Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

മുല്ലപ്പെരിയാർ അറിയേണ്ടതെല്ലാം

പഴക്കം
*********
ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കം ചെന്നതാണിത്. നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു മുല്ലപ്പെരിയാർ. സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്. കേരളത്തിൽ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. അസ്തിവാരത്തിൽ നിന്നും ഏതാണ്ട് 53.6മീറ്ററാണ് (176 അടി) അണക്കെട്ടിന്റെ ഉയരം. നീളം 365.7 മീറ്ററും (1200 അടി). അണക്കെട്ട് നിലനിൽക്കുന്നത് കേരളത്തിന്റെ സ്ഥലത്താണെങ്കിലും, അതിന്റെ നിയന്ത്രണം തമിഴ്‌നാടിന്റെ കൈവശമാണ്. ഒരു അണക്കെട്ടിന്റെ കാലാവധി അറുപതു വർഷമാണെന്നിരിക്കേ നൂറു വർഷത്തിനു മുകളിൽ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവർക്കും, കേരളത്തിലെ അഞ്ചു ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന വാദം കേരളമുയർത്തുന്നു. ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാണിച്ച് കേരളത്തിന്റെ വാദങ്ങൾക്ക് കഴമ്പില്ലെന്ന് തമിഴ്‌നാടും വാദിക്കുന്നു. പെരിയാർ പാട്ടക്കരാർ ഇന്ത്യ സ്വതന്ത്രയാവുന്നതിനു മുമ്പ് നിലവിൽ വന്നതാണെന്നും, ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയപ്പോൾ ബ്രിട്ടീഷുകാരും, ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും, കരാറുകളും സ്വയമേവ റദ്ദായി എന്ന് കേരളം സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. പക്ഷേ അതൊന്നും ഫലം കണ്ടില്ല.

അണക്കെട്ട് വന്ന വഴി; പരിഗണിക്കാത്ത ആവശ്യം
************************************************************
മുല്ലയാറും പെരിയാറും ഒത്തുചേർന്ന് രൂപപ്പെട്ട്, പിന്നീട് 'പെരിയാർ' എന്ന പേരിൽ ഒഴുകി അറബിക്കടലിലെത്തിച്ചേരുന്ന വെള്ളം തടഞ്ഞുനിർത്താനുള്ള യത്‌നങ്ങളൊന്നും പഴയ തിരുവിതാംകൂർ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. കൃഷിക്കാരെ സഹായിക്കാനായി തിരുവിതാംകൂറിലെ പെരിയാറ്റിലൂടെ പാഴായിപ്പോകുന്ന വെള്ളം തടഞ്ഞുനിർത്തി മദ്രാസ് പ്രദേശത്തേക്ക് ഒഴുക്കാമെന്ന ആശയം ആ പ്രവിശ്യയിലെ ഭരണകർത്താക്കൾക്ക് ഉണ്ടായി, തിരുവിതാംകൂർ അതിനോട് യോജിച്ചു.

തിരുവിതാംകൂറിന്റെ ഉപാധികൾ
*********************************************
1.തിരുവിതാംകൂർ നൽകുന്ന ഭൂമിക്ക് നഷ്ടപരിഹാരമായി റൊക്കം ഏഴു ലക്ഷം രൂപ നൽകുക.

2.ബ്രിട്ടന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്ന അഞ്ചുതെങ്ങ്, തങ്കശ്ശേരി എന്നീ പ്രദേശങ്ങളും ചേർത്തല താലൂക്കിലെ സർക്കാർ പാട്ടം നിലങ്ങൾ എന്നറിയപ്പെട്ടിരുന്ന 51 ഏക്കർ സ്ഥലവും തിരുവിതാംകൂറിന് വിട്ടുകൊടുക്കുക.

3.8000 ഏക്കറിൽ കൂടുതൽ ഭൂമി അണക്കെട്ടിന് വേണ്ടി ഉപയോഗിക്കേണ്ടി വന്നാൽ ഓരോ ഏക്കറിനും 50 രൂപ പാട്ടമായി കൂടുതൽ നൽകുക.

4.ആവശ്യമെങ്കിൽ മദ്രാസ് പ്രവിശ്യയിലെ കർഷകർക്ക് വെള്ളം നൽകുന്ന ഇതേ വ്യവസ്ഥകളിന്മേൽ തിരുവിതാംകൂറിലെ കർഷകർക്കും വെള്ളം നൽകുക.

ഉപാധികളിന്മേൽ ചർച്ച നടന്നു. അഞ്ചുതെങ്ങും തങ്കശ്ശേരിയും ചേർത്തലയിലെ പാട്ടം നിലങ്ങളും വിട്ടുകൊടുക്കാനാവില്ലെന്ന് ബ്രിട്ടീഷ് സർക്കാർ ആദ്യമേ തന്നെ പറഞ്ഞു. മറ്റ് വ്യവസ്ഥകൾ ഭേദഗതികളോടെ അംഗീകരിച്ചു.
1886 ഒക്ടോബർ 29ന് ബ്രിട്ടീഷ് സർക്കാറും തിരുവിതാംകൂറും മുല്ലപ്പെരിയാർ പാട്ടക്കരാറിൽ ഒപ്പുവെച്ചു. തിരുവിതാംകൂർ മഹാരാജാവിനു വേണ്ടി ദിവാൻ രാമയ്യങ്കാറും ഇന്ത്യാ കാര്യങ്ങൾക്കായുള്ള സെക്രട്ടറി ഓഫ് സ്റ്റേറ്റിനു വേണ്ടി റസിഡന്റ് ഹാന്നിങ്ടണുമാണ്. തിരുവിതാംകൂർ മരാമത്ത്‌വകുപ്പ് സെക്രട്ടറി കെ.കെ. കുരുവിളയും ആക്ടിങ് ഹെഡ് സർക്കാർ വക്കീൽ ഐ.എച്ച്. പ്രിൻസും സാക്ഷികളായി ഒപ്പിട്ടു.

(എന്‍റെ ഹൃദയരക്തം കൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് എന്ന് വിശാഖം തിരുനാൾ മാർത്താണ്ഡവർമ വ്യസനത്തോടെ ഈ ഉടമ്പടിയിൽ ഒപ്പുവെക്കുന്നതിനു മുന്‍പ് പറഞ്ഞ വാക്കുകള്‍ )

അംഗീകരിക്കപ്പെട്ട വ്യവസ്ഥകൾ
****************************************
1.പ്രതിവർഷം 40,000 രൂപ നഷ്ടപരിഹാരമായി തിരുവിതാംകൂറിന് നൽകും. അത് തിരുവിതാംകൂർ വർഷംതോറും ബ്രിട്ടീഷ് സർക്കാറിന് കൊടുക്കുന്ന തുകയിൽ നിന്ന് കുറവ് ചെയ്യും.

2.8000 ഏക്കറിൽ കൂടുതൽ ഭൂമി അണക്കെട്ടിന് വേണ്ടി ഉപയോഗിക്കേണ്ടിവന്നാൽ ഓരോ ഏക്കറിനും അഞ്ചു രൂപ പാട്ടമായി കൂടുതൽ നൽകും.

3.അണക്കെട്ട് നിർമാണത്തിനാവശ്യമായ മരം, കല്ല്, മണ്ണ്, മുള തുടങ്ങിയവ പ്രതിഫലമൊന്നും നൽകാതെ തിരുവിതാംകൂർ പ്രദേശത്ത് നിന്നെടുക്കാൻ പാട്ടക്കാരന് അവകാശമുണ്ടാകും
.
4.കരാറിന്റെ കാലാവധി 999 കൊല്ലമായിരിക്കും.

5.കരാർ നടപ്പാക്കുന്നതിനിടയിൽ ഉയർന്നേക്കാവുന്ന തർക്കങ്ങൾ രണ്ട് സർക്കാറുകളും നിശ്ചയിക്കുന്ന മധ്യസ്ഥന്മാരുടെയോ അല്ലെങ്കിൽ അവർ നിശ്ചയിക്കുന്ന അമ്പയറുടെയോ അന്തിമതീരുമാനത്തിന് വിടും.

ഡാമിന്റെ നിർമ്മാണം
*****************************
പടിഞ്ഞാറ് അറബിക്കടലിലേക്ക് ഒഴുകിയിരുന്ന പെരിയാറിലെ വെള്ളം ഒരു അണകെട്ടി കഠിന വരൾച്ച അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളായ മധുര, രാമനാഥപുരം, ഡിണ്ടിഗൽ, കമ്പം, തേനി മുതലായ സ്ഥലങ്ങൾക്ക് വെള്ളം ലഭ്യമാക്കാം എന്നതായിരുന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രധാന നിർമ്മാണ ഉദ്ദേശം. ഈ പ്രദേശത്തേക്ക് വെള്ളം എത്തിച്ചുകൊണ്ടിരുന്നത് വൈഗ നദിയിലൂടെ ആയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് നടപ്പിൽ വന്നാൽ വൈഗ നദിയിൽ കൂടെ ലഭ്യമാകുന്ന ജലത്തേക്കാൾ കൂടുതൽ മുല്ലപ്പെരിയാറിൽ നിന്നു കിട്ടും എന്നതായിരുന്നു പ്രധാന ആകർഷണം.
സമുദ്രനിരപ്പിൽ നിന്ന് 5000 അടി ഉയരത്തിലാണ് മുല്ലപ്പെരിയാർ സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന് 1200 അടി നീളവും 155 അടി ഉയരവും. ഈ ഫെബ്രവരിയിൽ ഡാം നിർമിച്ചിട്ട് 116 വർഷം പൂർത്തിയായി. അന്നത്തെ നിർമ്മാണ സാമഗ്രികളും അറിവും സാങ്കേതിക വിദ്യയുമാണ് ഡാം നിർമാണത്തിന് ഉപയോഗിച്ചത്. ഇപ്പോഴത്തെ അണക്കെട്ടിന് ഏകഭാവമില്ല. പല കാലത്ത് പലതരം വസ്തുക്കൾ കൊണ്ടുള്ള ചേർപ്പായി അത് മാറിയിരിക്കുന്നു. ഇന്നത്തെ അണക്കെട്ടുകൾക്ക് കൊടുക്കുന്നപോലെ 'എക്‌സ്പാൻഷൻ ജോയന്റു'കളൊന്നും മുല്ലപ്പെരിയാർ അണക്കെട്ടിനില്ല. മുഴുവൻ ഒറ്റ ബ്ലോക്കാണ്. അണക്കെട്ടിന്റെ മുന്നിൽ, ജലാശയത്തെ തൊട്ടിരിക്കുന്ന ഭാഗത്ത് സുർക്കിയും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ ചാന്ത് ഉപയോഗിച്ചുള്ള റബിൾ മേസൺറി, (അക്കാലത്ത് നിർമാണമേഖലയിൽ സിമന്റ് പ്രചാരത്തിലായിരുന്നില്ല.) അതിന് തൊട്ടുപിന്നിൽ ചുണ്ണാമ്പും സുർക്കിയും കല്ലും ചേർത്തുള്ള കോൺക്രീറ്റ്, പിന്നിൽ വീണ്ടും സുർക്കിയും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ ചാന്ത് ഉപയോഗിച്ചുള്ള റബിൾ മേസൺറി, അതിനുശേഷം ഗ്രൗട്ട് ചെയ്ത് അടയ്ക്കാത്ത നേരിയ വിടവ്, ഏറ്റവും ഒടുവിൽ പഴയ അണക്കെട്ടിന്റെ പിൻഭാഗത്ത് പുതിയ കോൺക്രീറ്റ് എന്നിങ്ങനെയാണ് ഇപ്പോഴത്തെ അവസ്ഥ.
വെള്ളം നിറച്ച ആദ്യദിവസങ്ങളിൽ തന്നെ അണക്കെട്ടിന്റെ പിൻഭാഗത്ത് നനവും ഊറലും കണ്ടുതുടങ്ങിയെന്ന് രേഖകൾ പറയുന്നു. ഈ ഊറൽ ജലത്തിലൂടെ പ്രതിവർഷം ശരാശരി 30 ടൺ ചുണ്ണാമ്പ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞത് തമിഴ്‌നാട് തന്നെ.

ജോൺ പെനിക്യൂക്ക്
**************************
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉപഞ്ജാതാവും, സൃഷ്ടികർത്താവുമായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനാണ് ജോൺ പെനി ക്യൂക്ക്. 1858 ൽ റോയൽ മിലിട്ടറി എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബ്രിട്ടീഷ് റോയൽ എഞ്ചിനീയർ എന്ന ബിരുദം കരസ്ഥമാക്കിയ ആളായിരുന്നു ജോൺ പെനിക്യൂക്ക്. ജോൺ പെനിക്യൂക്കും മേജർ റൈവും കൂടി വളരെക്കാലം ശ്രമിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിനു വേണ്ടി ഒരു പദ്ധതി തയ്യാറാക്കി. അന്നത്തെ കണക്കനുസരിച്ച് 62 ലക്ഷം ഇന്ത്യൻ രൂപ ചെലവു വരുന്ന പദ്ധതിയായിരുന്നു ഇരുവരും കൂടി തയ്യാറാക്കിയത്. 1887 ൽ അണക്കെട്ടിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കുകയും ഉടൻ തന്നെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. പക്ഷേ കനത്ത മഴയും വെള്ളപ്പൊക്കവും നിർമ്മാണത്തെ ഇടതടവില്ലാതെ തടസ്സപ്പെടുത്തി. കെട്ടിപ്പൊക്കിയ ഭാഗം വെള്ളപ്പാച്ചിലിൽ നശിച്ചുപോയി. ജോലിക്കാർ ഹിംസ മൃഗങ്ങൾക്കിരയായി. ഇതോടെ ഈ നിർമ്മാണം തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നിരാശനായ ജോൺ പെനിക്യൂക്ക് കുടുംബസമേതം ഇംഗ്ലണ്ടിലേക്കു പോയി. എന്നാൽ ഈ അണക്കെട്ട് താൻ ഒറ്റക്കു തന്നെ നിർമ്മാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹവും ഭാര്യ ഗ്രേസ് ജോർജ്ജീനയും അവിടെയുള്ള തങ്ങളുടെ സമ്പാദ്യം മുഴുവൻ വിറ്റു പണമാക്കിയശേഷം ഇന്ത്യയിലേക്കു തിരിച്ചുവരികയും, ഒരു വേനൽക്കാലത്തിന്റെ ആരംഭത്തിൽ നിർമ്മാണം തുടങ്ങുകയും ചെയ്തു. തൊട്ടുപിന്നാലെ വന്ന മഴക്കാലം ആ അടിത്തറയെ തകർത്തില്ല, പെനിക്യൂക്കിന്റെ ദൃഢ നിശ്ചയത്തിനു സർക്കാരും ഉറച്ച പിന്തുണ നൽകി. 1895 ൽ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായി. 81.30 ലക്ഷം രൂപ ആകെ ചിലവായി.

തർക്കം തുടങ്ങിയതെങ്ങനെ
**********************************
1961 ലെ വെള്ളപ്പൊക്കത്തോടുകൂടിയാണ് യഥാർത്ഥത്തിൽ ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിർവാദങ്ങളും ഉയർന്നു വന്നത്. ഇന്ത്യ സ്വതന്ത്രയായതിനുശേഷവും അതിനുമുമ്പുള്ള കരാർ ഉപയോഗിച്ച് തമിഴ്‌നാട് ഇവിടുത്തെ ജലം കേരളവുമായുള്ള ഒരു സമവായത്തിനു പുറത്ത് കൊണ്ടുപോയിക്കൊണ്ടിരുന്നു. പിന്നീട് തമിഴ്‌നാട് ഈ ജലത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാനും തുടങ്ങി. 1976ൽ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1886ലെ കരാറിനെ യാതൊരു ഉപാധികളും കൂടാതെ പുതുക്കി. 1970 ലെ ഈ പുതുക്കിയ കരാറിൽ മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് തമിഴ്‌നാടിന് വൈദ്യുതി ഉത്പാദിപ്പിക്കാൻ സമ്മതം കൊടുത്തുകൊണ്ടുള്ള വ്യവസ്ഥ ചേർക്കുകയും ചെയ്തു. കൂടാതെ പദ്ധതി പ്രദേശത്ത് ഒരു പുതിയ വൈദ്യുതനിലയം നിർമ്മിക്കാനും പുതിയ കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് തമിഴ്‌നാട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ നിന്നും കേരളത്തിനു കിട്ടുന്ന വിഹിതം വെറും നാമമാത്രമായ തുകയായിരുന്നു.
1979ൽ ഗുജറാത്തിൽ സംഭവിച്ച മച്ചു അണക്കെട്ടിന്റെ തകർച്ചയെത്തുടർന്നുണ്ടായ വാർത്തകളുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളിലെ ജനങ്ങൾ പരിഭ്രാന്തിയിലായി. തുടർന്ന് കേന്ദ്ര ഭൗമ ശാസ്ത്രപഠന കേന്ദ്രം നടത്തിയ പഠനം അണക്കെട്ടിന് റിക്ടർ സ്‌കെയിലിൽ ആറ് വരുന്ന ഭൂകമ്പത്തെ താങ്ങാൻ കഴിയില്ലെന്നു റിപ്പോർട്ടു നൽകി. തുടർന്ന് അക്കാലത്തെ ജലനിരപ്പായ 142.2 അടി എന്ന ജലനിരപ്പിൽ നിന്നും തമിഴ്‌നാട് ജലനിരപ്പ് 136 അടിയായി കുറച്ചു. ജനങ്ങളിലുണ്ടായ പരിഭ്രാന്തി 1976ൽ ഉണ്ടാക്കിയ കരാറിൽ നിന്നും പിന്നോട്ടുപോകുവാൻ കേരളത്തെ പ്രേരിപ്പിച്ചു. ഇതു തമിഴ്‌നാട് തുടർച്ചയായി ചോദ്യം ചെയ്യുകയും, കൂടുതൽ ജലം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കേരളം ജനങ്ങളുടെ സുരക്ഷയ്ക്കു പുറമേ പെരിയാർ വന്യജീവി സങ്കേതത്തിലുണ്ടാകുന്ന ജൈവനഷ്ടമെന്ന പരിസ്ഥിതി പ്രശ്‌നം കൂടി മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ ഉൾപ്പെടുത്തി.

സുരക്ഷാപ്രശ്‌നങ്ങൾ
**************************
1. മുല്ലപ്പെരിയാർ അണക്കെട്ടിന് 116 വർഷത്തെ പഴക്കമുണ്ട്. ഒരു അണക്കെട്ടിന്റെ കാലാവധി 60വർഷമാണ്. വേണ്ടത്ര മുൻകരുതൽ എടുത്താലും ഒരു ദുരന്തത്തെ അതിജീവിക്കാൻ ഈ അണക്കെട്ടിന് കഴിയില്ല.
2. നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന മിശ്രിതങ്ങൾ കാലപ്പഴക്കത്തെ അതിജീവിക്കില്ല. ഏറെ ഭാഗം ഒഴുകിപ്പോയി.
3. മുല്ലപ്പെരിയാർ അണക്കെട്ട് നിൽക്കുന്നത് ഭൂകമ്പ ഭ്രംശമേഖലയിലാണ്.
4. അണക്കെട്ട് പരിപാലിക്കുന്നതിൽ വന്ന വീഴ്ചകൾ.
5 അണക്കെട്ടിന്റെ ആകെ ഉയരത്തേക്കാൾ കൂടുതൽ വെള്ളം പൊങ്ങിയാൽ മുകളിലൂടെ വരുന്ന വെള്ളം അണക്കെട്ടിന്റെ താഴെ പതിക്കുകയും ആ സമ്മർദ്ദത്തിൽ അണക്കെട്ടിന്റെ അടിത്തറ ഇളകുകയും ചെയ്യും. ഇതുകൂടാതെ അണക്കെട്ടിന്റെ അടിഭാഗം ഇളകിമറിയുകയോ നിരങ്ങിമാറുകയോ ചെയ്യാം. പെട്ടെന്നുണ്ടായ പ്രളയ ജലത്തിൽ മധ്യപ്രദേശിലെ ടിഗ്ര അണക്കെട്ട് ഇപ്രകാരം ആണ് നിലംപതിച്ചത്.

തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്ന വഴി
*****************************************************
തേക്കടി ബോട്ട് ലാൻഡിങ്ങിനടുത്തുനിന്ന് തടാകത്തിന്റെ അരികിൽക്കൂടി 5342 അടി നീളവും 21 അടി, അടിത്തട്ട് വീതിയുമുള്ള കനാലിലൂടെ വെള്ളം കുമളി ടൗണിനടുത്ത് എത്തിക്കുന്നു. തേക്കടി പാർക്കിന്റെ പ്രവേശന ഭാഗത്താണിത്. വനംവകുപ്പിന്റെ ചെക്ക്‌പോസ്റ്റിനടുത്ത്. അവിടെ നിന്ന് മലതുരന്ന്, കമ്പംതേനി റോഡിനടിയിൽക്കൂടി 5887 അടി നീളമുള്ള ടണലിലൂടെ പശ്ചിമഘട്ടത്തിന്റെ അപ്പുറത്തെത്തിക്കുന്നു. അവിടെ 3.2 ദശലക്ഷം ഘനയടി മാത്രം ശേഷിയുള്ള ഡാമിലാണ് വെള്ളമെത്തുക.
ഈ ഡാമിൽ നിന്ന് സെക്കൻഡിൽ 1600 ഘനയടി വെള്ളം കൊണ്ടുപോകാൻ ശേഷിയുള്ള, 3992 അടി നീളം വരുന്ന പവർ ടണലിലൂടെ മലയുടെ മറ്റൊരു ഭാഗത്തെത്തിക്കുന്നു. അവിടെ നിന്ന് സെക്കൻഡിൽ 400 ഘനയടി വീതം വെള്ളം പ്രവഹിപ്പിക്കാൻ കഴിയുന്ന നാല് പെൻസ്റ്റോക്ക് പൈപ്പിലൂടെ ലോവർക്യാമ്പ് വൈദ്യുത നിലയത്തിലാണ് വെള്ളമെത്തിക്കുക. ഈ വെള്ളമുപയോഗിച്ച് ഇവിടെ 140 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. അതിനുശേഷം ഈ വെള്ളം വരൈവനാറിലൂടെ വൈഗൈ അണക്കെട്ടിൽ എത്തിച്ചേരുന്നു. വൈഗൈ അണക്കെട്ടിന്റെ താഴെയാണ് ഈ വെള്ളം ഉപയോഗിച്ച് ജലസേചനം ചെയ്യുന്ന പ്രധാന അണക്കെട്ട്. വൈഗൈയിൽ എത്തുന്നതിനുമുമ്പ് പതിനായിരത്തിലധികം ഏക്കർ സ്ഥലത്ത് ഈ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യുന്നുണ്ട്.

ഡാം തകർന്നാൽ
*********************
മുല്ലപ്പെരിയാർ ഡാം ഒന്നാകെ തകരുകയാണെങ്കിൽ 50 അടി ഉയരത്തിലാണ് വെള്ളം ഇടുക്കി ഡാമിലേക്ക് വെള്ളം കുതിച്ചെത്താൻ സാധ്യത. ഈ ഭാഗത്തുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാർ, മാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകവിൽ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവനാണ് ഇതുമൂലം അപകടത്തിലാകുക. ഇവരിൽ 30,000 പേരും തമിഴ് വംശജരാണെന്നത് മറ്റൊരു പ്രത്യേകതയാണ്. പെട്ടെന്നുള്ള ആഘാതത്തിൽ ഇടുക്കി ഡാം തകർന്നാൽ താഴെയുള്ള 11 അണക്കെട്ടുകളും തകരാം. ഫലത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കുന്നതിലേക്കാണ് ഇത്തരമൊരു ദുരന്തസാധ്യത വിരൽചൂണ്ടുന്നത്. മുല്ലപ്പെരിയാർ ഡാമിനൊപ്പം ഇടുക്കി ഡാമിന്റെ കൂടി തകർച്ച കേരളത്തെ രണ്ടായി വിഭജിക്കുന്നതിന് ഇടയാക്കുമെന്നാണ് മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയം പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസേർച് സ്റ്റേഷൻ ടീം നൽകിയ രഹസ്യ റിപ്പോർട്ടിൽ പറയുന്നത്.
source facebook

50 മലയാളം GK/PSC ചോദ്യോത്തരങ്ങൾ Part 9

GK 50 Questions & Answers

1. ലോകമെമ്പാടുമുള്ള വായനക്കാരെ ഭീതിയുടെ കാർപാത്യൻ മലനിരകളിലേക്ക് കൂട്ടിക്കൊണ്ടുപോയ വിഖ്യാത നോവൽ?
2. മലയാളത്തിലെ ഒരു കവിയുടെ സമ്പൂർണകൃതികളുടെ സമാഹാരമാണ് വൈഷ്ണവം. ആരുടെ?
3. ദി സ്റ്റോറി ഒഫ് മൈ ലൈഫ് ആരുടെ ആത്മകഥയാണ്?
4. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ രചനകളിൽ പച്ചമലയാളപ്രസ്ഥാനത്തിൽപെടുത്താവുന്ന കൃതി?
5. മലയാളത്തിലെ ഒരുസാഹിത്യവിമർശകന്റെ ആദ്യകൃതിയാണ് സാഹിത്യഭൂഷണം. ആരുടെ?
6. താഴ്‌വരയിലെ അപ്സരസ്സുകൾ എന്ന കൃതി എഴുതിയതാര്?
7. സത്യത്തിൽ ഒരു ക്രൈസ്തവനേയുള്ളൂ അദ്ദേഹം കുരിശിൽ മരിക്കുകയും ചെയ്തു. ഇങ്ങനെ പ്രഖ്യാപിച്ച പ്രസിദ്ധ ദാർശനികൻ?
8. മലയാള നാടകസാഹിത്യ ചരിത്രമെഴുതിയതാര്?
9. ഇന്ത്യയുടെ പ്രഥമരാഷ്ട്രപതി ആരായിരുന്നു?
10. ലോകത്തിലെ ഏറ്റവും വലിയ സമുദ്രമേത്?
11. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏതാണ്?
12. ഭൂമിയുടെ ഉപഗ്രഹം ഏതാണ്?
13. ഏത് നദിയുടെ തീരത്താണ് ഡ‌ൽഹി നഗരം സ്ഥിതിചെയ്യുന്നത്?
14. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ ആരാണ്?
15. കേരളത്തിലെ എത്ര ജില്ലകൾക്കാണ് കടൽത്തീരമുള്ളത്?
16. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി എത്രവർഷമാണ്?
17. ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രിയാരായിരുന്നു?
18. ആരാണ് ആര്യസമാജത്തിന്റെ സ്ഥാപകൻ?
19. ഏറ്റവുമധികമായി അടിച്ചുപരത്താൻകഴിയുന്ന ലോഹമേത്?
20. ലോകത്തിൽ ഏറ്റവുമധികം തേയില ഉല്പാദിപ്പിക്കുന്ന രാജ്യമേത്?
21. രണ്ടാം അശോകൻ എന്നറിയപ്പെട്ട പ്രാചീന ഇന്ത്യൻ ചക്രവർത്തിയാര്?
22. പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക എന്നാഹ്വാനം ചെയ്ത ദേശീയനേതാവാര്?
23. ഇന്ത്യയുടെ ദേശീയപഞ്ചാംഗം ഏതാണ്?
24. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡു ഏതു നദിയുടെ തീരത്താണ്?
25. സ്വതന്ത്ര സോഫ്‌റ്റ് വെയർ സംവിധാനത്തിന്റെ സ്ഥാപകനാരാണ്?
26. 1976 -ലെ മോൺട്രിയൽ ഒളിംപിക്സിൽ ജിംനാസ്റ്റിക്കിൽ മൂന്ന് സ്വർണ മെഡൽ നേടി പ്ളാസ്റ്റിക്ക് ഗേൾ എന്ന വിളിപ്പേര് സ്വന്തമാക്കിയ കായികതാരമാര്?
27. 2012 ലെ മാൻ ബുക്കർ പ്രൈസിനു വേണ്ടി പരിഗണിക്കാൻ പട്ടികയിലുൾപ്പെട്ട നർകൊപൊളിസ് ആരുടെ കൃതിയാണിത്?
28. ലോക സാമ്പത്തികഫോറത്തിന്റെ സ്ഥിരം സമ്മേളന വേദി ഏതാണ്?
29. സമാന്തര നോബേൽ പുരസ്കാരം എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്കാരം ഏർപ്പെടുത്തിയതാരാണ്?
30. തിരുവിതാംകൂറിലെ അവസാനത്തെ ദിവാനാരാണ്?
31. ലോക് സഭാ സ്പീക്കർ രാജിക്കത്ത് നൽകേണ്ടത് ആർക്കാണ്?
32. മധ്യപ്രദേശിലെ ആദ്യ വനിത മുഖ്യമന്ത്രിയാരാണ്?
33. 2013 നെ ഐക്യരാഷ്ട്രസഭ എന്ത് വർഷമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്?
34. സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യയിക്കുവേണ്ടി അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ചതെന്ന്?
35. പശുവിന്റെ ശാസ്ത്രീയനാമം എന്താണ്?
36. മനുഷ്യർ പശുക്കളെ മെരുക്കി വളർത്താനാരംഭിച്ച കാലഘട്ടമേത്?
37. പശുവിന്റെ ആമാശയത്തിന് എത്ര അറകളുണ്ട്?
38. ലോഹങ്ങൾ പോലുള്ള കടുത്ത പദാർത്ഥങ്ങൾ പശുക്കൾ തിന്നാനിടയായാൽ അത് ആമാശയത്തിന്റെ ഏത് അറയിലെത്തും?
39. പൂർണമായും ജീനോം മാപ്പ് തയ്യാറാക്കപ്പെട്ട ആദ്യത്തെ കന്നുകാലി ഇനമേത്?
40. പശുവിൽ നിന്നുള്ള അഞ്ച് വസ്തുക്കൾ ചേർന്നതാണ് പഞ്ചഗവ്യം. ഏതൊക്കെ ?
41. സമീകൃതാഹാരത്തിന് ഉത്തമോദാഹരണമേത്?
42. പശുക്കളിൽ ഗർഭാകാലയളവ് എത്രയാണ്?
43. ഭാരതീയ പുരാണങ്ങൾ പ്രകാരം പശുക്കളുടെയെല്ലാം മാതാവാരാണ്?
44. ഭാരതീയ പുരാണങ്ങളിൽ സുരഭി എന്നു വിളിക്കപ്പെടുന്ന ഗോദേവതയാര്?
45. വേദങ്ങളിൽ ഗാവസ്‌തി എന്നു വിശേഷിപ്പിക്കുന്ന യുദ്ധങ്ങൾ എന്തിനുവേണ്ടിയുള്ളതായിരുന്നു?
46. പശു ദേശീയമൃഗമായുള്ള രാജ്യമേത്?
47. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പശുവെന്ന റെക്കോഡിനുടമയായ വെച്ചൂർപ്പശുവിന്റെ പേരെന്ത്?
48. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത സങ്കരയിനം പശുവേത്?
49. ഭ്രാന്തിപ്പശുരോഗം ആദ്യമായി റിപ്പോർട്ടുചെയ്തത് ഏത് രാജ്യത്താണ്?
50. ഭ്രാന്തിപ്പശുരോഗത്തിന്റെ മനുഷ്യരിൽ കണ്ടുവരുന്ന വകഭേദമേത്?

ഉത്തരങ്ങൾ
(1) ഡ്രാക്കുള (2) വിഷ്ണു നാരായണൻ നമ്പൂതിരി (3) ഹെലൻ കെല്ലർ (4) നല്ലഭാഷ (5) കുട്ടി കൃഷ്ണമാരാർ (6) ഖലീൽ ജിബ്രാൻ (7) നീഷെ (8) ജി. ശങ്കരപിള്ള (9) ഡോ. രാജേന്ദ്രപ്രസാദ് (10) ശാന്തമഹാ സമുദ്രം (11) ഇരവികുളം (12) ചന്ദ്രൻ (13) യമുന (14) വള്ളത്തോൾ നാരായണ മേനോൻ (15) ഒമ്പത് (16) അഞ്ച് (17) മൊറാർജി ദേശായി (18) സ്വാമി ദയാനന്ദ സരസ്വതി (19) സ്വർണം (20) ചൈന (21) കനിഷ്ക്കൻ (22) ഗാന്ധിജി (23) ശകവർഷം (24) ബഗ്‌മതി നദി (25) റിച്ചാർഡ് സ്റ്റാൾമാൻ (26) നാദിയ എലിന കൊമനേച്ചി (27) ജീത് തയ്യിൽ (28) സ്വിറ്റ്സർലൻഡിലെ ഡാവോസ് (29) ജേക്കബ് വാൻ യൂക്സ് കുൽ (30) പി.ജി.എൻ. ഉണ്ണിത്താൻ (31) ലോക് സഭാ ഡെപ്യൂട്ടി സ്പീക്കർ (32) ഉമാഭാരതി (33) ജലസഹകരണ വർഷം (34) 1989 നവംബർ 15 (പാകിസ്ഥാനെതിരെ) (35) ബോസ് പ്രൈമിജീനിയസ് (36) നവീന ശിലായുഗം (37) നാല് (38) റെറ്റിക്കുലം (39) പശു (40) പാൽ, മൂത്രം, ചാണകം, തൈര്, നെയ്യ‌ ് (41) പശുവിൻ പാൽ (42) ഒമ്പത് മാസം (43) കാമധേനു (44) കാമധേനു (45) പശുക്കൾക്ക് വേണ്ടി (46) നേപ്പാൾ (47) ഡയാന (48) സുനന്ദിനി (49) ബ്രിട്ടൻ (50) ക്രുസ് ഫെൽറ്റ് ജേക്കബ് രോഗം

50 മലയാളം GK/PSC ചോദ്യോത്തരങ്ങൾ Part 8


1. മൂന്നാമത്തെ സ്‌പേസ് ടൂറിസ്റ്റായി അറിയപ്പെടുന്നതാര്?
2. 1995-ൽ തുടങ്ങിയ വിനോദസഞ്ചാര പദ്ധതിയായ സ്ളേവ് റൂട്ട് പ്രോജക്ട് എവിടെയാണ് നടപ്പാക്കുന്നത്?
3. ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ പ്രതിവർഷം എത്തുന്ന രാജ്യമേത്?
4. ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ പ്രതിവർഷം എത്തുന്ന ഏഷ്യൻ രാജ്യമേത്?
5. വിനോദസഞ്ചാരികളിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രാജ്യമേത്?
6. 2003-ൽ ഇന്ത്യൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചത് ആരെയാണ്?
7. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമേത്?
8. ഏത് സംസ്ഥാനത്തിന്റെ ടൂറിസം വകുപ്പിന്റെ പരസ്യവാചകമാണ് 'കോഹിന്നൂർ ഒഫ് ഇന്ത്യ"
9. ഇന്ത്യയിടെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി?
10. ദൈവത്തിന്റെ സ്വന്തം നാട് എന്ന പരസ്യവാചകം ഏത് സംസ്ഥാനത്തെ ടൂറിസം വകുപ്പിന്റേതാണ്?
11. ഇന്ത്യയുടെ ആത്മാവ് എന്ന പേരിൽ പരസ്യവാചകമുള്ള സംസ്ഥാന ടൂറിസമേത്?
12. ലോകത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ കാണാനെത്തുന്ന സ്മാരകമേത്?
13. ഏത് രാജ്യത്തിന്റെ വിനോദസഞ്ചാര പ്രചാരണ പരിപാടികളിലാണ് ഭൗമസുന്ദരിമാർ പങ്കെടുക്കേണ്ടത്?
14. യോദ്ധ്യാക്കൾ വയറുകീറി ആത്മഹത്യ ചെയ്യുന്ന ജപ്പാനീസ് സമ്പ്രദായത്തിന് പറയുന്ന പേര്?
15. ജാപ്പനീസ് ഭാഷയിൽ ജപ്പാൻ അറിയപ്പെടുന്നത്?
16. ലോകത്തിലാദ്യമായി അണുബോംബ് വർഷിക്കപ്പെട്ട നഗരം?
17. സാഹിത്യത്തിനുള്ള നോബൽ സമ്മാനം കിട്ടിയ രണ്ടാമത്തെ ഏഷ്യക്കാരൻ?
18. ബുദ്ധമതത്തിന്റെ ജപ്പാൻ വിഭാഗമാണ്?
19. സസ്യങ്ങൾ വളർന്ന് വലുതാകാതെ സൂക്ഷ്മരൂപത്തിൽ ഭംഗിയോടെ വളർത്തുന്ന ജാപ്പനീസ് സമ്പ്രദായമാണ്?
20. ജപ്പാന്റെ ദേശീയ പുഷ്പം?
21. സമാധാനത്തിന്റെ നഗരം?
22. ഹിരോഷിമ ദിനം ? നാഗസാക്കി ദിനം?
23. രണ്ടാം ലോകമഹായുദ്ധകാലത്തിൽ ഏറ്റവും ഒടുവിൽ കീഴടങ്ങിയത്?
24. രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാൻ പ്രിമിയർ?
25. ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗമായത്?
26. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം?
27. ഹിറ്റ്ലറു‌ടെ ആത്മകഥ?
28. നാഷണൽ സോഷ്യലിസത്തിന്റെ ചുരുക്കമാണ്?
29. ലോകത്തിലെ ഏറ്റവും വലിയ നിയമ നിർമ്മാണസഭ?
30. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം?
31. അവസാനത്തെ സോവിയറ്റ് പ്രസിഡന്റ്?
32. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?
33. ബംഗാളിലെ ആദ്യ ബ്രിട്ടീഷ് ഗവർണർ‌?
34. രണ്ടാം ലോകമഹായുദ്ധത്തിന് കാരണക്കാരിലൊരാൾ?
35. ഹിറ്റ്‌ലറുടെ രഹസ്യപ്പൊലീസ്?
36. രണ്ടാംലോക മഹായുദ്ധകാലത്തെ സോവിയറ്റ് ഭരണാധികാരിയായിരുന്നു?
37. പശ്ചിമഘട്ടത്തിന്റെ ശരാശരി ഉയരം?
38. ന്യൂട്രോൺ, പ്രോട്ടോൺ ഇവയ്ക്ക് മൊത്തത്തിൽ പറയുന്ന പേര്?
39. അമേരിക്ക എന്നാണ് ആദ്യമായി അണുബോംബ് പരീക്ഷിച്ചത്?
40. ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം?
41. യുറേനിയം 238 ന്റെ ശിഥിലീകരണം മൂലമുണ്ടാകുന്ന അവസാനത്തെ പദാർത്ഥം?
42. ന്യൂക്ളിയർ റിയാക്ടറുകളുടെ കവചം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം?
43. കോസ്മിക് രശ്മികളുടെ പ്രവർത്തനഫലമായി അന്തരീക്ഷത്തിൽ രൂപംകൊള്ളുന്ന റേഡിയോ ഐസോടോപ്പ്?
44. ഇന്ത്യയിലെ ഏറ്റവും പ്രധാന ഖാരിഫ് വിള?
45. ചിത്രശലഭത്തിന് എത്ര ജോഡി ചിറകുകളാണുള്ളത്?
46. ഇംഗ്ളീഷ് സൈനികൻ അറിയപ്പെടുന്നത്?
47. ടിപ്പുസുൽത്താന്റെ ആക്രമണം തടയാൻ ധർമ്മരാജാവ് നിർമ്മിച്ച കോട്ട?
48. മീനച്ചിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പട്ടണം?
49. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന വർഷം?
50. ഇന്ത്യയുടെ ആദ്യത്തെ പരീക്ഷണ ഭൂസ്ഥിര വാർത്താവിനിമയ ഉപഗ്രഹം?

ഉത്തരങ്ങൾ
(1) ഗ്രിഗറി ഓസ്‌ലൻ (2) പശ്ചിമ ആഫ്രിക്കയിൽ (3) ഫ്രാൻസ് (4) ചൈന (5) യു.എസ്.എ. (6) സർ എഡ്മണ്ട് ഹിലാരിയെ (7) കേരളം (8) ആന്ധ്രാപ്രദേശ് (9) തെന്മല (10) കേരളം (11) ഒറീസ (12) പാരീസിലെ ഈഫൽ ടവർ (13) ഫിലിപ്പൈൻസ് (14) ഹരാക്കിരി (15) നിപ്പോൺ (16) ഹിരോഷിമ (17) യാസുനാരി കാവബത്ത (18) സെൻ ബുദ്ധമതം (19) ബോൺസായി (20) ക്രൈസാന്നിമം (21) ഹിരോഷിമ (22)ആഗസ്റ്റ് 6, ആഗസ്റ്റ് 9 (23) ജപ്പാൻ (24) ടോജോ (25) 1945 ഒക്ടോബർ 30 (26) ന്യൂയോർക്ക് (27) മെയിൻകാംഫ് (28) നാസിസം (29) ചൈനയിലെ നാഷണൽ പീപ്പിൾസ് കോൺഗ്രസ് (30) 1991 (31) മിഖയിൽ ഗോർബച്ചേവ് (32) പ്ളാസി (33) റോബർട്ട് ക്ളൈവ് (34) ഹിറ്റ്‌ലർ (35) ഗസ്റ്റപ്പോ (36) ജോസഫ് സ്റ്റാലിൻ (37) 1200 മീ (38) ന്യൂക്ളിയോണുകൾ (39) 1946 ജൂലായ് 16 ന് (ന്യൂമെക്സിക്കോയിലെ അലമോഗോർഡോയിൽ) (40) ഹൈഡ്രജൻ (41) ഈയം (42) ഈയം (43) കാർബൺ 14 (44) നെല്ല് (45) രണ്ട് (46) ടോമി അറ്റ്‌കിൻസ് (47) നെടുങ്കോട്ട (48) കോട്ടയം (49) 1964 (50) ആപ്പിൾ

FIVE YEAR PLANS IN INDIA


1st Five Year Plan (1951-56) - Priority of Agriculture
2nd Five Year Plan (1956-61) - Priority of Industries Sector
3rd Five Year Plan (1961-66) - Self Reliance
4th Five Year Plan (1969-74) - Removal of Poverty, Growth with Justice
5th Five Year Plan (1974-79) - Removal of Poverty and Self reliance
6th Five Year Plan (1980-85) - The emphasis same as 5th Plan
7th Five Year Plan (1985-90) - Food Production, Employment, Productivity
8th Five Year Plan (1992-97) - Employment Generation, Control of Population
9th Five Year Plan (1997-02) - Growth Rate of 7 percent
10th Five year Plan (2002-07) - Self employment and resources and development
11th Five Year Plan (2007-12) - Comprehensive and faster growth
12th Five Year plan (2012-17) - Improvement of Health, Education and Sanitation.

PolyTechnic Malayalam movie Review

polytechnic malayalam movie review

എം. പദ്മകുമാർ ചിലപ്പോഴൊക്കെ വാസ്തവവും, ശിക്കാറും പോലെയുള്ള സിനിമകൾ കൊണ്ട് ആകെ ഞെട്ടിക്കും. മറ്റുചിലപ്പോളാകട്ടെ ഒറീസയും, പാതിരാമണലുമൊക്കെ തിയറ്റേറിലെത്തിച്ച് കൂവലുകൾക്ക് പാത്രമാകും. എന്തായാലും കുഞ്ചാക്കോ ബോബനെയും, ഭാവനയെയും നായകനും നായികയുമാക്കി നിഷാദ് കോയയുടെ കഥയിലും തിരക്കഥയിലും പുറത്തിറക്കിയ പോളിടെക്‌നിക്ക് പദ്മകുമാറിന് ആശ്വാസം പകരും. രണ്ടാംവരവിൽ മറ്റാരെക്കാളും മിനിമം ഗ്യാരണ്ടി എന്ന ചെല്ലപ്പേര് കുഞ്ചാക്കോ ബോബൻ സ്വന്തമാക്കിയിട്ടുള്ളത് കൊണ്ടു തന്നെ വിഷുചിത്രങ്ങളിൽ കുടുംബത്തോടൊപ്പം കാണാൻ പറ്റുന്ന സിനിമയായി പോള്‌ടെക്‌നിക്ക് മാറുമെന്നുറപ്പ്.
ഏലംകോട് ഗ്രാമത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവനേതാവാണ് നായകനായ പോളി. നാടിനു വേണ്ടി ജീവൻ ബലി കൊടുത്ത ധീരജവാൻ വർഗീസ് തോമസിന്റെ പുത്രനായതു കൊണ്ടു തന്നെ പോളി എന്നും അഴിമതിക്കെതിരെയാണ്. ഏലംകോട് പഞ്ചായത്ത് പ്രസിഡൻറായ സുകുമാരൻ നായരുടെ മകൾ നായികയായ അശ്വതിക്ക് സ്‌കൂളിൽ പഠിക്കുന്ന കാലത്തു തന്നെ പോളി ലൗലെറ്റർ കൊടുത്തിട്ടുണ്ട്. കാലംകുറെ കഴിഞ്ഞപ്പോൾ അശ്വതി സ്ഥലത്തെ എസ്‌ഐയും, പഞ്ചായത്ത് പ്രസിഡൻറായ അച്ചൻ സുകുമാരൻ നായർ പോളിയുടെ രാഷ്ട്രീയ എതിരാളിയും ആയി മാറുന്നു.
രാഷ്ട്രീയം കളിച്ചു നടന്ന പോളി, അപ്പൻ ഏറ്റുമുട്ടലിൽ വീരചരമം പ്രാപിച്ച വകയിൽ കിട്ടുന്ന പണം കൊണ്ട് നാട്ടുകാർക്ക് കൂടി ഉപകാരപ്പെട്ട വ്യവസായം ആരംഭിക്കാനിറങ്ങുന്നു. പിന്നീട് പോളിയുടെ യഥാർത്ഥ ടെക്‌നിക്കുകളിലൂടെ കഥ ക്ലൈമാക്‌സിലെത്തുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അരികുചാരി കഥ പറഞ്ഞും, കളിയാക്കിയും നിഷാദ്‌കോയയും, എം. പദ്മകുമാറും സിനിമയെ ജനപ്രിയമാക്കാൻ ശ്രമിക്കുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡൻറായി വിജയരാഘവനും, മകൾ അശ്വതിയായി ഭാവനയും, പോളിയുടെ കൂട്ടുകാരൻ ബക്കറായി ആദ്യാവസാനം അജു വർഗീസും ചിത്രത്തിലുണ്ട്. ഇവരോടൊപ്പം ഏലംകോട് ഗ്രാമത്തിലെ കമ്മ്യൂണിസ്റ്റ് നേതാവായി ഹരീഷ് പേരാടിയും തരക്കേടില്ലാതെ നടിച്ചിട്ടുണ്ട്.
പഴയ സത്യൻ അന്തിക്കാട് ചിത്രങ്ങൾ മുതൽ ഒടുവിൽ പുണ്യാളൻ അഗർബത്തീസ് വരെ പറഞ്ഞ കേരളത്തിൽ വ്യവസായം തുടങ്ങാൻ പാടുപെടുന്ന മധ്യവർഗ മലയാളിയെ ഇവിടെയൊന്നു മാറ്റിപ്പിടിച്ചു വർഗബോധമുള്ള കമ്മ്യൂണിസ്റ്റാക്കി എന്നൊരു ടെക്‌നിക്കാണ് കഥയെഴുതിയ നിഷാദ് കോയയുടേത്. നാട്ടിൻപുറത്തെ കഥകളുടെ സിനിമക്കു വേണ്ട ചങ്ങാതിക്കൂട്ടങ്ങൾ, നാട്ടുകാരൊന്നിക്കുന്ന ചായക്കട, നാട്ടിലെ ജോത്സ്യൻ, കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണം, ലൈംഗീകത്തൊഴിലാളിയായ സ്ത്രീ, പഞ്ചായത്തും പരിവാരങ്ങളും എന്നിങ്ങനെ എല്ലാ കൂട്ടുകളും വേണ്ടരീതിയിൽ ചേർക്കാൻ അണിയറക്കാർ ശ്രമിച്ചിട്ടുണ്ട്. ഈ കച്ചവടക്കൂട്ടുകളേറെയും നിഷാദ്‌കോയ നേരത്തെ തിരക്കഥ രചിച്ച കുഞ്ചാക്കോ ബോബൻ ചിത്രമായ ഓർഡിനറിയിലും ഉണ്ടായിരുന്നുവെന്നത് പ്രേക്ഷകൻ മറന്നുകാണാനിടയില്ല.
സിനിമയിൽ ആദ്യാവസാനമുള്ള തമാശകൾ നിലവാരം പുലർത്തുന്നു എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ അവധിക്കാലം ആഘോഷമാക്കുവാൻ ഇറങ്ങുന്നവർക്ക് ഈ സിനിമ നല്ല അനുഭവം തന്നെയായിരിക്കും.

നല്ല ഉഗ്രൻ ക്ലൈമാക്സ്‌ സീനും ഇന്നു യുവാക്കളും സംരഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ അനുഭവിക്കുന്ന പ്രശ്നങ്ങളും ഹാസ്യ രൂപത്തിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു ...ഒരു നല്ല കമ്മ്യൂണിസ്റ്റ്‌ കാരനെ ഈ ചിത്രത്തിലൂടെ നമ്മുക്ക് കാണാൻ സാധിക്കും....ഗാനങ്ങൾ കുറച്ചു കൂടി നല്ലത് ചേർക്കാമായിരുന്നു..ഈ വിഷുവിന് നല്ലൊരു കുടുംബ ചിത്രം സമ്മാനിച്ച പദ്മകുമാർ സാറിനും അണിയറ പ്രവർത്തകർക്കും നന്ദി.

Gangster review 
7th Day Review
7th Day Trailer

7 th Day Malayalam Movie Review

7th Day review

'ചിലര്‍ ജയിക്കാന്‍ വേണ്ടി മാത്രം കളത്തില്‍ ഇറങ്ങുമ്പോള്‍ ജയം അവര്‍ക്കൊപ്പം ആയിരിക്കും..'




"7TH DAY" ഈ പേര് ഇപ്പോള്‍ മലയാള സിനിമ പ്രേമികളുടെ ഇടയില്‍ സുപരിചിതമാണ്.ഈ ചിത്രം പ്രക്യാപിച്ചതു മുതല്‍ ഉള്ള ആകാംഷ നിറഞ്ഞ കാത്തിരിപ്പിന് വിരാമം ആയത് ഇന്നാണ്.

ചിത്രത്തിന്റെ പേര് മുതല്‍ പ്രിത്വിരാജിന്റെ രൂപ ഭാവങ്ങള്‍ വരെ സിനിമപ്രേമികള്‍കിടയില്‍ തരംഗമായി.ചിത്രം പ്രീതീക്ഷകള്‍ തെറ്റിച്ചില്ല.എല്ലാം തികഞ്ഞ ഒരു മികച്ച ത്രില്ലെര്‍.
സസ്പെന്‍സ് ത്രില്ലെര്‍ ആയതു കൊണ്ട് കഥ കാര്യമായി പറയാന്‍ ഉദ്ദേശിക്കുന്നില്ല.

ഒരു പ്രശ്നത്തില്‍ അകപെട്ട ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന ഡേവിഡ് എബ്രഹാം IPS ന്റെ കഥ . അവരുടെ പ്രശ്നത്തില്‍ പിന്നീട് അയാള്‍ ഇടപെടുന്നു.. എന്തിനു? എന്താണ് അവരുടെ പ്രശ്നങ്ങള്‍ക്ക് കാരണം? അയാള്‍ക അത് പരിഹരിക്കാന്‍ കഴിയുമോ? ഇതിനെല്ലാം ഉത്തരം തേടിയുള്ള ആവേശവും ആകാംഷയും നിറഞ്ഞ ഒരു യാത്ര ആണ് ഈ ചിത്രം ഓരോ പ്രേക്ഷകര്‍ക്കും നല്‍കുന്നത്.


-ഒരു നിമിഷം പോലും സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ ആവാത്ത വിധം പ്രേക്ഷകനെ വശീകരിച്ചു നിര്‍ത്തുന്ന ചിത്രം കുറിക്കു കൊള്ളുന്ന സംഭാഷണങ്ങള്‍ ഒരു പഴുതു പോലും ഇല്ലാത്ത വ്യെക്തമായ തിരക്കഥ. 

-പരിജയ സമ്പന്നരുടെ പോലും അതിശയിപ്പിക്കുന്ന സംവിധാന മികവു.
-ആവേശം നിറക്കുന്ന പച്ചാത്തല സംഗീതം.
-കാണുന്നവരെയും കൂടി തങ്ങള്‍ ചിത്രത്തിന്റെ ഭാഗമാണ് എന്ന് തോന്നിപ്പിക്കുന്ന ചായഗ്രഹണം. 
എടുത്തു പറയാന്‍ ഒരുപാട് ഒരുപാട് നല്ല ഗുണങ്ങള്‍ ഉള്ള ഒരു സിനിമ .അതാണ്‌ 7TH DAY.

മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലെറുകളുടെ പട്ടികയിലേക്ക് നിസംശയം ചേര്‍ക്കാവുന്ന ഒരു പേരാണ് ഇന്ന് മുതല്‍ 7TH DAY.

മികച്ച തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ കരുത്ത്.എങ്കിലും സ്യാംധറിന്റെ സംവിധാന മികവ് എടുത്തു പറയേണ്ടതാണ്.വലിയ താരങ്ങള്‍ വച്ച് തീയും പുകയും സൃഷ്ടിച്ചു മുഹൂര്‍ത്തം നിച്ചയിച്ചു ആദ്യ ലൂക്കും രണ്ടാമത്തെ ലുക്കും അവസാനത്ത ലുക്കൂം ഒക്കെ കാണിച്ചു മാര്‍ക്കെട്ടിങ്ങിന്റെയും പുതു തരംഗ സിനിമകളുടെയും പിതാവിന്റെ സ്ഥാനം സ്വയം ഏറ്റെടുത്തു നടക്കുന്ന ചിലര്‍ ഈ സംവിധായകന്റെ മികവു കണ്ടു അസൂയപെട്ടു പോകും എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല..

പ്രിത്വിരാജ് , നിങ്ങള്‍ വീണ്ടും ഞങ്ങളെ അത്ഭുതപെടുത്തുന്നു..ഡേവിഡ് അബ്രഹാം ആയി ജീവിക്കുകയായിരുന്നു പ്രിത്വി. മലയാളത്തില്‍ Under Acting ചെയ്യാന്‍ കഴിയുന്ന ഒരേ ഒരു ആക്റ്റെറെ ഉണ്ടായിരുന്നുള്ളൂ..സാക്ഷാല്‍ മോഹന്‍ലാല്‍..

എന്നാല്‍ ഇപ്പോള്‍ പറയാം ആ കഴിവ് പുതുതലമുറയിലെ ആര്‍ക്കെങ്കില്ലും കുറചെങ്കില്ലും ഉണ്ടെങ്കില്‍ അത് പ്രിത്വിക്ക് മാത്രം ആണ്.
പ്രിത്വിയുടെ ഓരോ നോട്ടവും, ഓരോ വാക്കുകളും കൊള്ളെടിടത് തന്നെ കൊണ്ടു, കീഴടക്കെണ്ടത് കീഴടകുകയും ചെയ്തു..

ആദ്യ പകുതി, രണ്ടാം പകുതി, ക്ലൈമാക്സ്‌ എന്നിങ്ങനെ വേര്‍തിരിച്ചു ഈ സിനിമയെ വിലയിരുത്താന്‍ കഴിയില്ല..ഓരോ രംഗവും മികച്ചതാണ്..ഓരോ അഭിനേതാവും മികച്ച പ്രകടനം നല്കിയിരിക്കുകയും ചെയ്തിരിക്കുന്നു..

ഒരു കാര്യം ഉറപ്പിച്ചു പറയാം ഈ സിനിമയുടെ ക്ലൈമാക്സ്‌ നിങ്ങളില്‍ ആവേശം നിറച്ചിരിക്കും..അറിയാതെ നിങ്ങള്‍ കയ്യടിചിരിക്കും..
ഭൂമിയെ സൃഷ്ട്ടിച്ച 6ദിവസങ്ങള്‍ക്ക് ശേഷം ദൈവം വിശ്രമിച്ച എഴാം നാള്‍..ഒരു കാര്യം ഉറപ്പാണ്‌ 7th Day കളിക്കുന്ന തിയേറ്ററുകളിലെ ഹൗസ്ഫുള്‍ ബോര്‍ഡ്‌ന് ഇനി കുറെ നാളുകള്‍ വിശ്രമം ഉണ്ടാവില്ല..

Rating: 4/5 കൂടെ ഹൃദയം നിറഞ്ഞ ഒരു കയ്യടിയും.


Verdict: ഒരു സൂപ്പര്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കണ്ട..കാരണം ഈ കളി ചിലര്‍ ജയിക്കാന്‍ വേണ്ടി മാത്രം കളികുന്നതാണ്..അവര്‍ ജയിച്ചിരിക്കും.

credits
stars 4/5


Gangster review Click here
7th Day Trailer
Teaser 02 > http://youtu.be/SeGFaDVcT5U
Teaser 01 > http://youtu.be/rW5M8VN9E6o

World’s favourite number revealed to be 7 in maths blogger poll.

What is your favourite number ?

World’s favourite number revealed to be 7 in maths blogger poll.


WE all know that the number seven is considered lucky by most people. But it now appears it is also the world’s most popular.
A British maths blogger asked people to vote for their favourite number, and more than 44 thousand responded.
Many people chimed in with birthdays and other significant dates as their favourite numbers, but when the results were finally in, the number seven came out on top.
“To be honest, this is hardly a shock,” Bellos said this week. “If you go to Las Vegas, you can’t miss the sevens all around you. “People’s strongest emotional reaction is to the number seven, and this has been true throughout history.”
Bellos has no idea why this is the case, and nor does anyone else. He says perhaps it’s because there are seven days in the week.
Revealing his inner nerd, he also suggested that it could be that there are seven visible planets in the sky, or perhaps because seven is the only number between 2 and 10 that is neither a multiple nor a factor of any other.
Planets and multiples. That’s what everyday people think of when we think of seven ... we guess?
If you ask us, seven just kind of just looks suave and cool. Also, it has two syllables, which makes it stand out in your mind as you count from one to ten.
Or maybe people like it because it’s the most common number rolled with two dice.
For the record, 3 was the second most popular number, followed by 8. The number eight in Chinese sounds like the word for prosperity, which is why the Beijing Olympics started at 8pm on 8/8/2008.
As for unlucky old number 13, it came in 6th on the survey. So while many people consider it a curse, others clearly like it too.
What is your favourite number? And why do you think so many people like the number 7? Let us know and we’ll upload as many comments as possible over the next seven hours or so.

Alternatives for Artificial soft drinks

Still drinking SODA, DIET SODA, VITAMIN WATER, PROPEL AND OTHER DRINKS WITH ARTIFICIAL COLORS, FLAVORS AND SWEETENERS?????
TRY THESE INSTEAD!!!

Infused waters. Here are their benefits to help with detoxification energy and hydration. Put as much fruit in water as you like and let the water sit for at least 30 minutes before drinking.



1. Green tea, mint, lime-fat burning, digestion, headaches, congestion and breath freshener.

2. Strawberry, kiwi-cardiovascular health, immune system protection, blood sugar regulation, digestion.

3. Cucumber, lime, lemon- water weight management, bloating, appetite control, hydration, digestion

4. Lemon, lime, orange- digestion vitamin C, immune defense, heartburn, (Drink this one at room temperature.

drink natural live well...

How to make Fried Honey Bananas

"FRIED" HONEY BANANAS...
Great dessert without the guilt!

Serves 1
1 slightly under-ripened banana, sliced
1 tablespoon honey
Cinnamon
Olive oil


Lightly drizzle olive oil in a skillet over medium heat. Arrange banana slices in pan and cook for 1-2 minutes on each side.
Meanwhile, whisk together honey and 1 tablespoon of water. Remove pan from heat and pour honey mixture over banana.
Allow to cool and sprinkle with cinnamon.

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

PGA Head Teaching Professional

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google