തിരുവനന്തപുരം: പി. എസ്. സി വഴിയുള്ള ഉദ്യോഗ നിയമനത്തിന് പ്രായപരിധി ജനറൽ കാറ്റഗറിയിൽ 40 വയസായി ഉയർത്തും. ഇതിന് ആനുപാതികമായി പിന്നാക്കക്കാരുടെ പ്രായപരിധി നാല്പത്തി മൂന്നും പട്ടിക വിഭാഗക്കാരുടേത് നാല്പത്തഞ്ചുമായി ഉയർത്താനും സർക്കാർ പി. എസ്. സിയോട് ശുപാർശ ചെയ്യും. അടുത്ത മന്ത്രിസഭായോഗത്തിലാകും തീരുമാനം. ശുപാർശ പി. എസ്. സി. അംഗീകരിച്ചാൽ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് പ്രയോജനം ലഭിക്കും.
പ്രായപരിധി ഉയർത്താനുള്ള ശുപാർശ മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്താൻ പൊതുഭരണ വകുപ്പിനോട് നിർദ്ദേശിച്ചിരുന്നു. ശുപാർശയോടൊപ്പം ,പ്രായപരിധി ഉയർത്തേണ്ടത് എന്തിനെന്ന് പൊതുഭരണ വകുപ്പ് വിശദീകരിച്ചിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല: