്ദേഹത്തിന് ഒരു ബിഗ്‌ റെസ്പെക്റ്റ്‌.. പിന്നെയുള്ള വില്ലന്മാര്‍ കുഞ്ചനും ജോണ് പോളും ആണ്..
സംഭവം ഇങ്ങനെ ഒക്കെ ആണെങ്കിലും പ്രോമിസിംഗ് ആയിരുന്നു ആദ്യ പകുതി..

രണ്ടാം പകുതി..
--------------------------------------------------
രണ്ടാം പകുതി വളരെ സിമ്പിള്‍ ആയിരുന്നു.. ഇക്ക നടക്കുന്നു, ഇരിക്കുന്നു, പള്ളീല്‍ പോകുന്നു, വണ്ടി ഓടിക്കുന്നു, കൊല്ലുന്നു കടല്‍ തീരത്ത് പോയി നില്‍ക്കുന്നു, സന്ധ്യ ആകാന്‍ നേരത്ത് കോട്ടിടുന്നു, എങ്ങോട്ടൊക്കെയോ നോക്കി എന്തൊക്കെയോ ആലോചിച്ചു നില്‍ക്കുന്നു..

വില്ലന്‍ കഞ്ചാവ് അടിക്കുന്നു, മൂക്കില്‍പൊടി വലിക്കുന്നു, പെണ്ണുങ്ങളെ പീഡിപ്പിക്കുന്നു, വിയര്‍ക്കുന്നു, ഓക്സിജന്‍ പോലും കയറാത്ത ഒരു ഗുദാവില്‍ പോയി ഇരിക്കുന്നു.. ആ സ്ഥലം റഷ്യന്‍ മാഫിയയുടെ ഇന്ത്യാ ശാഖ ക്ലിപ്തം നമ്പര്‍ 69 ആണ്.. അവിടെ വരുന്നവരെ കൊല്ലാന്‍ വേണ്ടി പ്രത്യേകം അറവുശാലകള്‍ ഒക്കെ ഉണ്ട്.. അവിടെ ഉള്ള റഷ്യക്കാര്‍ എല്ലാം കഞ്ചാവ് വലിക്കുന്നവരും ഗിറ്റാര്‍ വായിക്കാന്‍ അറിയാവുന്ന കലാകാരന്മാരും ആണ്.. ആ കുറ്റാക്കൂരിരുട്ട് നിറഞ്ഞ സ്ഥലത്തേക്ക് ആണ് അക്ബര്‍ തന്റെ കറുത്ത സണ്‍ ഗ്ലാസും ആയി വരുന്നത്.. സണ്‍ ഗ്ലാസ്‌ വെച്ചിരിക്കുന്നകൊണ്ട് കൂടെ വന്നവരെ എല്ലാം റഷ്യക്കാര് തട്ടിയ കാര്യം ഇക്ക അറിഞ്ഞില്ല.. പക്ഷെ അക്ബര്‍ ആരാ മോന്‍.. വെട്ടുകത്തിപ്രൂഫ്‌ ആയ ജാക്കെറ്റ്‌ ആണ് അബ്കര്‍ ഇട്ടിരിക്കുന്നത് എന്ന് മനസിലാക്കാത്ത വിഡ്ഢികള്‍ ആയ റഷ്യക്കാരെ മുഴുവന്‍ ഇക്ക കോഴിയെ കൊല്ലുന്നപോലെ കൊന്നു കളയും .. പത്തന്‍പത് പേരെ കൊന്നശേഷം ബോധം കെട്ടുപോയ ഇക്കയെ വീണ്ടും എഴുന്നേല്‍പ്പിച്ചു കയ്യില്‍ സ്ക്രൂ ഡ്രൈവര്‍ കൊടുത്തുകൊണ്ട് വില്ലന്മാര്‍ തങ്ങളുടെ വിഡ്ഢിത്തരം ഒരിക്കല്‍ കൂടി വെളിവാക്കുന്നത് കണ്ട പ്രേക്ഷകര്‍ അത്ര വിഡ്ഢികള്‍ അല്ലായിരുന്നു എന്നുള്ള കാര്യം ഏകപക്ഷീയമായ കൂക്കുവിളികളിലൂടെ അവര്‍ അറിയിച്ചപ്പോള്‍ തിയേറ്ററിന്റെ മുകളിലെ പ്രാവിന്‍കുഞ്ഞുങ്ങള്‍ പോലും ഞെട്ടിവിറച്ചു..

ഒടുവില്‍ പത്തന്‍പത് വെട്ടു കൂളായി വാങ്ങിയ ഇക്ക എങ്ങോട്ടോ നോക്കി ചുമ്മാ ഇരിക്കുമ്പോള്‍ പടം തീരുന്നു.. ക്ലൈമാക്സിലെയും ആരംഭത്തിലെയും കാര്‍ട്ടൂണ്‍ വളരെ വളരെ മികവ് പുലര്‍ത്തി..

അവസാനമായി ഒന്നുകൂടി പറഞ്ഞുകൊണ്ട് ഞാന്‍ എന്റെ വാക്കുകള്‍ അവസാനിപ്പിക്കുകയാണ്.. ഡിയര്‍ ആഷിക് അബു, ദൈവത്തിനുള്ളത് ദൈവത്തിന്.. അമല്‍ നീരദിനുള്ളത് അമല്‍ നീരദിന്.. !!

റേറ്റിംഗ്: എന്തിനാ അതൊക്കെ?
തിയേറ്റര്‍ സ്റ്റാറ്റസ്: ഹൗസ്‌ഫുള്‍

Gangster Review by a Viewer

ഗ്യാങ്സ്റ്റര്‍ വലിയൊരു ദുരന്തം Gangster=Flopster

അധോലോകത്തിന്റെ കുടിപ്പകയുടെ ദുരന്തദൃശ്യങ്ങള്‍ വരച്ചുകാണിക്കുന്ന ചിത്രം തന്നെ ഒരു ദുരന്തമായാല്‍? മമ്മൂട്ടിചിത്രം ഗ്യാങ്സ്റ്ററും പറയാന്‍ ശ്രമിച്ചത് അധോലോകത്തിന്‍റെ പകപോക്കലുകളെക്കുറിച്ചാണ്, 



ആദ്യദിനം പറയുന്നു, ഗ്യാങ്സ്റ്റര് രക്ഷപ്പെടില്ല..!!! 

എതിരാളികളില്ലാതെ എത്തിയെന്ന പരസ്യവാചകമൊക്കെ വെറും വാചകമടിയായിരുന്നു എന്ന് ഗ്യാങ്സ്റ്റര് കണ്ട ആരെങ്കിലും പറഞ്ഞാൽ അത്ഭുതപ്പെടേണ്ട. അധോലോക നായകനായ അക്ബര് അലിയായി മമ്മൂട്ടിയുടെ ചില മാനറിസങ്ങള് ഒഴിച്ചു നിര്ത്തിയാല് മറ്റൊന്നുമില്ല ഗ്യാങ്‌സ്റ്ററില്. മമ്മൂട്ടിയില് നിന്നും ഇതും ഇതിനപ്പുറവും പ്രതീക്ഷിച്ചിരുന്നെങ്കിലും ആഷിക് അബു ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല എന്നാണ് പടം കണ്ടിറങ്ങിയ ഒരാള് പറഞ്ഞത്.

കാസനോവ തുടങ്ങിയ കത്തിപ്പടങ്ങളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി എന്നാണ് കൊട്ടിഘോഷിച്ച് പുറത്തിറങ്ങിയ ഗ്യാങ്സ്റ്ററിന് ആദ്യദിവസം കിട്ടിയ സര്ട്ടിഫിക്കറ്റ്. വിശ്വരൂപം കണ്ട് കൡയാക്കിയ ആഷിക് അബുവാണ് ഗ്യാങ്സ്റ്റര് പോലെ ഒരു അധോലോകപ്പടം എടുത്തിരിക്കുന്നത് എന്നതിലുമുണ്ട് ഒരു കാവ്യനീതി.
മലപ്പുറം കത്തി, അമ്പും വില്ലും അവസാനം പവനായി ശവമായി എന്ന നാടോടിക്കാറ്റ് ഫെയിം ഡയലോഗ് ഈ പടം കണ്ട് പുറത്തിങ്ങുമ്പോള് ആരെങ്കിലും ഓര്ത്താല് തെറ്റ് പറയാന് പറ്റില്ല. അത്രയ്ക്കധികം ഹൈപ്പായിരുന്നു ഗ്യാങ്സ്റ്ററിനെ ചൊല്ലി ആഷിക് അബുവും സംഘവും ഇറക്കിയത്. അധോലോകം പ്രമേയമാക്കി മലയാളത്തില് നിരവധി ചിത്രങ്ങള് ഇറങ്ങിയിട്ടുണ്ടെങ്കിലും അവതരണത്തിലെ പുതുമ ഗ്യാങ്സ്റ്ററിന് അവകാശപ്പെടാം.

മമ്മൂട്ടി എന്ന സൂപ്പര്താരത്തിന് പറ്റിയ മാസ് സീനുകള് ഒഴിവാക്കി പ്രത്യേക തരത്തിലാണ് ആഷിക് അബു കഥ പറയുന്നത്. ക്യാമറയും ദീപക് ദേവിന്റെ സംഗീതവും മമ്മൂട്ടിയുടെ ഗെറ്റപ്പിലും ഗ്യാങ്സ്റ്ററിന് അഭിമാനിക്കാനുള്ള വകയുണ്ട്. യഥാര്ഥ തീവ്രവാദികള് കമലഹാസന്റെ വിശ്വരൂപം കണ്ട് ചിരിക്കുന്നുണ്ടാകും എന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ട ആഷിക് അബുവിന്റെ ഗ്യാങ്‌സ്റ്റര് കണ്ട് യഥാര്ഥ അധോലോകക്കാര് എന്തുചെയ്യും എന്ന ചോദ്യം വായനക്കാര്ക്ക് വിടുന്നു.

comment your review

നിര്‍മ്മാണത്തിലെ അപാകത,1 ലക്ഷം കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു

ഇന്ധന ടാങ്കില്‍ തകരാറുകള്‍ കണ്ടെതിനെ തുടര്‍ന്ന് പ്രമുഖ വാഹന കമ്പനിയായ മാരുതി സുസുക്കി ഒരു ലക്ഷത്തോളം സ്വിഫ്റ്റ്, ഡിസൈര്‍ മോഡല്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നു.  2013-14 ാലയളവില്‍ വിറ്റഴിച്ച കാറുകളാണ് ഫ്യുവല്‍ നെക്ക് ഫില്ലറിലെ തകരാറ് കാരണം തിരിച്ചുവിളിക്കാന്‍ ആലോചിക്കുന്നത്.


എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും റീ ഫിറ്റിങ്ങ് സംബന്ധിച്ച് ചിലവുകള്‍ എങ്ങനെ വഹിക്കുമെന്ന കാര്യത്തിലും യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2013  ഡിസംബറിലാണ്  കാറുകളില്‍ നിന്ന് ഇന്ധനം ചോരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് 1500 ഓളം കാറുകള്‍ മാരുതി തിരിച്ചുവിളിച്ചിരുന്നു. ടാങ്കിലെ അറ്റകുറ്റ പണികള്‍ക്ക് ശേഷമാണ് കസ്റ്റമേഴ്‌സിന് കൈമാറിയത്. ഇന്ധന ടാങ്കിലെ സ്രൂനകള്‍ മാറി ഘടിപ്പിച്ചതാണ് ഇന്ധനം നഷ്ടപ്പെടാന്‍ കാരണം.

ഗ്യാംഗ്സ്റ്ററിനെ പേടിയില്ല - ശ്യാംധർ


മമ്മൂട്ടിയുടെ ഗ്യാംഗ്സ്റ്റർ എന്ന അധോലോക ത്രില്ലറാണ് തിയേറ്ററുകളില് സെവന്‌ത് ഡേയുടെ എതിരാളി. ഈ സിനിമകള് തമ്മിലായിരിക്കും വിഷുവിന് പ്രധാന മത്സരം എന്ന് ഉറപ്പ്. എന്നാല് ഗ്യാംഗ്സ്റ്ററിനെ പേടിക്കേണ്ടതില്ലെന്ന നിലപാട് തന്നെയാണ് സെവന്‌ത് ഡേയുടെ സംവിധായകന് ശ്യാംധറിനുള്ളത്.
“ആഷിഖ്‌ അബുവും മമ്മൂട്ടിയും ഒരു സംവിധായകനെന്ന നിലയിലും ഒരു നടനെന്ന നിലയിലും കഴിവു തെളിയിച്ചവരാണ്‌. അവര്ക്ക്‌ ടെന്ഷന്റെ ഒരു ആവശ്യവുമില്ല.

ഗ്യാംഗ്സ്റ്ററിനെതിരെ മത്സരിക്കുന്ന ഒരു പടം എന്ന രീതിയില് സെവന്‌ത് ഡേ കാണേണ്ടതില്ല. ഇനി ആര്ക്കെങ്കിലും അങ്ങനെ കാണണമെങ്കില് ഗ്യാംഗ്സ്റ്ററിനൊപ്പം മത്സരിക്കാവുന്ന ഒരു സിനിമ തന്നെയാണ്‌ സെവന്‌ത് ഡേയും. ഏതു സിനിമ കാണണമെന്ന്‌ തീരുമാനിക്കേണ്ടത്‌ പ്രേക്ഷകനാണ്” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില് ശ്യാംധർ  പറയുന്നു.

വിഷുവിന് രക്തചന്ദ്രന്‍ ഉദിക്കും, ലോകാവസാനം അടുത്തോ?


by MediaOne

അത്യപൂര്‍വ ജ്യോതിശാസ്ത്ര പ്രതിഭാസമായ രക്തചന്ദ്രന്‍ ഇത്തവണ ഉദിക്കുന്നത് ഐശ്വര്യത്തിന്റെ വരവറിയിക്കുന്ന വിഷു ദിനത്തില്‍. സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തോടൊപ്പം ചന്ദ്രന്‍ ചുവക്കുന്ന പ്രതിഭാസമാണിത്. ഏപ്രില്‍ 14, 15 തിയതികളിലാണ് രക്തചന്ദ്രന്‍ ദൃശ്യമാകുക. ക്രൈസ്തവ വിശ്വാസമനുസരിച്ച് നാശത്തിന്റെ ദിനങ്ങളെയാണ് രക്തചന്ദ്രന്‍ സൂചിപ്പിക്കുന്നത്. ബൈബിളിന്റെ കിങ് ജയിംസ് പരിഭാഷയില്‍ പറയുന്നത് ഇങ്ങനെ: ദൈവത്തിന്റെ മഹത്തായതും ഭയാനകവുമായ ദിവസം വരുന്നതിനുമുമ്പ് സൂര്യന്‍ ഇരുണ്ടുപോകും, ചന്ദ്രന്‍ ചോരയുടെ നിറമണിയും.

ക്രിസ്തുവിന്റെ രണ്ടാം വരവിനു മുമ്പ് രക്തചന്ദ്രന്‍ ഉദിക്കുന്ന ഈ ദിനങ്ങളില്‍ വന്‍പ്രകൃതിക്ഷോഭമുണ്ടാകുന്നത് സൂചിപ്പിക്കുന്ന പരാമര്‍ശങ്ങളും ബൈബിളിലുണ്ട്. ജൂതകലണ്ടറിലെ രണ്ട് പ്രധാന ദിനങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതും അശുഭമാണെന്നാണ് വിവരിക്കുന്നത്.
ഇതേസമയം, നാല് സമ്പൂര്‍ണ ചന്ദ്രഗ്രഹണങ്ങള്‍ അടങ്ങുന്ന ടെട്രാഡ് (ചതുര്‍ഗ്രഹണം) എന്ന പ്രതിഭാസവും ഈ നൂറ്റാണ്ടില്‍ എട്ടു തവണ സംഭവിക്കുമെന്നാണ് ശാസ്ത്ര പ്രവചനം. സാധാരണഗതിയില്‍ 500 വര്‍ഷത്തിനിടെ മൂന്നു തവണയാണ് ചതുര്‍ഗ്രഹണം സംഭവിക്കുക.

മധ്യകാലഘട്ടത്തിലെ ആദ്യത്തെ ചതുര്‍ഗ്രഹണം നടന്നത് 1943 ലായിരുന്നു. ഇതേ വര്‍ഷമാണ് പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നു കത്തോലിക് – സ്‍പാനിഷ് ഇന്‍ക്വിസിഷന്‍ ജൂതന്‍മാരെ പുറത്താക്കിയതെന്ന ചരിത്രം ആകസ്മികമായിരുന്നോ?. ഇതിനു ശേഷം രണ്ടാമത്തെ ചതുര്‍ഗ്രഹണം സംഭവിക്കുന്നത് 1967 ല്‍. വര്‍ഷങ്ങള്‍ നീണ്ട പാശ്ചാത്യ ഗൂഡാലോചനക്കൊടുവില്‍ ഇസ്രയേല്‍ രാജ്യം രൂപീകരിച്ചത് ഈ വര്‍ഷം തന്നെയായിരുന്നു എന്നതും യാദൃശ്ചികം. അവസാനത്തെ ചതുര്‍ഗ്രഹണ പ്രതിഭാസം പ്രതീക്ഷിച്ചതിലും നേരത്തെ സംഭവിച്ചു. 1967 ല്‍  ആയിരുന്നു അവസാനത്തെ ചതുര്‍ഗ്രഹണം. ഇതേസമയം തന്നെയാണ് അറബ് – ഇസ്രയേല്‍ യുദ്ധം ലോകത്തെ ആശങ്കയുടെ മുനയിലെത്തിച്ചത്. ഇതേസമയം, ഇത്തരം വിശ്വാസങ്ങളോട് വിയോജിക്കുന്ന ശാസ്ത്രലോകം പക്ഷേ അതീവ താല്പര്യത്തോടെയാണ് രക്തചന്ദ്രനെയും ടെട്രാഡിനെയും വീക്ഷിക്കുന്നത്.

 ആദ്യ രക്തചന്ദ്രന്‍ 2014 ഏപ്രില്‍ 15നും രണ്ടാമത്തേത് ഒക്ടോബര്‍ 15 നും ബാക്കിയുള്ളവ 2015 ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങളിലും ആയിരിക്കും. ഇതില്‍ ആദ്യത്തേതുതന്നെ രക്തചന്ദ്രനായി മാറുന്നതും അപൂര്‍വം. ചന്ദ്രനും സൂര്യനുമിടക്ക് ഭൂമി പ്രത്യക്ഷപ്പെടുകയും ഭൂമിയുടെ നിഴല്‍ ചന്ദ്രനെ മറയ്ക്കുകയും ചെയ്യുന്നതാണ് ചന്ദ്രഗ്രഹണം. ഈ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ വക്രീകരിക്കപ്പെടുമ്പോള്‍ അല്ലെങ്കില്‍ മാര്‍ഗഭ്രംശം സംഭവിച്ച് ചന്ദ്രനില്‍ പതിക്കുമ്പോഴാണ് ചന്ദ്രന്‍ ചുവപ്പായി കാണുന്നത്. ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടലുകള്‍ പ്രകാരം ചതുര്‍ഗ്രഹണങ്ങള്‍ 2001 നും 2100നുമിടയ്ക്ക് എട്ടുതവണയാണ് സംഭവിക്കുന്നത്.

ഒരു നൂറ്റാണ്ടില്‍ ഇത്രയും ചതുര്‍ഗ്രഹണങ്ങള്‍ സംഭവിക്കുന്നത് ചരിത്രത്തിലാദ്യമായാണ്.  കഴിഞ്ഞ നൂറ്റാണ്ടിലെ അവസാനത്തെ ചതുര്‍ഗ്രഹണം 1967-68  വര്‍ഷങ്ങളിലാണ് സംഭവിച്ചത്. ഈ നൂറ്റാണ്ടിലെ ആദ്യത്തേത് 2003-04 വര്‍ഷങ്ങളിലും. മറ്റൊരു പ്രതിഭാസത്തിനും കൂടി ഇന്ന് ലോകം സാക്ഷിയാകും. സൂര്യനും ഭൂമിയും ചൊവ്വയും നേര്‍രേഖയിലെത്തുന്ന പ്രതിഭാസം ഇന്ന് രാത്രിയാണ് സംഭവിക്കുക. 778 ദിവസത്തിലൊരിക്കലാണ് ഇത് സംഭവിക്കുന്നത്. രക്തചന്ദ്രനുമുമ്പ് ഇങ്ങനെയൊരു പ്രതിഭാസം കൂടി അകമ്പടിയായെത്തുന്നത് അശുഭകരമാണെന്നാണ് വിശ്വാസികളുടെ പക്ഷം.
source  credits media one

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

PGA Head Teaching Professional

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google